Aksharathalukal

ഒരു വ്യാഴാവട്ടം

ഇന്നത്തെ ടാസ്ക് വേഗം തീർക്കുവാൻ വേണ്ടി എന്റെ കൈവിരലുക്കൾ  കീബോർഡിൽ തകൃതിയായി  ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്നു \"എടാ നിനക്ക്  ഇതു വരെ നിർത്താറായില്ലേ...?ഇടി കുടുങ്ങുന്നതൊന്നും നീ കേൾക്കുന്നില്ലേ ?\" എന്നു പറഞ്ഞു അമ്മ ദേഷ്യപ്പെട്ടു. ശരിയാണ് പുറത്തു കാർമേഘങ്ങൾ ഇരുണ്ട കൂടിയിരിക്കുന്നു  ചെറുതായി മഴ പെയ്യാനും  തുടങ്ങിയിരിക്കുന്നു... അപ്പോൾത്തന്നെ ലാപ്ടോപ് അടച്ചു വെച്ചു, അവിടെ നിന്നും എഴുന്നേറ്റു. ബെഡ്റൂമിലേക്ക് നടന്നു..അപ്പോളേക്കും മഴ ആർത്തുപെയ്യാൻ  തുടങ്ങിയിരുന്നു ..പിന്നെ പുറത്തെ  മഴയിൽ  നൃത്തം വെക്കുന്നറബർ മരങ്ങളെയും കണ്ടുകിടന്നു ഉറങ്ങി...... എഴുന്നേറ്റപ്പലേക്കും  നേരം ഇരുട്ടിയിരിക്കുന്നു. വീട്ടിൽ ആണെങ്കിൽ വെട്ടാവും വെളിച്ചവും ഒന്നുമില്ലാതനും. \"ഇന്ന്  കറന്റ്‌ വരാൻ സാധ്യതയില്ല. കാരണം ഒരു ഒന്നൊന്നര പെയ്യ്ത്ത  പെയ്യ്തത് \"എന്നു അപ്പൻ അമ്മയോട് പറയുന്നതു കേട്ടു..\" ആഹാ നന്നായി\" എന്നു പറഞ്ഞു ഞാൻ ലാപ്ടോപ് വീണ്ടും തുറന്നു. ഓൺ  ആകുന്നില്ല ചാർജ് തീർന്നു!!!!!... എന്നാൽ പിന്നെ ഫോണിൽ കുത്താൻ പോയപ്പോളോ!!അവിടെയും അവസ്ഥ ദയനീയം... പിന്നെ ഇപ്പോൾ എന്തു ചെയ്യും???????
നേരെ പോയി ഫുഡ്‌ കഴിച്ചു.. ലാപ്ടോപ്പും ഫോണും കഴിഞ്ഞാൽ പിന്നെ അടുത്താവിനോദം  ആഹാര  ആണല്ലോ😄😄😄😄😄.  അങ്ങനെ അതും കഴിഞ്ഞു...ഇനിയിപ്പോ എന്താ ചെയ്യുക... സമയം 6.30  കഴിഞ്ഞേള്ളു ...പിന്നെ കുറച്ച് നേരം അവിടെയും ഇവിടെയും തേരാപ്പാര നടന്നു. എന്നിട്ടും നേരം  അങ്ങ് പോകുന്നില്ല. എന്നാൽ പിന്നെ രണ്ടും കൽപ്പിച്ച് ഉറങ്ങാൻ ചെന്നപ്പോഴോ..
... വരുന്നുമില്ല ...അങ്ങനെ കണ്ണുമിഴിച്ചു മേലോട്ടു നോക്കി കിടക്കുമ്പോഴാണ്  അപ്പുറത്തെ മുറിയിൽ നിന്നും അമ്മയും അപ്പനും കൂടി മിണ്ടുന്നത് കേൾക്കുന്നത്.
അമ്മ :\"എന്തൊരു ചൂടാ ഇത് ..  മഴ  പെയ്യ്തിട്ടും യാതൊരു  കുറവുമില്ല\".
അപ്പൻ : \"ഉം  ശരിയാ.\"
പെട്ടന്നു എന്റെ  തലയ്ക്കു മീതെ ഒരു ബൾബ് കത്തി... പിന്നെ ഒന്നും നോക്കിയില്ല നേരെ വെച്ചുപിടിച്ചു അപ്പന്റെയും അമ്മയുടെ അടുത്ത് ഒരു സ്ഥാനം പിടിച്ചു എന്നിട്ട് ചോദിച്ചു.\"അപ്പോൾ  നിങ്ങൾ  പണ്ട് എങ്ങനെയാ കിടന്നുറങ്ങുന്നത് ?????\"
അമ്മ : \" പണ്ട് ഇത്ര  ചൂട് ഒന്നുമില്ലായിരുന്നു.\"
അപ്പൻ : \"പണ്ടും ചൂടാക്കെ  ഉണ്ടായിരുന്നു.. ഒരു ജനലുപോലുമില്ലാത്ത വീട്ടിൽ ഹോ.. അത്‌  ഒക്കെ ഒരു കാലം... മനുഷ്യൻ മനുഷനായി ജീവിക്കാൻ തുടങ്ങിയിട്ട് കൂടിവന്നാൽ ഒരു 30 വർഷം  ആയിട്ടേ ഉള്ളൂ .... അന്നത്തെ ആഹാരതിനൊക്കെ  എന്തു രുചിയായിരുന്നു..... വീട്ടിലാണെങ്കിൽ മൂന്നു നാലു ചാക്ക് അരി സർക്കാരിലേക്ക് ലെവി  കൊടുക്കുന്നുണ്ട് എന്നിട്ടും അവിടെയും ദാരിദ്ര്യം...!!!!.\"

ഞാൻ :\"അപ്പാ ഈ ലീവി എന്താ??? \"
അപ്പൻ: \"ലീവി  അല്ല ലെവി.. ഇത്ര പറക്കണ്ടം ഉള്ളവർ സർക്കാരിന്  നെല്ലുക്കൊടുക്കണം.. ഇപ്പോൾ ആ നിയമം ഒന്നുമില്ല. ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊക്കെ അറിയോ?? ആകെ അറിയാവുന്ന  കാര്യം ഇന്റർനെറ്റ്‌, അതും  മുഴുവനറിയില്ല!!!!!!!!!!!....\"
അമ്മ : \"  പണ്ട് ചക്കക്കുരുവും ആനിക്കക്കുരുവും വറുത്തതും   പിന്നെ കപ്പയും ചേമ്പും ചുട്ടു തിന്നുന്നതും  എന്തൊരു  ടെസ്റ്റ്‌ ആണെന്ന്  അറിയോ.....?????.പിന്നെ ചെണ്ടക്കപ്പയും പച്ചമുളകു പൊട്ടിച്ചതും  ഓർക്കുമ്പോൾത്തന്നെ വായിൽ കപ്പലോടുന്നു.. എന്തോരുമുണ്ടങ്കിലും കഴിക്കും!!!!!!!! \"
അപ്പൻ :\"ആഹാ... എടാ നിനക്കറിയോ പണ്ട് ചാത്തം നടത്തുമ്പോൾ ഇന്നത്തെ പോലെ 100 കൂട്ടം കൂട്ടാൻ ഒന്നുമില്ല ഒരു മൂരിക്കുട്ടനെയോ ആട്ടിൻകുട്ടിയെയോ കൊല്ലും എന്നിട്ടു ചാറു   നീട്ടി  എടുക്കും. പിന്നെ ഒരു മോരുക്കൂട്ടാനും ഒരു  മീൻകറിയും അതും ഉണക്കമീൻ...!!!100 പേരെ വിളിച്ചാൽ 150 പേരുവരും അതിൽ വേലത്തി തന്നെ  ഒരു കലം ചോറൂണ്ണും .\"
ഞാൻ :അപ്പാ വേലത്തി ആരാ?????
അപ്പൻ:\" അത്‌  നിനക്ക് അറിഞ്ഞുകൂടെ നമ്മുടെ കാർത്തിയാനി അമ്മ...നല്ല രസാ മൂപ്പത്തിയുടെ തീറ്റകാണാൻ... ആദ്യം 2 വലിയ തുണിവിരിക്കും പിന്നെ 2 വലിയ വാഴയിലയിടും പിന്നെ ചോറും..... ബാക്കിവരുന്ന ചോറുപൊതിഞ്ഞു വീട്ടിൽ കൊണ്ടുപോയി ഉണക്കിപ്പൊടിച്ചു കഴിക്കും.......\"
ഞാൻ : അല്ലേലും ഞാനോർത്തു അമ്മാമ്മ ഇത്രയും ഫുഡ് കഴിക്കോ എന്നു .
     പിന്നെ കുറച്ചുനേരം കഴിഞ്ഞു അപ്പൻ വീണ്ടും പറഞ്ഞു തുടങ്ങി..... \" എടിയേ  നീ ഓർക്കുന്നുണ്ടോ നമ്മുടെ കുത്തുകുഴിയിലെ മീനിനെ...,  എന്തോരും മീനെയാ കിട്ടിക്കൊണ്ടിരുന്നേ ???.\"
അമ്മ : ശരിയാ... ഒരുകുട്ടനിറയേ.!!!!!!..,
അപ്പൻ : എടാ ഒരു കുട്ടയെന്നു  പറഞ്ഞാൽ ചെറുതല്ല വലുത്.....
ഞാൻ :അത്രയും മീനെ എങ്ങനെയാ പിടിക്കുന്നനെ???
അപ്പൻ : അന്ന്‌ എല്ലാവീട്ടിലും കടലാവണക്കുണ്ടാകും  അത്‌ അരച്ച് വെണ്ണപോലെയാക്കും പിന്നെ 2,3 കിഴിയാക്കി തോട്ടിൽ കൊണ്ടേയിടും. അപ്പോൾ മീനുക്കളുടെ കണ്ണുനീറി വട്ടംകറങ്ങി ചിലതു ചത്തുപോങ്ങും മറ്റു  ചിലതു മാളത്തിൽ ഒളിക്കും നമ്മൾ അവിടെയെല്ലാം  നേരത്തെ കൂടുവെച്ചു പിടിക്കും...പണ്ട് പട്ടിണിയുംl പരിവാട്ടമായിരുന്നെങ്കിലും ഒരു സുഖമുണ്ടായിരുന്നു ... പക്ഷേ ഇന്ന്  അതില്ല..............അതൊക്കെ ഒരുകാലം.... ഓർക്കാൻ സുഖമുള്ള കാലം ..

കുഴിമാടൻ
നല്ല നിശബ്ദദ പുറത്തു അനിയൻ ഫോണിൽ വീഡിയോ കാണുന്നതിന്റെ സൗണ്ട് മാത്രം കേൾക്കാം ചാർജ് ഉണ്ടെന്ന  അഹങ്കാരം  അല്ലാതിപ്പോ  എന്താപറയാ... ഞാൻ വീണ്ടും ഒന്നു തിരിഞ്ഞു കിടന്നു..അപ്പോൾ \"നീ പോയി നിന്റെ റൂമിൽ കിടക്കടാ... എന്തൊരു ആവിയാ എവിടെ!!!!!!! \" അമ്മ പറഞ്ഞു.  ഒന്നു പോയെ അമ്മേ .... ഞാൻ കഥ കേൾക്കട്ടെ......ഇന്ന് പറഞ്ഞു അപ്പനോട്  ചോദിച്ചു പണ്ട് ഇവിടെ  പുലി ഉണ്ടായിരുന്നോ??????????
അപ്പൻ : \"പിന്നെ  അന്നു ചാച്ചൻ (അമ്മയുടെ അച്ഛൻ  )എന്നും വൈകിട്ട് പണിയൊക്കെ കഴിഞ്ഞു തറവാട്ടിൽ പോകും  പിന്നെ പാതിരായായിട്ടേ മടങ്ങിവരു... ചാച്ചൻ വരുന്നതുവരെ അമ്മച്ചിയും ചാച്ചിയും വീട്ടിൽ തന്നെ...അപ്പോൾ ചാച്ചിക്ക് മൂള്ളാൻ മിട്ടും.... അമ്മച്ചി പാളവെച്ചുക്കോടുക്കും.. പക്ഷേ ചാച്ചിക്കു പുറത്തു തന്നെ പോകണം...പുറത്തോ...... പുലി...
ഞാൻ : \"അപ്പോൾ ഈ പുലി ആരെയും പിടിക്കില്ലേ?????????\"
അപ്പൻ : \"പിടിച്ചിട്ടുമുണ്ട്..  നമ്മുടെ കിഴക്കേടെത്തെ മാത്തുകുട്ടിയുടെ അപ്പൻ വാറീതുമൂപ്പൻ.. ഒരിക്കൽ പാടത്തിട്ട് പിടിച്ചു..പിന്നെ യുദ്ധമായിരുന്നു.. അവസാനം വാറീതുമൂപ്പൻ   പുലിയുടെ വായിൽ കൈതിരികി  കേറ്റി ഭാര്യയോടുപറഞ്ഞു \" ഒലക്ക എടുത്തു അടിക്കടി അടിക്കടി \"എന്നു പക്ഷേ  ചേടത്തിക്കു ഒലക്ക എടുക്കാൻ പോയിട്ട് പേടിച്ചിട്ടു ഒന്നു അനങ്ങാൻപോലും പറ്റിയില്ല.... അവസാനം വാറീതുമൂപ്പൻ പുലിയെ കൊന്നു.. എന്നിട്ടു ഉണ്ടല്ലോ  ചേടത്തിയെ ഓടിച്ചിട്ട്‌ മണ്ണണ്ണ ഒഴിച്ച് കൊല്ലാൻ നോക്കി....😂😂😂😂😂...
ഞാൻ :അല്ല അപ്പാ പുള്ളിക്കാരന് പുലിയെ ഒറ്റയ്ക്ക് കൊല്ലാൻ ഒക്കെ അത്രക്ക്
ശക്തിയുണ്ടായിരുന്നോ???
അപ്പൻ : പിന്നെ അല്ലേ.. അവർക്കു ഒക്കെ കുഴിമാടൻ സേവായുണ്ടായിരുന്നു.. പന്നിയെ ഒക്കെ വീടിന്റെ മുമ്പിൽ വിളിച്ചുവരുത്തി വെടിവെച്ചു കൊന്നോണ്ടിരുന്നെ ..
ഞാൻ : എന്താ ഈ കുഴിമാടൻ???
അപ്പൻ : കുഴിമാടൻ എന്നു പറഞ്ഞാൽ ഒരു സേവാമൂർത്തിയാണ്. ഈ ചാത്തൻ  സേവയൊക്കെപ്പോലെ മൂർത്തി പ്രസാധിച്ചാൽ നമ്മുടെ ആവിശ്യങ്ങൾ എല്ലാം നടത്തിത്തരും. പണ്ട് മൃഗങ്ങളിൽ നിന്നും കൃഷിയെ സംരക്ഷിക്കാൻ വേണ്ടി കുഴിമാടം കുഴിച്ചിടും. പെണ്ണുങ്ങളെ കല്യാണം കഴിച്ചു വിടുമ്പോൾ ഒന്നു പൊതിഞ്ഞുo കൊടുക്കും പിന്നെ ഒരു രസകരമായ കാര്യം എന്തെന്നുവെച്ചാൽ ഈ സേവാമൂർത്തിക്കൾ  പിണങ്ങിയാൽ ഭയങ്കരപ്രശ്നമാ... വീട്ടിൽ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കിയിട്ടു കൊടുത്തില്ലെങ്കിൽ തിളച്ചോണ്ടിരിക്കുന്ന അരി മുടിക്കെട്ടായി മാറും, ചോറിൽ പുഴുവാരിക്കും അങ്ങനെ നീണ്ടു കിടക്കുന്നു മാടന്റെ മറിമായങ്ങൾ.... പിന്നെ കാലം പിന്നിട്ടപ്പോൾ എല്ലാവരും പള്ളിയിലും അമ്പലത്തിലും കുഴിമാടനെ കൊണ്ടേ കൊടുത്തു.. പരിഹാരമായി ആണ്ട്  നേർച്ച നടത്തുന്നവർ എപ്പോഴും  ഉണ്ട്.
ഞാൻ : കൊള്ളാലോ പരുപാടി ഈ കുഴിമാടനെ എവിടെ കിട്ടും???
അപ്പൻ :😄 എടാ ദൈവികമായ കാര്യങ്ങളുടെ കൂടെ നടന്നാൽ കഷ്ടപ്പാടും ദുരിതവുമാവും കൂട്ട് എന്നിരുന്നാലും  കഥയുടെ അവസാനം ശുഭമായിരിക്കും.. പൈശാചികാമായതു നേരെ മറിച്ചും.
പ്രേതം
ഉം എന്നു മൂളി ഞാൻ  വീണ്ടും മേലോട്ട്  നോക്കി കിടക്കുമ്പോൾ ...പെട്ടന്ന് \" അങ്ങ് നീങ്ങികിടക്കട എന്നു പറഞ്ഞു \" അനിയൻ എനിക്കിട്ടു ഒരു ചവിട്ടും തന്നിട്ട് അപ്പനോട് ചോദിച്ചു. അപ്പോൾ ഈ പ്രേതയൊക്കെ  ശരിക്കും മുള്ളതാണോ???
അപ്പൻ വീണ്ടും പറഞ്ഞു തുടങ്ങി
അപ്പൻ : പണ്ട് കാലത്തു കാർന്നോമ്മാര് ഈ കപ്പ  ഒരുക്കുമ്പോൾ പ്രധാനമായി പറയുന്ന കഥയാണ് പ്രേതകഥ. കുട്ടികളെല്ലാം ഇതെല്ലാം കേട്ടുപേടിച്ചിരിക്കും..അന്നു നമ്മുടെ  വീടിന്റെ അപ്പുറത്ത് ഒരു ചെറിയ വീടുണ്ടായിരുന്നു 2മുറിയും  ഒരു ചെറിയ   അടുക്കളയും.. ജനലെന്നുപറഞ്ഞാൽ ഒരു പേരിനുമാത്രം.. ഒരു ഇഷ്ടികവിടവ്....ആ  വീടായിരുന്നു അന്നത്തെ പ്രേത കഥയിലെ പ്രധാന സ്ഥലം. ഒരിക്കൽ കൊച്ചേട്ടനും അപ്പനും കൂടി അവിടെ തെങ്ങ്  വെക്കാൻ വന്നു.. ഇടക്ക് തെങ്ങുംതൈക്കൾ എടുക്കാൻ വേണ്ടി കൊച്ചേട്ടനെ ആ വീട്ടിലേക്കു തനിയെ പറഞ്ഞു വിട്ടു. ആ  വീടിന്റെ  മുന്നിൽ ചെന്നപ്പോള്ഴേ  കൊച്ചേട്ടന്റെ നെഞ്ച് പടപടയെന്നു ഇടിക്കാൻ തുടങ്ങി.. മെല്ലെ കതകു തുറുന്നു .. ഉള്ളിൽ കേറിയപ്പോൾ  രണ്ടു മൂങ്ങകൾ  കണ്ണുരുട്ടി ചിരിച്ചുകാട്ടി...പിന്നെ എല്ലാം  യന്ത്രികാമായിരുന്നു.... പുള്ളി ഓടിയ വഴിയിലെ മരങ്ങൾവരെ നിന്നു വിറച്ചു..........
   പിന്നെ ഒരു പ്രധാന പ്രേതകഥയായിരുന്നു നമ്മുടെ തറവാട്ടിലേക്കുള്ള വഴിയിലെ കുടപ്പന... ആ കുടപ്പന തെക്കേടത്തെ മേനോന്റെ ആയിരുന്നു.
ഒരിക്കൽ വേലായുധൻ കള്ളുകുടിക്കാൻ വേണ്ടി അതിന്റെ മുകളിൽ കേറി. ഇത്  അറിഞ്ഞ മേനോനും കൂട്ടരും കുടപ്പന വളഞ്ഞു. പോലീസിനെ വിളിക്കാൻവേണ്ടി ഷാപ്പിലേക്കു അളയച്ചു... അന്നു അതൊക്കെ വലിയ സംഭവമാ...... എന്നിട്ടും വേലായുധൻ കുലുങ്ങിയില്ല  അവൻ പറഞ്ഞു \"മരിയാതയ്ക്ക് ഇവിടെ നിന്നും പോയിക്കോ അല്ലെങ്കിൽ ഞാൻ ഇപ്പോൾ മുകളിൽ നിന്നും ചാടും.\"  നീ ചാടിക്കോ ബാക്കി കാര്യം ഞാൻ  നോക്കിക്കോളാം എന്നു മേനോനും ... എന്നാൽ ഇപ്പോൾ ശരിയാക്കിത്തരാം എന്നു പറഞ്ഞു അവൻ   മൂക്കറ്റം കള്ളും കുടിച്ചു തലയും കുത്തിത്താഴോട്ട്...
ഞാൻ : എന്നിട്ടു അയാള് മരിച്ചോ??
അപ്പൻ :ഇല്ല..അവിടെ ചോരയിൽ കുളിച്ചു വലിച്ചു വലിച്ചു  കിടന്നു ആരും ഹോസ്പിറ്റലിൽ കൊണ്ടുപോയില്ല.. ഒരു 3,4 മണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ അമ്മ വന്നു കുറച്ചു കഞ്ഞിവെള്ളം കൊടുത്തു.. അതും കുടിച്ചു പുള്ളി മരിച്ചു.. പിന്നത്തെ  രാത്രികളിൽ ഒരാൾ ചാടുന്നതും പിന്നെ വലികുന്നതുമായ സൗണ്ട് കേൾക്കാം.... പിന്നെ മേനോന്റെ വീട്ടിലെ എല്ലാവർക്കും വലിവ് പിടിച്ചു.....
അനിയൻ :ഓ .....
അപ്പൻ :അതൊക്കെ ഒരു കാലം ഇപ്പോഴത്തെ  തലമുറയ്ക്ക് ഇതിലൊന്നും വിശ്വസവുമില്ല കേൾക്കാൻ  സമയവുമില്ല...........പറഞ്ഞു പറഞ്ഞു അപ്പനു ചുമ്മപിടിചിച്ചു  ഇത് കേട്ടു ഉറങ്ങി കിടന്ന അമ്മ ചാടിയെഴുന്നേറ്റു.. \"നിങ്ങൾക്ക്  ഇതിന്റെ വല്ലആവിശ്യമുണ്ടായിരുന്നോ... ഒരു കഥപറച്ചിൽ... പോയി കിടന്നു ഉറങ്ങു പിള്ളേരെ..\". എന്നു പറഞ്ഞു എനികിട്ടു ഒന്നു തന്നു .. തിരിഞ്ഞു നോക്കിയപ്പോൾ അവനെ കാണാനില്ല.. അവൻ  ഓടിയിരിക്കുന്നു... ഇനി അവിടെ നിന്നാൽ ശരിയാവില്ല എന്നു മനസ്സിലാക്കിയ ഞാൻ തിരിച്ചു എന്റെ ബെഡിൽ വന്നു കിടന്നു സമയം 10.30  പിന്നെ മിഷൻ സക്സസ്സ്  എന്നു മനസ്സിൽ ഓർത്തു ചിരിച്ചിച്ചു... അപ്പോളും അപ്പുറത്തെ റൂമിൽ നിന്നും കേൾകമായിരുന്നു....അപ്പന്റെ ചുമ്മയും  പിന്നെ \"നിങ്ങൾക്കു കഥ പറയാൻ  എന്തൊരു ആവേശമാ മനുഷ്യ.....\"എന്നാ ചോദ്യവും..
...