Aksharathalukal

കാട്ടുചെമ്പകം 09


\"ഇനി ആരും നിങ്ങളെ ഒന്നും ചെയ്യില്ല... അതിനുള്ള ഏർപ്പാട് ഞങ്ങൾ ചെയ്തോളാം...  ഞങ്ങളുടെ വീട്ടുകാരെ ഞങ്ങൾ ഒരപകടത്തിന് വിട്ടുകൊടുക്കുമോ... അതുപോലെയാണ് നിങ്ങളും... രണ്ടുമൂന്ന് ദിവസം ഞങ്ങളിവിടെയുണ്ടാകും... അതുകഴിഞ്ഞു ഞങ്ങൾ പോകുമ്പോൾ കൂടെ നിങ്ങളുമുണ്ടാകും.. \"

\"വേണ്ട മോനേ... ആ നശിച്ച നാട്ടിലേക്ക് ഞങ്ങളില്ല... ഇപ്പോൾ ആ ലോറൻസും മകനും വെറുതെയിരുക്കുന്നത് ഞങ്ങൾ എവിടെയാണെന്ന് അറിയാത്തതുകൊണ്ടാണ്... അതറിയുന്ന സമയം ആയാളും മകനുമിറങ്ങും... ഞങ്ങളെ ഈ ഭൂമിയിൽനിന്നുതന്നെ ഇല്ലാതാക്കാൻ... ഇപ്പോൾ ഇവിടെ ഞങ്ങൾക്ക് ആരെയും പേടിക്കാതെ മനസമാധാനത്തോടെ ജീവിക്കാം...  ദൈവത്തെയോർത്ത് ഞങ്ങളെ വെറുതെ വിടുക... \"

\"അങ്ങനെ ആ ലോറൻസിനെയും മകനേയും പേടിച്ച് എത്രകാലം ജീവിക്കും... അയാൾ ചെയ്ത കുറ്റം പ്രവീൺ കണ്ടതുകൊണ്ട് ആ സത്യം പുറത്തുവരാതിരിക്കാനാണ് അവർ പ്രവീണിനെ... പക്ഷേ നിങ്ങൾ എന്തിന് പേടിക്കണം... \"

\"പേടിക്കണം മോനേ... പ്രവീൺ അയാൾ ചെയ്ത ക്രൂരകൃത്യം കണ്ടത് മാത്രമല്ല ആ സംഭവം അവൻ അവന്റെ ക്യാമറയിൽ പകർത്തുകയും ചെയ്തു... അത്  ഇപ്പോഴും ഞങ്ങളുടെ കസ്റ്റഡിയിലാണ് എന്നാണ് അവർ കരുതുന്നത്...  അത് ഞങ്ങളുടെ കയ്യിലുള്ളോടുത്തോളം അവർക്ക് മനസമാധാനമുണ്ടാവില്ല... അതുമാത്രമല്ല ആ സംഭവം കഴിഞ്ഞ് പ്രവീൺ അയാൾ ഇത്രയുംകാലം നടത്തിയ എല്ലാ ക്രൂരതകളും തട്ടിപ്പും വെട്ടിപ്പുമെല്ലാം അവൻ കണ്ടെത്തിയിരുന്നു... പക്ഷേ അവർ കരുതുന്നതുപോലെ അതിന്റെയെല്ലാം തെളിവ് പ്രവീൺ എവിടെയാണ് ളിപ്പിച്ചത് എന്ന് ഞങ്ങൾക്കും അറിയില്ല... അതവരുടെ കയ്യിൽ കിട്ടാൻ അവർ പല മാർഗവും സ്വീകരിക്കും...\"

\"അതുശരി... അപ്പോൾ അതാണ് കാര്യം... നിങ്ങൾ പേടിക്കേണ്ട... ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ഒരുത്തനും തൊടില്ല... അതുകൊണ്ടാണ് പറയുന്നത് നിങ്ങൾ നാട്ടിലേക്ക് വരണം... അങ്ങനെയായാൽ അയാൾ വീണ്ടുമിറങ്ങും.. അതാണ് ഞങ്ങൾക്കും വേണ്ടത്... എന്തായാലും ഇപ്പോഴല്ല... ഞങ്ങൾ ചില കളികൾ കളിക്കാൻ പോവുകയാണ്... അതുകഴിഞ്ഞ് നിങ്ങൾ നാട്ടിലേക്ക് വന്നാൽ മതി... നിങ്ങൾ പറഞ്ഞപോലെ ആ തെളിവ് ആദ്യം കണ്ടെത്തണം... ഇപ്പോൾ ഞങ്ങൾ പോവുകയാണ്... ചിലത് ആലോചിക്കാനുണ്ട്... വീണ്ടും കാണാം... \"
അപ്പോഴേക്കും അമ്മു ചായയുമായി വന്നു... അത് കുടിച്ചതിനുശേഷം അവരിറങ്ങി...

തിരിച്ച് കുന്ന് കയറി ഒരു മരത്തിന് ചുവട്ടിൽ ആദിയിരുന്നു... അവനെന്തോ ആലോചനയിലായിരുന്നു...

\"എടാ ആദി.... ഇത്‌ നമ്മുടെ കയ്യിൽ നിൽക്കുന്ന കേസല്ല... എനിക്കറിയാം ഈ ലോറൻസിനെ.. അയാൾക്കെന്തും ചെയ്യാൻ പറ്റും... ആരും ചോദിക്കാൻ വരില്ല... അത്രക്ക് ആൾബലവും പിടിപാടും അയാൾക്കുണ്ട്..  നമ്മൾ വിചാരിച്ചാൽ അയാളെയോ അയാളുടെ മകനേയോ ഒന്നും ചെയ്യാൻ പറ്റില്ല... \"
ജിതിൻ പറഞ്ഞു...

\"അങ്ങനെ നെഗറ്റീവായി ചിന്തിക്കരുത്... ഇത് നമ്മുടെ പ്രശ്നംകൂടിയാണ്... ഒരുകാലത്ത് നമ്മളും അവരും ഒരുവീട്ടുകാരെപ്പോലെ കഴിഞ്ഞവരായിരുന്നു... ഇന്നും നമ്മുടെ മനസ്സിൽ ആ പഴയ ബന്ധംതന്നെയാണ്... നമ്മളല്ലാതെ അവരെ സഹായിക്കാൻ വേറെയാരാണ് ഉള്ളത്... \"

\"നീ തന്നെയാണോ ഇത് പറയുന്നത്... \"
ജീവൻ ചോദിച്ചു..

\"എന്താ  നമ്മളെകൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റില്ലേ... \"

\"സംശയമാണ്... അതും നിന്റെ കാര്യത്തിൽ... \"

\"എന്നാൽ ആ സംശയം ഇതോടെ തീർക്കുകയാണ്... \"

\"ഉറപ്പാണോ... അതോ അടി കാണുമ്പോഴേക്കും വീട്ടിൽപോയി കതകടക്കുമോ.. \"
അതുകേട്ട് ആദി ജീവനെയൊന്നു നോക്കി...

\"ജീവാ... ഇങ്ങനെയൊരു പ്രശ്നം നിന്റെ കുടുംബത്തിലാണ് വന്നതെങ്കിലും നീ അടങ്ങിയിരിക്കുമോ... ഇല്ലല്ലോ...

\"ഒരിക്കലുമില്ല... നീ പറയുന്നത് കാര്യത്തിലാണോ... അതോ ഇപ്പോഴത്തെ തിളപ്പുകൊണ്ട് പറയുന്നതാണോ... ആരോടാണ് ഏറ്റുമുട്ടാൻ പോകുന്നത് എന്ന് വല്ല നിശ്ചവുമുണ്ടോ...\"

\"അവർ ആരായാലും എനിക്കെന്താണ്... നമ്മുടെ ഒരു ഭാഗമാണ് ആ ലോറൻസ് ഇല്ലാതാക്കിയത്... അതിന് പകരം ചോദിക്കാതിരുന്നാൽ നമ്മൾ അവന്റെ കൂട്ടുകാരായിരുന്നു എന്ന് പറഞ്ഞിട്ടെന്താ കാര്യം... ഈ പ്രശ്നം ഇപ്പോൾ നമ്മുടെ പ്രശ്നമാണ്... അതുമനസ്സിലാക്കി മുന്നോട്ടുപോകണം... \"

\"അപ്പോൾ നീ കാര്യത്തിലാണല്ലേ... എന്നാൽ ഞങ്ങൾ വാക്കുതരുന്നു... എന്തിനും ഏതിനും ഞങ്ങൾ നിന്റെകൂടെയുണ്ട്... പക്ഷേ എനിക്കൊരു അഭിപ്രായമുണ്ട്... മറ്റൊന്നുമല്ല... ശിവദാസനങ്കിളും സുമയാന്റിയും അമ്മുവും തൽക്കാലം നാട്ടിലേക്ക് വരേണ്ട... കളികളിൽ നമ്മൾ മാത്രം മതി... അതും ഇവിടെ നിന്നുകൊണ്ട്... എത്രകാലം   ഈ കാട്ടിൽ കഴിയേണ്ടിവന്നാലും വേണ്ടില്ല... ആ ലോറൻസിന്റെയും മകന്റേയും സർവനാശം കാണണം... \"

\"ഉം... പക്ഷേ ഒന്നുണ്ട്... പ്രവീണിന്റെ കയ്യിൽ അങ്ങനെയൊരു തെളിവുണ്ടായിരുന്നെങ്കിൽ അത് എവിടെയാണ് ഉള്ളത് എന്ന് നമ്മൾ കണ്ടുപിടിക്കണം... \"

\"കണ്ടുപിടിക്കാം... സമയമുണ്ടല്ലോ... ആദ്യം ഈ കാര്യങ്ങൾ വീട്ടുകാരുമായി സംസാരിക്കണം... നാലഞ്ച് ദിവസം എന്നുപറഞ്ഞാണ് നമ്മൾ പോന്നത്... എല്ലാ കാര്യവും പറയേണ്ടാ... ഒരു സൂചന കൊടുത്താൽ മതി... അവരുമൊന്നു സന്തോഷിക്കട്ടെ... മാത്രമല്ല നിന്റെ അച്ഛൻ എന്താണ് വേണ്ടതെന്നുവച്ചാൽ ചെയ്തുതരുകയും ചെയ്യും... \"

\"അത് ശരിയാണ്.. ഏതായാലും നിങ്ങൾ വാ... എല്ലാം ആലോചിച്ച് ഒരു തീരുമാനത്തിലെത്താം..\"
അവർ താമസിക്കുന്നിടത്തേക്ക് നടന്നു...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"കൃഷ്ണേട്ടാ ഇനിയിപ്പോൾ എന്നേക്കാണ് മോളുടെ കാര്യം തീരുമാനിക്കുന്നത്...  വല്ലാതെ വൈകിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം... \"
ശ്യാമള പറഞ്ഞു....

\"അതെന്താ നീ അങ്ങനെ പറഞ്ഞത്... \"

\"ഒന്നുമുണ്ടായിട്ടല്ല... ഇന്നത്തെ കാലമല്ലേ... അതുകൊണ്ട് പറഞ്ഞതാണ്... \"

\"നിന്റെ മനസ്സിൽ എന്താണെന്ന് മനസ്സിലായി... നീ ആവിശ്യമില്ലാത്തത് ആലോചിച്ച് തല പുണ്ണാക്കേണ്ട... ഏതായാലും ആദിയുടെ കാര്യംകൂടി ശരിയാവട്ടെ... രണ്ടുംകൂടി ഒന്നിച്ച് നടത്താം...\"

\"അത് നടന്നതുതന്നെ... അവൻ വിരിച്ചേടത്ത് കിടക്കുമോ... വെറുതെ ഊരുചുറ്റി നടക്കണം എന്നല്ലാതെ അവനെന്ത് കുടുംബം... അത് മനസ്സിൽ കരുതി നടക്കുകയാണെങ്കിൽ മോളുടെ കാര്യവും നടക്കില്ല... \"

\"നടക്കും...  ഇത് വെറുതെ പറയുന്നതല്ല...  ഇനിയവനെ ഇങ്ങനെ കഴിച്ചുവിടുന്ന പ്രശ്നമില്ല... ഇതവന്റെ അവസാന ഊരുതെണ്ടലാണ്... അവൻ നേർവഴിക്ക് വരുമോ എന്ന് ഞാനൊന്ന് നോക്കട്ടെ...\"

\"നോക്കുകയേയുള്ളൂ... സംഗതി നടക്കില്ല... ആ ഹരിദാസേട്ടനും സുമയും ഇവിടെയുണ്ടായിരുന്ന കാലത്ത് നമ്മൾ പറഞ്ഞത് കെട്ടില്ലെങ്കിലും അവർ പറയുന്നത് അവനനുസരിക്കുമായിരുന്നു... മാത്രമല്ല അമ്മുമോളെ ആദിയുടെ പെണ്ണായി ഞാൻ മനസ്സിൽ വിചാരിച്ചിരുന്നതുമാണ്...  പ്രവീണിന്റെ മരണം എല്ലാം ഇല്ലാതാക്കിയില്ലേ... \"

\"അതൊന്നും ഓർമ്മിപ്പിക്കല്ലേ ശ്യാമളെ... അവർ ഇപ്പോഴും എവിടെയോ സുഖമായി കഴിയുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം... അത് അതുപോലെത്തന്നെ കിടന്നോട്ടെ... \"

പെട്ടന്ന് കൃഷ്ണദാസിന്റെ ഫോൺ റിങ് ചെയ്തു... അയാൾ ഫോണെടുത്തുനോക്കി...

\"ആദിയാണല്ലോ... ഇവനെന്താ പതിവില്ലാത്തൊരു വിളി... അല്ലെങ്കിൽ എവിടെയെങ്കിലും പോയാൽ നമ്മൾ വിളിച്ചാലും ഫോണെടുക്കാത്ത ആളാണ്.... 

\"നിങ്ങൾ ഫോണെടുക്ക്... എന്താണെന്നറിയാലോ...\"
ശ്യാമള പറഞ്ഞു... കൃഷ്ണദാസ് കോൾ എടുത്തു...

\"ഹലോ... ഇതെന്താടാ പതിവില്ലാതെ ഒരു വിളി... എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ... നിന്റെ കാര്യമല്ല... നിനക്ക് അതിനുള്ള ധൈര്യമില്ലല്ലോ... നിന്റെ കൂടെയുള്ള ജീവന്റെയും ജിതിനിന്റെയും കാര്യമാണ് ചോദിച്ചത്...

\"എന്നെ അത്രക്ക് കൊച്ചാക്കേണ്ട... ഞാൻ വിചാരിച്ചാലും ചിലതൊക്കെ നടക്കുമെന്ന്    കുറച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവും... പിന്നെ ഇവിടെ ആരും ഒരു കുരുത്തക്കേടും ഒപ്പിച്ചിട്ടില്ല... നിങ്ങൾക്കെല്ലാവർക്കും സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം പറയാൻ വിളിച്ചതാണ്... \"

\"അതെന്താ നീ അവിടെ ഏതെങ്കിലും കുട്ടിയെ കണ്ടുവച്ചോ... \"

അച്ഛാ തമാശപറയാനുള്ള സമയമല്ലിത്... നമ്മൾ നഷ്ടപ്പെട്ടു എന്നുകരുതിയ പലതും നമുക്ക് തിരിച്ചുകിട്ടുന്നു... അച്ഛാ ഒരിക്കൽ നമുക്ക് നഷ്ടമായവനാണ് പ്രവീൺ... ആ വേദന തീരുംമുമ്പേ അവന്റെ അച്ഛനെയും അമ്മയെയും കാണാതായി... നമ്മൾ പലയിടത്തും അവരെ അന്വേഷിച്ചില്ലേ... അവരെ കണ്ടെത്താൻ കഴിഞ്ഞില്ല... \"

\"ഇപ്പോൾ നീ ഇതുപറയാൻ കാരണം..... \"

\"ആ അവരെ ഞാൻ കണ്ടു... അവരോട് സംസാരിക്കുകയും ചെയ്തു... \"
അതുകേട്ട് കൃഷ്ണദാസ് ഞെട്ടി...

തുടരും......

✍️ രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം : 10

കാട്ടുചെമ്പകം : 10

4.6
9833

\"ആ അവരെ ഞാൻ കണ്ടു... അവരോട് സംസാരിക്കുകയും ചെയ്തു... \"അതുകേട്ട് കൃഷ്ണദാസ് ഞെട്ടി...\"എന്താണ്...  എന്താണ് നീ പറഞ്ഞത്... \"\"സത്യമാണ് അച്ഛാ... അവരെ ഞാൻ കണ്ടു... അവർ അവിടെനിന്നും പോന്നതെന്തിനാണെന്നും അറിഞ്ഞു...\"\"അവരിപ്പോൾ എവിടെയാണ് ഉള്ളത്... \"\"ഇവിടെ ഒരു ആദിവാസികോളനിയിലാണ്... അവരാണ് അവർക്ക് അഭയം കൊടുത്തത്... പാലത്തറ ലോറൻസ്... അയാളും മകനുമാണ് എല്ലാറ്റിനും കാരണക്കാരൻ... \"\"ലോറൻസോ... ഇല്ല ഒരിക്കലുമതായിരിക്കില്ല അയാളെ എനിക്ക് നന്നായിട്ടറിയാം... മാത്രമല്ല ഹരിദാസിന്റെ പഴയ മുതലാളിയാണ് അയാൾ... അയാളെന്തിന് അത് ചെയ്യണം... \"\"അതായിരിക്കാം... പക്ഷേ നമ്മൾ മനസ്സിലാക്കിയതുപോലെയായിരിക്കില്ല എല്