Aksharathalukal

കറുത്ത ഭൂമി




സ്വാർഥതയാളിക്കത്തിപ്പടരും പുകയിൽ 
മണ്ണും മനവും വിണ്ണും ഇരുളിൽ താഴ്കെ,
ആഴക്കടലിൽ മുങ്ങിമരിച്ചൂ പകലും!

അതിന്റെ വേദന നെഞ്ചു പിളർത്തിയ
ചീവീടുകൾതൻ ശോകച്ചുടുനെടുവീർപ്പിൽ
ചിറകു കരിഞ്ഞയിരുൾശ്ശലഭങ്ങൾ
മണ്ണിനെ മൂടിയ രാവിൻ കള്ളിപ്പാല- ക്കൊമ്പിൽ
കൂടുകൾ കെട്ടി, മുട്ടകളായിരമിട്ടു
ശപിക്കാൻ വ്യഗ്രതയാർന്നു നിരക്കെ;

ഭ്രാന്തൻ കാറ്റൊരു പാനപ്പാട്ടും പാടി
ദിക്കുമറന്നീ പാതക്കോണിൽ വീണുകിടക്കെ, 
വറ്റിയ തോടിൻ വറ്റാക്കുഴിയിൽ തവളകൾ
മലിനജലത്തിൽ മുങ്ങിയുണർന്നു ജപിച്ചു:
 ബ്രഹദാരണ്യക സൂക്തം-\'തമസോമാ,
 ജ്യോതിർഗമയാ\'- ഇരുളേ അകലുക!

കറുപ്പു പരന്നു നിറഞ്ഞു കിടപ്പൂ ധരയിൽ
അവിടെ വളർന്നു കരിഞ്ഞ മനസ്സിൽ!
ഇരുളിൻ ചുരുളുകൾ പുകയായ് പടരും
പഴകിയ ചിന്താഗോപുര നടുമുറ്റത്തിൽ!

കട്ടപിടിച്ച കറുപ്പിൽത്തിരയാൻ, കണ്ണുകൾ രണ്ടും പോരാ, ഇനിയൊരു മൂന്നാം കണ്ണു
വളർത്താൻ തപസ്സു തുടങ്ങാം; കറുപ്പു 
മറഞ്ഞൊരു പുലരൊളി കണികാണാനായ്!

  ( 24 വരികൾ)










കേരള മോഡൽ

കേരള മോഡൽ

3
456

കൂലിപ്പണിക്കാരൻ കുഞ്ഞൂട്ടൻ രാവിലെകൂന്താലി തോളേറ്റി പണിചെയ്യാൻ പോയി.എണ്ണൂറു കാശിന്റെ നോട്ടുമായ് വൈകിട്ട്കുഞ്ഞൂട്ടൻ, മാർക്കറ്റിനുള്ളിലേക്കെത്തി.മുന്നൂറു രൂപയ്ക്കു വീട്ടിലേക്കുള്ളതുംബാക്കിക്കു ലോട്ടറി ടിക്കറ്റും മേടിച്ചു!നാളെ ലഭിക്കുന്ന ലക്ഷങ്ങളാശിച്ചുസങ്കല്പ മായാവിമാനത്തിൽ പറന്നു!ലോട്ടറി സ്വപ്നങ്ങൾ കണ്ടു നടക്കുന്ന വിഡ്ഢികൾ മേയുന്ന നാട്ടിലെ പൗരൻ!ലോട്ടറി വില്പനേം മദ്യം കൊടുക്കലുംവരുമാനമാർഗമായ് തീർക്കുന്ന സർക്കാർ!തെക്കേ മുനമ്പിന്റെ പശ്ചിമ തീരത്ത്പച്ചിലക്കീറുപോലുള്ളൊരു നാട്!മദ്യം ചുരത്തുന്ന സ്പ്നങ്ങൾ വില്ക്കുന്നജനകീയ ഭരണപ്പുകളുള്