Aksharathalukal

മനോഹരമായ കണ്ടുമുട്ടലുകൾ

എന്റെ കൂപ്പയിൽ ആരുമില്ലാത്തത് പോകെ പോകെ ബോറടിക്കു ചെറിയ സാധ്യത ഉളവാക്കുന്നതായി തോന്നി. എങ്കിലും എനിക്കു ഞാൻ തന്നെ കമ്പനി കൊടുത്ത് ഏറെക്കുറെ അഡ്ജസ്റ്റ് ചെയ്തു...

ഒറ്റക്കിരുന്നു പാട്ടുപാടൽ ആയിരുന്നു മെയിൻ പരുപാടി.ഇതിനിടയിൽ എപ്പഴോ ഉറക്കം ഞാനുമായി കമ്പനി കൂടി ഒന്നു ചെറുതായി മയങ്ങി. ഉറക്കം ഉണർന്നപ്പോൾ പാടിയ പാട്ടിന്റെ ബാക്കി മനസ്സിൽ ഞാനറിയാതെ തന്നങ്ങു വന്നു അത് അതിലും വേഗത്തിൽ വായിലും വന്നു.

പാടിക്കൊണ്ടു കിടന്നിടത്തുന്നു ഒന്നു തിരിഞ്ഞതും  എന്നെ ഒരു ഞെട്ടലോടെ നോക്കുന്ന രണ്ടു കണ്ണുകൾ. നാണമാണോ ചമ്മലാണോ ഏതു വികാരമാണെന്ന് പറയാനറിയില്ല...പിന്നെ നിമിഷ നേരം കൊണ്ട് നടന്നതെന്താണെന്ന് എനിക്കുതന്നെ അറിയില്ല... കിടന്നിടത്തുന്നു ചാടി മറിഞ്ഞ് നേരെ ഇരുന്നു..

തല പൊക്കി നോക്കാൻ ഒരു പേടി. പക്ഷെ ആ കണ്ണുകൾ വീണ്ടും കാണണ്ടതാണെന്നു ഒരു തോന്നൽ..ഞാൻ വട്ടനാണോന്നു തോന്നിക്കാണുവോന്നൊരു സംശയം. മാന്യമായി ഉറങ്ങി കിടന്നിട്ടു പെട്ടന്ന് പാട്ടുപാടുമ്പോൾ അങ്ങനെയൊക്കെ വിചാരിച്ചാ തന്നെ അതിശയമില്ല..

.ഇത്രേം നേരം സംസാരിക്കാൻ ഒരാളെ കിട്ടാൻ കാത്തിരുന്നു  ആള് വന്നപ്പോ തല പൊക്കി നോക്കാൻ പറ്റാതായി..തല പൊക്കി നോക്കാൻ മടിച്ചു നിന്ന എനിക്ക് അവസരം ദൈവമായിട്ട് കൊണ്ടുത്തരും എന്ന് തീരെ പ്രതീക്ഷിച്ചില്ല....

ആ പെൺകുട്ടി കയ്യിൽ വെച്ചിരുന്ന വെള്ളത്തിന്റെ കുപ്പി എനിക്ക് നേരെ ഉരുണ്ടു വീണതും  ഞാൻ അതെടുത്തു കൊടുക്കാൻ കുനിഞ്ഞപ്പോ ഒപ്പം അവളും കുനിഞ്ഞ് തല കൂട്ടി മുട്ടിയതും പെട്ടെന്ന് ഒരു മനോഹരമായ ഭാവം മുഖത്ത് സൃഷ്ടിച്ച് എന്നോട് സോറി പറഞ്ഞതും ഞാൻ ബോട്ടിൽ എടുത്തു കൊടുത്തപ്പോ താങ്ക്സ് പറഞ്ഞതും ഞാൻ പുഞ്ചിരിച്ചതും അവളും പുഞ്ചിരിച്ചതും!! ഇതുവരെ പോയ എന്റെ കഥയിൽ ദൈവം മാറ്റിയെഴുതിയ വരികളായി തോന്നി..

 ദൈവത്തിനു കുറേ വട്ടം നന്ദി പറയാൻ തോന്നിയെങ്കിലും നന്ദി പറഞ്ഞോണ്ടിരുന്നു ഇപ്പൊ ഉള്ള നിമിഷത്തിന്റെ തുടർച്ച കളയണ്ട എന്ന് കരുതി അവള് ചിരിച്ച ആ പുഞ്ചിരിയിൽ കൂട്ട് പിടിച്ച് എന്തെങ്കിലും സംസാരിച്ചാലോ എന്നു തോന്നി..
പെട്ടന്നാണ് എന്റെ ബോധമനസ്സ് എന്നിൽ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയത്. എനിക്കെന്തു പറ്റി എന്നതാണ് പ്രധാന ചോദ്യം .എന്റെ ലക്ഷ്യം അവളോട്‌ സംസാരിക്കലല്ല അതിനല്ല ഈ യാത്ര. ഒരു പെൺകൊച്ചിനെ കണ്ടപ്പോൾ വാരണം ആയിരത്തിലെ സൂര്യയെ പോലെ എന്താ കാണിക്കുന്നേ എന്ന് സ്വയം ചോദിച്ചു. അത് സിനിമ ഇത് റിയൽ  അടിക്ക് ഒരു രസവും കാണില്ല സ്വയം പറഞ്ഞു മനസ്സിലാക്കി....

 പക്ഷെ അവളുടെ കണ്ണിന്റെ പവർ ആണോ  ആ സോറി പറഞ്ഞ മുഖ ഭാവമാണോ  ആ പുഞ്ചിരിയാണോ എന്നറിയില്ല ഞാൻ സൂര്യ ആയില്ലേലും ഏറെക്കുറെ ആ ലൈൻ പിടിക്കാൻ തീരുമാനിച്ചു...
ഗിത്താറില്ല ഗൗതം വാസുദേവ്എഴുതിയ റൊമാന്റിക് ഡയലോഗ്സ്സ് ഇല്ല. അവളോട്‌ ഒന്ന് മിണ്ടണം എന്ന അതിയായ ആഗ്രഹം മാത്രം...
ഇരുന്നിടത്തുന്നു എണീറ്റ്‌ പുറത്തേക്ക് രണ്ടു വട്ടം നടന്നു. കണ്ട സിനിമകളിലെ സീനുകൾ മനസ്സിലൊന്നു മിന്നിമായിച്ചു. ഇത് ഇപ്പൊ ആവശ്യമാണോ എന്ന് മനസ്സിനോട് പലവട്ടം ചോദിച്ചു. ചോദിച്ച ചോദ്യങ്ങൾക്കൊന്നും അവളുടെ കണ്ണുകളെ തോൽപിക്കും വിധം ഉത്തരം തരാൻ സാധിച്ചില്ല...

ഒരാളെ കാണുമ്പോ തന്നെ  ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപെടുക എന്ന് പറഞ്ഞു കെട്ടിട്ടുണ്ടെങ്കിലും അത്തരം ഒന്ന് സത്യമാണെന്ന് മനസ്സിലാക്കാൻ ഇത്രെയും വർഷം വേണ്ടിവന്നു....
അതികം വൈകാതെ ഇരുന്നിടത്തേക്ക് നടന്നു...ചെന്നതും ആ കുട്ടി അവിടില്ല..പെട്ടന്നു  പരിഭ്രാന്തി കൊണ്ട് പതറിമുന്നോട്ടു നടന്ന് അവളെ തിരഞ്ഞു......

പെട്ടന്നുതന്നെ മറു വശത്തുനിന്നും അവൾ വന്നു......
.
നിന്ന് പരതുന്ന കണ്ട എന്നെ നോക്കി അവൾ വീണ്ടും ചിരിച്ചു........... തുടരും......

"മനോഹരമായ കണ്ടുമുട്ടലുകൾ "

"മനോഹരമായ കണ്ടുമുട്ടലുകൾ "

4.5
824

വീണ്ടും പഴയപോലെ എനിക്കുനേരെ അവൾ അവൾക്കു നേരെ ഞാൻ...സമയം കടന്നു പോകുന്നു പേരോ നാടോ എവിടാന്നോ എന്താന്നോ ഒന്നും അറിയില്ല. ചോദിക്കാനുള്ള പേടി നല്ലതല്ല എന്ന് സ്വയം തോന്നിയെങ്കിലും ചോദിക്കാനുള്ള ധൈര്യം കിട്ടുന്നില്ല.ഒടുവിൽ ദൈവം പിന്നെയും ഒരു ചാൻസ് തന്നു വെള്ളം കൊണ്ടുവന്ന ചേട്ടന്റെ രൂപത്തിലാരുന്നു അത് .പുള്ളിക്കാരൻ ഞങ്ങളുടെ കൂപ്പ ശ്രദ്ധിക്കാതെ ആരോ വിളിച്ചപ്പോൾ വെള്ളം വിൽക്കാനായി മുന്നോട്ടുപോയി . ഈ സമയം നമ്മടെ കൊച്ച് വെള്ളത്തിനായി പുള്ളിയെ വിളിച്ചു പുള്ളി കേട്ടില്ല.പുറത്തു പോയി വിളിക്കാനായി കൊച്ച് എണീറ്റതും ഹെഡ്സെറ്റും ഫോണും എല്ലാംകൂടെ താഴെ!!ഞാൻ സഹാ