Aksharathalukal

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -10

രണ്ട് മണിക്കൂറിനു ശേഷം .....
നമസ്കാരം , 
തുടർ കൊലപാതക പരമ്പരയിൽ ഒരു കൊലപാതകം കൂടി ...

വിഷ്ണു( 28)  യാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടതിയത് ...,
വീട്ടിൽ കയറി
കൊലപ്പെടുത്തുകയായിരുന്നു .


പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു .പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്ത്
വിട്ടിട്ടില്ല .
കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ പ്രേതിനിധി ഷിബു നൽകുന്നതായിരിക്കും , 
പറയു   ഷിബു  എന്താണ്സംഭവിച്ചത്     .....................................................
.........................................\"


ക്രൈം ബ്രാഞ്ച് ഓഫീസ് .....

\"റെക്കോർഡ് പ്രേകാരം മൂന്നു നാലു ആഴചകൾക്ക് മുൻപ് സ്വന്തം വീട്ടിൽ തീ കൊളുത്തി ആത്മഹത്യാ ചെയ്ത ജെയിംസ് ആൽബർട് , 
ഇപ്പോൾ ഇതാ  ഞങ്ങളുടെ മുൻപ്പിലിരിക്കുന്നു .

പറയു ജെയിംസ് എന്തിനു വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്തത് \".

\"സാറിനറിയാത്തതൊന്നും അല്ലല്ലോ , \"

\"അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല ജെയിംസ് . ഞങ്ങളുടെ ചോദ്യത്തിന് താൻ വ്യക്തമായ മറുപടി തന്നെ പറ്റു.

തന്റെ കാമുകി  ജാൻസിയുടെ മരണതിനു കാരണമായവരോടുള്ള പ്രതികാരമാണ്    താൻ നടത്തിയ ഈ കൂട്ട
കൊലപാതകങ്ങൾ .\"

\"അതെ ...\"

\" അപ്പോൾ എന്തിനു വേണ്ടിയായിരുന്നു ,  ഒരു ആത്മഹത്യാ  നാടകം  ക്രീയറ്റ്   ചെയ്തത് .\"

\"ഒരു തെളിവുകളുമില്ലാതിരുന്ന കേസിൽ , കിട്ടിയ പിടിവള്ളിയിലൂടെ കയറി സാറ് എന്റെ അടുത്തേക്ക് എത്താറായെന്ന്
 മനസ്സിലാക്കിയതുകൊണ്ട് .

ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ പുറത്തിയാക്കുന്നത് വരെ എനിക് പിടിക്കപ്പെടാതെ നിൽക്കണമായിരുന്നു .\"


\"   നോക്കൂ    ജെയിംസ്  ഒരാളുടെ ജീവന് പകരമായി താനെടുത്തത് ഏഴു ജീവനുകളാണ് .

അതിലൂടെ നഷ്ടമായത് നാല് കുടുബത്തിന്റെ സന്തോഷവും. 
അതിന് താൻ എന്ത് നായികരണം നടത്തിയാലും മതിയാവില്ല  ജെയിംസ് \"

\"സാറിനത് ഒരാളുടെ ജീവനായിരിക്കാം , പക്ഷേ ...
അതിനു പിന്നിൽ ഒരുപാടു പേരുടെ ജീവന്റെ വിലയുണ്ട് .



കുറച്ചു നാളുകൾക്ക് മുൻപ് , കൃത്യം പറഞ്ഞാൽ   ഒരു, മൂന്നര കൊല്ലം മുൻപ് മൂന്നാറിൽ തോട്ടം പണിക്ക് വന്ന ഒരു തമിഴ് കുടുംബം കടബാദ്യത മൂലം  ആത്മഹത്യാ ചെയ്തിരുന്നു .  പത്രത്തിലൊക്കെ ഉണ്ടായിരുന്നു .

അവരുടെ ബോഡി  ഒന്ന് പോസ്റ്റ്മോർട്ടം പോലും ചെയ്യാൻ നിൽക്കാതെ       സംസ്കരിക്കാനുള്ള തോട്ടം അധികാരികളുടെ ആത്മാർത്ഥയിൽ സംശയം തോന്നിയ മറ്റു തൊഴിലാളികൾ  മരണത്തിൽ ദുരുഹത ഉണ്ടെന്നും പറഞ്ഞു  സമരം നടത്തി .

പതിയെ ആ വാർത്ത മാധ്യമങ്ങളിൽ  ഇടം പിടിച്ചപ്പോൾ  കേസ് അന്നെഷണം Acp ഫിലിപ്പോസ് ഏറ്റെടുത്തു .  

Acp അല്ലേ ഏറ്റെടുത്തത് ഇനിയൊന്നും പേടിക്കേണ്ട  എന്ന് പാവങ്ങൾ  വിശ്വസിച്ചു .

രണ്ട് ദിവസം കഴിഞ്ഞ് acp യുടെ പത്രസമ്മേളനം  വന്നു . മുന്നാറിലെ തോട്ടം തൊഴിലാളിയുടെയും കുടുബത്തിന്റെയും മരണം  ആത്മഹത്യ  തന്നെയാണെന്ന് .
അതോടെ കേസ് ക്ലോസ് ചെയ്തു .


ഇതിനു പിന്നിലെ സത്യാവസ്ഥ  പുറത്തുകൊണ്ടുവരുന്നതിനു വേണ്ടിയായിരുന്നു എന്റെ ഫ്രണ്ട് റമീസ്  ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങി തിരിച്ചത് .

അവരുടെ കുടുബത്തിന് നീതി വാങ്ങികൊടുക്കുക , എന്നതായിരുന്നു അവന്റെ ലക്ഷ്യം  .വളരെ കഷ്ട്ടപെട്ടാണ് അവൻ എല്ലാം കണ്ടത്തിയത് .

ചന്ദ്രനും , മോഹനനും പാർണഷിപ്പിൽ നടത്തുന്ന  തോട്ടത്തിലെ ജോലിക്കാരനായിരുന്നു മുരുകനും ,ഭാര്യ പൊന്നമ്മയും  .

അവിടെ നിന്നും   കൊണ്ടുപോകുന്ന ലോറിയിൽ ഇടക്കൊക്കെ കഞ്ചാവും ഉണ്ടായിരുന്നു . ആ വിവരം രഹസ്സ്യമായി മുരുകൻ പോലീസിനെ അറിയിച്ചു .


അതിനുള്ള ശിക്ഷ ആയിട്ടാണ് ആ പാവത്തിനും   കുടുംബത്തിനും അവർ  മരണം വിധിച്ചത് .

അവർക്ക്  എട്ടു വയസ്സായ ഒരു മകളുണ്ടായിരുന്നു ജാനകി .
ആ കൊച്ചു കുട്ടിയെപ്പോലും അവർ വെറുതെ വിട്ടില്ല .

മരണപ്പെടുന്നതിന് മുൻപ് ആ കുട്ടി  ക്രൂരമായ പീഡനത്തിനിരയായിരുന്നു.
പക്ഷേ ......,
ഇതൊന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും, പോലീസിന്റെ  FIR ലും    കണ്ടിരുന്നില്ല.


അവളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പോലും അവർ ഡോക്ടറെ ഭീഷണിപ്പെടുത്തി തിരുത്തി .

സത്യങ്ങൾ തുറന്ന് പറയാൻ ഡോക്ടർ തയ്യാറായിരുന്നു . ഒരു പത്രസമ്മേളനം നടത്തി എല്ലാം പുറം ലോകത്തെ അറിയിക്കായിരുന്നു റമീസിന്റെ പ്ലാൻ .
പക്ഷേ.... 

എല്ലാത്തിനും കൂടെ കാണുമെന്നു അവൻ കരുതിയിരുന്ന  അവന്റ സഹപ്രേവർത്തകനായ ദേവൻ കാശിനുവേണ്ടി അവനെ ഒറ്റികൊടുത്തു .

നടുറോഡിൽവെച്ച്, പബ്ലിക് നോക്കി നിൽക്കെയാണ്   അവർ അവനെ  കത്തിച്ചത് ......

ആളുകൾക്ക് മുന്നിൽ വെച്ച് നടത്തിയ ആ കൊലപാതകമായതു  കൊണ്ടാവാം  ആരെയൊക്കെയോ പ്രതി ചേർത്ത് ആ കേസ് അവർ ക്ലോസ്ചെയ്തു .
അപ്പോഴും യഥാർത്ഥ പ്രേതികൾ പുറത്തു തന്നെ .

തന്റെ കൂട്ടുകാരനും , അവൻ ആഗ്രഹിച്ചപ്പോലെ ആ കുടുബത്തിനും നീതി ലഭിക്കണം .അതിന്  വേണ്ടി സ്വന്തം ജീവൻ പോലും പണയം വെച്ചുകൊണ്ട് അവൾ ഒറ്റക്കിറങ്ങി തിരിച്ചത്,     
എന്റെ ജാൻസി . 

ഞാൻ ജീവനുതുല്യം സ്നേഹിച്ച   എന്റെ    പെണ്ണ്,    സ്വന്തമാകുന്നതും  സ്വപ്നം കണ്ടുകൊണ്ടിരുന്ന എന്നെ തേടിവന്നത് അവളുടെ മരണ വാർത്തയാണ് .

കല്യാണത്തിന് വെറും മൂന്നു ദിവസം , മൂന്ന് ദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു , അതിനുമുന്പേ  അവളെയും അവർ \"

ജയിംസിന്റെ , കണ്ണുകൾ  നിറഞ്ഞൊരുകി , വാക്കുകൾ ഇടറി .


ഓഫീസർ കുറച്ചു വെള്ളം കുടിക്കാനായി കൊടുത്തു.  വെള്ളം കുടിച്ചതിനു  ശേഷം 

കണ്ണുകൾ തുടച്ച് , സങ്കടം ഉള്ളിലൊതുക്കി അവൻ വീണ്ടും പറയാൻ തുടങ്ങി 

തുടരും .....



കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം - 11

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം - 11

4.4
6175

എന്നിട്ട് അവർ  ആ കുറ്റം അവർ എന്റെ തലയിൽ കെട്ടിവെച്ചു .വിവാഹ വാഗ്ദാനം  നൽകി പെൺകുട്ടിയെ  പീഡിപ്പിച്ചു കൊലപ്പെടുത്തി . എത്ര നിസാരമായിട്ടാണ് അവർ ആ കുറ്റം എന്റെ മേൽ ചുമത്തിയത് .ആകുറ്റം ചെയ്ത് ഞനാണെന്നു വരുത്തി തീർക്കാൻ എനിക്കെതിരെ തെളിവുകൾ നിരത്തി.ഞാൻ കണ്ടിട്ടുപോലുമില്ലാത്തവർ എനിക്കെതിരെ സാക്ഷി പറഞ്ഞു . അങ്ങനെ ചെയ്യാത്ത കുറ്റത്തിന് കോടതി എന്നെ കുറ്റവാളിയാക്കി ജയിലിലോട്ടയച്ചു . കോടതിക്ക് വലുത് തെളിവുകളാണല്ലോ .എല്ലാവരുടെ മുന്നിലും ഞാൻ തെറ്റുകാരനായി . ആ സമയത്ത് എന്റെ ഏക ആശ്വാസം  ജാൻസിയുടെ അമ്മയും അനിയനും എനിക്കൊപ്പം നിന്നുഎന്നതാണ്  .അവർ