Aksharathalukal

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -6

\"വിനയ് ഓർക്കുന്നുണ്ടോന്ന് അറിയില്ല , 
ഫസ്റ്റ് നമ്മൾ ഈ കേസിനെ കുറിച്ച് സംസാരിച്ചപ്പോൾ , ഒരു ഫാമിലിയെ നമ്മൾ വിട്ട് പോയില്ലേ ......

വിനയ്ക്ക്  മനസ്സിലായില്ല .......\"

\"മനസ്സിലായി സാർ , ജാൻസിടെ വീടുമായി നല്ല റിലേഷൻ ഉള്ള കുടുംബം , അതാണോ \"

\"യെസ് ...., 
നമുക്ക് അവിടേക്ക് ഒന്ന് പോകണം , ഈ ജയിംസിനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും കിട്ടിയാലോ .  \"

\"ശെരി സാർ ..., \"

അവർ അവിടേക്ക് പോകുന്നു .  
വീട് നേരത്തെ വിനയ്ക്ക് അറിയാവുന്നത് കൊണ്ട് ആരോടും ചോദിക്കേണ്ടിവരുന്നില്ല . 

  വീടെത്തി ഡോറിൽ മുട്ടുന്നു ,  അകത്തുനിന്നും ഒരാൾ വാതിൽ തുറക്കുന്നു , അതൊരു ഒരു സ്ത്രീയായിരുന്നു 

\"ആരാ ...\"

\"എന്റെ പേര് വിനയ് , ഞങ്ങൾ ക്രൈംബ്രാഞ്ചിൽ നിന്നുമാണ് വരുന്നത് 
ഇവിടെ വേറെ ആരും ഇല്ലേ \"

\"ചേട്ടനുണ്ട് , ജോലിക്ക് പോയിരിക്കുവാ \"

\"നിങ്ങളുടെ പേരെന്താ ....\"

\"മോളിന്നാ ...
സാറേ \"

\"ഓക്കേ .......,
തെൻ ........,
ഞങ്ങൾ വന്നത് , ഒരു കേസ് അന്നെഷണത്തിന്റെ ഭാഗമായിട്ടാ 
ഇവിടെ ..... ,ഈ 
ഫിലോമിനയുടെ വീട് ഏതാ \"

\"അയ്യോ ,സാറെ ....അവരൊക്കെ ഇവിടെന്നു പോയി  കുറച്ച് കാലമായി \"

\"എവിടേക്കാ പോയത് \"

\"അതറിയില്ല സാർ \"

\"നിങ്ങളും അവരുമായി നല്ല അടുപ്പത്തിലാണെന്നാണല്ലോ നാട്ടുകാർ പറയുന്നത് . എന്നിട്ട് എങ്ങോട്ടേക്കാണ് പോയതെന്ന് അറിയില്ലേ ...\"

\"അത്‌...., 
അടുപ്പമൊക്ക ഉണ്ടായിരുന്നു , അവരിവിടുന്ന് പോയതിനുശേഷം ഒരു ബന്ധവുമില്ല \"

\"അവരിവിടുന്നു പോയിട്ട് എത്ര
നാളായി \"

\"രണ്ട് ..., രണ്ടര വർഷം കഴിഞ്ഞ് സാറെ \"

\"നിങ്ങൾക്ക് അവരുമായിട്ട് എങ്ങനാ പരിജയം \"

\"ഞങ്ങൾ ഇവിടെ വീട് വെച്ച് താമസിക്കാൻ വരുന്നമ്പോഴേ അവരിവിടെ ഉണ്ടായിരുന്നു .

ചേച്ചിയും രണ്ടുമക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു . നല്ല സഹകരണം ആയിരുന്നു \"

\"മോളിക്ക്.... ഒരു റമീസ്നെ   അറിയാമോ \"

\"അറിയാം ...,\"

\"ഏങ്ങനെ അറിയാം \"

\"ഫിലോമിന ചേച്ചിടെ മോൾടെ കൂട്ടുകാരനായിരുന്നു , കൂടെ ജോലിചെയ്യുന്ന ...\"

\"അതായത് ...\"

\"ജാൻസി ,
അതാണ് ആ കുട്ടീടെ പേര് \"

\"ഓക്കേ \"

\"ജാൻസിക്കൊപ്പം എപ്പോഴും  ഇവിടെ വരുമായിരുന്നു , അവരുതമ്മിൽ നല്ല അടുപ്പമായിരുന്നു \"

\"അടുപ്പമെന്നു പറയുമ്പോൾ .........,    പ്രണയം ........

\"അയ്യോ ,  അങ്ങനല്ല സാർ , അവർ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു \"

\"അത് മോളിക്കെങ്ങനെ അറിയാം \"

\"അത്‌ സാറെ , ആ കുട്ടിയും വേറൊരു പയ്യനുമായി പ്രണയത്തിൽ ആയിരുന്നു , അവരുടെ വിവാഹവും ഉറപ്പിച്ചതാണ് \"

\"എന്താ അവന്റെ പേര് ...\"

\"ജെയിംസ് ...,  
റമീസിന്റെ ഒറ്റ ചങ്ങാതി ആയിരുന്നു ,
റമീസിനൊപ്പം ചിലപ്പോഴൊക്കെ ഇവിടെ വരുമായിരുന്നു . അങ്ങനെയാ ജാൻസിയുമായി അടുപ്പത്തിലായത്  .\"

\"എൻഗേജ്മെൻറ്റിനു മൂന്ന് ദിവസം മുൻപാ റമീസിനെ ആരൊക്കയോ ചേർന്ന് കൊലപ്പെടുത്തിയത് ,

അങ്ങനെ അത്‌ മാറ്റിവെച്ചു . പിന്നാലെ ആ  കുട്ടിയുടെ മരണവും .......( മോളിയുടെ കണ്ണ് നിറഞ്ഞ് സംസാരം ഇടറുന്നുണ്ടായിരുന്നു ).\"

\"ഈ ജെയിംസിന്  ബന്തുക്കൾ ആരുമില്ലേ \"

\"ആരുമില്ലെന്നാ പറഞ്ഞേ , \"

\" അപ്പൊ  ജാൻസിയെ കൊലപ്പെടുത്തിയത് ജെയിംസ് തന്നെ ആയിരുന്നു അല്ലേ \"

\"അങ്ങനെയാ ...
പോലീസ് പറഞ്ഞത് \"

\"അപ്പോൾ നിങ്ങൾ വിശ്വസിക്കുന്നില്ലേ \"

\"ഇല്ല സാറെ , ആ കുട്ടിക്ക് അങ്ങനെ ഒരിക്കലും ചെയ്യാൻ കഴിയില്ല , ഞങ്ങൾ മാത്രമല്ല , ഫിലോമിന ചേച്ചിയും ,  ആ പയ്യനെ അറിയുന്ന ആരും അത്‌ വിശ്വസിച്ചിരുന്നില്ല .\"

\"അതുകൊണ്ടായിരിക്കും ജെയിംസിനെ ജയിലിൽ നിന്നുമിറക്കാൻ ഫിലോമിന തന്നെ , കോടതി കയറിയിറങ്ങിയത് \"

\"അതേ സാർ ,
അതിനുവേണ്ടി സ്വന്തം വീട് പോലും വിറ്റാണ് അവർ കേസ് നടത്തിയത് , അവർക്ക് വട്ടണെന്നു വരെ നാട്ടുകാർ പറഞ്ഞു നടന്നു \"

\"കേസ് സിബിഐ അന്നെഷിക്കണമെന്ന് പറഞ്ഞ് കുറച്ചുനാൾ അവർ സമരം നടത്തിയില്ലേ , പിന്നെന്താ പെട്ടന്ന് പിന്മാറിയത് \"

\"അത്‌...,  അത്‌  സാർ ....,  
സമരം അവസാനിപ്പിച്ചില്ലെങ്കിൽ  മോനെ കൊന്നുകളയുമെന്ന് പറഞ്  , കുറച്ച് പേർ വന്ന് ഭീഷണിപ്പെടുത്തി ,
  അതാ....\"

\"അപ്പോൾ ഇവിടന്ന് പോയതിനു ശേഷം , മോളി അവരെ കണ്ടിട്ടേ ഇല്ല \"

\"ഇല്ല സാർ , വീട് വിറ്റതിനു ശേഷവും കുറച്ച് നാൾ അവരിവിടെ വാടകക്ക് തന്നെ  താമസിച്ചിരുന്നു ,

അപ്പോഴാ ഫിലോമിന ചേച്ചി മരിക്കുന്നത് , അതിനു ശേഷം മകൻ ജോൺ കുറച്ചു ദിവസം താമസിച്ചിരുന്നു , പിന്നെ ഒരു ഫ്രണ്ട്ന്റെ വീട്ടിലേക്കു പോകുന്നു എന്ന് പറഞ്ഞ് പോയതാ , പിന്നെ ഞങ്ങൾ കണ്ടിട്ടില്ല \"

\"ജെയിംസ് ജയിലിൽ നിന്നുമിറങ്ങിയതിനു ശേഷം ഇവിടെക്ക് വരുകയോ മറ്റോ ചെയ്തിരുന്നോ \" 

\"ഇല്ല സാർ , ഇവിടെ വന്നിട്ടില്ല ...\"

\"ജെയിംസിന്റ വീട് എവിടെയാണെന്ന് മോളിക്ക് അറിയില്ല അല്ലേ ...\"

\"ഇല്ല സാർ , സത്യായിട്ടും
എനിക്കറിയില്ല \"

\"ശെരി ...,  ഞങ്ങളത് വിശ്വസിക്കുവാ , എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ
വിളിക്കും \"

\"ഓ ...\"

\"വിനയ് ...\"

\"സാർ ...\"
\"നമ്മുടെ ഒരു ആളെ ഇവിടെ നിർത്തണം ..., ഇവരെ അത്രക്കങ്ങു വിശ്വസിക്കണ്ട \"

\"സാർ ...\"

അവർ അവിടെ നിന്നും ഇറങ്ങി വണ്ടിയിൽ കയറാൻ തുടങ്ങുമ്പോൾ വിനയ്യുടെ ഫോണിലേക്ക് ഒരു കാൾ വരുന്നു 

\"ഹലോ , ആണോ ......,
ഓക്കേ ....,  ഞങ്ങൾ ഇപ്പൊ തന്നെ എത്താം .
സാർ ....,
ജയിംസ്ന്റെ  വീട് കണ്ട് പിടിച്ചു ,
കുമാർ ഇപ്പൊ സ്റ്റേഷനിൽ ഉണ്ട് , നമ്മളെ വെയിറ്റ് ചെയ്യുവാ അങ്ങോട്ടേക്ക് പോകൻ \"

\"താൻ ഗോഡ് .....
വേഗം  വണ്ടി എടുക്ക് \"

കുറച്ചു മണിക്കൂറിനു ശേഷം .....

അവർ സ്ഥലത്ത്‌ എത്തി , കാറിൽ നിന്നും പുറത്തിറങ്ങുന്നു . അപ്പോഴേക്കും അതുവഴി വന്ന ബൈക്ക് യാത്രികനോട് വഴി ചോദിച്ചു .

\"അതേ ..
ഈ സെന്റ് ആന്റണി ചർച്ച് എവിടെയാ \"

\"അത്‌ കുറച്ചുകൂടി  പോയിട്ട് , എടത്തോട്ടുള്ള വഴിയാ \"

\"താങ്ക്സ് ...\"

വീണ്ടും അവർ വണ്ടിയിൽ കയറി യാത്ര തിരിച്ചു , ആ പള്ളിയിലേക്ക് പോകുന്ന വഴിയിൽ  വെച്ച് ഓഫീസർ ആസിഫ് ഖാൻ   ഒരു കാഴ്ച കണ്ടു  . 


പോസ്റ്റിലും , മതിലിലുമൊക്കെ മരണപ്പെട്ട ഒരു ചെറുപ്പക്കാന്റെ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ടായിരുന്നു .

\"വിനയ്  ....., വണ്ടിയൊന്ന് നിർത്തിയെ \"
\"എന്താ .....സാർ\" 

അദ്ദേഹം കാറിനുപുറത്തിറങ്ങി  ആ പോസ്റ്റർ നോക്കുന്നു 

[ജെയിംസ് ആൽബർട്ട് (28) ആദരാഞ്ജലികൾ ]

\"സാർ ....., നമ്മൾ തിരക്കിവന്ന ജെയിംസ് അല്ലേ ഇത് ,
ഇത് എപ്പോൾ സംഭവിച്ചു \"

അപ്പോഴേക്കും അത് വഴി പോയ കൽനടയാത്രികനോട് കാര്യം തിരക്കി .

\" നിന്നെ, ഈ പയ്യൻ എന്നാ മരിച്ചത് \"

\"അത്‌ ..., രണ്ടുമൂന്നു ദിവസമായി \"

\"എങ്ങനാ മരിച്ചത് \"

\"ആത്മഹത്യ ചെയ്തതാ ,  പെട്രോൾ ഒഴിച്ച് തീകൊളുത്തി\"

\"എന്തിന് ...,\"

\"അത്‌ , അവന് മാത്രമേ അറിയൂ\"

\"അപ്പോൾ നമ്മുടെ കേസ് ഇവിടെ അവസാനിപ്പിക്കേണ്ട് വരുമല്ലോ സാർ \"

\"ചിലപ്പോൾ , നമ്മളെ തെറ്റുധരിപ്പിക്കാനായി ഒട്ടിച്ചതാണെങ്കിലോ \"

\"എങ്കിൽ നാട്ടുകാരിങ്ങനെ പറയോ .\"

\"നാട്ടുകാർ ...... ,
അവർ ആരെങ്കിലും ഒരാൾ പറയുന്നത് പാടിനടക്കുന്നവരാ \"

\"സാറെന്ത് പറയുന്നു .\"

\"നമുക്ക് ആ അച്ഛനെ ഒന്ന് കാണാം, ......
കുമാർ ....
എന്താ ആ അച്ഛന്റെ പേര് പറഞ്ഞേ .\"

\"ഫാദർ സ്റ്റാബാസ്റ്റിൻ എന്നാ , തുമ്പും വാലുമൊക്കെയുണ്ട് അത്‌ മറന്നു \"

അവർ പള്ളിമുറ്റത്തെത്തി നിൽക്കുമ്പോൾ , അവിടേക്ക് കപ്പിയാര് വരുന്നു 

\"ആരാ ...\"

\"ഞങ്ങൾ , ക്രൈംബ്രാഞ്ചിൽ നിന്നാ ..., \"

\"എന്താ സാറേ കാര്യം \"

\"ഞങ്ങൾക്ക് , ഫാദർനെ ഒന്ന് കാണണം ..ഒരു കേസ് അന്നെഷണത്തിന്റെ ഭാഗമായിട്ടാ\" 

\"ഫാദർ അകത്തുണ്ട് , വരു \"
അച്ചോ ..., അച്ഛനെ കാണാൻ വന്നതാ , പോലീസ്കാരാ \"

\"എന്താ സാറേ...\"

\"അച്ചോ, എന്റെ പേര് ആസിഫ് ഖാൻ , ക്രൈംബ്രാഞ്ചിൽ നിന്നാ ,
ഞങ്ങൾക്ക് അച്ഛനോട് കുറച്ച് കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് \"

\"എന്താ സാർ എന്താണെന്ന് വെച്ചാൽ , ചോദിച്ചോളൂ \"

\"ഫാദർനൊരു , ജെയിംസിനെ അറിയോ , ഇവിടെത്തെ ഓർഫനെജിൽ വളർന്ന\"

\"അറിയാം , അവനെ അന്നെഷിച്ചു വന്നതാണോ , \"

\"അതേ ...\"

\"അവൻ പറഞ്ഞിരുന്നു അന്നെഷിച്ചു വലിയ ചില ആളുകൾ വരുമെന്ന്  , അത്‌ പോലീസ് ആണെന്ന് ഞാൻ കരുതിയില്ല .


മൂന്നു  ദിവസം മുൻപ് അവനിവിടെ വന്നിരുന്നു . കുമ്പസരിക്കണം എന്ന് പറഞ്ഞാ വന്നത് , പക്ഷേ കുമ്പസാരിച്ചില്ല , പകരം അങ്ങുമിങ്ങും തൊടാത്ത രീതിയിൽ
എന്തൊക്കെയോ പറഞ്ഞിട്ട് പോയി \"

\"എന്താ അവൻ പറഞ്ഞത് \"

\"അത്‌ ....\"

അദ്ദേഹം അന്നേ ദിവസം നടന്ന കാര്യങ്ങൾ പറയുന്നു. 

\"ആഹാ , ഇതാരാ ..., നീ ജയിലിന്നു  എപ്പോ ഇറങ്ങി ....\"

\"രണ്ടുമൂന്ന് മാസമായി \"

\"  ആണോ ..,
നീ ഇവിടെ എന്താ ..,   ആരെങ്കിലിം  കാണാനാൻ  വന്നതണോ \"

\"അതേ .....
അച്ഛനെ ,കാണാൻ , പിന്നെ എനിക്കിവിടെ ആരെയാ കാണാനുള്ളത്\"

\"എന്താ കാര്യം ... \"

\"വേറൊന്നുമില്ല , ഞാനൊന്നു കുമ്പസാരിക്കാൻ .....
കുമ്പസാര രഹസ്യം പുറത്ത് പറയാൻ പാടില്ല എന്നല്ലേ അച്ചോ \"

\"അതെ .. \"

\"എന്നാപിന്നെ വേണ്ട \"

\"അതെന്താ ..\"

\" ഞാൻ വെറുതെ  പറഞ്ഞതാ ....
ഒന്ന് അച്ഛനെ കാണാനായിട്ട് വന്നതാ , 
സ്വന്തം തന്തക്കും തള്ളക്കും വേണ്ടാതെ വഴിയിൽ കളഞ്ഞപ്പോൾ വളർത്തി വലുതാക്കിയത് അച്ഛനാ ....
വേറെ ആരുമില്ല എനിക്ക് ... ,
വിഷമങ്ങൾ പറയാൻ പോലും ....

\"എന്താ നിനക്ക് പറയാനുള്ളത്. \"

രണ്ടുമൂന്നു ദിവസത്തിനകം എന്നെ അന്നെഷിച്ചു ചിലർ  ഇവിടെ വരും , അവര് എന്നെ കുറിച്ചു ചിലതൊക്കെ ചോദിക്കും . അച്ഛൻ അറിയുന്നതെല്ലാം പറയണം .

അവർ ഉദ്ദേശിക്കുന്ന ആള് ഞാൻ തന്നെ ആണെന്നും , എല്ലാം ഞാൻ ഒറ്റക്ക് തന്നെയാണ് ചെയ്തതെന്നും അവരോട് പറയണം .

ചെയ്യാത്ത തെറ്റിനാ മൂന്നര കൊല്ലം അകത്ത് കിടന്നത്   .....
വേണ്ടപ്പെട്ടവരൊക്ക പോയി ...,
ഇനി എന്തിനാ ജീവിക്കുന്നെ ....\"

\"നീ എന്താ മരിക്കാൻ പോകുവാന്നോ ...., മരണം ഒന്നിനും ഒരു പരിഹാരം ആകില്ല , 
കർത്താവ് എല്ലാം നേരെയാക്കും , നീ സമാധാപ്പെട് 

പിന്നെ ഒരു ചിരിയോടെ ഒന്നും മിണ്ടാത്തെ അവൻ പോയി . 
പിന്നെ കണ്ടത് ......
പിറ്റേദിവസം കത്തി കരിഞ്ഞ നിലയിലാ ....\"

              ..  തുടരും .......



കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -7

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -7

4.4
8218

\"ബോഡി എവിടെയാ കണ്ടത് \"\"അവന്റെ വീട്ടിൽ തന്നെ \"\"ആത്മഹത്യ , ചെയ്തതാണോ ...,അതോ  ..\"\"ആത്മഹത്യ ചെയ്തതാ ,   അവൻ ദേഹത്തു പെട്രോൾ ഒഴിച്ചപ്പോഴേ , ജോൺ അയൽക്കാരെയൊക്കെ  , വിളിച്ചുവരുത്തിയതാ  പക്ഷേ അവർ വരുന്നതിനുമുൻപ് .....\"\"ഈ ജോൺ എന്ന് പറയുമ്പോൾ ..., \"\"ജെയിംസ് കല്യാണം കഴിക്കാനിരുന്ന പെൺകുട്ടിയുടെ സഹോദരനാ ...\"\"അവർ ഒന്നിച്ചായിരുന്നോ താമസം \"\'അതേ .....,  ജെയിംസ് ജയിലിൽ നിന്നും വരുന്നതിനുമുൻപേ ആ കുട്ടി ഇവിടെ വന്ന് താമസമാക്കിയിരുന്നു .\"\'ഈ ജെയിംസ്ന്റെ പേരെന്റ്സ്യൊക്കെ ...\"\"അവനാരുമില്ല സാർ , ഉണ്ടായിരുന്നവരൊക്കെ പോയി .ഞങ്ങളുടെ ഓർഫനെജിൽ  ഏകദേശം 7 വയസുണ്ടായിരുന്നപ്പോഴാണ് അവൻ വരുന