Aksharathalukal

പൂക്കളം



ഒരു ചെടിയിൽ വിരിഞ്ഞു നിന്ന പൂവ് സ്വയംനിലം പതിച്ചപ്പോൾ കുമാരനാശാന്റെ ഹൃദയം തേങ്ങി രാജ്ഞിയെപോലെ ശോഭിച്ചിരുന്ന പൂവ് ഒരു നിമിഷം കൊണ്ട് നിലം പതിച്ചപ്പോൾ ശോഭയല്ലാം അറ്റ് വാടി തളർന്നു പോയി. മനുഷ്യരുടെ അവസ്ഥയും ഇതു തന്നെ. സമൃദ്ധിയുടെഉച്ചസ്ഥായിലിരിക്കുന്ന ഒരുവന്റെ അധ:പതനത്തിന് നിമിഷങ്ങൾ മതി. ഇപ്പോൾ
ഓണത്തിന് നമ്മൾ വാങ്ങി കൂട്ടുന്ന പൂക്കളുടെ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ. ടൺ കണക്കിനു പൂക്കളെയല്ലേ ചെടിയിൽ നിന്ന് നമ്മൾവേർപ്പെടുത്തി മൂർച്ചയേറിയ ആയുധം കൊണ്ട് കൊത്തിയരിഞ്ഞ് പൂക്കളത്തിൽ വിതറി വ്യത്യസ്ത രൂപങ്ങൾ സൃഷ്ടിച്ച് സമ്മാനങ്ങൾ നേടുന്നത്. ഒരു ദിവസം മാത്രം ആയുസ്സുള്ള ഈ പൂക്കളത്തിന്റെ ദുഃഖം കാണാൻ " ആശാൻ " ഇല്ലാതെ പോയി . എന്തിനും പേടിയില്ലാത്ത മനുഷ്യ സമൂഹത്തിലല്ലേ നമ്മൾ ഓരോരുത്തരും ജീവിച്ചു പോകുന്നത്. മൂർച്ചയേറിയ വാക്കുകളും, നോട്ടങ്ങളും , പ്രവർത്തികളും ആയുധമാക്കുന്ന ആധുനിക സമൂഹത്തിന്റെ ആത്മധൈര്യത്തിനു മുമ്പിൽ പകച്ചു നിൽക്കാനേ സാധാരണക്കാരായ ജനസമൂഹത്തിന് സാധിക്കൂ.