Aksharathalukal

തനിയെ...

ഒറ്റയ്ക്കു ഞാനൊന്നു പോയിരുന്നെങ്കിൽ
തനിയെയാക്കാഴ്ചകൾ കണ്ടിരുന്നെങ്കിൽ,
ശുദ്ധ ജ്ഞാനത്തിന്റെ രസബിന്ദു എന്നിലെ
ഹർഷത്തുടിപ്പായിരിക്കും സുനിശ്ചയം!

കൂട്ടത്തിനുള്ളിലെ ഞെങ്ങിഞെരുങ്ങലിൽ
കണ്ണുതുറന്നൊന്നു കാണാൻ കഴിയുമോ?
സംഘനിയമത്തിന്റെ മറതീർത്ത ധൂളികൾ
കാഴ്ചയെ മൂടിക്കിടക്കുന്ന പൈതൃകം!

കാഴ്ചയും ശബ്ദവും ചിന്തയും കർമവും
വേവിച്ചെടുക്കുന്ന സമുദായയഗ്നിയിൽ,
വേവിച്ച കാഴ്ചയും തിളയാർന്ന ശബ്ദവും
അറിയുന്ന സത്യം നിറക്കൂട്ടണിഞ്ഞതോ?

തനിയെ ജനിച്ചവൻ തനിയെ മരിപ്പവൻ
പാപഭാരങ്ങളെ തനിയെ ചുമപ്പവൻ
പൊടിപറ്റി മങ്ങിയ സംസ്കാര മേലാപ്പിൻ
കുട പിടിക്കാത്തൊരു സഞ്ചാരിയായെങ്കിൽ!






ബോധസൂര്യൻ

ബോധസൂര്യൻ

4.5
369

ഏഴല്ല, എഴുന്നൂറ് നിറങ്ങളുള്ളഅറിവുകളുമായി ബോധസൂര്യൻ പകലും രാത്രിയുംഎരിഞ്ഞുകൊണ്ടിരിക്കുന്നു.വേദ സൂക്തങ്ങളുംജ്ഞാനസൂക്തങ്ങളുംനൂറു തരത്തിൽനൂറു വർണങ്ങളിൽപ്രകാശിപ്പിക്കുന്ന സൂര്യൻ!ചില യാഥാർധ്യങ്ങളെഇരുട്ടിൽ കുഴിച്ചുമൂടാൻകുഴി തീർക്കാനുംവെളിച്ചം കാണിക്കുന്ന സൂര്യൻ!ആൾ ദൈവങ്ങൾക്കുംപ്രവാചകന്മാർക്കുംവഴിയൊരുക്കുന്ന സൂര്യൻ!അതിന്റെ തേജോപുഞ്ജങ്ങളെസ്ഫടികക്കൂടാരങ്ങളിലൂടെ കടത്തിവിട്ട്വർണരാജികൾ തീർത്ത്ഓരോ വർണവുംകൊടിച്ചായങ്ങളാക്കുന്ന സ്വാർഥ ലോകം!അറിവ് വെളിച്ചമാണ്, സൂര്യനാണ്അത് പച്ചയോ, മഞ്ഞയോ, ചുവപ്പോമാത്രമല്ല,എല്ലാം ലയിച്ചുചേർന്ന ശുദ്ധവെളി