Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -9 💕

ദിവസ്സങ്ങളും,  മാസ്സങ്ങളും വേഗം കടന്നുപോയി. ശിവാനി സെക്കന്റ്‌ ഇയറിലേക്ക് കടന്നു., ഷാനവാസ്‌ കോളേജിൽ നിന്നും പോവുകയും ചെയ്തു.

കോളേജിൽ നിന്നും പോയെങ്കിലും  അവളെ കാണാനായി അവൻ കോളേജിലേക്ക്  എന്നും വരുമായിരുന്നു. പഠിത്തം കഴിഞ്ഞ സ്ഥിതിക് ഷാനുവിനെ ഗൾഫിലേക്ക് അയക്കാൻ  ആയിരുന്നു ഷാനുവിന്റെ വാപ്പയുടെ തീരുമാനം.

പക്ഷേ ശിവാനിയെ വിട്ട് പോകൻ അവൻ തയ്യാറായിരുന്നില്ല. വീട്ടുകാർ നിർബന്ധിക്കുമ്പോഴും അവൻ 
ഓരോരോ കാരണങ്ങൾ പറഞ്ഞ് പിടിച്ചു നിന്നു. അങ്ങനെ ആരുമറിയാതെ അവരുടെ പ്രണയം പൂവിട്ട് നിൽക്കുന്ന
സമയത്തായിരുന്നു ശിവാനിയുടെ ബുക്കിൽ നിന്നും അവളുടെ മമ്മിക്ക് ഷാനുവിന്റെ  ഫോട്ടോ കിട്ടുന്നത്.

അവൾ പല കള്ളങ്ങളും പറഞ്ഞു. പക്ഷേ അതൊന്നും അവളുടെ മമ്മി വിശ്വസിച്ചില്ല.  അതിന്റ പേരിൽ മമ്മിയുടെ  കയ്യിൽ നിന്നും ഒരുപാട് തല്ല് അവൾക്ക് കിട്ടി. 

ആ സമയത്ത്‌ ശിവാനിയുടെ പപ്പ നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പിലായിരുന്നു അപ്പോഴാണ്  ഈ വാർത്ത അദ്ദേഹത്തിലേക്ക് എത്തുന്നത്.
അദ്ദേഹം ഒരാഴ്ചക്കുള്ളിൽ നാട്ടിൽ എത്തുമെന്നും, വന്നതിനുശേഷം   ഇതിനൊരു തീരുമാനമെടുക്കാമെന്നും  പറഞ്ഞു.

അവളുടെ പപ്പ വരുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യണമെന്ന് ആയിഷ ഷാനുവിനോട് പറഞ്ഞു. 
എന്ത് ചെയ്യണമെന്ന്  അവന് അറിയില്ലായിരുന്നു .
എന്നാലും എത്രയും വേഗം ഇതിനൊരു പരിഹാരം കാണാമെന്നു ആയിഷക്ക് അവൻ വാക്കുകൊടുത്തു.

ശിവാനിയെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിൽ ഷാനുവിന് ആയിഷയുടെ സഹായം വേണമായിരുന്നു.ഇതിനെ കുറിച്ച് സംസാരിക്കാനായി ഷാനവാസും ആയിഷയും പരസ്പരം പല തവണ കാണേണ്ടിവന്നു. ഇവരുടെ വീണ്ടും വീണ്ടുമുള്ള കൂടിക്കാഴ്ച്ച കാണുന്നവരിൽ സംശയം ഉളവാക്കി.

ശിവാനിയോട് തനിക് പറയാനുള്ളത് ഒരു കത്തിൽ എഴുതി ഷാനു ആയിഷയെ എൽപ്പിച്ചു. 
ഷാനു  ആയിഷക്ക്  കത്ത്‌ കൊടുക്കുന്നത് സുലൈമാൻ ഹാജിയുടെ കടയിലെ ജോലിക്കാരൻ കാണുകയും, അവർ തമ്മിൽ ഇഷ്ടത്തിലാണെന്ന് അയ്യാൾ തെറ്റിദ്ധരിക്കുകയും ചെയ്തു.

മാത്രവുമല്ല ആ തെറ്റു ധാരണ അയ്യാൾ സുലൈമാൻ ഹാജിയുടെ ചെവിയിലും എത്തിച്ചു.  ഈ കാര്യം   ആയിഷയുടെ വാപ്പയോട് അദ്ദേഹം സംസാരിക്കുകയും 
അദ്ദേഹത്തെയും മോളെയും കുറിച്ച് എന്തൊക്കെയോ  അനാവശ്യങ്ങൾ ഷാനുവിന്റെ അങ്കിൾ പറയുകയും ചെയ്തു.സങ്കടവും, അപമാനവും സഹിക്കാൻ കഴിയാതെ ആയിഷയുടെ വാപ്പ അവിടെ നിന്നും കണ്ണിരോടെ പടിയിറങ്ങി. 

തന്റെ ജോലിക്കാരന്റെ മകളെ കൊണ്ട് മോനെ കെട്ടിക്കാൻ സുലൈമാൻ ഹാജിക്ക് കഴിയില്ലായിരുന്നു.
ഈ സംഭവത്തോടെ അബുവിന് തന്റെ ജോലി നഷ്ടപ്പെടുകയും ചെയ്തു. വീട്ടിലേക്ക് വന്ന അബു ആയിഷയെ ഒരുപാട് തല്ലി . കിട്ടിയ അടിയെല്ലാം വാങ്ങി കൂട്ടുമ്പോഴും സത്യം എന്താണെന്ന്  പറയാൻ അവൾക്ക് കഴിയില്ലായിരുന്നു.  ഒന്നും മിണ്ടാതെ അവൾ ആ അടിയെല്ലാം കൊണ്ടു നിന്നു. 

കേവലം ഒരു ജോലിക്കാരെന്റെ മകളെ കൊണ്ട് പോലും തന്റെ മോനെ കെട്ടിക്കാൻ തയ്യാറാവാത്ത അവർ മറ്റൊരു ജാതിയിൽ പെട്ട അവളെ എങ്ങനെ അംഗീകരിക്കും.
സത്യം അറിഞ്ഞാൽ എന്തൊക്കെയാ സംഭവിക്കാൻ പോകുന്നതെന്ന് ചിന്തിക്കാൻ പോലും വയ്യ.രണ്ടു പെൺകുട്ടികളുടെ കണ്ണീരിന് മുന്നിൽ നിസ്സഹായനായി നിൽക്കാനേ ഷാനവാസ്‌ കഴിഞ്ഞുള്ളു.

ആ സമയത്ത് ഇതിനൊരു പോംവഴി ഒളിച്ചോട്ടം മാത്രമായിരുന്നു. 
ശിവാനി കൂടെ വരാൻ തയ്യാറാണെങ്കിൽ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കാമെന്ന് ഷാനു തീരുമാനിച്ചു.  രണ്ടുപേരെയും സഹായിക്കാൻ ഷാനുവിന്റ ഫ്രണ്ട്‌സ് തയ്യാറായിരുന്നു. അങ്ങനെ എല്ലാം പ്രതിസന്ധികളെയും തരണം ചെയ്ത് അവർ ഒന്നിക്കാൻ തീരുമാനിച്ചു.

ശിവാനിയുടെ പപ്പ വരാൻ ഒരു ദിവസം ബാക്കി നിൽക്കെ അവനും, അവളും കൂട്ടുകാരുടെ സഹായത്തോടെ ഒളിച്ചോടി. 
അവർ പോകുന്ന സ്ഥലം അവൻ ആരോടും പറഞ്ഞിരുന്നില്ല.

ശിവാനിയെ കാണാതായതിനെ തുടർന്ന് ശിവാനിയുടെ വീട്ടുകാർ ഷാനവാസിന്റെ വീട്ടിൽ എത്തി പ്രശ്നം ഉണ്ടാക്കി. അപ്പോഴാണ് അവർ അറിയുന്നത് ഷാനു  സ്നേഹിച്ചിരുന്നത് ആയിഷയെ അല്ലായിരുന്നുവെന്നും, അവൻ അവരെ എല്ലാപേരയും ചതിച്ച് അവളുമായി നാട് വിട്ടേന്നും.

അവർ രണ്ടു കൂട്ടരും  പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കയറ്റാങ്കളി ആയി. പിന്നെ അവരെ രണ്ടുപേരെയും അവർ എല്ലായിടത്തും തിരയാൻ തുടങ്ങി .

അവരുടെ കുട്ടുകാരെ മൊത്തം അവർ ചോദ്യം ചെയ്യുകയും അവരുടെയൊക്കെ വീടുകളിൽ അവരെ തിരയുകയും ചെയ്തു. അവർക്ക് ആർക്കും അവർ എവിടെയാണെന്ന് 
അറിയില്ലായിരുന്നു.

പരസ്പരം രണ്ടു വീട്ടുകാരും അവരെ കയ്യിൽ കിട്ടിയാൽ കൊല്ലുമെന്ന്  പറഞ്ഞ്  തിരച്ചിൽ തുടർന്നു.
ശിവാനിയുടെ അച്ഛൻ തന്റെ മകൾ  മരിച്ചുവെന്നും , ഷാനുവിന്റ വാപ്പ അങ്ങനെ ഒരു മകൻ ഇനി അദ്ദേഹതിന് ഇല്ല എന്നും പ്രഖ്യാപിച്ചു.


അങ്ങനെ മാസങ്ങൾ കഴിഞ്ഞു പോയി. അവരെ കണ്ടെത്താൻ രണ്ടു കൂട്ടർക്കും കഴിഞ്ഞില്ല.

ഒരു വർഷങ്ങൾക്ക് ശേഷം .........

സുലൈമാൻ ഹാജിയുടെ ഒരു പരിജയക്കാരൻ   മദ്രാസിലെ ഒരു ഹോസ്പിറ്റലിൽ വെച്ച് ഷാനവാസിനെ കാണുന്നു.  അന്ന് ശിവാനി എഴുമാസം  പ്രഗ്നെന്റ് ആയിരുന്നു. അദ്ദേഹം ഈ കാര്യം ആദ്യം സുലൈമാൻ ഹാജിയുടെ ഭാര്യയെ അറിയിച്ചു. 

ഗർഭിണിയായ പെൺകുട്ടിയെയും കൊണ്ട്  മകൻ ഒറ്റക്ക് കഷ്ടപെടുന്നത് ആ ഉമ്മയെ  സങ്കടപ്പെടുത്തി. ആ ഉമ്മ തന്റെ മകനെ ഒരു നോക്ക് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.

എന്നാൽ  തന്റെ ഭർത്താവ് ഒരിക്കലും ഇതിന് സമ്മതിക്കില്ലെന്നും അവർക്ക് അറിയാമായിരുന്നു.
അവർ ഭർത്താവിനോട് ഒരു മാതാവിന്റെ സങ്കടം  ബോധിപ്പിച്ചെങ്കിലും കുടുബത്തിന് പേരുദോഷം വരുത്തിയ ആ മകനോട് ശെമിക്കാൻ ആ പിതാവിന് കഴിയില്ലായിരുന്നു.

ദിവസങ്ങൾ കടന്നു പോയി.

ഒരു മാസം കഴിഞ്ഞ് അവർ രണ്ടുപേരും നാട്ടിലേക്ക് തിരികെ വന്നു.  നാട്ടിൽ എത്തിയ ഇവർക്കെതിരെ രണ്ടു കൂട്ടരും പ്രേശ്നത്തിനായി എത്തി. പക്ഷേ നാട്ടുകാർ ഇടപെട്ട്, പോലീസിനെ വരുത്തി   അതിനൊരു തീരുമാനമുണ്ടാക്കി. 

അവർ അവിടെ ഒരു വീട് വാടകക്ക് എടുത്തു താമസിക്കാൻ തുടങ്ങി.
എല്ലാ സൗഭാഗ്യവും ഉണ്ടായിട്ടും
അവർ രണ്ടു പേർക്കും അത് അനുഭവിക്കാനുള്ള യോഗം ഇല്ലായിരുന്നു.

നാട്ടിൽ എത്തിയ അവർക്ക് ചെറിയ രീതിയിലുള്ള സഹായങ്ങൾ അവരുടെ കുട്ടുകാർ തന്നെ ചെയ്തു കൊടുത്തു.തന്റെ പ്രിയപെട്ട കൂട്ടുകാരിയെ കാണാനായി ആയിഷ ഓടിയെത്തി.

ഒരു വർഷത്തിന് ശേഷമുള്ള കൂടി കാഴ്ച്ച, അവർ പരസ്പരം കെട്ടിപിടിച്ചു കുറച്ചു നേരം കരഞ്ഞു.

\"ആയിഷ....,
തന്റെ ഉപ്പ ഇപ്പോഴും നമ്മുടെ ഹോട്ടലിൽ തന്നെയാണോ ജോലി ചെയ്യുന്നത്. \"

\"അല്ല, അന്നത്തെ സംഭവത്തിന്‌ ശേഷം ഉപ്പയുടെ ജോലി നഷ്പെട്ടു.  മറ്റൊരിടത്തു ജോലിക്ക് കയറിയെങ്കിലും വലിയ ശമ്പളം ഒന്നുമില്ലായിരുന്നു.പിന്നെ ഞങ്ങളുടെ കഷ്ടപ്പാട് കണ്ട് ഒരു ബന്തു  ഗൾഫിൽ ഒരു ജോലി റെഡി ആക്കി തന്നു. ഇപ്പോൾ കുഴപ്പമൊന്നുമില്ല  സന്തോഷമായി പോകുന്നു. \"

\"ഞങ്ങൾ കാരണം നിനക്കും, നിന്റെ കുടുബത്തിനും ഓരോന്ന് അനുഭവിക്കേണ്ടി വന്നു അല്ലേടി...

\" സത്യം പറയാല്ലോ , ആദ്യമൊക്ക ഉപ്പാക്ക് നല്ല വിഷമം ഉണ്ടായിരുന്നു.   പക്ഷേ ഇപ്പോൾ നല്ല  അന്തസായിട്ടാണ്  ഞങ്ങൾ ജീവിക്കുന്നത്.\"

അവർ അവരുടെ പഴയ സൗഹൃദം പുതുക്കാൻ തുടങ്ങി. 

പതിയെ പതിയെ തന്റെ മോന്റെ കഷ്ടപ്പാട് കണ്ട് സുലൈമാൻ ഹാജിയുടെ മനസ്സലിയാൻ തുടങ്ങി.
എന്നാലും അവരെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ദിവസങ്ങൾ കഴിഞ്ഞുപോയി ......

ശിവാനിക്ക് അപ്പോൾ ഒൻപത് മാസം ആയിരുന്നു.   അന്നേ ദിവസം 
ഷാനു വീട്ടിൽ ഇല്ലായിരുന്നു.
പെട്ടെന്നായിരുന്ന ശിവാനിക്ക് പൈൻ വന്നത്.   

                                                      തുടരും.......



 പറയാതെ പോയൊരിഷ്ടം ഭാഗം -10💕

പറയാതെ പോയൊരിഷ്ടം ഭാഗം -10💕

4.7
10493

ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുന്നതിനു വേണ്ടി, കുറച്ചു ക്യാഷ് സംഘടിപ്പിക്കാനായി ഷാനുവിന് ഒരിടം വരെ പോവേണ്ടി വന്നു.അന്ന് ശിവാനി വീട്ടിൽ ഒറ്റക്കായിരുന്നു, അവൾക്ക് സഹായത്തിന് ആരും തന്നെ ഉണ്ടായിരുന്നില്ല.  ഷാനുവിനെ വിളിക്കാൻ അവൾക്കുമുന്നിൽ ഒരു മാർഗവും ഇല്ലായിരുന്നു .വേദന സഹിക്കാൻ കഴിയാതെ അവൾ കരയാൻ തുടങ്ങി. ആ സമയത്താണ് ഷാനുവിന്റെ ഉമ്മ അവരെ കാണാനായി വീട്ടിലെ മറ്റാരും അറിയാതെ അവിടേക്ക് വന്നത്.അവിടേക്ക് വന്ന അവർ കണ്ട കാഴ്ച്ച വേദന കൊണ്ട് പിടയുന്ന ശിവാനിയെ ആയിരുന്നു. അവർ എത്രയും വേഗം അവളെ ഹോസ്പിറ്റലിലേക്ക് എത്തിച്ചു.വിവരമറിഞ്ഞു പിന്നാലെ ഷാനുവും അവിടേക്ക