Aksharathalukal

ഏകാന്തതയിലെ വിസ്‌പോടനം


ഞാൻ എന്റെ കഥ അയാളോട് പറഞ്ഞു..

എല്ലാം കഴിഞ്ഞ്  ഒരു പുഞ്ചിരിക്കുന്ന മുഖത്തോടെ ഞാൻ എഴുതിയ സ്ക്രിപ്റ്റ് അയാൾ മറിച്ചു മറിച്ചു നോക്കി..

ഒരു ചിരി ചിരിച്ചിട്ടയാൾ പറഞ്ഞു കൊള്ളാം നല്ല കഥ.. പുതുമയുള്ള കഥ..

എന്റെ മകന് ഇൻഡസ്ട്രിയിലേക്കു തുടക്കം കുറിക്കാൻ പറ്റിയ കഥ....

അങ്ങനെ എന്റെ കഥ സിനിമയാകാൻ പോകുന്നു.. എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറം സന്തോഷം തോന്നി പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നു...

പുഞ്ചിരിക്കുന്ന മുഖത്തോടെ അയാൾ പറഞ്ഞു..

നിനക്ക് ഞാൻ ഒരു തുക തരാം ഈ കഥ ഇവിടെ വെച്ചിട്ട് നിനക്ക് പോകാം ആ പണവും എടുത്തുകൊണ്ട്...

ഇല്ലെങ്കിൽ നിന്റെ കഥയുമായി പോകാം..

പക്ഷെ ഞാൻ കേട്ട നിന്റെ കഥ എണ്ണപ്പെട്ട നാളുകൾക്കുള്ളിൽ സിനിമയാകും അപ്പൊ വന്ന് ഇത് നിന്റെ കഥയാണ് എന്ന് പറഞ്ഞു നീ കേസ് കൊടുക്കുവായിരിക്കും പക്ഷെ മലയാള സിനിമക്ക് എന്നെ നന്നായി അറിയാം എന്റെ പണവും അറിയാം..

ഒരു പണവും തരാതെ നിന്നെ ഒഴിവാക്കാൻ എനിക്കു പറ്റും പക്ഷെ കലാകാരനെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല അതു കൊണ്ടാണ്....

നീ മടിക്കണ്ട എന്റേതെന്നു പറഞ്ഞു നീ കണ്ട പല സിനിമകൾക്കും പിന്നിൽ ഞാൻ വേദനിപ്പിക്കാതെ വിട്ട ഒരു പാട് കലാകാരൻ മാരുണ്ട്...  എനിക്കെതിരെ ഇരുന്ന് ഇതെല്ലാം പറയുമ്പോൾ അയാളിൽ ഒരു ചിരി ഉണ്ടായിരുന്നു!!! ഒരുപാടു പേരുടെ കണ്ണീർ ഞാൻ ആ ചിരിയിൽ കണ്ടു....

എന്റെ സാഹചര്യങ്ങൾ അയാളെ അനുസരിക്കാൻ എന്നെ പ്രേരിപ്പിച്ചു.....എന്റെ കഥ അങ്ങനെ യെങ്കിലും സിനിമയാകുന്നതിൽ ആശ്വസിച്ചു......കുടിച്ച കണ്ണീരിനും അനുഭവിക്കുന്ന യാതനകൾക്കും മുകളിൽ സിനിമയെ മറന്ന് പണം തിരഞ്ഞെടുത്തു.... ആ നിമിഷം ചെയ്തത് ശെരിയോ തെറ്റൊന്നറിയില്ല പക്ഷെ ഞാൻ അങ്ങനെ ചെയ്തില്ലെങ്കിലും അയാൾ എന്റെ കഥ സ്നിമയാക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു....

അങ്ങനെ എന്റെ സിനിമ വരുൺ പ്രെഭാകരന്റെതായി മാറി..

 എന്റെ ചിന്തകൾ ആരും വിലക്കു വാങ്ങിയട്ടില്ല എന്ന ബോധം വീണ്ടും എന്നെ എഴുതാൻ പ്രേരിപ്പിച്ചു ഞാൻ എഴുതി.........    തുടരും!!!

ഏകാന്തതയിലെ വിസ്‌പോടനം

ഏകാന്തതയിലെ വിസ്‌പോടനം

0
300

        കുറേ നന്മനിറഞ്ഞവരുടെ സഹായത്തോടെ അത്             സിനിമയായി..കാലത്തിന്റെ പരീക്ഷണം മഹാമാരിയായെത്തി.. കണ്ട സ്വപ്നങ്ങളുടെ ബലത്തിൽ വീണ്ടും മുന്നോട്ടു പോകാൻ നോക്കുമ്പോൾ... വീണ്ടും കാണുകയോ കേൾക്കുകയോ ചെയ്യരുതെന്ന് കരുതിയ ശബ്ദം എന്നെ തേടി വീണ്ടുമെത്തി... ഞാൻ പ്രെഭാകർ.. കാര്യങ്ങൾ അറിഞ്ഞു കാണുമല്ലോ.. രണ്ടാം ഭാഗം ഉടനെ ഉണ്ടാവണം അതും ആ പെണ്ണിന് ഒരു നല്ല റോൾ കൊടുക്കണം അല്ലാതെ വേറൊരു വഴിയുമില്ല.ഈ വരുന്ന 23 ന് ആദ്യഭാഗം ഒരു വർഷം തികയും ആ ആഘോഷത്തിൽ രണ്ടാം ഭാഗത്തിന്റെ പൂജ നടക്കണം. ജനങളുടെ വായടക്കാം പക്ഷെ \"വാസ്തവ \"അവന്റെ കല്യാണം!!!! ....എതിർത്തു സംസാരിക്കാനോ