Aksharathalukal

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -7

\"ബോഡി എവിടെയാ കണ്ടത് \"

\"അവന്റെ വീട്ടിൽ തന്നെ \"

\"ആത്മഹത്യ , ചെയ്തതാണോ ...,
അതോ  ..\"

\"ആത്മഹത്യ ചെയ്തതാ ,   
അവൻ ദേഹത്തു പെട്രോൾ ഒഴിച്ചപ്പോഴേ , ജോൺ അയൽക്കാരെയൊക്കെ  , വിളിച്ചുവരുത്തിയതാ  പക്ഷേ അവർ വരുന്നതിനുമുൻപ് .....\"

\"ഈ ജോൺ എന്ന് പറയുമ്പോൾ ..., \"

\"ജെയിംസ് കല്യാണം കഴിക്കാനിരുന്ന പെൺകുട്ടിയുടെ സഹോദരനാ ...\"

\"അവർ ഒന്നിച്ചായിരുന്നോ താമസം \"

\'അതേ .....,  
ജെയിംസ് ജയിലിൽ നിന്നും വരുന്നതിനുമുൻപേ ആ കുട്ടി ഇവിടെ വന്ന് താമസമാക്കിയിരുന്നു .\"

\'ഈ ജെയിംസ്ന്റെ പേരെന്റ്സ്യൊക്കെ ...\"

\"അവനാരുമില്ല സാർ , ഉണ്ടായിരുന്നവരൊക്കെ പോയി .
ഞങ്ങളുടെ ഓർഫനെജിൽ  ഏകദേശം 7 വയസുണ്ടായിരുന്നപ്പോഴാണ് അവൻ വരുന്നത് .

അവന്റെ അമ്മ ,  അവനെയും , അച്ഛനെയും ഉപേഷിച്ച്  വേറൊരാളുടെ കൂടെ പോയി .

അതിനു ശേഷം ജെയിംസ്ന്റെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു , അവനെ നോക്കാൻ വേണ്ടിക്കൂടിയായിരുന്നു അത്  ,  ആദ്യമൊക്ക അവർക്ക് അവനെ  വല്യ കാര്യമായിരുന്നു .

പിന്നെ പിന്നെ അതുമാറി , അവനെ തിരിഞ്ഞുപോലും നോക്കാതെയായി .
കാരണം അവർക്ക് വേറെ രണ്ട് മക്കൾ കൂടി ഉണ്ടായിരുന്നു .

എന്നും അവരുടെ വീട്ടിൽ പ്രേശ്നങ്ങൾ ആയിരുന്നു .

അങ്ങനെ പെട്ടെന്ന് ഒരുദിവസമാണ്   ജെയിംസ്ന്റെ അച്ഛൻ  ആ ക്രൂരകൃത്യം നടത്തി .

അവന്റെ അമ്മയെ അവരുടെ വീട്ടിൽ ചെന്ന് കഴുത്തറുത് കൊന്നു .
പിന്നെ അവിടെ വെച്ച് തന്നെ അയ്യാളും ആത്മഹത്യ ചെയ്തു .
അതിനുശേഷമാണ് അവൻ  ഇവിടെ വരുന്നത് .\"

\"ഈ ജോൺ ഇപ്പൊ എവിടെയുണ്ട് \"

\"അതറിയില്ല സാർ ....
ജെയിംസ്ന്റെ മരണത്തിനുശേഷം ആ കുട്ടി ഇവിടുന്ന് പോയി , പിന്നെ ആരും ഇവിടെ കണ്ടിട്ടില്ല .\"

\"മം ...ഓക്കേ ഫാദർ ,
സഹഹരിച്ചതിന് താങ്ക്സ് ...

പിന്നെ ....ഈ ജോൺ ഇവിടെ വരുകയോ , എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്താൽ ഞങ്ങളെ അറിയിക്കണം .\"

\"ശെരി സാർ \"

അവരവിടെന്ന് ഇറങ്ങി കാറിൽ കയറുന്നു 

\"അപ്പോൾ ജെയിംസ് മരിച്ചു .
സാർ ....,എനിക്കൊരു സംശയം സാർ \"

\"എന്താ ...\"

\"ചിലപ്പോൾ ഈ ജോൺ ആയിരിക്കുമോ ജെയിംസ്നെ കൊന്നത് \"

\"അതെന്താ വിനയ്  അങ്ങനെ തോന്നാൻ ...\"

\"അല്ല , അവന്റെ ചേച്ചിയെ കൊന്നതിലുള്ള പ്രതികാരം , ആ ഒരു രീതിയിൽ ....\"

\"അങ്ങനെ ആണെങ്കിൽ പിന്നെന്തിനാ , അവർ അവനെ ജയിലിൽനിന്നും
ഇറക്കണം \"

\"അത്‌ നിയമത്തിനു വിട്ടുകൊടുക്കാതെ ......,
സ്വയം ശിക്ഷ നൽകാമെന്നു കരുതിക്കാണും , ഈ സിനിമയിലൊക്കെ കാണുമ്പോലെ \"

\"ഏയ് ....,
അതിനു സാധ്യതയില്ല ...
ഈ ജെയിംസും , ജോൺ ഉം  കൂടിയാണ് ഈ കൊലപാതങ്ങൾ ചെയ്തിരിക്കുന്നത് . 

ജെയിംസ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ,  സൂയിസൈഡ് ചെയ്തു . 

പിന്നെ ....ജോൺ .....,
അവന്  ചിലപ്പോൾ ചെയ്തു തീർക്കാൻ എന്തെങ്കിലും ബാക്കി കാണും .  

ഇപ്പൊ നമ്മുടെ മുന്നിൽ പ്രതി ജെയിംസ് ആണ് അയ്യാൾ മരിച്ചുകഴിഞ്ഞു . \"

\"അപ്പോൾ ഇനിയും കൊലപാതകങ്ങൾ നടക്കാം  എന്നാണോ  സാർ ഉദ്ദേശിച്ചത് \"

\"യെസ് , എന്തെങ്കിലും മനസ്സിൽ കണ്ടുകൊണ്ടായിരിക്കണം അവർ ഇങ്ങനെ ചെയ്തത് .  

ജോൺ ന്റെ ഫോട്ടോ സംഘടിപ്പിക്കണം , എന്നിട്ട് എല്ലാ സ്റ്റേഷനിലും അറിയിക്കണം.

അവനെ എവിടെ കണ്ടാലും പൊക്കിയേക്കണം  . അവന്റെ മനസ്സിൽ ഇനി എന്താ പ്ലാൻ എന്ന് അറിയില്ല \"

\"സാർ ...\"


പിറ്റേദിവസം ക്രൈംബ്രാഞ്ച് ഓഫീസ് 

\"സാർ ...\"

\"ആ ....,
വരു വിനയ് \"

\"സാർ ....,
സാർ പറഞ്ഞത് പോലെ ജോണിന്റെ  ഫോട്ടോ  എല്ലാ സ്റ്റേഷനിലും അയച്ചിട്ടുണ്ട് \"

\"ഗുഡ് \"

\"പിന്നെ , ജെയിംസ്ന്റെ മരണത്തെ കുറിച്ച് നാട്ടുകാരോടൊക്കെ അന്നെഷിച്ചു 
കൊല്ലപ്പെടുന്നതിനു തലേന്ന് രാത്രി ഏകദേശം ഒരുമണിയൊക്കെ ആകാറായപ്പോഴാണ് ജോൺ ഉം , ജെയിംസും അവിടെ എത്തുന്നത് .

ടാക്സിയിലായിരുന്നു വന്നത് .
കാറിന്റെ ഒച്ച കേട്ട് അവിടെ അടുത്ത് താമസിക്കുന്ന അനിലെന്ന ആള് ജനലിലൂടെ നോക്കുമ്പോൾ  കാർ തിരിഞ്ഞ് പോകുകയും അവർ വീട് തുറന്ന് കയറുന്നതുമാണ്ക
ണ്ടത് .

പിന്നെ പിറ്റേന്നാണ് ജെയിംസ് അടുത്തുള്ള വീട്ടുകാരുമായി  സംസാരിക്കുകയും , അച്ഛനെ കാണാൻ  പള്ളിയിൽ പോകുകയുമൊക്ക ചെയ്തത് .\"

\"അപ്പോൾ മരിച്ചത് ജെയിംസ് ആണോ  എന്നതിൽ സംശയം വേണ്ട അല്ലേ \"

\"നാട്ടുകാരുടെ മൊഴിയൊക്ക വെച്ച് നോക്കുമ്പോൾ , വേണ്ടെന്നാ തോന്നുന്നത് \"

\"ജോണിനെ പറ്റി വല്ല വിവരവും
കിട്ടിയോ \"

\"ഇല്ല സാർ ,   . അന്നെഷിച്ചോണ്ടിരിക്കുവല്ലേ , എന്തേലും വിവരം കിട്ടാതിരിക്കില്ല . 

പിന്നെ ജെയിംസ് മരിച്ച ദിവസവും , അതിനടുത്ത ദിവസവും അവനവിടെ ഉണ്ടായിരുന്നു.

സാർ ....,
ശെരിക്കും പറഞ്ഞാൽ 
നമ്മുടെ കേസ് അന്നെഷണം അവസാനിച്ചില്ലേ .

ജെയിംസ് ആണ് acp യെയും, മറ്റുള്ളരെയും കൊന്നത് , എന്നതിനുള്ള തെളിവുകളുണ്ട് ,
ഇപ്പൊ ആ പ്രതി മരിച്ചു കഴിഞ്ഞു .
ഇനി ഇതിന്റെ പുറകെ നമ്മൾ നടക്കേണ്ട അവശ്യമില്ലല്ലോ \"

\"യെസ് ...,
നമ്മുടെ കേസ് അവസാനിച്ചു ,കേസ് ഫയൽ ഉടനെ തന്നെ ക്ലോസ് ആക്കാം .
 എന്നാലും അവരവിടെ ബാക്കിവെച്ചതിനു തുടർച്ച ഉണ്ടാകുമോ എന്നറിയണമല്ലോ .

കുറച്ചു കൂടി വെയിറ്റ് ചെയ്യാം.


രണ്ട് ദിവസത്തിനു ശേഷം .....


ഓഫീസർ ആസിഫ്ഖാന്റെ  ഫോണിലേക്ക് , വിനയ്യുടെ കാൾ വരുന്നു 

\"ഹലോ , പറയു വിനയ് 
സാർ ന്യൂസ്‌ കണ്ടായിരുന്നോ \"

\"ഇല്ല , എന്താ വിനയ് \"

\"സാർ ,  ആ മോഹനന്റെ മകൻ
 കൊല്ലപ്പെട്ടു \"

\"എപ്പോൾ ...\"

\"ഇന്നലെ രാത്രി ........
ആ പയ്യന്റെ ഫ്രണ്ടിന്റെ ബാച്‌ലർ പാർട്ടിക്ക് പോയിട്ട് വരുമ്പോഴായിരുന്നു സംഭവം .

കാറിന്റെ ടയർ പഞ്ചറായത് നോക്കുന്നതിനുവേണ്ടി പുറത്തിറങ്ങിയതാ , പിന്നിൽനിന്നും കുത്തുവായിരുന്നു . ഏട്ടോളം കുത്തുകൾ ഉണ്ടായിരുന്നു .

മരിച്ചെന്നു ഉറപ്പു വരുത്തിട്ടാ കൊലയാളി പോയത് .പ്രതിയെ ഒരാള് കണ്ടിരുന്നു.
അവനെ പോലീസ് അറസ്റ്റ് ചെയ്തു ആള്  ജോണാണ്.
 

കുറ്റം അവൻ സമ്മതിച്ചു . പിന്നെ രണ്ടുദിവസത്തേക്ക് അവനെ  പോലീസ് കസ്റ്റഡിയിൽ വാങ്ങിട്ടുണ്ട് \".

\"എനിക്ക് അവനെയൊന്ന് കാണണം
  വിനയ് \"

\"അതിനെന്താ സാർ നമുക്ക്  പോകാം \"

\"ഓക്കേ വിനയ് \"

\"ശെരി , സാർ \"

അവർ ജോൺ നെ കാണുന്നതിനുവേണ്ടി സ്റ്റേഷനിൽ എത്തുന്നു 

\"വരു സാർ \"

\"അവനെങ്ങനെയാ കുമാർ , എല്ലാം പറയുന്നുണ്ടോ \"

\"അവൻ പറയുന്നത് , മറ്റുകൊലക്കൊന്നും അവന് പങ്കില്ലെന്നും , ഇത് മാത്രമാണ് അവൻ ചെയ്തത് എന്നാ \"

അവർ സംസാരിച്ചുകൊണ്ട് നടന്ന് ജോൺണിന്റെ അടുത്തെത്തുന്നു.

\"ഹലോ , ജോൺ ... 
ഞാൻ  ക്രൈം ബ്രാഞ്ച് ഓഫീസർ ...., ആസിഫ് .....\"

\"അറിയാം സാർ ...\"

\"ഓഹ് ...,
ഏങ്ങനെ \"

\"ന്യൂസിലൊക്കെ കണ്ടിട്ടുണ്ട് \"

\"ഓക്കേ ....,
ജോൺ എന്ത് ചെയ്യുവാ \"

\" ഞാൻ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുവാ \"

\"നിനക്കും , കൊല്ലപ്പെട്ട ...,
സച്ചിനും തമ്മിൽ എന്തായിരുന്നു കൊല്ലാൻ മാത്രമുളള പ്രശ്നം \"

\"അവനെന്റെ ചേച്ചിയെ കൊന്നു , \"

\"അതുകൊണ്ട് ....,
നീ അവനെ കൊല്ലോ . അതിന്ഇവിടെകോടതിയും ,
നിയമവുമൊക്ക ഉണ്ട് .\"

\"അത്‌ പണമില്ലാത്തവർക്ക് വേണ്ടിയല്ലേ സാർ , പണമുള്ളവർക്ക് എന്തും ചെയ്യാം .

എന്നിട്ട് ആ തെറ്റ് മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് ഊരി പോകുകയും ചെയ്യാം .

കൂട്ടിന് നിങ്ങളെപ്പോലെ ഒരു നിയമപാലകനും കൂടി ഉണ്ടായാൽ മതിയല്ലോ .\"

\"എല്ലാവരും ഒരുപോലെ അല്ല ,ജോൺ \"

\"നല്ലതും ,ചീത്തയും തീരുമാനിക്കുന്നത് പണമാണ് ,സാർ . പണത്തിനനുസരിച്ചു മനുഷ്യൻ മാറും \"

\"ഓക്കേ , ചേച്ചിയെ കൊന്നതിന് , ജോൺ  സച്ചിനെ കൊന്നു .  പിന്നെ മറ്റുള്ളവരെ എന്തിനാ കൊന്നത് \"

\"അതിൽ എനിക്ക് പങ്കില്ല  \"

\"ശെരി ..,
നിനക്കതിൽ പങ്കില്ല സമ്മതിച്ചു  , .അതൊക്കെ ചെയ്തത് ജെയിംസ് ആണ് .
  അവൻ സൂയിസൈഡ് ചെയ്തത്.\"

\"ഹാ ...,
സാറ്നോടല്ലേ പറഞ്ഞത്
എനിക്കറിയില്ലെന്ന് ,  എനിക്കതിൽ ഒരു 
പങ്കുമില്ല \"

\"മര്യാതിക്ക് ചോദിച്ചാൽ പറയില്ല അല്ലേടാ \"

\"സാർ ... ,  വേണ്ട , 
വേണ്ട സാർ ...കോടതിയിൽ ഹാജരാക്കാനുള്ളതാണ് \"

\"സോറി ...,
സോറി ... കുമാർ ,   
അതിനുശേഷം വീണ്ടും സമാധാനത്തിൽ ചോദിക്കുന്നു 

\"ജോൺ താൻ ഞങ്ങളോട് സഹകരിക്കണം , തന്റെ ജീവൻ  തന്നെ ആപത്തിലാണ്.
 ആ മോഹനൻ നിന്നെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ . നീ പുറത്തിറങ്ങാൻ അവർ കാത്തിരിക്കുവാണ് .

\"അതിനായാൽ  ജീവനോട്
ഉണ്ടങ്കിലല്ലേ സാറെ 

തുടരും .........



 കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -8

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -8

4.3
8179

\"അതെന്താ നീ അയ്യാളെയും കൊല്ലുമോ ...\"\"യെസ് ......\"\"അതിന് നീ പുറംലോകം കണ്ടിട്ട് വേണ്ടേ ...\"ജോൺ അവരെ ഒരു ചെറുപുഞ്ചിരിയോടെ നോക്കുന്നു  .ചോദ്യം ചെയ്തു കഴിഞ്ഞ് അവർ പുറത്തേക്കുവരുന്നു .\"കുമാർ ....\"\"സാർ ....\"\"അവനെ സൂക്ഷിക്കണം ,അവനെന്തോ മനസ്സിൽ കണ്ടിട്ടുണ്ട് .അവന്റെ കണ്ണുകളിൽ ആ കോൺഫിഡൻസ് കാണാം.\"\'നാളെകൂടി കഴിഞ്ഞാൽ  അവനെ കോടതിയിൽ ഹാജരാക്കും , പിന്നെ അവിടന്ന് നേരെ  റിമാന്റ് ചെയ്ത് ജയിലിലേക്ക്‌  , പിന്നെങ്ങനെയാ സാർ .\"\"ഇനി അവൻ ആർക്കെങ്കിലും കോട്ടേഷൻ കൊടുത്തുകാണോ സാർ.\"\" അറിയില്ല ...,എന്തായാലും ആ മോഹനനോട് ഒന്ന് സൂക്ഷിക്കാൻ പറഞ്ഞേക്ക് .\"\"അയ്യാൾ ഇവനെ കൊല്ലുമെന്ന് പറഞ്ഞു നടക്കുവാ