Aksharathalukal

ഏകാന്തതയിലെ വിസ്‌പോടനം

.......കൊറോണ എന്ന മഹാമാരിക്കിടയിലും പ്രധാന ചർച്ചയായി വരുൺ പ്രെഭാകർ.
             
സോഷ്യൽ മീഡിയയിലും മറ്റും താരത്തെ പറ്റിയുള്ള ട്രോളുകളുടെപ്രെവാഹമാണ് 
കണ്ടുവരുന്നത്. മൂന്നാറിൽ ലോക്ക് ഡൗൺ നിയമ ലംഘനം തടയാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് താരത്തെയും  മുൻ സിനിമയിലെ അഭിനേത്രിയെയും യാത്രാ മദ്യെ തടഞ്ഞത്. ഇതിൽ ദേഷ്യപ്പെട്ട് താരം പോലീസ് ഉദ്യോഗസ്ഥരോടു കയർക്കുകയും ചെയ്തു. ഈ സംഭവം നടന്ന് നിമിഷ നേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തു.

മൂന്നാറിലെ താരത്തിന്റെ ഗസ്റ്റ്‌ഹൗസിൽ നിന്നാണ് താരം പോയതെന്നും മറ്റുമുള്ള അഫ്യുഹങ്ങൾ ഇതിനിടയിൽ പടർന്നിരുന്നു സംഭവത്തെ കുറിച്ച് താരത്തിന്റെ പ്രെതികരണം തന്റെ ആദ്യ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾക്ക് വേണ്ടിയാണ് പോയതെന്നായിരുന്നു.. എന്നാൽ ആദ്യ സിനിമയിൽ മൂന്നു മിനിറ്റു മാത്രം സ്ക്രീനിൽ വന്നുപോയ നടിയുമായി ഇത്ര ചർച്ച ചെയ്യാനെന്തെന്ന ചോദ്യം മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രശസ്ത സംവിധായകനും നിർമാദാവുമായ ചന്ദ്രപ്രേഭാകറിന്റെ മകനാണ് വരുൺ പ്രെഭാകർ. അച്ഛന്റെ വഴി പിന്തുടർന്നെത്തിയെങ്കിലും ആദ്യ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ വരുണിന് കഴിഞ്ഞു.

പ്രെശസ്ത ബിസ്സിനസ്സ് ഗ്രൂപ്പായ വാസ്തവ ഇൻഡസ്ട്രിസിന്റെ ഓണർ ആയ ശ്രീ വെങ്കിഡ് വാസ്തവയുടെ മകളുമായി  കഴിഞ്ഞ മാസം വരുണിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് ഇരു മാതാപിതാക്കളും മാധ്യമങ്ങളോട് പ്രെധികരിച്ചിട്ടില്ല.ഇതിനിടയിൽ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഫാൻമേഡ് പോസ്റ്ററുകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രേവഹിച്ചു തുടങ്ങി 
എല്ലാ അഫ്യുഹങ്ങൾക്കും ഫുൾസ്റ്റോപ്പ്‌ ഇട്ടുകൊണ്ട് പ്രെശസ്ത സംവിധായകനും വരുണി ന്റെ പിതാവുമായ പ്രെഭാകാർ അൽപ്പനേ രത്തിനുള്ളിൽ മാധ്യമങ്ങൾക്ക് മറുപടി നൽകുമെന്ന വിവരം അറിയാൻകഴിഞ്ഞു........
 
                              പെട്ടന്നൊരു പൊട്ടിച്ചിരിയോടെ അയാൾ ഉണർന്നു എന്നിട്ട് ടീവിയിലേക്ക് നോക്കി അയാൾ പറഞ്ഞു അവൻ എന്തു മറുപടി പറയാനാ  ഞാൻ പറയണം   ഈ  ഞാൻ...
              .      പ്രെശസ്ത സംവിധായകൻ എന്ന് പറഞ്ഞ് അയാൾ ഒന്ന് ആട്ടിതുപ്പി.. ഉളുപ്പില്ലാത്ത ജന്മങ്ങൾ........

എല്ലാരേക്കാളും വേഗത കുറഞ്ഞ ഞാൻ സ്വപ്നം കണ്ടത് ഏറ്റവും വേഗതയിൽ പോകുന്ന സിനിമയെ.. എന്റെ സ്വപ്നങ്ങൾക്കു കൂട്ടായി കുറേ ദുരിതങ്ങളും.. എങ്കിലും ഞാൻ സ്വപ്‌നങ്ങൾക്കു പിന്നാലെ പാഞ്ഞു നിലത്തുറക്കുന്ന ഒരു കാലിൽ ഉറച്ചു നിന്നു.. എന്റെ ശരീരത്തിലെ കുറവുകൾക്ക് മേൽ ഞാൻ നേടിയ വിജയം പണത്തിനു മേൽ നേടാൻ എനിക്കു കഴിഞ്ഞില്ല..ഒടുവിൽ സഹായ അഭ്യർത്ഥനയുമായി ഞാൻ ചെന്നത് സിനിമാ ലോകത്തിലെ മാസ്മര സംവിധായകാൻ ചന്ദ്ര പ്രെഭാകന്റെ അടുത്ത്. ആ വലിയ മനുഷ്യനെ കാണുവാൻ കഴിയുന്നത് വലിയ ഭാഗ്യമായി കണ്ട് ഞാൻ ചെന്നു... പ്രെഗത്ഭൻ കറങ്ങുന്ന കസേരയിൽ ഇരുന്ന് സ്നേഹത്തോടെ എന്നെ ആനയിച്ചു. എന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ വെച്ചെന്ന് ഞാനും വിശ്വസിച്ചു...      തുടരും!!!!!!!!

ഏകാന്തതയിലെ വിസ്‌പോടനം

ഏകാന്തതയിലെ വിസ്‌പോടനം

5
688

ഞാൻ എന്റെ കഥ അയാളോട് പറഞ്ഞു..എല്ലാം കഴിഞ്ഞ്  ഒരു പുഞ്ചിരിക്കുന്ന മുഖത്തോടെ ഞാൻ എഴുതിയ സ്ക്രിപ്റ്റ് അയാൾ മറിച്ചു മറിച്ചു നോക്കി..ഒരു ചിരി ചിരിച്ചിട്ടയാൾ പറഞ്ഞു കൊള്ളാം നല്ല കഥ.. പുതുമയുള്ള കഥ..എന്റെ മകന് ഇൻഡസ്ട്രിയിലേക്കു തുടക്കം കുറിക്കാൻ പറ്റിയ കഥ....അങ്ങനെ എന്റെ കഥ സിനിമയാകാൻ പോകുന്നു.. എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറം സന്തോഷം തോന്നി പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നു...പുഞ്ചിരിക്കുന്ന മുഖത്തോടെ അയാൾ പറഞ്ഞു..നിനക്ക് ഞാൻ ഒരു തുക തരാം ഈ കഥ ഇവിടെ വെച്ചിട്ട് നിനക്ക് പോകാം ആ പണവും എടുത്തുകൊണ്ട്...ഇല്ലെങ്കിൽ നിന്റെ കഥയുമായി പോകാം..