എന്നെ അറിയുന്ന ഞാൻ :ഒരു തിരിഞ്ഞുനോട്ടം
എല്ലാം നഷ്ടപ്പെട്ടദിവസം!!!! ആശുപത്രിയിൽ ചെന്ന് കുറച്ചുകഴിഞ്ഞപ്പോൾ ഡോക്ടർ ആ വിവരം ഞങ്ങളോട് പറഞ്ഞു.ഇടിമിന്നൽ ഒരുനിമിഷം എന്റെ ശരീരത്തിനുള്ളിൽ വെട്ടുന്നതായിതോന്നിപോയി.. കണ്ണനെ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു കൂടെയുണ്ടായിരുന്ന കൂട്ടുകാരെനെയും ഒപ്പം കൂട്ടി അവൻ പോയി.....ആ വാർത്ത താങ്ങാനുള്ള ശക്തി നീലിയുടെ ഹൃദയത്തിനില്ലായിരുന്നു..ആ രാത്രിയിൽ ഞാൻ ചെയ്ത തെറ്റിന്റെ ഫലമാണ് എന്റെ മകൻ അനുഭവിച്ചത് എന്ന് മനസ്സിലാക്കിത്തരാനാവണം ഒരു കുട്ടിയുടെ ജീവൻ മിച്ചം വെച്ചത്. അവനു ബോധം വന്നപ്പോൾ അവൻ പറഞ്ഞ കാര്യം എന്റെ മകനെ മരണത്തിലേക്ക് പറഞ്ഞുവിട്ടത് ഞാനാണെന്ന ക്രൂരസത്