Aksharathalukal

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -5





\"ടാബ്‌ലെറ്റോ ...\"

\"അതെ ....,  
ഒരു പക്ഷേ ആ ടാബ്ലറ്റ്സ്ലുലൂടെ  ആയിക്കൂടെ വിഷം ഉള്ളിൽ ചെന്നത്\".

\"അതെങ്ങനെ ശരിയാവും സാർ , അത്‌ പാർമസിന്ന് വാങ്ങിയതല്ലേ അതിലെങ്ങനെ....,\"

\"സ്ഥിരം വാങ്ങുന്ന പാർമസി , സ്ഥിരം കഴിക്കുന്ന ടാബ്ലറ്റ്സ് എന്ത് കൊണ്ട് ചേർത്തുകൂടാ ,\"

\"അത്‌......
ശെരിയാ ...,
എന്നാലും കൊലയാളി ഉദ്ദേശിക്കും പോലെ കാര്യങ്ങൾ നടക്കണമെങ്കിൽ ..........
നമ്മൾ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടത്തേണ്ടിവരും സാർ \"

\"ചോദ്യങ്ങൾക്കൊക്കെ ഉത്തരം തേടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനു മുൻപ് ,  ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്തണം .

ആ ടാബ്ലറ്റ്സ്ൽ പോയ്സൺ അടങ്ങിയിട്ടുണ്ടോ  ഇല്ലയോ എന്ന് ? \"

\"അതെ ...\"

\"വിനയ് എത്രയും വേഗം ചന്ദ്രന്റെ വീട്ടിൽ ചെല്ലണം അയ്യാൾ മരിക്കുന്നതിന് തലേദിവസം കഴിച്ച മെഡിസിൻസ് എല്ലാം ടെസ്റ്റ് ചെയ്യണം .
ഒന്നും മിസ്സ്‌ ആകരുത്\"

\"സാർ ...\"

\"നമ്മൾ വിചാരിച്ചത് പോലെ സംഭവിച്ചാൽ ....., കൊലയാളിലേക്കുള്ള ദൂരം കുറഞ്ഞു കിട്ടും . എന്നാപിന്നെ താൻ പൊക്കോ \"

\"ഓക്കേ സാർ \"

അടുത്ത ദിവസം .......


\"സാർ ....,  
സാറിന്റെ കണക്കുക്കൂട്ടൽ തെറ്റിയില്ല മെഡിസിനിൽ പൊയ്‌സൺ ന്റെ  സാന്നിധ്യം ഉണ്ട് \"

\"റിയലി ...\"

\"അതെ സാർ ..., 
ടാബ്‌ലെറ്റിലും , ചുമക്കുവേണ്ടി കുടിച്ച സിറപ്പിലും രണ്ടിലും  പോയ്സൺ കണ്ടതിയിട്ടുണ്ട് .
ടാബ്‌ലെറ്റിൽ 15% ഉം , സിറപ്പിൽ 98% അളവിലാണ് ചേർത്തിരിക്കുന്നത് .

ഈ ചന്ദ്രന് സിഗററ് വലിക്കുന്ന ശീലമുണ്ട്  , അറ്റാക്കിനു ശേഷം നിർത്താൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും , വലിക്കുന്ന ശീലം  അയ്യാൾ ഉപേക്ഷിച്ചിരുന്നില്ല .

പിന്നെ  ഇതിൽ ഡിഫറെണ്ടായിട്ടുള്ള ഒരു കാര്യം ചന്ദ്രൻ സ്ഥിരമായി യൂസ് ചെയ്യുന്ന സിറപ്പ് മാറ്റി വേറെയാണ് ഇത്തവണ ഡോക്ടർ നിർദ്ദേശിച്ചത് .\"

\"അപ്പോൾ ആ ഡോക്ടർ ന് കൊലയാളിയുമായി ബന്ധമുണ്ടാവാം \"

\"ഉണ്ടാവാമെന്നല്ല സാർ  ഉണ്ട് .  അല്ലെങ്കിൽ പിന്നെങ്ങനെ പുതുതായി കുറിച്ച മരുന്നിൽ വിഷം ചേരുന്നത് . 

കൊലയാളി തനിയെ പ്ലാൻ ചെയ്തതാണെങ്കിൽ പഴയ  ബ്രാൻറ്റിൽ ഉള്ളതിലല്ലേ ചേർക്കാൻ കഴിയു .

ഇത് കറക്റ്റാ ഏങ്ങനെ മനസിലാക്കി .
അതുകൊണ്ടു തന്നെ ആ ഡോക്ടർക്ക് ഇതിൽ പങ്കുണ്ട്  എന്നത് നൂറു ശതമാനം ഉറപ്പുള്ള കാര്യമാ \"

\"അങ്ങനെയെങ്കിൽ എത്രയും വേഗം അയ്യാളെ ചോദ്യം ചെയ്തെ പറ്റു . ഒരു പക്ഷേ അയ്യാളിലൂടെ നമുക്ക് കൊലയാളിയിലേക്ക് എത്താൻ
കഴിയും \"

അവർ വേഗം  hr ഹോസ്പിറ്റലിൽ എത്തുന്നു . എന്നാൽ അന്ന് അദ്ദേഹം  അവിടെ ഇല്ലായിരുന്നു . അതുകൊണ്ട് തന്നെ   അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുന്നു .

\"ഹലോ , ഡോക്ടർ  എന്റെ പേര് ആസിഫ്ഖാൻ ക്രൈംബ്രാഞ്ചിൽ നിന്നാണ് \"

\"വരൂ സാർ ..\"

\"ഞങ്ങൾ ഹോസ്പിറ്റലിൽ പോയിരുന്നു , അപ്പോഴാ ഡോക്ടർ ഇന്ന് ഓഫ്‌ ആണെന്ന് അറിഞ്ഞത് \"

\"എന്താ സാർ , എന്താ കാര്യം \" 

\"ഒന്നുമില്ല , ഒരു കാര്യം അറിയാൻ വേണ്ടിട്ടാ .......

താങ്കൾക്ക് ചന്ദ്രൻ എന്ന് പറയുന്ന ഒരു പേഷ്യന്റ് ഉണ്ടായിരുന്നില്ലേ , കുറച്ച് ദിവസങ്ങൾക്ക് മുൻപ് മരണപ്പെട്ട,
അറിയോ \"

\"ആ .....
അയ്യാളെ എനിക്ക് അറിയാം .
 എന്റെ സ്ഥിരം പേഷ്യന്റ്സിൽ ഒരാളാണ് .

\"ഓക്കേ ..., 
അയ്യാളുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണ് എന്ന് പറഞ്ഞ് അവരുടെ ബന്തുക്കൾ ഒരു പരാതി തന്നിരുന്നു .

അന്നെഷണത്തിൽ അത്‌ ശെരിയാണെന്നു തെളിയുകയും ചെയ്തു . 

അയ്യാളുടെ ഉള്ളിൽ  വിഷം ചെന്നിരിക്കുന്നത് നിങ്ങൾ നൽകിയ ടാബ്‌ലെറ്റിലൂടെയാണ് . \"

\"അതിന് ഞാൻ ...\"

\"പറയു ഡോക്ടർ ആർക്ക് വേണ്ടിയാണ് നിങ്ങളത് ചെയ്തത് \"

\"എന്താ സാർ , എന്തൊക്കെയാ ഈ പറയുന്നേ ....,  ഒരു ഡോക്ടറുടെ കടമ രോഗിക്ക് മരുന്ന് കുറിച്ച് കൊടുക്കലാണ് . അതേ ഞാനും ചെയ്തിട്ടുള്ളു  ,
അതെങ്ങനാണ് കൊലക്ക് കൂട്ട് നിൽക്കുന്നത് ആകുന്നത് .

മാത്രവുമല്ല ഞാൻ കുറിച്ച് കൊടുത്തിട്ടേ ഉള്ളു , മരുന്ന് വാങ്ങിയത് ഫർമസിന്നാ ,  പിന്നെങ്ങനെയാ \"

\"ഡോക്ടർ നന്നായി വാതിക്കുന്നുണ്ട് ...,\"

\" ഇതൊക്കെ ഞങ്ങൾക്കും അറിയാം .പക്ഷേ ഡോക്ടർ ഞങ്ങളുടെ ഒരു ചോദ്യത്തിന് ഉത്തരം തരണം.

ഒരാളെ കൊല്ലാൻ തീരുമാനിക്കുമ്പോൾ കൊലയാളി , പലകാര്യങ്ങളും വാച്ച് ചെയ്യും അയ്യാൾ എന്തൊക്കെ ചെയ്യും, അത്  എപ്പോഴൊക്കെ ചെയ്യും എന്നൊക്കെ 
ചന്ദ്രന്റെ കേസ്സിലും സംഭവം അതൊക്കെ തന്നെയാ നടന്നിരിക്കുന്നെ .

അത്തുകൊണ്ടാണ് അയ്യാൾ സ്ഥിരം കഴിക്കുന്ന ടാബ്‌ലെറ്റിന്റ ഡീറ്റലിൽസ് എടുത്തതും അതിൽ പൊയ്‌സൺ മിക്സ്‌ ചെയ്തതും .

പിന്നെ ഇവിടെ ഞങ്ങൾ ഡോക്ടറെ സംശയിക്കാൻ കാരണം വേറൊന്നാണ് .
അന്ന് ഡോക്ടർ ചന്ദ്രന് എപ്പോഴും കുറിച്ച് കൊടുക്കാറുള്ള ഒരു മരുന്ന്  മാറ്റി മറ്റൊന്നാണ് എഴുതികൊടുത്തത്.

ആ മരുന്നിലാണ് പൊയ്‌സൺ കലർന്നിരിക്കുന്നത് അത്‌  ഏങ്ങനെ........, 
കറക്റ്റായി ആ മരുന്നിൽ  വിഷം കലർന്നു .\"

\"സാർ ഒരു പക്ഷേ മരുന്ന് കൊടുക്കുന്നതിനു മുൻപ് ചെയ്‌തതാവില്ലേ \"

\"ആ കുപ്പി പൊട്ടിച്ചിട്ടില്ലായിരുന്നു , പിന്നെങ്ങനെയാ ....\"

\"സത്യായിട്ടും സാർ എനിക്കിതിൽ ഒരു പങ്കുമില്ല .\"

\"പിന്നെ ഇത് ഏങ്ങനെ സംഭവിച്ചു ....\"

\"എനിക്കറിയില്ല സാർ \"

അപ്പോഴേക്കും ഓഫീസർ കുമാർ , ചന്ദ്രന്റെ വീട്ടിലെ ഡ്രൈവറുമായി അവിടേക്ക് വരുന്നു 


\"സാർ ആ ചന്ദ്രന്റെ ഡ്രൈവറെ കൊണ്ടുവന്നിട്ടുണ്ട് \"

\"വിളിക്ക് \"

\"എന്താ , തന്റെ പേര് \"

\"സനൽ \"

\"സനൽ , ഈ മെഡിസിൻസ് ഒക്കെ എവിടെന്നാ വാങ്ങിയത് \"

\"അത്‌ ഹോസ്പിറ്റലിൽ നിന്നാണ് സാർ ,എപ്പോഴും അവിടെന്നു തന്നെയാ വാങ്ങുന്നത് \"

\"എല്ലാ മെഡിസിനും അവിടെന്നു തന്നെയാണോ വാങ്ങിയത് .\"

\"അതേ സാർ \"

\"അവസാനത്തെ മരുന്ന് അവിടെ ഇല്ലായിരുന്നു പിന്നെ ഡോക്ടറെ കൊണ്ട് മാറ്റി എഴുതിച്ചു വാങ്ങി \"

\"ആ മരുന്ന് അവിടെ ഉണ്ടായിരുന്നോ\"

\"ഉവ്വ് \"

\"ഡോക്ടർന് ഇനിഎന്താ പറയാനുള്ളത് \"

\"സാർ എനിക്കൊന്നും അറിയില്ല , \"

\"അറിയില്ല ....അറിയില്ല ...എന്ന് പറഞ്ഞിട്ട് കാര്യമില്ല ,
പിന്നെങ്ങനെ ഇത് സംഭവിച്ചു \"

\"സാർ ...., ആ ഒപി ടിക്കറ്റ് എനിയൊന്ന് കാണിക്കുവോ \"

\"വിനയ് ....\"

\"സാർ \"

ഡോക്ടർ അത് വാങ്ങി നോക്കുന്നു . 

\"സാർ , ഇത് ഞാൻ എഴുതിയതല്ല.   ഇത് ... ഇത്
എന്റെ ഹാൻഡ്രൈറ്റിങ് അല്ല .\"

\"താൻ വെറുതെ ഉരുണ്ട് കളിക്കണ്ട \"

\"സാർ ഞാൻ പറയുന്നത് സത്യമാണ് \"

അതിന് ശേഷം ആ മരുന്നിന്റെ പേര് രണ്ടുമൂന്നു പ്രാവശ്യം ഡോക്ടറെ കൊണ്ട് എഴുതിക്കുന്നു . ഒപി ടിക്കറ്റില്ലേതുമായി അത്ര സാമ്യം ഉണ്ടായിരുന്നില്ല .

ഡോക്ടർ പറയുന്നത് സത്യമാണെന്നു സമ്മതിക്കാൻ അവരെ കൊണ്ട് കഴിയില്ലായിരുന്നു  കാരണം പിന്നെങ്ങനെ ആ മെഡിസിനിൽ കറക്റ്റായി പൊയ്‌സൺ കലർന്നു എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാത്തത് കൊണ്ട് .

\"സാർ ആ ഡോക്ടർക്കിട്ട് രണ്ട് പൊട്ടിച്ചാലോ , അപ്പോൾ അയ്യാൾ സത്യം പറയും .\"

\"ഏയ് അതൊന്നും വേണ്ട ..., \"

\"ആ സനൽ , എവിടെ ....,
അയ്യാളെ ഒന്ന് വിളിക്ക് \"

\" സനൽ...... \"

\"സാർ \"

\"അപ്പോൾ താൻ പറയുന്നത് പഴയ    മരുന്ന് അവിടെ ഇല്ലാത്തത് കൊണ്ട് , ഡോക്ടറിനെ കണ്ട് മാറ്റി എഴുതി വാങ്ങിച്ചെന്ന് \"

\"അതേ സാർ \"
\"അപ്പൊ ഡോക്ടറിന്റ അടുത്ത് പോയത് ചന്ദ്രനാണോ .,സനലാണോ \"

\"അത് ഞങ്ങൾ രണ്ടുപേരും അല്ല സാർ \"

\"പിന്നെ .....\"

\"അത്‌ , ഫാർമസിയിലുള്ള പയ്യനായിരുന്നു \"

\"പാർമസിയിലുള്ള പയ്യനോ \"

\"അതേ സാർ , \"

\"അതിലെഴുത്തിയിരിക്കുന്ന മരുന്ന് അവിടെ ഇല്ലെന്ന് പറഞ്ഞു , പുറത്തുനിന്നും വാങ്ങാമെന്നു പറഞ്ഞപ്പോൾ ആ പയ്യൻ പറഞ്ഞു  ഈ മരുന്നിപ്പോൾ സ്റ്റോക്ക് ഇല്ലെന്നും , പുറത്തുപോയി അന്നെഷിച്ചാലും കിട്ടിലെന്നും  .

അങ്ങനെ ആ പയ്യൻ തന്നെ ഡോക്ടറെ കണ്ട് മരുന്ന് മാറ്റി എഴുതികൊണ്ട് വന്നു .\"

\"ആ പയ്യനെ ഇനി കണ്ടാൽ താൻ തിരിച്ചറിയുമോ  \"

\"ആ അറിയാം \"

\"വിനയ് ....\"

\"സാർ ...\"

\"വണ്ടിയെടുക്ക് ...\"

അവർ എത്രയും വേഗം  ഹോസ്പിറ്റലിലേക്ക് എത്തുന്നു . 

\"വിനയ് ഇവിടത്തെ വേണ്ടപ്പെട്ടവർ ആരാന്നു വെച്ചാൽ അവരെ ഇങ്ങോട്ട് വിളിക്ക് \"

\"സാർ ...\" 

\"ഇവിടെ പാർമസിയിലെ സ്റ്റാഫുകളെ എല്ലാം ഒന്ന് വിളിക്കണം  \"

\"സാർ അതിപ്പോൾ ...,
നല്ല തിരക്കുള്ള സമയമാ ...,\"

\"അതുകൊണ്ട് ....,\"

\"പ്ലീസ് സാർ 
ഞങ്ങളുടെ ഹോസ്പിറ്റലിനെ അത് ബാധിക്കും \"

\"ഓക്കേ ....,    സനൽ .....\"

\"സാർ \"

\"താൻ പോയി അന്ന് മരുന്ന് തന്ന ആ പയ്യൻ അവിടെയുണ്ടോന്നു ഒന്ന് ചെന്ന് നോക്ക് \"

\"ശെരി സാർ \"

സനൽ അവിടെ ചെന്ന് നോക്കി കുറച്ച് സമയത്തിന് ശേഷം തിരിച്ചു വരുന്നു .

\"അവിടെ ആ പയ്യൻ ഇല്ല സാർ \"

\"താൻ നല്ലത് പോലെ നോക്കിയായിരുന്നോ \"

\"നോക്കി സാർ , അവിടെ ഇല്ല \"

\"ഇവിടുള്ള സ്റ്റാഫിന്റ ഡീറ്റെയിൽസ് ഞങ്ങൾക്കൊന്നു കാണണം \"

\"ഗോപൻ ,......
  സിറിന് അതൊന്നു കാണിച്ചു കൊടുക്ക് \"

\"ഓക്കേ സാർ \"

ഓരോ സ്റ്റാഫിന്റ ഡീറ്റെയിൽസ്സിലെയും ഫോട്ടോ  സനലിനെ കാണിക്കുന്നു .

അതിൽ ജെയിംസ് എന്ന ആളുടെ ഫോട്ടോ കണ്ട് , സനൽ ഉറപ്പിക്കുന്നു .

\"സാർ ഈ പയ്യനാണ് \"

\"ഇവനോ \"

\"അതേ \"

\"ഉറപ്പാണല്ലോ \"

\"അതേ സാർ , ഉറപ്പാണ് \"

\"ജയിംസ് ആൽബട് .... 
   ഇയ്യാള് ഇന്ന് വന്നിട്ടില്ലേ \"

\"നാലഞ്ചു ദിവസമായിട്ട് ഇവൻ വരുന്നില്ല സാർ \"

\"കാര്യം കഴിഞ്ഞല്ലോ , 

വിനയ് .......  
ഇവന്റെ ഡീറ്റെയിൽസ് എത്രയും വേഗം എടുക്കണം \"

\"സാർ \"

\"ഇവിടെ , ഫർമസിയിൽ cctv ഇല്ലേ \"

\"ഉണ്ട് സാർ \"

\"ചന്ദ്രൻ ഹോസ്പിറ്റലിൽ വന്നദിവസത്തെ cctv ഫൂറ്റേജ് ഒന്ന് കാണണം \"

അന്നത്തെ ദിവസത്തെ ഫുട്ടേജിൽ സനൽ മരുന്ന് വാങ്ങുന്നതും , സംസാരിക്കുന്നതുമെല്ലാം അതിലുണ്ടായിരുന്നു .

\"ഇതിന്റെ ഒരു കോപ്പി എനിക്ക് വേണം \"

\'ശെരി സാർ \"

അതിനുശേഷം  ജയിംസ് നെ  കുറിച്ച് അവിടത്തെ സറ്റാഫിനോട് ചോദിച്ചറിയുന്നു .

അതിനു ശേഷം അവർ തിരികെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തുന്നു.


ശേഷം ക്രൈംബ്രാഞ്ച് ഓഫീസ്.......


\"സാർ ജെയിംസ് നെ  കുറിച്ചുള്ള ഡീറ്റെയിൽസ് കിട്ടി .
സാറിന് ഓർമ്മയുണ്ടോ , ഈ കേസിന്റെ ആദ്യം നമ്മൾ ഒരു കേസിനെ കുറിച്ച് സംസാരിച്ചത് .

ഒരു മാധ്യമപ്രേവർത്തകന്റെയും   ഒരു പെൺകുട്ടിയുടെ മർഡറിനെക്കുറിച്ച് \"

\"യെസ് യെസ് ഞാൻ ഓർക്കുന്നു \"

\"അന്ന്  ആ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഈ ജെയിംസ് .\"

\"ഓഹോ ...
അപ്പൊ ഈ കൊലക്കൊക്കെ പിന്നിൽ ജെയിംസ് ആണ് , അല്ലേ \"

\"അതേ സാർ \"

\"താൻ അന്ന് പറഞ്ഞത് പോലെ ആ  കൊലപാതകത്തിന് പിന്നിൽ  ഇപ്പൊ കൊല്ലപ്പെട്ടവർക്കും , ഇനി കൊല്ലപ്പെടാൻ പോകുന്നവർക്കും എന്തോ കണഷൻ  ഉണ്ട് .\"

\"ഈ ജെയിംസ് മൂന്നു മാസം മുൻപാണ് ഹോസ്പിറ്റലിൽ ജോയിങ് ചെയ്യുന്നത് , ചന്ദ്രൻ മരിച്ചതിനു പിറ്റേദിവസം മുതൽ അയ്യാൾ അവിടെ വന്നിട്ടില്ല .
മൂന്ന് മാസത്തെ പ്ലാനിങ് ആയിരുന്നു .


\"ഇയ്യാള് ജയിലിൽ നിന്നും ഇറങ്ങിയിട്ട് എത്ര നാളായി \"

\"നാല് മാസം കഴിഞ്ഞു . സാർ അപ്പോൾ  ഈ കൊലക്കു പിന്നിൽ ഡോക്ടർക്ക് പങ്കില്ലെന്നാണോ \"

\"ഡോക്ടറിനു ഇതിൽ ഒരു പങ്കും ഇല്ല \"

\"അപ്പൊ മരുന്ന് ഏങ്ങനെ ...\"

\" ചന്ദ്രൻ മാസം തോറും ചെക്കപ്പിനായി ഹോസ്പിറ്റലിൽ പോകാറുണ്ട്  . ഏകദേശം ഒരേ ടാബ്ലറ്റ് തന്നെയാ അയ്യാൾ യൂസ് ചെയ്യുന്നത് .

അന്നേദിവസം ചന്ദ്രൻ യൂസ് ചെയ്യുന്ന ചുമക്കുള്ള സിറപ്പ് അവിടെത്തെ ഫർമസിയിൽ  ഇല്ലായിരുന്നു .

അതുകൊണ്ട് തന്നെ വേറെയൊന്നിൽ വിഷം കലർത്തി അത് കൊടുക്കാനായി കരുതുന്നു.

ചന്ദ്രൻ എഡിക്കേറ്റഡ് ആയ ആള് ആയതിനാൽ സ്വാപവികമായും മെഡിസിൻസ് ഓക്കേ കറക്റ്റ് തന്നെ ആണോന്നു ചെക് ചെയ്ത നോക്കും .

അതുകൊണ്ടാണ് സിറപ്പ്  ഡോക്ടർ മാറ്റിയതാണെന്നു അവരെ പറഞ്ഞു  അവൻ വിശ്വസിപ്പിച്ചു . ഒപി ടിക്കറ്റിൽ മെഡിസിൻ മാറ്റി എഴുതി \"

\"അപ്പൊ മെഡിസിൻ മാറ്റിയെഴുതിയത് \"

\"അത് 
ജെയിംസ് തന്നെ ആയിരുന്നു \'

\"എന്നാലും , 
 കറക്റ്റ് ആയി  ആ മെഡിസിൻ എടുക്കാൻ അവന്റെ കയ്യിൽ തന്നെ എങ്ങനെ ...,
വന്നു \"

\"അത് വിനയ് ഈ cctv വിശ്വൾസ് നല്ലത് പോലെ നോക്കിയാൽ തീരാവുന്നതേ ഉള്ളു . 

ചന്ദ്രന്റെ ടോക്കൺ നമ്പർ കറക്റ്റ് ആയി അവന്റെ കയ്യിൽ കിട്ടുന്നതിനുവേണ്ടി  ,  അയ്യാൾ ഒരുപാട് ശ്രേദ്ധിച്ചിട്ടുണ്ട്  \" 

വിനയ് ആ വിശ്വൽസ് നല്ലതുപോലെ ശ്രെദ്ധിക്കുന്നു.

\"അതേ സാർ \"

\"തെളിവുകളൊക്ക കിട്ടി കഴിഞ്ഞല്ലോ സാർ ഇനി ജെയിംസിനെ
പൊക്കാമല്ലോ  \"

\"അതിന് അവൻ ഇപ്പൊ എവിടെയാണെന്ന് ആർക്കും അറിയില്ലല്ലോ \"

            തുടരും .....



കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -6

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -6

4
8795

\"വിനയ് ഓർക്കുന്നുണ്ടോന്ന് അറിയില്ല , ഫസ്റ്റ് നമ്മൾ ഈ കേസിനെ കുറിച്ച് സംസാരിച്ചപ്പോൾ , ഒരു ഫാമിലിയെ നമ്മൾ വിട്ട് പോയില്ലേ ......വിനയ്ക്ക്  മനസ്സിലായില്ല .......\"\"മനസ്സിലായി സാർ , ജാൻസിടെ വീടുമായി നല്ല റിലേഷൻ ഉള്ള കുടുംബം , അതാണോ \"\"യെസ് ...., നമുക്ക് അവിടേക്ക് ഒന്ന് പോകണം , ഈ ജയിംസിനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും കിട്ടിയാലോ .  \"\"ശെരി സാർ ..., \"അവർ അവിടേക്ക് പോകുന്നു .  വീട് നേരത്തെ വിനയ്ക്ക് അറിയാവുന്നത് കൊണ്ട് ആരോടും ചോദിക്കേണ്ടിവരുന്നില്ല .   വീടെത്തി ഡോറിൽ മുട്ടുന്നു ,  അകത്തുനിന്നും ഒരാൾ വാതിൽ തുറക്കുന്നു , അതൊരു ഒരു സ്ത്രീയായിരുന്നു \"ആരാ ...\"\"എന്റെ പേ