Aksharathalukal

വേഴാമ്പൽ

അധ്യായം 1

കോരിച്ചൊരിയുന്ന മഴയിൽ ന്യത്തം വെക്കുന്ന നെല്പ്പാടങ്ങളും തെങ്ങുകളും  അവളുടെ മനം  കവർന്നു .ഒരു  നിമിഷഓ അവളെ തന്നെ മറന്നു നിൽക്കുമ്പോൾ   ഭൂമിയുടെ  ഭിത്തികളെ  കിറിമുറിച്ചുകൊണ്ടു   നിമ്മൽ  ആഴ്ന്നിറങ്ങി .ആ  വെളിച്ചത്തിൽ ദൂരെന്നും തന്റെ  നേർക്കു  നീളുന്ന
അവനെ അവൾ കണ്ടു  .പെട്ടന്നു തന്നെ അവൾ വളരെ  ആസ്ഥായി അവളുടെ  കണ്ണുകൾ  നിറഞ്ഴുക്കി ...മുറിയിലെന്നും  ഇറങ്ങി  പുറത്തെ  വാതിൽ  ലക്ഷമാക്കി ഓടി  ...വഴിയിലെ പഴയ  ഗോവണിപ്പടിക്കൽ  അവളുടെ  കാലടിക്കളിൽ  പ്രതിഷേധിച്ചു ...കാതക്കെന്ന  ലക്ഷത്തിലേക്കു  എത്തും മുൻപേ  അവളെ  തേടി അച്ഛന്റെ  വിളിയുമെത്തി  ..."ഭാനു  നീ  എങ്ങോട്ടാ  ഈ  രാത്രിയിൽ ??????" "അച്ഛാ അവിടെ ........ "എന്നു പറഞ്ഞു അവൾ പാരുങ്ങി  "ഒന്നും പറയണ്ട കേറിപ്പോ അകത്തു...... 
ഭാനു നിന്നോടാ ഞാൻ പറഞ്ഞത് പോകാൻ "തിരിച്ചു ഒന്നും എതിർത്തു പറയാൻ കഴിയാതെ അവൾ മുറിയിലോട്ടു ഓടിപോയി.. പിന്നെ മുറിയിലെ സാധനം മുഴുവൻ എറിഞ്ഞു ഉടച്ചു... ഈ അതെല്ലാം കേട്ടു അച്ഛൻ തന്റെ ചാരുകസേരിയിൽ നീണ്ടു നിവർന്നു കിടന്നു... അപ അവളുടെ മുറിയിൽ  ചിതറി കിടക്കുന്ന ഒരു കടലാസ്സിൽ ......
              "ഈ  ജന്മവും വരും ജന്മവും
               നീ എന്റേതു മാത്രമായിരിക്കും....
                              എന്ന് ഹരി   "

അധ്യായം 2

ഭാനു ഡിഗ്രി 3rd ഇയർ പഠിക്കുന്നകാലം. കോളേജ് വീട്ടു മഴക്കുമുമ്പേ വീട്ടിൽ എത്താൻ ഇടവഴിൽ കൂടി ധൃതിയിൽ നടക്കവേ..... അവിടെ ഒരാൾ അവളെ തന്നെ നോക്കിനിൽക്കുന്നത് അവൾ കണ്ടു.. അവന്റെ കണ്ണുകളിൽ ഒരു  നിമിഷം  അവളുടെ കണ്ണുകൾ ഉടക്കി നിശ്ചലയായി.പിന്നെ അവൾ അവനെയും മാറിക്കിടന്നുനടക്കാൻ തുടങ്ങാവേ ." ഭാനു ഒന്നുനിൽക്കുവോ "എന്ന് പറഞ്ഞു അവൻ അവളെ വിളിച്ചു."ഭാനു നീ എന്നെ ഓർക്കുന്നുയുണ്ടോ എന്നാ ചോദ്യത്തിന് ഇവിടെ പ്രശസ്തിയുണ്ടോ എന്നെനിക്കറിയില്ല... എന്നിരുന്നാലും...!!!!!!!!!പണ്ട് നിങ്ങളുടെ തെക്കേ മാളികയിൽ താമസിച്ചു കൊണ്ടിരുന്ന അമ്മുക്കുട്ടിഅമ്മയെ ഓർക്കുന്നുണ്ടോ?????ഞാൻ ഹരി............., അന്ന് അച്ഛന്റെ പെട്ടെന്ന് ഉള്ള മരണവും പിന്നീട് അമ്മാവന്റെ വീട്ടിലോട്ടുള്ള താമസമാറ്റവും പഠനവും പ്രാരാബ്ദവും എല്ലാംകൂടിയപ്പോൾ ഞാൻ.......!!!!!"!നിന്നെ കുറിച്ച് മറക്കാൻ ശ്രമിച്ചു എന്നത് സത്യമാണ്.... പക്ഷേ കഴിഞ്ഞില്ല....!!!!!"!.വർഷങ്ങൾ കഴിയുംതോറും നിന്നെ കുറിച്ചുള്ള ഓർമ്മകൾ എന്നെ അലൻ തുടങ്ങി... പഠനം കഴിഞ്ഞ് ഈ നാട്ടിലോട്ട് തന്നെ ജോലി വാങ്ങി വന്നത് നിന്നെ കാണാൻ  വേണ്ടിയാണ് .. ഭാനു എനിക്ക് നിന്നെ........ " അവൻ പറഞ്ഞു മുഴിവുക്കും മുന്പേ അവൾ പറഞ്ഞു മഴ വരുന്നു എനിക്ക് വീട്ടിൽ പോകണം." അവന്റെ മറുപടി കാത്തുനിൽക്കാതെ അവൾ മുന്നോട്ടു നടന്നു.... പിന്നെയും വിളിക്കാൻ അവനു ധൈര്യമുണ്ടായിരുന്നില്ല......

      വീട്ടിൽ ചെന്ന് ഉടനെ തന്നെ അവൾ തന്റെ  അലമാര തുറന്നു ഒരു ബുക്ക് എടുത്തു... അതിന്റെ പേജുകൾക്കിടയിൽ നിന്ന് ഒരു പഴയ പത്രം കടലാസ് കഷ്ണം പുറത്തെടുത്ത് ഒരു ചെറുമന്ദഹാസം തൂകി ജനൽ  അഴികൾക്കിടയിലൂടെ അവൾ പുറത്തേക്ക് നോക്കി നിന്നു.......

അധ്യായം 3
           പ്രണയം എന്ന് വാക്കിന്റെ അർത്ഥം അറിയുന്നത്  അവനിലൂടെയാണു അലെങ്കിൽ പ്രണയമെന്നമാന്ത്രികന്റെ  ജാലവിദ്യകയിൽ ഞാൻ പകച്ചുപോയി എന്നതായിരിക്കാം  സത്യം.................., എന്റെ ലോകം എന്നും അവനെ ചുറ്റിപറ്റിയിരുന്നു. ഓർമവെച്ചനാൾ മുതൽ എന്റെ കളികൂട്ടുകാരൻ, പിന്നെ എപ്പോളോ തോന്നിയൊരിഷ്ടം.  ഞാൻ വളർന്നപ്പോൾ അതിനെ  പ്രണയമെന്നു വിളിക്കാൻ ആഗ്രഹിച്ചു.  എന്റെ ആദ്യത്തെ  റോൾ മോഡൽ, അവനെ കണ്ടാണ്‌ ഞാൻ എന്റെ  ജീവിതത്തിന്റെ പടവുകൾ കയറിയത്. 

  കാറ്റിനോടും കിളികളോടും പ്രണയം പറഞ്ഞു വിട്ടതും ,അവനെ ഒരു നോക്കു കാണാൻ   വേണ്ടി  നോക്കിയിരുന്നതും ,പിന്നെ കേൾക്കുന്ന  പാട്ടുകളിൽ  അവൻ ഈണവും താളവുമായിമാറിയതും എല്ലായെന്നു  ഓർമ്മകൾ മാത്രം..... എന്നിരുന്നാലും ഒരിക്കൽപോലും അവനോടു പറഞ്ഞില്ല അവൻ എന്നോട് ചോദിച്ചിട്ടുമില്ല . 

      ചെറുപ്പത്തിൽ ഒരു ജീവിതം കാലം മുഴുവൻ ഒരുമിച്ചു ജീവികണംമെന്ന് ആഗ്രഹിച്ചു, വളർന്നപ്പോൾ മനസിലായി അതൊരു സുന്ദര സ്വപ്നമാണെന്ന് . പിന്നെ അകലെ മാറി നിന്ന് അവന്റെ സന്തോഷം കാണുവാനായിരുന്നു  എനിക്ക് ഇഷ്ടം എന്നിരുന്നാലും ഒരികൽ പോലും അവനോടുള്ളാ സ്നേഹം ഉപേക്ഷിക്കാണോ  അവനെ മറക്കുവാണോ എനിക്ക് കഴിഞ്ഞില്ല . ഒരു ജീവിതകാലം മുഴുവനും അവനെ ഓർത്തു കഴിയുക, അതിലും വലിയ ഒരു ദുഃഖമില്ലാന്നു  മനസിലാക്കിയപോൾ 

ഞാൻ തിരുമാനിച്ചു എല്ലാം അവനോട് തുറന്ന് പറയാൻ സ്കൂൾ പഠനകാലത്ത് എനിക്ക് തോന്നിയ ഒരു ഇഷ്ടം ഇപ്പോൾ എല്ലാം കഴിഞ്ഞു കോളേജിൻറെ പടിയിറങ്ങിപോലുംഎന്നിലുള്ള ആ കൊച്ചു പ്രണയതന്നെ അവനോടു പറയാൻ ഒന്നിനും വേണ്ടിയല്ല വെറുതെ ഒരു  സമാധാനതിനു  വേണ്ടി മാത്രം.തനിച്ചിരുന്നു കരയുവനും  ബുക്കിന്റെ പേജ് കുത്തി കുറിച്ചു കളയുവാനുംഎനിക്കും ഇനി സമയമില്ല. കാരണം ജീവിതം ഒരു സൂപ്പർ ഫസ്റ്റ് ബസ്‌ പോലെ ഓടി പോകുകയാണ് . എവിടെ എന്ന് നിൽക്കുമെന്ന് അറിയില്ല അതുകൊണ്ട്തന്നെ കാർമേഘങ്ങൾ പെയ്തു തീർന്നമാനം പോലെ ആകാൻ  ഒരു കൊതി. 

അവസാനം എന്റെ  പ്രണയവും ഒരു കഥയായി മാറുന്നു ഓർത്തു  ചിരികനുള്ള   ഒരു കഥ .................., എന്നിരുന്നാലും എന്റെ  ജീവിതമാകുന്ന പുസ്തകത്തിൽ  ഇതിനെക്കാൾ  നല്ല വരികളും അധ്യായാകളും ഇനി ഒരികലും ഉണ്ടുകയുമില്ല........