Aksharathalukal

നിഴൽ ഭാഗം -2

\"ആദിത്യനും ആയുള്ള കൂടികയ്ച്ചയ്‌ശേഷം ആരോഹി നേരെ പോയത് അവളുടെ സുഹൃത്ത് ആയ ദേവികയുടെ ഫ്ലാറ്റിലേക് ആയിരുന്നു....

Skyline aprtment Mg road

\"നല്ല ചൂട് കോഫി ആരോഹിക് നേരെ നീട്ടി അതിനു തൊട്ടടുത്ത് തന്നെ സോഫയിൽ ദേവിക ഇരുന്നു...പറ എന്തായി അയാൾ എന്തിനാ നിന്നെ കാണണം എന്ന് പറഞ്ഞത്..

\"ഞാൻ അയാളോട് ആവിശ്യപെട്ടതെന്തോ അതിനു അയാൾക് സമ്മതമാണെന്നു അറിയിക്കാൻ വന്നതാണ്...പിന്നെ സത്യായിട്ടും ആദിത്യൻ കല്യാണത്തിന് സമ്മതിച്ചോ..അതെ ടാ അയാൾ സമ്മതിച്ചു...

\"ചെറിയ പുച്ഛം മുഖത് വരുത്തി ദേവിക പറഞ്ഞു മ്മ് എന്തൊക്കെ ആയിരുന്നു അയാളുടെ മട്ടും ഭാവവും എന്ത് ഷോ ആയിരുന്നു കല്യാണം കുട്ടി കളി അല്ല അങ്ങനെ ആണ് ഇങനെ ആണ് നിന്നെ കണ്ണെടുത്താൽ അയാൾക് കണ്ടുടാ ഇപ്പോൾ എന്തായി മോളെ ഞാൻ പണ്ടേ പറഞ്ഞില്ലേ സാധാരണ ആയി അപ്രോച് ചെയ്താൽ വർക്ക് ഔട്ട് ആകുല ഇവനൊക്കെ ലോക്കൽസ് ആണ് ഇവനോടൊക്കെ പണം എറിഞ്ഞാലേ കാര്യം നടക്കുള്ളു...മ്മ് പറ എത്ര കൊടുക്കാന്നു പറഞ്ഞു...

\"പൊടി ആദിത്യനെ നീ ചുമ്മാ അണ്ടർസ്റ്റെമെറ്റ് ചെയ്യരുത് അയാൾക് എന്റെ ക്യാഷ് ഒന്നും വേണ്ടാന്നു..എഗ്രീമെന്റിൽ ഒപ്പിട്ട് തരാനും പറഞ്ഞു..

ശോ പിന്നെ.....ദേവികയ്ക് വിശ്വസിക്കാൻ ആയില്ല...എന്നാലും ക്യാഷ് ഒന്നും വേണ്ടാത്തെ എന്തിനാണാവോ അയാൾ ഈ നടക്കതിനു സമ്മതിച്ചത്..ഇനി സത്യത്തിൽ അയാൾക് നിന്നോട് പ്രേമം വല്ലതും ആണോ...പറയാൻ പറ്റൂല നീ മുടിഞ്ഞ ഗ്ലാമർ അല്ലെ മോളെ....

ഒന്ന് പോയെടി കളി ആകാതെ...പിന്നെ നീ പറഞ്ഞപോലെ ഒന്നുമല്ല കാര്യം അയാൾക് ഒരു ഡിമാൻഡ് ഉണ്ട്..അത് ഒക്കെ ആണെകിൽ മാത്രമേ കല്യാണം നടക്കു...

ഡിമാന്റോ....അത് എന്താണ്......മ്മ് അത് ആദിത്യന് ഒരു കുട്ടിയെ ദേതെടുക്കണം അതിനു ലീഗലി ദാമ്പത്തിമാർക്കെ സാധിക്കുകയുള്ളു ഈ കല്യാണം കൊണ്ട് അയാൾ ഉദ്ദേശിക്കുന്നത് അതാണ്...

സൊ നീ സമ്മതിച്ചോ...ഡി ഏതോ കൊച്ചിന് അമ്മ ആകാൻ പോകുവാണോ നീ.....ഏയ്യ് ഞാൻ അതൊന്നും ബോദർ ചെയ്യുന്നില്ല അയാളെ എന്റെ ഹസ്ബൻന്റ് ആയി തന്നെ കാണുന്നില്ല പിന്നെ അല്ലെ കുട്ടി...ഇതൊരു ബിസ്സിനെസ്സ് ഡീൽ ആയി മാത്രമേ ഞാൻ കാണുന്നുള്ളൂ......

ഡി എന്നാലും ഒന്നുകൂടെ ആലോചിച്ചിട്ട്...
ഏയ്യ് ഇല്ല ഇതാണ് നല്ലത് ഞാൻ എന്തായാലും മുന്നോട്ട് തന്നെ പോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്....മ്മ് ഡി നീ ആദിത്യനോട് എല്ലാം തുറന്നു പറഞ്ഞോ...നീ എന്തിനാണ് ഇങനെ ഒരു കല്യാണം കഴിക്കുന്നത് എന്നിനെ കുറിച്....നോ എന്തിനു അതിന്റെ ഒരു ആവിശ്യകഥയും ഇല്ല..പിന്നെ എന്റെ പാസ്ററ് ആരോടും ഷെയർ ചെയ്യാൻ എനിക് താല്പര്യവും ഇല്ല.....മ്മ് അല്ല നീ ഈ കാര്യം വീട്ടിൽ പറഞ്ഞോ...എന്താണ് നിന്റെ തീരുമാനം....

മ്മ് പറയും പറയണം....ഇന്ന് വീട്ടിൽ അവതരിപ്പിക്കും...അല്ലാടി ശങ്കർ അങ്കിൾ....
പുള്ളിയോട് പറയണ്ടേ...ആ പേര് കേട്ടപ്പോൾ തന്നെ അവളുടെ മുഖം വലിഞ്ഞു മുറുകി ദേവികയ്ക് നേരെ കയ്യുയർത്തി...നിർത്തു ദേവു ഒരു അങ്കിൾ അയാൾ എന്റെ ഒരു കാര്യത്തിലും ഇടപെടില്ല അതിനു ഞാൻ സമ്മതിക്കുകയും ഇല്ല..എന്റെ അമ്മ മാത്രം ഇതിനു സമ്മതിച്ചാൽ മതി...അമ്മ സമ്മതിക്കും എനിക് അറിയാം അത് മതി..

\"അതും പറഞ്ഞു ദേഷ്യം പിടിച്ചവൾ ഇറങ്ങിപോയി ഒരുവേള അങ്കിളിനെ കുറിച് അവളോട് ഇപ്പോൾ സംസാരിക്കണ്ട എന്ന് തോന്നി പോയി ദേവികയ്ക്...

\"മംഗലത്ത് വീട്
കാണാൻ പുതുമയുള്ള ഒരു വലിയ കെട്ടിടത്തിന്റെ അകത്തേക്കു ആരോഹി തന്റെ ജീപ്പ് കോംപസ്സിൽ വന്നിറങ്ങി നേരെ വീടിന്റെ അകത്തേത്തേക് കയറി..

\" ആരോഹി സ്റ്റെപ് കയറി മുകളിലേക്കു കയറുമ്പോയേകും പിന്നിൽ നിന്നും വിളി വന്നു..
ആരൂ.......എന്താ അമ്മേ......ഞാൻ പറഞ്ഞ കാര്യമെന്തായി...?

എന്ത് കാര്യം.......?നിനക്ക് ഞാൻ പറഞ്ഞത് എന്താണെന്നു മനസിലായില്ലേ അതോ ഇത്രേം നാളും എന്നെ വട്ടുകളിപ്പിച്ചപോലെ ഇനിയും തുടരാം എന്നാണോ....?ഞാൻ ഉദ്ദേശിച്ചത് നിന്റെ വിവാഹകാര്യം തന്നെ...എന്താ നിന്റെ തീരുമാനം...

എന്റെ തീരുമാനം ഞാൻ നേരത്തേയെ അമ്മയോട് പറഞ്ഞതല്ലേ...എനിക് ഈ വിവാഹത്തിന് താല്പര്യം ഇല്ല അത്ര തന്നെ..

എന്ത് കൊണ്ട്...ഞാൻ കണ്ടുപിടിച്ച പയ്യനെന്താ കുഴപ്പം....കാണാൻ കൊള്ളാം നല്ല വിദ്യാഭ്യാസം ഉണ്ട് പിന്നെ സ്വന്തമായി കമ്പനിയും ഉണ്ട്...ഇതിൽ കൂടുതൽ നിനക്ക് എന്താ വേണ്ടേ.....

അല്ല ആര് കണ്ടുപിടിച്ച പയ്യൻ എന്നാ അമ്മ പറഞ്ഞത്...എനിക് അറിയാം ആരാ കണ്ടു പിടിച്ചതെന്നു.....അയാൾ അല്ലെ അതിനു പിന്നിൽ എന്ത് ചതിയാണെന്നും എനിക് നല്ലപോലെ അറിയാം.....

ആരൂ....നീ ആരെയ അയാൾ എന്ന് വിളിച്ചേ....നിനക്ക് എന്താ എത്ര വട്ടം പറഞ്ഞാലും മനസിലാവാതെ.....ഇത് ഞാൻ അമ്മയോടാണ് പറയേണ്ടത് എനിക് ആളുകളെ തിരിച്ചറിയാൻ കഴിയും പിന്നെ അയാളെ ഞാൻ അയാൾ എന്ന് തന്നെ വിളിക്കും അമ്മ അയാളോട് പറഞ്ഞേക് ഇനി ഈ കാര്യവും പറഞ്ഞു ഞാൻ ഇല്ലാത്ത സമയം ഇങ്ങോട്ട് വരാൻ നിൽക്കണ്ട എന്ന്....എനിക് ഒന്നും അറിയില്ല ഞാൻ ഒന്നും അറിയുന്നില്ല എന്ന് ആരും കരുതണ്ട കേട്ടല്ലോ...

ആരൂ.....എന്നായാലും നിനക്ക് ഒരു വിവാഹം വേണ്ടേ എന്റെ ഇപ്പോഴത്തെ കണ്ടിഷൻ നിനക്ക് അറിയാലോ....നീ എനിക് വാക്ക് തന്നതാ വിവാഹം എത്രയും പെട്ടെന്ന് തന്നെ കഴിച്ചോളാമെന്നു...നീ എന്നെ പറ്റിക്കുവാണോ....നീ ഒരു കാര്യം ഓർത്തോ നിന്റെ വിവാഹം നടത്താതെ നീ പറഞ്ഞത് ഒരിക്കലും നടക്കാൻ പോകുന്നില്ല....ഇനി എന്റെ മരണം ആണ് ആഗ്രഹിക്കുന്നെകിൽ അങ്ങനെ തന്നെ നടക്കട്ടെ.....

അമ്മേ.....ഞാൻ കാരണം ആരും മരിക്കണ്ട....എന്റെ വിവാഹം നടക്കും എത്രയും പെട്ടെന്ന് തന്നെ വരൻ ഞാൻ പറയുന്ന ആൾ ആയിരിക്കും...എനിക് ഒരു ഇഷ്ടം ഉണ്ട് അതെ നടക്കു.....

ആര്...ഞാൻ അറിയാതെ ഏതു ആളാണ്...
നീ പിന്നേം പറ്റിക്കല്ലേട്ടാ......എന്റെ പൊന്നമ്മേ ഒരു പറ്റിക്കലും ഇല്ല....അമ്മയ്ക്ക് അറിയാവുന്ന ആള് തന്നെയാണ്....
എനിക് അറിയാവുന്ന ആളോ...അത് ആരാണ്
...ആദിത്യൻ........ഏത് നമ്മുടെ കമ്പനിയിൽ വർക്ക് ചെയ്യുന്ന ആദിത്യാനോ.....അതെ...

മ്മ്....ആദിയെ എനിക് ഇഷ്ടമൊക്കെ തന്നെയാണ് പക്ഷെ നിങ്ങൾ തമ്മിൽ എപ്പോഴും ഉടക്കായിരുന്നില്ലേ...പിന്നെ എങ്ങനെയാ...

അതൊക്കെ ശരിയാണ്.....പക്ഷെ അന്ന് ആദിത്യൻ ഉള്ളത് കൊണ്ടാണ് എനിക് എന്റെ അമ്മയെ ഇപ്പോഴും ജീവനോടെ കാണാൻ പറ്റുന്നത് അതുകൊണ്ട് തന്നെ പഴയ വിരോധമൊന്നും എനിക് അയാളോട് ഇല്ല....പിന്നെ എനിക് ഇഷ്ടവുമാണ്...

നിനക്ക് മാത്രം ഇഷ്ടപ്പെട്ടാൽ പോരല്ലോ....ആദിക്കും....അമ്മേ ആദിത്യനും ഇഷ്ടമാണ്....ഞാൻ ആദിത്യനെ കണ്ടിട്ടാണ് ഇപ്പോൾ വരുന്നത്....

മ്മ് എന്ത് തന്നെയായാലും ആധിയോട് നാളെ അമ്മയെ വന്നു കാണാൻ പറയു...
ശരി....എന്നും പറഞ്ഞു അവൾ സ്റ്റെപ് കയറി മുകളിലേക്കുപോയി....

കുറച്ചു നേരം കമ്പനി ഫയൽസ് നോക്കി കിടക്കാൻ നേരമായപ്പോൾ ആണ് അമ്മ നാളെ ആദിത്യനെ മീറ്റ് ചെയ്യണമെന്ന് പറഞ്ഞ കാര്യം അവൾ ഓർത്തത്....നേരെ ഫോൺ എടുത്ത് ആദിയുടെ നമ്പറിലേക് വിളിച്ചു...
                    

ആരോഹിയായിട്ടുള്ള കൂടികാഴ്ച കയിഞ്ഞ് പുറത്തൊക്കെ പോയി ലേറ്റ് ആയിയാണ് ആദി ഫ്ലാറ്റിൽ എത്തിയത്....നേരെ കുളിയും കയിഞ്ഞ് കിടക്കാൻ നേരമാണ് ആരോഹിയുടെ ഫോൺ വന്നത്...

ഹലോ....!!
മ്മ് പറഞ്ഞോളൂ ആരോഹി.....
അമ്മ നാളെ കാണണം എന്ന് പറഞ്ഞു...ഞാൻ നമ്മുടെ കാര്യം പറഞ്ഞിട്ടുണ്ട്....മ്മ് ശരി എപ്പോൾ കാണാൻ ആണ്...എവിടെവെച്ച് കാണാനാണ്....രാവിലെ വീട്ടിലെക് വന്നാൽ മതി ഒരു 10മണിക്ക് ശേഷം.....മ്മ് ശരി...വേറെ ഒന്നും ഇല്ലലോ....അത് നമ്മൾ തമ്മിൽ ഉള്ള ഡീൽ വേറെ ആരും അറിയരുത് പ്രേതേകിച് എന്റെ അമ്മ.....മ്മ് അറിയാം ഇതൊക്കെ നേരത്തെ പറഞ്ഞതല്ലേ വേറെ എന്തെങ്കിലും....ഇല്ല എന്നാൽ നാളെ കാണാം....ഗുഡ്നൈറ്റ്...ഒക്കെ ഗുഡ്നൈറ്റ്

ഒരു വലിയ മതിൽക്കട്ടു അതിന്റെ കവാടം തുറക്കപ്പെട്ടു..അതൊരു വീട് ആയിരുന്നു വീട് എന്ന് പറയാൻ പറ്റില്ല ഒരു പഴമ തോന്നിപ്പിക്കുന്ന ഒരു പടകൂറ്റൻ നാല്ലുകെട്ട്..

അതിന്റെ മുറ്റതായി ഒരു വലിയ ആൽമരവും ഉണ്ട്...കുറെ കുട്ടികൾ അതിന് ചുറ്റും ഇരിക്കുന്നുണ്ട്...പ്രായംചെന്ന കണ്ടാൽ ഐശ്വര്യം തുളുമ്പുന്ന ഒരു സ്ത്രീ വീണവായിക്കുന്നുണ്ട്.....കുറച്ചു മാറി അവിടെ ആയുധന കലകൾ അഭ്യസിക്കുന്ന ഒരു സ്ഥലവും കാണാം... നേരെ കേറിചെല്ലുന്നത് ആ മാളികയുടെ കോലായിയിൽ ആണ്...അവിടെ 2,3 സ്ത്രീകൾ അവനെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്...ഹാളിൽ കേറി ചെല്ലുമ്പോൾ സോഫയിൽ ടിവിയുടെ റിമോർട്ടിനു ഇടികൂടുന്ന ഒരു ചെറുപ്പക്കാരനെയും ഒരു പെൺകുട്ടിയും കാണുന്നുണ്ട് അവൻ അവളോട് എന്തൊക്കെയോ പറഞ്ഞു കളി ആകുന്നുണ്ട്...ദേഷ്യം വന്നവൾ അവനിട്ട് ഒരു കടിയും കൊടുത്തിട്ട് വടക്കെ വശത്തുള്ള സ്റ്റെപ്പുകൾ കയറി അവളുടെ മുറിയെല്ക് ഓടുന്നുണ്ട്...അവരുടെ കളികളെല്ലാം കണ്ടവൻ ചിരിച്ചുകൊണ്ട്...അവൾ കയറിയ സ്റ്റെപ് വഴി മുകളിലേക്കു കയറി....അവൾ കയറിയ മുറിയുടെ വാതിൽ തള്ളിതുറന്നു.....

മുന്നിൽ കണ്ട കയ്ച്ച കണ്ട് അവന്റെ കണ്ണിൽ നിന്ന് രക്തംപൊടിഞ്ഞു....തൂങ്ങി ആടുന്ന ആ കാലുകളിലെക് നോക്കി അവൻ അലറി വിളിച്ചു......

ആരൂ........എന്ന് ഉറക്കെ നിലവിളിചാണ് അവൻ ഉറക്കത്തിൽ നിന്ന് എഴുനേൽറ്റത്....നന്നായി ശരീരം വിയർക്കുന്നുണ്ട്..അവന്റെ ഹൃദയമിടിപ് പതിൻ വേഗത്തിൽ ആയി.....കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാലയുടെ ഓം എന്ന് എഴുതിയ ലോക്കറ്റിൽ മുറുകെ പിടിച്ച് കുറച്ചുനേരം കണ്ണുകളടച്ചിരുന്നു കുറച്ചു നേരങ്ങൾക് ശേഷം ആണ് അവൻ സാധാരണ അവസ്ഥയിലേക്ക് എത്തിയത്....മൊബൈൽ എടുത്ത് നോക്കിയപ്പോഴാണ് സമയം 9.00am കഴിഞ്ഞെന്നറിഞ്ഞത്....ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റും കഴിച്ചു അവൻ നേരെ പോയത് ആരോഹിയുടെ വീട്ടിൽക്കായിരുന്നു....

മംഗലത്ത് വീട്

\"ആദി എത്തുമ്പോയേകും അവനെയും കാത്ത് വീടിനു മുന്നിൽ തന്നെ ആരോഹി നിൽക്കുന്നുണ്ടായിരുന്നു....

ഹായ്....ആദിത്യൻ.....
മ്മ്....ഹായ്....അംബിക ആന്റി മാഡം ഇല്ലേ അകത്ത്......മ്മ് അമ്മ ഉണ്ട് താൻ വാ

അവർ അകത്തേക്കു വരുമ്പോൾ തന്നെ ഹാളിൽ സോഫയിൽ അംബിക ഇരിക്കുന്നുണ്ടായിരുന്നു....

മ്മ്....വരൂ ആദി...അവിടെ എന്താ നിന്നുകളഞ്ഞത് ഇവിടെ ഇരിക്കു....അവർക് ഓപ്പോസിറ്റ് സൈഡിലുള്ള സോഫയിൽ തന്നെ അവനോട് ഇരിക്കാൻ പറഞ്ഞു....

മ്മ്....അവൻ അവിടെ ഇരുന്നപ്പോളേക്കും അവർക് കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്നും പറഞ്ഞു അവൾ അകത്തേക്കു പോയി

മാഡം ഞാൻ വന്നത്.....ആരോഹി പറഞ്ഞു കാണില്ലേ....

മ്മ് അവൾ പറഞ്ഞിരുന്നു.....പിന്നെ ഞാൻ ആദിയോട് അന്നെ പറഞ്ഞതല്ലേ ഈ മാഡം വിളി വേണ്ടാന്ന്...ആന്റിനു വിളിച്ചൊന്നു....ഇനി ഇപ്പോൾ അമ്മേനാണേലും വിളിക്കലോ...

അവൻ അവരുടെ വർത്തമാനം കെട്ട് ഒന്നിരുത്തി മൂളി....മ്മ് മാഡം...ഊപ്സ് സോറി ആന്റി എങ്ങനെ ഉണ്ട് ഇപ്പോൾ ഹെൽത്ത് ഒക്കെ ആണോ...മെഡിസിൻ ഒക്കെ എടുക്കുന്നില്ലേ...ചെക്കപ്പ് ഒക്കെ റെഗുലർ ആയി പോകുന്നില്ലേ....

മ്മ് അതൊക്കെ ഒക്കെ ആണ്....പിന്നെ അവൾ ഇന്നലെയാണ് നിങ്ങളുടെ കാര്യം എന്നോട് പറഞ്ഞത് കേട്ടപ്പോൾ എനിക് വിശ്വസിക്കാൻ പറ്റിയില്ല....എന്റെ മോളെ എനിക് അറിയാലോ അവൾ അന്നെ പറ്റിക്കാൻ എന്ത് നുണയും പറയും...അതാ ഒരു ക്ലാരിഫിക്കേഷന് വേണ്ടി ആധിയോട് വരാൻ പറഞ്ഞത്....പിന്നെ നിങ്ങളുടെ കല്യാണകാര്യത്തെ കുറിച് സംസാരിക്കുകയും ചെയ്യലോ.....

അപ്പോളാണ് ആരോഹി ജ്യൂസും ആയി അങ്ങോട്ട്‌ വന്നത് അവൻ ജ്യൂസ് കൊടുത്തിട്ട് അമ്മയ്ക്ക് അടുത്തേക് ഇരുന്ന്....ഹാ....അമ്മ ആള് കൊള്ളാലോ...ഞാൻ ഒന്ന് അങ്ങോട്ട്‌ മാറിയപ്പോളേക്കും എന്റെ കുറ്റം പറയാൻ തുടങ്ങിയോ.. മ്മ് എന്തായാലും സംശയം ഒക്കെ മാറിയാല്ലോ...

അത് നീ പറഞ്ഞാൽ പോരാ എന്റെ ചോദ്യത്തിന് മറുപടി ആദിയാണ് തരേണ്ടത്...

എനിക് സമ്മതമാണ് ഈ വിവാഹത്തിന്....പക്ഷെ....അംബിക അവന്റെ പക്ഷയിൽ നെറ്റിച്ചുളിച്ചു....എന്താ ആദി ഒരു പക്ഷെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..?

അതല്ല...എന്റെ കാര്യങ്ങൾ ആരോഹി പറഞ്ഞിട്ടുണ്ടോ എന്നെനിക് അറിയില്ല....ഞാൻ ഒരു അനാഥൻ ആണ്....സ്നേഹതീരം എന്ന ഓർഫനേജ് ആണ് എന്റെ കുടുംബം...പിന്നെ ഞാൻ ഒരു സാധാരണ കാരനാണ് ആരോഹിയുടെ കമ്പനിയിൽ വർക്ക് ചെയ്യുന്ന വെറും ഒരു സ്റ്റിൽ ഫോട്ടോഗ്രാഫർ അവിടത്തെ ശമ്പളമാണ് ഏക വരുമാനം..ഞാൻ താമസിക്കുന്ന ഫ്ലാറ്റ് പോലും റെന്റെൻഡ് ആണ്...പിന്നെ നിങ്ങളുടെ സ്റ്റാറ്റസ് വെച്ച് നോക്കുമ്പോൾ ഒരിക്കലും ഞാൻ നിങ്ങളുടെ അടുത്ത് പോലും വരില്ല....എന്നെ കുറിച് എല്ലാം അറിഞ്ഞിട്ട് തന്നെ ഈ വിവാഹം നടക്കണം എന്ന് തോന്നി അതാണ് പറഞ്ഞത് ഇതാണ് ഞാൻ ഈ സാധാരണകാരൻ ആയ ആളെ ആന്റിയുടെ മകൾക് ചേരുമോ....

അവന്റെ സംസാരിച്ചു കഴിഞ്ഞപ്പോൾ അംബിക അവനെ നോക്കി ഒരു ചിരി സമ്മാനിച്ഛ് പറഞ്ഞു...

ആദി....ഞാൻ പണംകൊണ്ടും സ്റ്റാറ്റസ് കൊണ്ടും ആരേം അളക്കാറില്ല...എന്റെ മകളുടെ ഭർത്താവ് ആകാൻ പോകുന്ന ആൾ നല്ലൊരു വ്യക്തിത്വം ഉള്ള ഒരാൾ ആകണം എന്നെ എനിക് ഉള്ളു അത് ആദിക് ഉണ്ടെന്നു എനിക് അറിയാം അല്ലെകിൽ ഒരു പരിചയവും ഇല്ലാത്ത ഒരാൾ റോഡിൽ രക്തം വാർന്നു മരിക്കാൻ കിടക്കുമ്പോൾ നോക്കി നിന്നവരിൽ ആദി മാത്രമാണ് ജീവൻ നിലർത്താൻ ശ്രമിച്ചതും എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതും ഒരു പരിചയവും ഇല്ലാത്ത എന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ആദിക് എന്തായാലും താലി കെട്ടിയ പെണ്ണിനെ ബഹുമാനിക്കാനും അവളെ സംരക്ഷിക്കനും കഴിയുമെന്ന് എനിക് വിശ്വാസമുണ്ട് അത് എന്റെ മോളകുന്നതിൽ മറ്റാരേക്കാളും സന്തോഷവതിയാണ് ഞാൻ.....

അവരുടെ സംസാരത്തിനിടയിൽ ആരോഹിയുടെ കണ്ണുകൾ എപ്പോഴോ ആദിയിൽ ഉടക്കി....നല്ല കാപ്പി കണ്ണുകളാണ് അവന്..കട്ടി പുരികവും മുറി നെറ്റിയിൽ വീണു കിടപ്പുന്നുണ്ട് ക്ലീൻ ഷേവ് ചെയ്ത മുഖം..നല്ല കട്ട താടി ഉണ്ടേൽ കാണാൻ നല്ല ഭംഗി ആയിരിക്കും...എന്നാലും കട്ടി മീശ ആയതുകൊണ്ട് കൊള്ളാം...അവൾ അറിയാതെ അവനെ സ്‌കാൻ ചെയ്യുവാർന്നു 😁ആരോഹി എന്നുള്ള അംബികയുടെ വിളിയിൽ നിന്നാണ് അവൾ ഞെട്ടിയത്....

എന്താ നീ ഇവിടെ ഒന്നുമല്ലേ എത്ര നേരമായി വിളിക്കുന്നു....എന്താ എന്താ അമ്മേ....
ആദി ഇറങ്ങുവാണെന്നു...ബാക്കി കാര്യങ്ങൾ അച്ഛനുമായി സംസാരിച്ചിട്ട് ആദിയെ അറിയിക്കാം.......അത് അത്ര ഇഷ്ടമായില്ലെകിലും അവന്റെ മുന്നിൽ വെച്ച് ഇപ്പോൾ ഒരു പ്രശ്നത്തിന് നിൽക്കണ്ട എന്ന് അവൾക് തോന്നി....

യാത്ര പറഞ്ഞു അവൻ ഇറങ്ങുമ്പോൾ അവൾ വീടിന്റെ മുറ്റത് തന്നെ ഉണ്ടായിരുന്നു....അവൻ പോയി കഴിഞ്ഞപോളാണ് താൻ കുറച്ചു നേരം മുമ്പ് അവനെ നോക്കി നിന്ന കാര്യം ഓർത്തിട്ട് അവൾക് ലജ്ജ തോന്നിയത്....അയ്യേ അയാൾ കണ്ടിട്ടുണ്ടാവോ ഞാൻ അയാളെ കണ്ണെടുക്കത്തെ നോക്കിയത്...ശ്യോ എന്തുവാ ആരോഹി സ്വയം നാണംകെടുത്താൻ ആയിട്ട് എന്നും പറഞ്ഞു അവൾ തലക്കിട് ഒരു കൊട്ടും കൊടുത്ത് മുകളിലേക്കു കയറി പോയി....ഇതൊക്കെ കണ്ട് അംബിക അവിടെ നില്കുന്നുടർന്നു...തന്റെ പഴയ കുറുമ്പി ആയ ആരുവിനെ വീടും കണ്ടതിലുണ്ടായ സന്തോഷം ആ അമ്മ മനസ്സിൽ ഉണ്ടായി...എല്ലാം ശരിയായാൽ മതിയായിരുന്നു എന്ന് ഭഗവാനോട് പ്രാർത്ഥിക്കുമ്പോളും അവരുടെ ഉള്ളിൽ ശിവാജിത്ത് എന്ന അവരുടെ ഭർത്താവിന്റെ മുഖം മനസ്സിൽ വന്നു ഇനി ശിവേട്ടനെക്കൊണ്ട് ഒന്ന് സമ്മതിപ്പിക്കണം എന്ന് അവർ മനസ്സിൽ ഓർത്ത് ഓരോന്നും കണക്ക്കൂട്ടി.....

അവിടെ നിന്നും ആദി തന്റെ ബൈക്കിൽ നേരെ പോയത് ഓഫീസിലേക് ആയിരുന്നു പോകുന്നവയിയിൽ എംസി റോഡ് കയറി ആളോയിഞ്ഞ വഴിയിലേക് കയറിയപ്പോഴേക്കും അവന്റെ ബൈക്കിനു മുമ്പിൽ ഒരു ചുവന്ന ബൊലേറോ കാർ വട്ടം വെച്ചു നിന്നു..........
                               

                                                                        തുടരും...

























നിഴൽ ഭാഗം -3

നിഴൽ ഭാഗം -3

4.3
1438

6 മാസങ്ങൾക് മുമ്പ്ആർ.വി ഗ്രൂപ്പ്സ് ഓഫ് കമ്പനിസിന്റെ അഡ്വർട്ടയിസ്മെന്റ് ക്യാമ്പയിൻ കഴിഞ്ഞിട്ട് 2വീക്സിന് ശേഷം ഇന്നാണ് ബാംഗ്ലൂർ നിന്ന് കൊച്ചിയിൽ എത്തുന്നത്....ഇന്ന് ഗവണ്മെന്റ് അഡ്വർട്ടയിസ്മെന്റ് ടെൻഡർ വിളിക്കുന്ന ദിവസമായിരുന്നു അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും അത് നേടണം എന്നുള്ളതുകൊണ്ടാണ് എയർപോർട്ടിൽ നിന്നു വീട്ടിൽ കയറാതെ നേരെ ടെൻഡർ ഹാളിലേക് പോകാൻ തീരുമാനിച്ചത് അത് കൊണ്ട് തന്നെ ആണ് റെഡ് സിഗ്നൽ ആയിരുന്നിട്ട് കൂടെ ഡ്രൈവറോട് കാർ എടുക്കാൻ പറഞ്ഞത് പക്ഷെ....വൈറ്റില സിഗ്നൽ (സമയം 9.30 Am)കേശവേട്ട എന്ത് പറ്റി....എന്തിനാ വണ്ടി നിർത്തിയത് ടൈം കുറവാണ് 10 മണിക്ക്