Aksharathalukal

നിഴൽ ഭാഗം -3

6 മാസങ്ങൾക് മുമ്പ്
ആർ.വി ഗ്രൂപ്പ്സ് ഓഫ് കമ്പനിസിന്റെ അഡ്വർട്ടയിസ്മെന്റ് ക്യാമ്പയിൻ കഴിഞ്ഞിട്ട് 2വീക്സിന് ശേഷം ഇന്നാണ് ബാംഗ്ലൂർ നിന്ന് കൊച്ചിയിൽ എത്തുന്നത്....

ഇന്ന് ഗവണ്മെന്റ് അഡ്വർട്ടയിസ്മെന്റ് ടെൻഡർ വിളിക്കുന്ന ദിവസമായിരുന്നു അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും അത് നേടണം എന്നുള്ളതുകൊണ്ടാണ് എയർപോർട്ടിൽ നിന്നു വീട്ടിൽ കയറാതെ നേരെ ടെൻഡർ ഹാളിലേക് പോകാൻ തീരുമാനിച്ചത് അത് കൊണ്ട് തന്നെ ആണ് റെഡ് സിഗ്നൽ ആയിരുന്നിട്ട് കൂടെ ഡ്രൈവറോട് കാർ എടുക്കാൻ പറഞ്ഞത് പക്ഷെ....

വൈറ്റില സിഗ്നൽ (സമയം 9.30 Am)

കേശവേട്ട എന്ത് പറ്റി....എന്തിനാ വണ്ടി നിർത്തിയത് ടൈം കുറവാണ് 10 മണിക്ക് ടെൻഡർ വിളി തുടങ്ങും ഇനി ആകെ ഹാഫ് ആൻ ഹവർ ഉള്ളു അതുകൊണ്ട് പെട്ടെന്നു വണ്ടി എടുക് സിഗ്നൽ ഒന്നും നോക്കണ്ട ഫൈൻ അല്ലെ അത് കാര്യം ആകണ്ട....

ഡ്രൈവർ : അയ്യോ കുഞ്ഞേ റെഡ് സിഗ്നൽ ആണ് അതാ നിർത്തിയെ....

അതൊന്നും നോക്കണ്ട വേഗം വണ്ടി എടുക്ക്....ടൈം ഓൾറെഡി ലേറ്റ്....

അത് കുഞ്ഞേ.....കേശവേട്ട വണ്ടി എടുക്കാൻ.....

റെഡ് സിഗ്നൽ നോക്കാതെ നേരെ വണ്ടി എടുത്തത്തും സൈഡിലെ ഓപ്പൺ സിഗ്നലിൽ നിന്നും ഒരു സ്കൂട്ടിയും ആയി വന്ന പെൺകുട്ടിയും ആയി കൂട്ടി ഇടിച്ചു.....

അയ്യോ കുഞ്ഞേ.....അയാൾ പെട്ടെന്നു തന്നെ കാർ സഡൻ ബ്രേക്ക് ഇട്ടത് കൊണ്ട് വണ്ടി ഇടിച്ച ആൾക് നേരിയ പരികെ ഉണ്ടായിരുന്നുള്ളു.....അപ്പോൾ തന്നെ ആളുകൾ ചുറ്റും കൂടി....എങ്ങനെകിലും ഒതുക്കി തീർക്കാം എന്ന് വെച്ചപ്പോൾ... അവിടെ കൂടി നിന്ന ഒരുത്തൻ അവനാണ് പ്രശ്നം വഷളാക്കിയത് പരികേൽറ്റ ആളെ ഞങ്ങൾ തന്നെ ഹോസ്പിറ്റലിൽ ആകണം എന്നും പറഞ്ഞു പരിക്കറ്റ ആളെ ഞങളുടെ കാറിലേക് കയറ്റി ഇരുത്തി വണ്ടി എടുക്കാൻ പറഞ്ഞു പ്രശ്നം ഉണ്ടാകുകയായിരുന്നു...

വേറെ നിവർത്തി ഇല്ലാതെ അവരെയും കൊണ്ട് ഹോസ്പിറ്റലിൽ ഒക്കെ പോയി സ്കാനിംഗ് ഒക്കെ കയിഞ്ഞ് ഉച്ച ആയപ്പോഴേക്കുമാണ് അവിടെ നിന്നു ഫ്രീ ആയത്....ടെൻഡർ ഹാളിൽ എത്തിയപ്പോൾ ടൈമിന് അവിടെ എത്തി ചേരാൻ സാധിക്കാത്തത് മൂലം ടെൻഡർ വേറെ ആൾക് പോയി എന്നാണ് അറിയാൻ സാധിച്ചത് ....

.അവിടെന്നു നിരാശമൂലം ഇറങ്ങുമ്പോൾ അവളുടെ മനസ്സിൽ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു....ക്യാഷ് കൊടുത്ത് ഒതുക്കി തീർക്കവുന്ന പ്രശ്നം ഇത്രേം വഷളാക്കിയ ടെൻഡർ കൈവിട്ട് പോകാൻ കാരണക്കാരൻ ആയ ആ ആളുടെ മുഖം...

ഫാഷൻ ആൻഡ് ദി സിറ്റി

ഏറെ ദിവസങ്ങൾക്കു ശേഷമാണ് ഓഫീസിൽ എത്തുന്നത്...ആ ടെൻഡർ കിട്ടിയിരുന്നേൽ കമ്പനിക് ഒരു മുതൽക്കൂട്ട് തന്നെ ആയിരുന്നു എന്നോർത്ത് ആണ് കാറിൽ നിന്നു ഇറങ്ങി ഓഫീസിലേക്ക് ഇറങ്ങിയത്....

ഗുഡ് ആഫ്റ്റർ നൂൺ മാഡം

പ്രിയ ആയിരുന്നു അത് (പി.എ )

ഹാ പ്രിയ പറയെടോ....എന്തുണ്ട് സുഖം തന്നെ അല്ലെ....ഓഫീസ് കാര്യങ്ങൾ ഒക്കെ നന്നായി പോകുന്നില്ലേ.....

ഗുഡ് മാം....
മാം...എന്തായി ടെൻഡർ....നമ്മുക്ക് തന്നെ കിട്ടിയില്ലേ....

ഇല്ല....അത് എനിക്ക് കൃത്യ സമയത്ത് എത്തിചേരാൻ കഴിഞ്ഞില്ല.....മ്മ് സാരമില്ല നെക്സ്റ്റ് ഇയർ നോക്കാം....അവർ ഓഫീസിന്റെ കേബിൻ കോറിഡോറിലൂടെ നടക്കുവായിരുന്നു....അപ്പോഴാണ് അവളുടെ ക്യാബിന്റെ ലെഫ്റ്റ് കോൺറിലെ ക്യാബിനിൽ രാവിലെ കണ്ട ചെറുപ്പക്കാരൻ ഇരിക്കുന്നത് കണ്ടത്.....അവൾ അവനെ ചൂണ്ടി ചോദിച്ചു.

ആരാണ്.....അത്.....

മം....അതാണ് മിസ്റ്റർ ആദിത്യ വർമ...ഫോട്ടോഗ്രാഫി ടീമിലെക് പുതിയതായി ഒരാളെ അപ്പോയിന്മെന്റ് ചെയ്ത കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ...ഇയാൾ ആണ്.....

മ്മ് അയാളോട് എന്റെ ക്യാബിനിലേക് വാരൻ പറയു.....എന്നും പറഞ്ഞ് അവൾ അവളുടെ കേബിനിലേക് പോയി

ഹേയ് ആദി....
ഹാ....ആരിത്...പ്രിയയോ...എന്തേയ് ചായ കുടിക്കാൻ ടൈം ആയില്ലല്ലോ....ആ ഇയാൾ വന്നതല്ലേ...നമ്മുക്ക് ഒരണം കുടിച്ചേച്ചും വരാം.....

അയ്യോ...ചായ കുടിക്കാൻ ഒന്നുമല്ല...ബോസ്സ് വന്നിട്ടുണ്ട് ആദിയോട് കേബിനിലേക് വരാൻ പറഞ്ഞിട്ടുണ്ട്....പെട്ടെന്നു ചെന്നോളൂ...ആൾ ഇത്തിരി കലിപ് ആണ്....അതുകൊണ്ട് വേഗം പോയി വേഗം വന്നിരുന്നു പണി ചെയ്യാൻ നോക്ക് എന്നും പറഞ്ഞു അവൾ പോയി.....

അവൻ നേരെ അവളുടെ ക്യാബിനിൽ പോയി കൊട്ടി മേ ഐ കമിങ്....

യെസ്...

അകത്തു കേറി ആളെ കണ്ടപ്പോൾ തന്നെ അവന് പണി പാലിന്ന് മനസിലായി....😁

കഴുത്തിൽ കിടന്ന ഓഫീസ് ഐഡി എടുത്ത് ടേബിളിൽ വെച്ചിട്ട്...എന്ന ശെരി...എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങി

ഹേയ്....എന്താണ് ഇത്....ഇയാൾ ഇതെങ്ങോട്ട് പോകുന്നു....അതല്ല രാവിലത്തെ ഇഷ്യൂ മറന്നു കാണുമെന്നു കരുതുന്നില്ല സൊ നിങ്ങൾ പുറത്താക്കുന്നതിനേക്കാൾ ഞാൻ പോകുന്നതാ നല്ലതെന്നു തോന്നി....

ഇയാൾ എന്തൊക്കെയാ പറയണേ...എനിക് ഒന്നും മനസിലാവുന്നില്ല ഞാൻ വിളിച്ചത്....വി.ഡി ഗ്രൂപ്പിന്റെ ഒരു ആഡ് ഷൂട്ട് പറഞ്ഞിരുന്നില്ലേ അതിന്റെ പ്രോഗ്രസ്സ് എന്തായി എന്നറിയാൻ ആണ് പിന്നെ ആ പ്രൊജക്റ്റ് ഇയാൾ ആണ് കോഡിനേറ്റ് ചെയ്യേണ്ടത് അത് പറയാൻ കൂടെ യാണ് വിളിപ്പിച്ചത്....കേട്ടത് വിശ്വസിക്കാൻ ആകാതെ അവളെ തന്നെ നോക്കി നിന്നു....ഡോ...താൻ പറഞ്ഞത് കേട്ടോ....

യെസ്......

മ്മ് എങ്കിൽ പൊക്കൊളു.....

ഒക്കെ....എന്നും പറഞ്ഞു അവൻ നേരെ അവന്റെ ക്യാബിനിലേക് പോയി.....

അവൻ പോയതിനു ശേഷം അവളുടെ മുഖത്തു ഒരു പുച്ഛ ചിരി ഉണ്ടായിരുന്നു....

മോനെ ആദിത്യ തന്നെ അങ്ങനെ സിമ്പിൾ ആയി വെറുതെ വിടാൻ പോകുന്നില്ല...ഇവിടെ കിടന്നു നരകിപ്പിക്കും....കാണിച്ചു തരാം ഈ ആരോഹി ആരാണെന്ന്.....

പിന്നീട് ഉള്ള ദിവസങ്ങളിൽ ആദിക് എങ്ങനെ പണി കൊടുക്കണം എന്നോർത്താണ് ഓരോ ദിവസങ്ങളും അവൾ തുടങ്ങി ഇരുന്നത്...രാ പകൽ ഇല്ലാതെ അവനെ ഇട്ട് ഓടിച്ചു....റിസൈൻ ചെയ്യാൻ തീരുമാനിച്ചാപ്പോൾ കമ്പനി ബോണ്ട് ഒപ്പിട്ടതും വൺ ഇയറിനു മുമ്പ് റിസൈൻ ചെയ്താൽ കമ്പനി പറയുന്ന നഷ്ടപരിഹാരം നൽകണം എന്നാണ് റൂൾ എന്നും പറഞ്ഞു അവനെ അവിടെ പിടിച്ചു നിർത്തി....അവനെ കഷ്ടപ്പെടുത്തുമ്പോൾ എന്തോ പ്രേതെക ആനന്ദം കണ്ടെത്തുവായിരുന്നു താൻ....അങ്ങനെ ആ ദിവസം എല്ലാം മാറി മറിഞ്ഞു...

അമ്മയും ആയി അയാളുടെ പേരിൽ വഴക്കിട്ടാണ് അന്ന് വീട്ടിൽ നിന്നു ഇറങ്ങിയത്
മണിക്കൂറുകൾക്ക് ശേഷം അമ്മയുടെ ഫോണിൽ നിന്നു പല വട്ടം കോൾ വന്നപ്പോഴും അപ്പോഴത്തെ ആ ദേഷ്യത്തിൽ ഫോൺ എടുക്കാൻ തോന്നിയില്ല പിന്നെ വേറെ ഒരു നമ്പറിൽ നിന്നു കോൾ എടുത്തപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് അമ്മ ആക്സിഡന്റ് ആയിട്ട് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആണെന്നുള്ള വിവരം.....പ്രാണൻ പോകുന്നത് പോലെ ആണ് തനിക് അപ്പോൾ തോന്നിയത്....അമ്മയും ആയിട്ട് വഴക്കിട്ടത്തിനെ ഓർത്ത് തന്നെ തന്നെ കുറ്റപ്പെടുത്തി ഹോസ്പിറ്റലിൽ എത്തും വരെ ഒരു മനസമാധാനവും ഉണ്ടായിരുന്നില്ല....

മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റൽ

റീസെപ്ഷനിൽ ചോധിച്ചപോൾ അറിയാൻ കയിഞ്ഞു മുകളിലത്തെ നിലയിൽ അഡ്മിറ്റ് ചെയ്തിരിക്കുവാണെന്നു.....

തലയിൽ ഒരു കേട്ടൊക്കെ ആയി അമ്മയെ കണ്ടപ്പോൾ തന്റെ പ്രാണൻ പോകുന്ന വേദന ആയിരുന്നു.....

അമ്മേ......🥹🥹 അയ്യോ എന്ത് പറ്റി.....പറ...എന്തു പറ്റിയതാ....

മ്മ് കുഴപ്പം ഒന്നുമില്ല മോളെ....ചെറിയ ഒരു ആക്സിഡന്റ് റോഡ് ഒന്ന് മുറിച് കടന്നതാ...പെട്ടെന്നു ഒരു വണ്ടി വന്നു ഇടിച്ചു....ആ കുട്ടി ഉള്ളത് കൊണ്ട് പെട്ടെന്നു ഹോസ്പിറ്റലിൽ ആക്കി അതുകൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല....

സൂക്ഷിച്ചു നടക്കണ്ടേ അമ്മേ....ഇത്ര അർജെന്റ്അയിട്ട് എവിടെ പോയതാ....അത്...അവർ പരുങ്ങുന്നത് കണ്ടപ്പോൾ പിന്നെ ഒന്നും ചോദിക്കണ്ട എന്നു വെച്ചു....അല്ല ആരാ അമ്മയെ ഹോസ്പിറ്റലിൽ ആക്കിയത്....

അപ്പോഴാണ് മെഡിക്കൽ സ്റ്റോറിൽ നിന്നു മെഡിസിൻ ഒക്കെ വാങി കൊണ്ട് ആദി അങ്ങോട്ട് വരുന്നത്.....

ആ മോളെ ഈ കുട്ടിയാ.....

അവൾ ആദിയെ നോക്കി നിന്നു....അവളെ മൈന്റ് ആകാതെ അവൻ നേരെ അമ്മയുടെ അടുത്ത് ചെന്നിട്ട് വിശേഷങ്ങൾ തിരക്കി...

മ്മ് ഞാൻ മെഡിസിൻ വാങ്ങൻ പോയേക്കുവായിരുന്നു...അപ്പോൾ ആന്റി സടേക്ഷനിൽ ആയിരുന്നു അതാ പോയപ്പോൾ പറയാനേ....അവരുടെ അടുത്ത് ഇരുന്ന് നെറ്റിയിൽ തൊട്ടുകൊണ്ട് ചോദിച്ചു....ആ അത്ര വല്യ മുറിവൊന്നും അല്ല ഇതൊക്കെ പെട്ടെന്നു മാറുമല്ലോ...എന്നൊക്കെ പറഞ്ഞു കുറച്ചു നേരം ഇരുന്നിട്ട്.....ആന്റി എന്ന ഞാൻ ഇറങ്ങുവാ.........ശെരി ആദി ഒരുപാട് നന്ദി ഉണ്ട് അത്രേം ആളുകൾ അവിടെ കൂടി നിന്നപ്പോളും ആദിക് മാത്രമാണ് എന്നെ സഹായിക്കാൻ തോന്നിയത്....ഏയ്യ് അത് ഒക്കെ ആരും ചെയ്യുന്നതല്ലേ പിന്നെ നമ്മൾ എല്ലാവരും മനുഷ്യർ അല്ലെ കുറച്ചൊക്കെ മനുഷ്യപറ്റ് ഉണ്ടാകണം അല്ലോ....അവളെ നോക്കിയാണ് അത് പറഞ്ഞത്....

പോകാൻ ഇറങ്ങിയ അവനെ നോക്കി അവൾ പറഞ്ഞു ആദിത്യൻ.....താങ്ക്സ്.....

എഹ് നിങ്ങൾ തമ്മിൽ നേരത്തെ പരിജയം ഉണ്ടോ....

ഹാ ആന്റി ഞാൻ ആരോഹി മാഡത്തിന്റെ ഓഫീസിൽ അല്ലെ വർക്ക് ചെയ്യുന്നേ എനിക് ഒരുപാട് കടപ്പാട് ഉണ്ട് മാഡത്തോട്....അല്ലെ മാഡം...അവളെ നോക്കി ഒരു പുച്ഛം വിതറിയാണ് അവൻ അത് പറഞ്ഞത്.....

ആണോ....ഹാ അത് നന്നായല്ലോ....അപ്പോൾ പരിചയകാർ ആണല്ലേ....എന്തായാലും ആദി ഒരു ദിവസം വീട്ടിലേക് വരണം കേട്ടോ

ഒക്കെ....തീർച്ചയായും ആന്റിയെ കാണാൻ വരും....എന്നും പറഞ്ഞു അവളെ മൈൻഡ് ചെയ്യാതെ അവൻ പുറത്തേക്ക് ഇറങ്ങി പോയി

അവൾ പെട്ടെന്നു അവന്റെ പിറകെ പോയി...

ആദിത്യൻ..........

മ്മ് എന്താ.....അവന് നേരെ കുറച്ചു ക്യാഷ് നീട്ടി

എന്താ ഇത്....എന്റെ അമ്മയാണ് എനിക് ഏറ്റവും പ്രിയപ്പെട്ടത് അതാണ്‌ താൻ എനിക് ഇന്ന് സുരക്ഷിതം ആയി തിരിച്ചു തന്നത് അതുകൊണ്ട് ഇത് പിടിക്കു.....

അവൻ അവളെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.....നിങ്ങളുടെ അമ്മയുടെ ജീവന്റെ വിലയാണ് അല്ലെ ഇപ്പോൾ നിങ്ങൾ എനിക് വെച്ച് നീട്ടുന്നത് കഷ്ടം തന്നെ.....

നിങ്ങളെ പോലെ ഉള്ളവർ പണം കൊണ്ടേ എല്ലാം അളക്കു....ബന്ധങ്ങൾ ആയാലും ഒരു ജീവന്റെ വിലയായാൽ പോലും....എന്നാലേ ഈ പണംകൊണ്ട് വാങ്ങൻ പറ്റാത്ത പലതും ഉണ്ട്
അതിൽ പെടുന്നത് തന്നെ ആണ് ആദിത്യനും എനിക് വിലയിടാൻ നിങ്ങളുടെ സമ്പത്ത് മുഴുവൻ തൂക്കിയാലും പറ്റാതെ പോകും....സൊ പണത്തിന്റെ അഹങ്കാരവും കൊണ്ട് ഇനി മേലാൽ എന്റെ അടുത്തേക് വരരുത്......അതും പറഞ്ഞു അവൻ നടന്നു നീങ്ങി 

പിറകിൽ നിന്നു സിസ്റ്റർ വന്നു വിളിച്ചപ്പോൾ ആണ്...അവൾ അവൻ പോയ വഴിയിൽ നിന്നു കണ്ണെടുത്തത് ......

മിസ്സിസ് അംബികയുടെ കൂടെ വന്നത് അല്ലെ...?

അതെ......

ഡോക്ടറുടെ ക്യാബിനിലേക് ചെല്ലാൻ പറഞ്ഞു

മ്മ്.......മേ ഐ കമിങ്

യെസ്.....

മ്മ് ഇരിക്കു.....നിങ്ങൾ...?ഞാൻ മിസ്സിസ് അംബികയുടെ കൂടെ വന്നതാണ്....ഡോക്ടർ കാണണം എന്ന് പറഞ്ഞു 

നിങ്ങൾ ആരാണ് അവരുടെ..?മകൾ ആണ്

മ്മ്.....അവർക് ചെറിയ ആക്‌സിഡന്റ് ആണ് കൃത്യസമയത് കൊണ്ട് വന്നത് കൊണ്ട് തലയിലേക് പോകുന്ന വെയിനിലെ ബ്ലഡ് കട്ടപ്പിടിച്ചില്ല.....അതുകൊണ്ട് ആക്സിഡനിലൂടെ അവർക് വലിയ കുഴപ്പങ്ങൾ ഒന്നുമില്ല......

അത് കേട്ടപ്പോഴാണ് അവൾ കുറച്ചു ആശ്വാസം ആയത്......

പക്ഷെ.....അവർക്......

എന്ത് പറ്റി ഡോക്ടർ.....കാര്യം എന്താണ്.....ഡോക്ടറിന്റെ മുഖഭാവത്തിൽ തന്നെ എന്തോ സീരിയസ് ആയ കാര്യമാണ് പറയാം ഉള്ളതെന്നു മനസിലായി.....

അത്.....നിങ്ങളുടെ അമ്മയ്ക്ക്.....

ട്ടോ...........
പെട്ടെന്നുള്ള ഒച്ചയിൽ ആണ് അവൾ ആലോചനയിൽ നിന്നു പുറത്തു വന്നത്

ചെവിയുടെ അടുത്ത് വന്നു ദേവികയാണ് ഒച്ച ഉണ്ടാക്കിയത്....അവൾ വന്നതൊന്നും ആരോഹി അറിഞ്ഞിരുന്നില്ല....പഴയ ഓർമകളിൽ ആയിരുന്നു....

ഡി....എന്താലോചിച്ചു ഇരിക്കുവാ....ഞാൻ എത്ര നേരമായി വന്നിട്ടേനെകിലും നിനക്കറിയോ....ഇതാരെ സ്വപ്നം കണ്ടിരിക്കുവാ......

ഏയ്യ് പൊടി ഒന്ന്....ഞാൻ പഴയ ചില കാര്യങ്ങൾ ഓർത്തുന്നു പോയി.....

ഹാ....നീ വാ.....നമ്മുക്ക് മുകളിലേക്കു പോകാം എന്നും പറഞ്ഞു അവളെയും കൂട്ടി ആരോഹി അവളുടെ റൂമിലേക്കു പോയി

മ്മ് പറയെടി....എന്തായി കാര്യങ്ങൾ ആന്റി....എന്തു പറഞ്ഞു......

മ്മ് അമ്മയ്ക്ക് ആദിയെ....പണ്ടേ ഇഷ്ടമാണെടി.....പിന്നെ ആദിയിൽ നിന്നു ഇത് ശരിയാണോ അല്ലയോ എന്നു അറിയണം എന്നുണ്ടായിരുന്നു.....അത്രേം ഉണ്ടായിരുന്നുള്ളു......മ്മ് എന്നിട്ട് എല്ലാം ശരി ആയില്ലേ.....ഹാ അതൊക്കെ ഒക്കെ ആണ്

മ്മ് പിന്നെ....ശങ്കർ അങ്കിൾ....പുള്ളിയെ....അവൾക് നേരെ കയ്യ് ഉയർത്തി ആരോഹി തടഞ്ഞു....ദേവു നിനക്ക് എത്ര പറഞ്ഞാലും മനസിലാവില്ലന്നുണ്ടോ.....അയാൾ ഇപ്പോൾ എന്റെ ആരുമല്ല എന്റെ ലൈഫിലെ ഡിസിഷൻ എടുക്കാൻ എനിക് അറിയാം...പിന്നെ ആദിത്യൻ ഒരു ഓർഫൻ ആയതുകൊണ്ട് ബന്തുക്കളുടെ ചോദ്യവും ഒന്നും വേണ്ടി വരില്ല....അതുകൊണ്ട് കൂടിയാണ് ഈ തീരുമാനം ഞാൻ എടുത്തത്.....പിന്നെ ലാസ്റ്റ് ആയിട്ട് നിന്നോട് ഞാൻ പറയുവാണ്....ഇനി മേലാൽ അങ്ങേരുടെ കാര്യവും പറഞ്ഞാണ് നീ ഇങ്ങോട്ട് വരുവാണേൽ അത് വേണ്ടാ.....

അവളുടെ മൂഡ് മാറ്റാനായി....ദേവു പെട്ടെന്നു തന്നെ വിഷയം മാറ്റി....ആദി എപ്പോഴാ വന്നേ.....

മ്മ് കുറച്ചു മുമ്പ് വന്നുള്ളു....നീ വരുന്നതിനു 10 മിനിറ്റ് ആയി കാണുകയുള്ളു ഇവിടുന്നു ഇറങ്ങിയിട്ട്.....

ശ്യോ......മിസ്സ്‌ ആയി.....

എന്താണ് നിനക്ക് ഒരു വിഷമം പോലെ....

അല്ലാ..എന്തൊക്കെ പറഞ്ഞാലും....ആദിയെ കാണാൻ ഒരു പ്രേത്യേക ബംഗി ആണല്ലേ....ചുമ്മാ ഒന്ന് സ്കാൻ ചെയ്തു വിടർന്നു....

അയ്യട....നിനക്ക് ഇത് തന്നെ ആണോ പണി കോഴി....

എന്ത് അയ്യെന്നു....സൗന്ദര്യം ആസ്വദിക്കാൻ ഉള്ളതാ മോളെ....പിന്നെ നിനക്ക് എന്താ കുശുമ്പ് കേറിയോ....ഓ ഇനി നിന്റെ കെട്ട്യോൻ ആകാൻ പോകുവല്ലേ അതാകും....

ഒന്ന് പൊടി...കഴുത്തെ എനിക് വട്ടാണല്ലോ...അതും പറഞ്ഞു ദേവൂട തലക്കിട്ട് ഒരു കൊട്ടും കൊടുത്ത് ജ്യൂസ് എടുത്കൊണ്ട് വരാം എന്നും പറഞ്ഞവൾ തായേക് പോയി

അവിടെ നിന്നും ആദി തന്റെ ബൈക്കിൽ നേരെ പോയത് ഓഫീസിലേക് ആയിരുന്നു പോകുന്നവയിയിൽ എംസി റോഡ് കയറി ആളോയിഞ്ഞ വഴിയിലേക് കയറിയപ്പോഴേക്കും അവന്റെ ബൈക്കിനു മുമ്പിൽ ഒരു ചുവന്ന ബൊലേറോ കാർ വട്ടം വെച്ചു നിന്നു..........

പെട്ടെന്നുള്ള ബ്രേക്ക് ആയതുകൊണ്ട് തന്നെ ആദിയുടെ ബൈക് സഡൻ ആയതുകൊണ്ട് ഒന്ന് സ്‌കിഡ് ആയി ആണ് നിന്നത്.....

മുന്നിൽ ഉള്ള വണ്ടിയിലെ നോക്കിയപ്പോൾ ഒരു ചുവന്ന ബാംഗ്ലൂർ രജിസ്ട്രേഷൻ ബാലേറോ ആയിരുന്നു.....അതിൽ ഉള്ളിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ കാർ സൈഡിലേക് ഒതുക്കി നിറുത്തി.....അവനും ബൈക്ക് റോഡരികിൽ നിന്നു സൈഡിലേക് ഒതുക്കി നിറുത്തി ബൈക്കിൽ നിന്നും ഇറങ്ങി.....

കാറിൽ നിന്നു ഇറങ്ങിയ ചെറുപ്പക്കാരൻ ആദിയുടെ എടുത്തേക് വന്ന് അവനോട് എന്തൊക്കെയോ സംസാരിചിട്ട്...തിരിച് കാറിൽ കയറി വണ്ടി റിവേഴ്‌സ് എടുത്തിട് വന്ന വഴി തന്നെ തിരികെ പോയി.....

ദിവസങ്ങക്ക് ശേഷം

നെക്സ്റ്റ് വീക്കിലെക് ആണ് ആദിത്യന്റെയും ആരോഹിയുടെയും മാര്യേജ് ഡേറ്റ് ഫിക്സ് ചെയ്തിട്ടുള്ളത്...

അവർ ഇരുവർക്കും രജിസ്റ്റർ മാര്യെജ് മതി എന്നായിരുന്നെകിലും അംബിക സമ്മതിച്ചില്ല
ചെറുതായി ആണെകിലും കുറച്ചു പേരെ വിളിച് നടത്തണം എന്നായിരുന്നു അവരുടെ നിലപാട്....അതുകൊണ്ട് തന്നെ കുറച്ചു പേരെ വിളിച് നടത്താം എന്ന് തന്നെ അവർ തീരുമാനിച്ചു....എങ്കിലും അവർക് അറിയാവുന്ന കുറച്ചു ആളുകൾ മതി തൽകാലം ഓഫീസിലുള്ളവരെ ഒന്നും കല്യാണം ക്ഷണിക്കണ്ട....താൻ അവിടെ ആരോഹിയുടെ കീഴിൽ ജോബ് ചെയ്യുന്നത് കൊണ്ട് അത് ശരി ആകില്ല....പയ്യെ അവിടെന്നു മാറിയിട്ട് എല്ലാവർക്കും ഒരു പാർട്ടി കൊടുക്കാം എന്ന് ആദി പറഞ്ഞപ്പോൾ അവർ അതിനു സമ്മതം മൂളി.....

ഇന്നാണ് അവർ ഇരുവർക്കും വിവാഹ ഡ്രസ്സ്‌ എടുക്കാൻ പോകാൻ തീരുമാനിച്ചത്....
അതികം ആരെയും കൂട്ടാതെ ആരോഹിയും അമ്മയും ദേവൂവും കൂടെ ഡ്രസ്സ്‌ എടുക്കുന്ന ഷോപ്പിലേക് പോയി ആദി അങ്ങോട്ട് വന്നേക്കാം എന്നാണ് പറഞ്ഞത്....

കടയിൽ നിന്ന് ഒരു ചുവന്ന കളർ സാരി അവൾക് ദേവിക ശരീരത്തോട് ചേർത്തുവെച്ചു....ആന്റി ഇത് കൊള്ളാമല്ലേ...ഇത് ഇവൾക് നല്ല ചേർച്ച ഉണ്ടാകും.....ഹാ ഇത് ഇത് കൊള്ളാം...ആരുക്ക് ചേരുന്നുണ്ട്...

മ്മ് അവിടെ തന്നെ ഉള്ള ഒരു കണ്ണാടിയിലേക് വിരൽ ചൂണ്ടി ദേവു പറഞ്ഞു....ഡി നീ ആ മിററിന്റെ ഫ്രണ്ടിൽ പോയി വെച്ച് നോക്ക് നിനക്ക് ചേരുന്നുണ്ടോ എന്ന് നോക്കാലോ....
ഏയ്യ് നിങ്ങൾക് ഇഷ്ടമായില്ലേ...അത് മതി എന്നും പറഞ്ഞു അവൾ ആ സാരി തായേ വെക്കാൻ ഒരുങ്ങിയപ്പോൾ ദേവു അവളെ ഉന്തി തള്ളി വിട്ടു.....

അവൾ അവിടെ ഉള്ള മിററിനു മുന്നിൽ സാരി തന്റെ ശരീരത്തോട് ചേർത്തുവെച്ഛ് നോക്കി...അപ്പോൾ കണ്ണാടിയുടെ പ്രതിബിംബത്തിൽ തന്റെ തൊട്ടു പിന്നിൽ ഒരാൾ നിക്കുന്നു...പെട്ടെന്നായത് കൊണ്ട് തന്നെ അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു...മുന്നിൽ ഉള്ള ആളെ കാണും തോറും അവളുടെ മുഖം വലിഞ്ഞു മുറുകി...കണ്ണുകൾ രക്തവർണം ആയി.....

                                                          തുടരും....

കഥ ഇഷ്ടമായാലും ഇല്ലെങ്കിലും ഒരു കമന്റ് ഇടണേ.....മുന്നോട്ടുള്ള ഓരോ വരികൾക്കും പ്രചോദനം ആകുന്നത് വായ്നക്കാരുടെ ഓരോ അഭിപ്രായങ്ങൾ ആണ്.....അത് കൊണ്ട് നിങ്ങളുടെ വിലയെറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തു.....സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി 🙏
                              


         

















നിഴൽ ഭാഗം -4

നിഴൽ ഭാഗം -4

4.3
1246

അവൾ അവിടെ ഉള്ള മിററിനു മുന്നിൽ സാരി തന്റെ ശരീരത്തോട് ചേർത്തുവെച്ഛ് നോക്കി...അപ്പോൾ കണ്ണാടിയുടെ പ്രതിബിംബത്തിൽ തന്റെ തൊട്ടു പിന്നിൽ ഒരാൾ നിക്കുന്നു...പെട്ടെന്നായത് കൊണ്ട് തന്നെ അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു...മുന്നിൽ ഉള്ള ആളെ കാണും തോറും അവളുടെ മുഖം വലിഞ്ഞു മുറുകി...കണ്ണുകൾ രക്തവർണം ആയി.....\"മോളെ............\"വിളിക്കരുത് നിങ്ങൾ എന്നെ അങ്ങനെ....അയാൾക് നേരെ കയ്യ് ഉയർത്തി തടഞ്ഞുകൊണ്ടവൾ പറഞ്ഞു\"അച്ഛൻ ഒന്ന് പറയുന്നത് ഒന്ന് കേൾക് ആരൂ....തീർത്തും ദയനീതൻ ആയിരുന്നു അയാളുടെ മുഖം....\"അച്ഛൻ....ഏത് അച്ഛൻ...ആരുടെ അച്ഛൻ...എനിക് ഇങ്ങനെ ഒരു അച്ഛൻ ഇല്ല എന്റെ അച്ഛൻ 3വർഷങ്ങൾക് മുമ്പ് മരിച്ചു പോ