Aksharathalukal

NOORA IN LOVE ❤️

©
Copyright protected



           Noora in love ❤️

തുരുമ്പിച്ച ജനലഴികൾക്കിടയിൽ സൂര്യശോഭ അകത്തെക്ക് പ്രവേശിച്ചു. ആ വലിയ മുറിയുടെ അകത്തളത്തിലെ ഒരു മൂലയിൽ ഒരു പെൺരൂപം. വലിയ ശബ്ദത്തോടെ ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടു. തലയിലെ മുണ്ട് ഒന്നു കൂടി ശരീരത്തിലെക്ക് വലിച്ചിട്ട് അവർ വാതിൽ പടിയിലെക്ക് നീങ്ങി നിന്നു. അവർ തറയിൽ കിടക്കുന്നവളെ നോക്കി കതകിൽ തട്ടി. തറയിൽ കാലിൽ മുഖം ചേർത്ത് ഇരുമുട്ടുകളും കൈയാൽ അടക്കി പിടിച്ചിരുന്നവൾ   തലയുയർത്തി നോക്കി. കണ്ണുകളിൽ നിന്നും അഗ്നി പ്രവഹിക്കപ്പെടുന്നത് പോലെ അവർക്ക് തോന്നി. കണ്ണുകൾക്ക് രക്ത ചുവപ്പായിരുന്നു. തലയിലെ തട്ടം തഴെക്ക് വീണ്ടു. നെടുവെ വരഞ്ഞ മുടിയിഴകൾ അനാവൃതമായി. അവളെ അഭിമുഖികരികാനുള്ള ശേഷി തനിക്ക് പോരെന്ന് അവർക്ക് തോന്നി.
\" നാ... നാളെ ഒരു കൂട്ടർ വരുന്നുണ്ട് ... നിക്കാഹ് ഉറപ്പിക്കാൻ...\"
അവളുടെ നോട്ടം താങ്ങനാവാതെ അവർ വാതിൽ അടച്ചു കൂറ്റിയിട്ടു. അവൾ എഴുന്നെറ്റ് ജനലരിക്കിൽ പടിഞ്ഞിരുന്നു.
കാഴ്ച വിദൂരതയിലെക്ക് മനസ്സ് ശൂനാമായി ...കണ്ണുനീർ പോലും പൂച്ഛ ത്തോടെ താഴെക്ക് ഓഴുകാൻ മടിക്കുന്നു. തന്റെ ആദ്യ പ്രണയം. തനിക്ക് നഷ്ട്ടപെടാൻ പോകുന്നു....
ഓർക്കാനക്കുന്നില്ല...... ഹൃദയം മുറിഞ്ഞ് രക്തം ഒഴുക്കുന്നപ്പോലെ...
ഒരു നോക്ക് കണ്ട് പരിചയമില്ലത്തവനനെപ്പമാണ് ഇനി തന്റെ ജീവിതം... ആകുമോ തനിക്ക് അതിന്.... ഓർക്കും തോറും തല പെരുകുന്നതായി അവൾക്ക് തോന്നി. അവൾ മുടിയിഴകളിൽ കെരുത്തുവലിച്ചു തറയിൽ മുഖം ചേർത്ത് ചുരുണ്ടു കൂടി .
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ആദ്യമായ് കാണുന്നത് പ്രിൻസിപ്പാളികന്റ മുറിയിൽ നിന്നിറങ്ങുന്നതാണ്. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാകും, ആരെയും ആകർഷിക്കുന്ന പുഞ്ചിരി.... പലപ്പോഴും തന്നെ മാത്രം ആ കണ്ണുകൾ വിക്ഷിക്കുന്നതായി തോന്നിയിട്ടുണ്ട്.ഒരുതരം ആകർഷണശക്തി അവക്കുണ്ട്. ആദ്യമാദ്യം തോന്നലുകളായിരുന്നു പിന്നീട് അവയുടെ ശക്തി ദിനപ്രതി വർധിദ്ധിച്ചു. എപ്പോഴോ..... ഞാൻ പോലും അറിയാതെ ഒരു ഇഷ്ടം തോന്നി തുടങ്ങി..... ആ കണ്ണുകളെ... ആ ചിരിയെ..... അവയില്ലത്ത ഒരു ദിവസം ചിന്തികാനാകതായി ആരന്നൊ? എന്തെന്നൊ? അറിയില്ല... പക്ഷേ പ്രിയപ്പെട്ടതാണ്....അത്രമാത്രം....
ആ കണ്ണുകൾ എന്നെയും തേടിയിരുന്നു അത്രമേൽ ആഴത്തിൽ....
അയാളെ ഞാൻ അച്ചായൻ എന്ന് വിളിച്ചു. ഒരു ഫെബ്രുവരി 14 ന് എന്നെയും ഒരു കത്ത് തേടിയെത്തി.

\" ഒരു മഴയത്ത് എനിക്കൊപ്പം മഴക്കു കൂട്ടായി വരാന്തയിൽ ഒരു തട്ടമിട്ടവൾ കയറി നിന്നു. സുറുമയുടെ ശോഭയില്ലത്ത കണ്ണ്പീലി നിറഞ്ഞ ആ ഉണ്ട കണ്ണിയെ ഞാൻ മൊഞ്ചത്തിയെന്ന് വിളിച്ചു. അവളെന്റെ ചിരിയെയും എന്നെയും സ്നേഹിച്ചു.. ഞാനാ ഉണ്ടകണ്ണുകളെയും.... അവ നിറയാതെ നോക്കാം എന്നിലെ ജീവവായുവിന്റെ അവസാന കണിക നിലക്കും വരെ.....\"
         അച്ചായന്റെ സ്വന്തം
                    മൊഞ്ചത്തിക്ക്..
..

വായിച്ചവസനിച്ചതും അവളുടെ നെഞ്ചിലൂടെ ഒരു കൊളിയാൻ മിന്നി . കൺമുന്നിൽ ആരെയും മയക്കുന്ന പുഞ്ചിരിയുമായി അതാ തന്റെ അച്ചായൻ..... അവൾക്ക് അയാളിലെക്ക് ഓടിയടുക്കാൻ തോന്നി നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന് തന്റെയാണെന്ന് പറയാൻ തോന്നി..... 
🔸🔸🔸🔸🔸🔸🔸🔸🔸🔸
അറിഞ്ഞു കൊണ്ട് നേടിയത് അല്ലെ ഈ വേദന... ഹൃദയത്തെ ഒരു പൂമ്പാറ്റയാക്കി  ഉയരങ്ങളിൽ  പറക്കാനനുവദിക്കുമ്പോൾ അറിയുമായിരുന്നത്തലെ കൂട്ടിലാക്കപ്പെട്ടുമെന്ന്.......എന്നിട്ടും... എന്ത് കൊണ്ട് താനതിനെ വിലക്കിയില്ല.....


തന്റെയാണ്.... തന്റെ  മാത്രമാണെന്ന്  പറയാൻ ഹൃദയം വെമ്പൽ കൊണ്ടു . ആ കൈക്കുളിൽ ഒതുങ്ങുമ്പോൾ അറിഞ്ഞു ആൽവിൻ ആന്റണി അതാണ് തന്റെ അച്ചായന്റെ പേര്. നൂറാ ആദ്യമായ് അഹങ്കരിച്ചു അവന്റെ പേരിൽ....
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
മേകല്ലത്ത് തറവട്ടിലെ മുഹമ്മദ് ഹാജിയുടെയും ആയിഷ ബീവിയുടെയും രണ്ട് ആൺമക്കൾക്ക് ശേഷം ഉണ്ടയ മൂന്നാമത്തെ സന്താനം. അവൾ നൂർജഹാൻ . മുസ്ലിം മതാചാരങ്ങളും അനുഷ്ടാനങ്ങളും കർശനമായി പാലിക്കപ്പെടുന്ന കുടുംബം നേരത്തെ നടത്തനാഗ്രഹിച്ച വിവാഹം തന്റെ ഒറ്റഒരാളുടെ പരിശ്രമം കൊണ്ട് മാത്രം ഡിക്കിരിവരെ എത്തിച്ചത്. ഇന്നാലെ തന്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദിവസം.

മുഖത്തെറ്റ ശക്തമായ പ്രഹാരത്തിൽ താഴെക്ക് വീണു. തലയുയർത്തി നോക്കുമ്പോൾ മുമ്പിൽ വല്ലിക്ക കോളെജിൽ നിന്നും ബലമായി പിടിച്ച് വണ്ടിയിൽ കയറ്റി. ഒരു തൂവലിന്റെ ലാഘവത്തോടെ അവർ തന്നെ മേകല്ലത്ത് തറവാടിന്റെ ഉമ്മറത്തെക്ക് വലിച്ചെറിഞ്ഞു.
\"കുടുംബത്തിന്റെ മാനം കളയാൻ കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നോടി അഹങ്കരി... നിന്നക്കെന്ത് ധൈര്യമുണ്ട് \"   ഉപ്പയായിരുന്നു അത്.
\"അന്തസ്സില്ലണ്ടാക്കാൻ എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ\"
ഉമ്മയുടെ കൈകളെ കൂടി താങ്ങനുള്ള ശേഷി തന്റെ ശരീരത്തിനുണ്ടായിരുന്നില്ല. തറയിൽ കിടക്കുന്ന തന്നെ നിഷ്കരുണം തല്ലി ചതച്ചു. ഒരു വേള അവർ തന്റെ ഉമ്മയാണോ എന്ന് പോലും തോന്നി പോയി. തനിക്ക് ചുറ്റും നിരന്ന കുടുംബാംഗങ്ങൾ അന്തസ്സിന്റെയും മഹിമയുടെയും പെലിമ പറയുമ്പോഴും താൻ എന്ന വ്യക്തിയുടെ സ്വതന്ത്രതെയോ ഇഷ്ടത്തെയോ  അഭിപ്രായത്തെയോ ആരും കണക്കിലെടുത്തില്ല. ഇനിയും മിണ്ടതിരിക്കനാവില്ല....തന്റെ ജീവിതമാണ്.... സർവശക്തിയുമെടുത്ത് ഞാൻ ഉറക്കെ പറഞ്ഞു.
\"ഉമ്മ... ഉപ്പ.... എ..എനിക്ക് അയാളെ ജീവനാണ്.... അയാൾ ഇലെങ്കിൽ മരിച്ചു പൂവും ഉപ്പ.... ഞാൻ....\"
\" ഒരക്ഷരം മിണ്ടരുത് നീ.... ഇവിടെ കെടന്ന് നീ ചത്തലും ഒരു അന്യമതസ്ഥന്റെ കൂടെ നിന്നെ ജീവിക്കാൻ വിടില്ല ഞങ്ങൾ... മതി... ഇന്നത്തോടു കൂടി നിർത്തിക്കോണം നിന്റെ പ്രേമം... പഠിപ്പും... എല്ലാം... വാടി... ഇവിടെ....\"

തന്റെ കണ്ണുനീരിനെയോ വാക്കുകളെയോ മാനിക്കാതെ മുകളിലെ ഒരു ഇരുട്ട് മുറിയിൽ തന്നെ പൂട്ടിയിട്ടു. ഒരുപാട് നേരം കരഞ്ഞും കതകിൽ തട്ടിയും പ്രതിഷേധിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല ഇന്നീ നേരം വരെ ഒരു തുള്ളി വെള്ളമിറക്കിയിട്ടില്ല...തലേ ദിവസത്തെ ഓർമ്മയിൽ കണ്ണുകൾ നനഞ്ഞു.

നൂറാ..... നൂറാ.....
കാതിൽ തുളച്ചു കയറിയ ശബ്ദം അവൾ ഞെട്ടി തലയുയർത്തി. പരിചിതമായ.... തനിക്കെറെ പ്രിയപ്പെട്ട ശബ്ദം.... കണ്ണുകൾ നിറഞ്ഞു തുളുമ്പി... അവൾ ജനലരിക്കിലെക്കോടി. താഴെ നിൽക്കുന്ന തന്റെ സ്വന്തം അച്ചയനെ കാണുംതൊറും അവൾക്ക് സങ്കടം തികട്ടി വന്നു.
\" അച്ചാ....\" 
സങ്കടയും സന്തോഷവും കൊണ്ട് അവൾക്ക് ഒന്ന് ഉറക്കെ വിളിക്കാൻ പോലുമായില്ല അവൾ ജനലഴികളിൽ പിടി മുറുക്കി . അടുത്ത നിമിഷം ഭയം എന്ന വികാരം അവളിൽ ഉടലെടുത്തു. എങ്ങനെയെങ്കിലും അവനെ ഇവിടെ നിന്നും പറഞ്ഞു വിടണമെന്ന ചിന്തായായിരുന്നു അവൾക്ക്. അല്ലെങ്കിൽ ഉള്ള അവസ്ഥ.... അവൾക്ക് ആലോചിക്കാനായില്ല.... താൻ കാരണം അച്ചായന് ഒരു പോറൽ പോലും ഏൽക്കരുത്...

ശബ്ദം കേട്ട് തറവാട്ടിലുള്ളവരെല്ലാം ഉമ്മറത്തെക്കെത്തിയിരുന്നു. അവർ തമ്മിൽ വാക്കേറ്റം നടക്കുമ്പോൾ മുകളിൽ ഒരുവൾ ശക്തമായി കതകിൽ തട്ടിയിരുന്നു. ആരുമില്ലാത്ത അവസരം നോക്കി അനിയത്തി നഹല കതകു തുറന്നതും അവൾ ശരവേഗത്തിൽ പടികെട്ടുകളിറങ്ങിയോടി. പാഞ്ഞു പോകുന്നവളെ തടയാൻ ആർക്കും ആയില്ല...എല്ലാവരെയും തട്ടിനീക്കിയവൾ അവനെ ഇറുക്കെ പുണർന്നു. അവനും . ആർക്കും വിട്ടു കൊടുക്കില്ലന്നെതുപ്പോലെ....
അവന്റെ തലക്കു പിറകിലെറ്റ ശക്തമായ പ്രാഹരത്തിൽ അവൾ സ്തംഭിച്ച് നിന്നു പോയി കൈകൾ പതിയെ അവന്റെ ശരീരത്തിൽ നിന്നും വേർപെട്ടു. 
\"വേണ്ട.... വേ....ണ്ട... പീസ്.... ഒന്നും ചെ...യ... ലെ... ഇ...ക്ക\" ഒരിക്കൽ കൂടി കൈകൾ മുകളിലെക്ക് ഉയർത്തുന്ന വല്ലിക്കക് മുമ്പിൽ അവൾ കൈകൂപ്പി.

\"പോ... തിരികെ.... പോ..... മാപ്പ്..... ഞാൻ.... കാ....രണം....നിങ്ങൾക്ക്....
ഒന്നും.... സംഭ....വിക്കരുത്.... ഇവിടെ.... നി... ക്കണ്ടാ.... നിക്ക്.... നി...ങ്ങളെ... ഇഷ്....ടല്ല.....
അവന്റെ ഷർട്ടിൽ പിടിച്ച് കുലുക്കി കൊണ്ടവൾ പറഞ്ഞു. കണ്ണുനീർ കാഴ്ചയെ മറച്ചു... വാക്കുകൾ ഇടറി.... അവൻ അവളെ നീർവികാരതയോടെ നോക്കി.
\" അവൾ പറഞ്ഞത് കേട്ടിലെ ഇറങ്ങി പോടാ... ഇവിടുന്ന്\"
ഉമ്മ ഓടിവന്നു അവളുടെ കൈക്കു പിടിച്ച് വലിച്ചു നടന്ന് ആ പഴയ മുറിയിൽ ബന്ധനസ്ഥയാക്കി....
എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ കൂട്ടുകാരന്റെ താങ്ങലിൽ നടന്നു നീങ്ങുന്നവനെ അവൾ കണ്ടു. കാഴ്ചക്ക് മങ്ങൽ എറ്റ് അവൾ പുറകിലെക്ക് ബോധരഹിതയായി മറിഞ്ഞു...... 
ഗേറ്റ് കടക്കുന്നതിന് മുമ്പായി അവൻ കുഴഞ്ഞ് വീണിരുന്നു..... 
      
End

                      🖊️🦋Story_lover ❤️

എന്നെ മറന്നിട്ടില്ല ന്ന് വിശ്വാസിക്കുന്നു.ഒരു തുടർകഥയുടെ പുറക്കെ ആണ് ഞാൻ ഇപ്പോ.... ഒരു പ്രതീക്ഷ വന്നിലെ.... അത് മതി. അതിന് മുമ്പ് ഞാൻ ജീവനോടെ ണ്ട് എന്ന് ഒന്ന് ഓർമ്മിപ്പിക്കാനും ഒരു ഇടക്കാല ആശ്വാസത്തിനുമാണ് ഇത്..... ഏന്തൊ  കാലത്ത് type ചെയ്യത് വച്ചിരുന്നത് ഇപ്പോഴാണ് പോസ്റ്റുന്നത്. എത്രതോളം നന്നായി എന്ന് അറിയില്ല
ഇഷ്ടമായാൽ ഒരു മരി എനിക്ക് വേണ്ടി.....