Aksharathalukal

ബോധസൂര്യൻ

ഏഴല്ല, എഴുന്നൂറ് നിറങ്ങളുള്ള
അറിവുകളുമായി 
ബോധസൂര്യൻ പകലും രാത്രിയും
എരിഞ്ഞുകൊണ്ടിരിക്കുന്നു.

വേദ സൂക്തങ്ങളും
ജ്ഞാനസൂക്തങ്ങളും
നൂറു തരത്തിൽ
നൂറു വർണങ്ങളിൽ
പ്രകാശിപ്പിക്കുന്ന സൂര്യൻ!

ചില യാഥാർധ്യങ്ങളെ
ഇരുട്ടിൽ കുഴിച്ചുമൂടാൻ
കുഴി തീർക്കാനും
വെളിച്ചം കാണിക്കുന്ന സൂര്യൻ!

ആൾ ദൈവങ്ങൾക്കും
പ്രവാചകന്മാർക്കും
വഴിയൊരുക്കുന്ന സൂര്യൻ!

അതിന്റെ തേജോപുഞ്ജങ്ങളെ
സ്ഫടികക്കൂടാരങ്ങളിലൂടെ കടത്തിവിട്ട്
വർണരാജികൾ തീർത്ത്
ഓരോ വർണവും
കൊടിച്ചായങ്ങളാക്കുന്ന സ്വാർഥ ലോകം!

അറിവ് വെളിച്ചമാണ്, സൂര്യനാണ്
അത് പച്ചയോ, മഞ്ഞയോ, ചുവപ്പോ
മാത്രമല്ല,
എല്ലാം ലയിച്ചുചേർന്ന 
ശുദ്ധവെളിച്ചം! വിരസമായിട്ടാണൊ
പ്രഭാതങ്ങൾക്കും പ്രദോഷങ്ങൾക്കും
നിറംമാറ്റമുണ്ടെന്ന് തോന്നിപ്പിക്കുന്നത്?



കറുത്ത ഭൂമി

കറുത്ത ഭൂമി

3
378

സ്വാർഥതയാളിക്കത്തിപ്പടരും പുകയിൽ മണ്ണും മനവും വിണ്ണും ഇരുളിൽ താഴ്കെ,ആഴക്കടലിൽ മുങ്ങിമരിച്ചൂ പകലും!അതിന്റെ വേദന നെഞ്ചു പിളർത്തിയചീവീടുകൾതൻ ശോകച്ചുടുനെടുവീർപ്പിൽചിറകു കരിഞ്ഞയിരുൾശ്ശലഭങ്ങൾമണ്ണിനെ മൂടിയ രാവിൻ കള്ളിപ്പാല- ക്കൊമ്പിൽകൂടുകൾ കെട്ടി, മുട്ടകളായിരമിട്ടുശപിക്കാൻ വ്യഗ്രതയാർന്നു നിരക്കെ;ഭ്രാന്തൻ കാറ്റൊരു പാനപ്പാട്ടും പാടിദിക്കുമറന്നീ പാതക്കോണിൽ വീണുകിടക്കെ, വറ്റിയ തോടിൻ വറ്റാക്കുഴിയിൽ തവളകൾമലിനജലത്തിൽ മുങ്ങിയുണർന്നു ജപിച്ചു: ബ്രഹദാരണ്യക സൂക്തം-\'തമസോമാ, ജ്യോതിർഗമയാ\'- ഇരുളേ അകലുക!കറുപ്പു പരന്നു നിറഞ്ഞു കിടപ്പൂ ധരയിൽഅവിടെ വള