✍🏻SANDRA C.A.#Gulmohar❤ പുലർച്ചെ എപ്പോഴോ വണ്ടിയുടെ ശബ്ദം കേട്ടാണ് ഞാൻ അന്ന് ഉണർന്നത്.. കല്യാണ വേഷത്തിൽ തന്നെ ആ വലിയ വീടിന്റെ ഉളളിൽ ഒറ്റയ്ക്കിരുന്ന ഞാൻ എപ്പോഴോ മയങ്ങി പോയിരുന്നു.. വാതിലിൽ തട്ടുന്നതിന് മുൻപ് തന്നെ ഒാടി പോയി ഞാൻ വാതിൽ തുറന്നു.. മുന്നിൽ നിലത്തുറയ്ക്കാത്ത കാലടികളുമായി താലി കെട്ടിയവൻ..!!! മുന്നിൽ എന്നെ കണ്ടതും ദേഷ്യം കൊണ്ട് അയാൾ വിറച്ചെങ്കിലും സ്വയം നിയന്ത്രിച്ച് ഒന്നും മിണ്ടാതെ അയാൾ എന്നെ കടന്നു മുറിയിലേക്ക് പോയി.. പിന്നെയും മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് അമ്മയെ ഡിസ്ചാർജ് ചെയ്തു അച്ഛനും രാജിയും വീട്ടിലേക്ക് വന്നത്.. ഈ മൂന്ന് ദിവസങ്ങളിൽ ഞാൻ വല്