\"ഇവരെന്താ ഇത്രെയും സമയം എടുക്കുന്നത്?\", ചുവരിലെ ക്ലോക്കിലേക്കു ആമി ആശങ്കയോടെ നോക്കി.\"അവരു ഇപ്പോൾ ഇങ്ങു എത്തും. നീ ടെൻഷൻ അടിക്കാതെ.\", സാം അവളെ ആശ്വസിപ്പിച്ചു.\"എങ്ങനെ ടെൻഷൻ അടിക്കാതിരിക്കും. ഒരു ആവശ്യവും ഇല്ലാത്തവർ വരെ എത്തി.\", അവൾ ഡൈനിങ് ടേബിളിലേക്കു നോക്കി കൊണ്ട് പറഞ്ഞു. \"ഇച്ഛായ ഇവിടെ ചീവിടിൻടെ ശല്യം ഉണ്ടല്ലിയോ?\", ഡാനി ഉറക്കെ സാമിനെ നോക്കി ഒരു കുസൃതി ചിരിയോടെ ചോദിച്ചുകൊണ്ട് കൈ കഴുകാനായി വാഷിങ് ഏരിയയിലേക്ക് നടന്നു.\"കഴുത കേട്ടല്ലോ..പെർഫെക്റ്റ്.\" \"എൻടെ ആമി നീ എന്തിനാ വെറുതെ അവൻ്റെ മെക്കെട്ടു കേറുന്നത്?\"\"ദേ മനുഷ്യ ഞാൻ അല്ലെ നിങ്ങളുടെ കെട്ടിയോൾ അവൻ അല്ല