Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -17💕

കിരണിനോട് സംസാരിച്ചതിന് ശേഷം പ്രവീൺ രേഷ്മയെ കാണുന്നു.

\"രേഷ്മ അല്ലേ\"
\"അതേ,\"

\"ഞാൻ പ്രവീൺ, ജിഷാനയുടെ കേസ് അന്നെഷിക്കുന്ന ഉദ്യോഗസ്ഥനാണ്. 

എനിക്, ജിഷാനയെ കുറിച്ച് കുറച്ചു കാര്യങ്ങൾ  രേഷ്മയിൽ നിന്നും അറിയാനുണ്ടായിരുന്നു.\"

\"എന്താ സാർ \"

\"രേഷ്മക്ക് ജിഷാനയുമായുള്ള പരിജയം  ഈ കോളേജ് തൊട്ടാണോ, അതോ ഇതിന് മുന്നേ ആളെ അറിയാമായിരുന്നോ \"

\" ഇല്ല,ഇവിടെ വെച്ചുള്ള പരിചയമാണ്
സാർ \"

\"രേഷ്മയുടെ കാഴ്ചപ്പാടിൽ ജിഷാനയുടെ ക്യാരക്ടർ എങ്ങനെയായിരുന്നു \"

\"സ്നേഹിക്കാനും, സഹായിക്കാനും യാതൊരു പിശുക്കും കാണിക്കാത്ത ഒരാളായിരുന്നു ജിഷ .
അറിഞ്ഞു കൊണ്ട് ആരെയും വിഷമിപ്പിക്കകുകയോ , ദ്രോഹിക്കുകയോ ചെയ്യാത്ത  ഒരു ക്യാരക്ടർ.\"

\"നിങ്ങൾ രണ്ടു പേരും ഹോസ്റ്റലിൽ ഒരുമിച്ചായിരുന്നോ \"

\"അതേ.., ഞാനും, സിയയും , ജിഷയും റൂമേറ്റ് ആയിരുന്നു.\"

\"അപ്പോൾ ട്വന്റി ഫോർ ഹൗർസ് ഉം നിങ്ങൾ ഒരുമിച്ചായിരുന്നു \"

\"അതേ...\"

\"പരസ്പരം എല്ലാ  കാര്യങ്ങളും ഷെയർ
ചെയ്യുന്ന തരത്തിലുള്ള ഫ്രണ്ട്ഷിപ് ആയിരുന്നോ നിങ്ങളുടേത്  \"

\"അതേ , അവർക്ക്  രണ്ടുപേർക്കും നടുവിൽ ഒരു രഹസ്യങ്ങളും ഇല്ലായിരുന്നു.   അതുകൊണ്ട് തന്നെ അവർ എന്നോടും കാര്യങ്ങളൊക്കെ ഷെയർ ചെയ്യുമായിരുന്നു.\"

\"ജിഷാനക്ക്, ജോണിനോട്‌ പ്രണയമായിരുന്നു വെന്ന് ഇയ്യാളോട് പറഞ്ഞിട്ടുണ്ടായിരുന്നോ \"

\"ജിഷക്ക്, ജോണിനോട് പ്രണയമോ,
നോ സാർ,  ഒരിക്കലുമില്ല. സാറിനോട് ആരാ ഈ കള്ളം പറഞ്ഞത്.

അവനുമായി അവൾക്കുള്ള ഫ്രണ്ട്ഷിപ് ഡീപ് ആയിട്ടുള്ളതായിരുന്നു. എന്നുകരുതി ഒരിക്കലും അത് പ്രണയമൊന്നും ആയിരുന്നില്ല.\"

\"അത് ഇയ്യാള് അങ്ങ് ഉറപ്പിച്ചു പറഞ്ഞാൽ പോരല്ലോ \"

\"അവളുടെ ക്യാരക്റ്റർ നല്ലതുപോലെ അറിയുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ അതെനിക് ഉറപ്പിച്ച പറയാൻ സാധിക്കും സാർ .

അവൾ ഒരിക്കലും പ്രണയിച്ചു വിവാഹം കഴിക്കുകയില്ലെന്നും,   അവളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം പാരന്റ്സിന് കൊടുത്തിരിക്കുകയാണെന്നും  അവൾ എപ്പോഴും പറയുമായിരുന്നു.\"

\"ചുരുക്കി പറഞ്ഞാൽ ആളൊരു  പ്രണയം വിരോധി ആയിരുന്നു
അല്ലേ. \"

\"അങ്ങനെ വേണമെങ്കിലും പറയാം\"

\"സ്വന്തമായിമാത്രമാണോ അതോ ഫ്രണ്ട്‌സ് പ്രണയിക്കുന്നതിനോടും  എന്തെങ്കിലും എതിർപ്പ്
ഉണ്ടായിരുന്നോ \"

\"ഏയ്,  അങ്ങനൊന്നുമില്ല,  അവളുടെ കാര്യത്തിൽ മാത്രമേ  അങ്ങനൊരു ഡിസിഷൻ ഉണ്ടായിരുന്നുള്ളു.

അതുകൊണ്ടാണല്ലോ   സിയയും, കിരനുണുമായിട്ടുള്ള പ്രണയത്തിൽ അവളുടെ ഫുൾ സപ്പോർട്ടും കിട്ടിയത് \"

\"സിയയും കിരണും തമ്മിൽ ഇഷ്ടത്തിലാണോ \"

\"അതെ, പക്ഷേ...., വീട്ടുകാർക്കൊന്നും അത് അറിയില്ല\"

\"അത് അങ്ങനെ ആണല്ലോ കോളേജിൽ കാണിക്കുന്ന തോന്നിവാസങ്ങളൊന്നും വീട്ടുകാർ അറിയുന്നില്ലല്ലോ.\"

\"ഞങ്ങൾ പറയേണ്ട കാര്യങ്ങളൊക്കെ വീട്ടിൽ പറയാറുണ്ട് സാർ \"


\" നിങ്ങളും അടുത്തുള്ള കോളേജിലെ കുട്ടികളും തമ്മിൽ ഒരു പ്രശ്നം ഉണ്ടായിരുന്നില്ലേ എന്തിനായിരുന്നു അത്\"

\"അത്....,  ഒരു വർഷം മുൻപ് നടന്ന സംഭവം ആയിരുന്നു സാർ,

ബസ് സ്റ്റോപ്പിൽ വെച്ച് , അവരുടെ കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയെ കളിയാക്കിത്തത്തിനെ ജോൺ ചോദ്യം ചെയിതിരുന്നു.

അതിനെ തുടർന്ന് അവരും ഞങ്ങളുമായി ചെറിയൊരു അടിപിടി  ഉണ്ടായി. അതിന്റ പേരിൽ ജോണിനെ ഒറ്റക്ക് കിട്ടിയ സന്ദർഭത്തിൽ അവർ എല്ലാം കൂടി മർദിച്ചു .

അതിന് പകരമായി ഞങ്ങൾ തിരിച്ചു പണി കൊടുത്തു.  അങ്ങനെ പിന്നെ അതൊരു വലിയ പ്രശ്നമായി. പോലീസ് കേസ് ആയി. 

ആ പ്രശ്നം പിന്നെ പറഞ്ഞു സോൾവ് ആക്കിയിരുന്നു.  അതിന്റെ പേരിൽ പിന്നെ പ്രശ്നങ്ങളൊന്നും  ഉണ്ടായിട്ടുമില്ല.
പോരാത്തതിന് ജിഷയുടെ മാര്യേജിന്‌ അവരെയും വിളിച്ചിട്ടുണ്ടായിരുന്നു.\"

\"എന്നിട്ട് അവർ വന്നോ \"

\"ഉവ്വ്,  റിസപ്ഷന്  അവർ വന്നിരുന്നു \"

\"ഈ കുട്ടിക്ക് ജോണിനോട്  മാത്രം പ്രതേക ഒരു ഇഷ്ടക്കൂടുതൽ തോന്നാൻ എന്താ കാരണം. \"

\" ഫിനാൻഷ്യൽ ആയി കുറച്ച് ബുദ്ധിമുട്ടുള്ള ആളാണ് ജോൺ.
പഠിക്കാൻ മിടുക്കനുമാണ്,  
അതുകൊണ്ട് തന്നെ അവൾക്ക് ഒരു സെന്റിമെൻസ്  അവനോട് ഉണ്ടായിരുന്നു.

പിന്നെ ഞാൻ നേരത്തെ പറഞ്ഞല്ലോ സാർ അവളുടെ ക്യാരക്ടർ അങ്ങനെയാണ് \"

\"ഇങ്ങനുള്ള സെന്റിമെൻസ് ആണ് പിന്നെ പ്രണയം ആകുന്നത്.
നിങ്ങളുടെ ഫ്രണ്ട് കിരൺ പറഞ്ഞത് ജോണും, ജിഷാനയും തമ്മിൽ പ്രണയത്തിൽ ആണെന്നാണല്ലോ\"

\"ഹേയ്, ഒരിക്കലും അവൻ അങ്ങനെ പറയില്ല സാർ, സാർ  വെറുതെ കള്ളം പറയുന്നതാണെന്നെ ഞാൻ പറയു \"

\"ഓക്കെ.......,
തർക്കിക്കുന്നില്ല സമ്മതിച്ചു .  ജിഷാനക്ക് ജോണിനോട് പ്രണയം ഇല്ലായിരുന്നു. പക്ഷേ ജോണിന് അവളോട് തിരിച്ചങ്ങനെ ആകണമെന്നില്ലല്ലോ \"

\"ജോണിന്റെ കാര്യം എനിക്ക് അറിയില്ല സാർ.  ചിലപ്പോഴൊക്കെ അവന്റെ പെരുമാറ്റം കാണുമ്പോൾ അവന്റെ മസ്സിൽ ജിഷയോട് പ്രണയം ഉള്ളതാനി  ഞങ്ങൾക്ക് തോന്നിട്ടുണ്ട്.

പക്ഷേ അങ്ങനൊന്നും അവൻ അവളോട്‌  അങ്ങനൊന്നും പറഞ്ഞിട്ടില്ല \"

\"ആ കുട്ടിയുടെ ക്യാരക്ടർ വെച്ച് ജോൺ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു വെങ്കിൽ എന്തായിരിക്കും
പ്രതികരണം \"

\"ഒരിക്കലും അവൾ അത് അക്‌സെപ്റ്റ് ചെയ്യില്ല,. ചിലപ്പോൾ ജോണിമായിട്ടുള്ള ഫ്രണ്ട്ഷിപ് തന്നെ അവൾ വേണ്ടന്ന് വെച്ചേക്കാം \"

\"ഒരു പക്ഷേ അതുകൊണ്ടാവും,  അയ്യാൾ അത് പറയാതിരുന്നത്\"

\"അതിനെ കുറിച്ചൊന്നും, എനിക്ക്........... ഐ ഡോൺ കനൗ സാർ \"

\"മരിക്കുന്നതിന് മുൻപ്   ജിഷാന നല്ല ഹാപ്പി ആയിരുന്നു എന്ന് എല്ലാവരും പറഞ്ഞിരുന്നു.\"

\"അതേ സാർ അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു .\"

\"അതിനുമുൻപുള്ള ദിവസങ്ങളിൽ 
ജിഷാന എന്തെങ്കിലും വിഷമം ഉള്ളിൽ ഒതുക്കുന്നതായി, പേഴ്സനലി തനിക്ക് തോന്നിയിട്ടുണ്ടോ\"

\"ഇല്ല പിന്നെ......\"

\"പിന്നെ...\"

\"അത്......, 
എൻഗേജ്മെന്റിന് ഒരാഴ്ച മുൻപ് സിയയും,  ജിഷയും തമ്മിൽ പിണങ്ങിയിരുന്നു.  

സിയയുമായി പിണങ്ങുമ്പോൾ മാത്രമാണ് ഞാൻ അവളെ വിഷമിച്ചിരിക്കുന്നതായി കണ്ടിട്ടുള്ളത്.

അവർ തമ്മിൽ വല്ലപ്പോഴും മാത്രമേ പിണങ്ങുന്നത് ഞാൻ കണ്ടിട്ടുള്ളു. 
ആ പിണക്കം രാത്രിക്ക് മുൻപേ സോൾവ് ആവുകയും ചെയ്യും.

പക്ഷേ അന്നേ ദിവസത്തെ , അവരുടെ പിണക്കം രണ്ടു മൂന്ന് ദിവസം വരെ നീണ്ടു നിന്നു.

അന്ന് ജിഷയും,  സിയയും കോളേജിൽ വെച്ചു സംസാരമാവുകയും, ജിഷ  സിയയെ പിടിച്ചു തള്ളുകയും ഒക്കെ ചെയിതു.

  അന്ന് ആദ്യമായിട്ടാണ്,  ഞാൻ അവരെ അങ്ങനെ ഒരു സിറ്റുവേഷനിൽ കാണുന്നത്.\"

\"എന്താ പ്രേശ്നമെന്നു  ഇയ്യാള് ചോദിച്ചില്ലേ \"

\"ചോദിച്ചു, പക്ഷേ....
അവർ രണ്ടു പേരും അതിനെക്കുറിച്ച്  ഒന്നും പറഞ്ഞിരുന്നില്ല.

പിന്നെ അന്നേ ദിവസം വൈകിട്ട് തന്നെ അവർ രണ്ടുപേരും വീട്ടിലേക്ക് പോയി.
പിറ്റേദിവസം ഞാൻ വിളിച്ചപ്പോഴും അവർ പിണക്കത്തിൽ തന്നെ ആയിരുന്നു.

പിന്നെ വിളിച്ചക്കുമ്പോഴൊന്നും അവർ രണ്ടുപേരും ഫോൺ അറ്റന്റ് ചെയ്യാറില്ലായിരുന്നു. അറ്റൻഡ് ചെയ്താലും എന്തെങ്കിലും പറഞ്ഞ് ഫോൺ പെട്ടെന്ന് കട്ട്‌ ആക്കും.

പിന്നെ പിണക്കമൊക്ക മാറി നല്ല ഹാപ്പി ആയിട്ട് ആയിരുന്നു അവർ. കോളേജിലേക്ക് വന്നത് \"

\"പിന്നെ അന്ന് കോളേജിൽ വെച്ച് നടന്ന സംഭവത്തെകുറിച്ച് നിങ്ങൾ ഫ്രണ്ട്‌സ് ചോദിച്ചില്ലേ,\"

\" ചോദിച്ചിരുന്നു, അപ്പോൾ അവർ പറഞ്ഞത് ഫാമിലി ഇഷ്യൂ ആണെന്നാ, പിന്നെ ഞങ്ങളൊന്നും ചോദിക്കാൻ
നിന്നില്ല \"

\"ഈ സംഭവം വിവാഹത്തിന് എത്ര നാള് മുൻപാണ്.\"

\"എങ്കേജ്മെന്റ് കഴിഞ്ഞ് രണ്ടാമത്തെ രണ്ടാഴ്ച ആയിരുന്നു ജിഷയുടെ മാര്യേജ്. സംഭവം നടക്കുന്നത് എൻഗേജ്മെന്റിന് ഒരാഴ്ച മുൻപായിരുന്നു \"

\"ഒക്കെ....,   ഇനിയും ഇയ്യാളുടെ സഹകരണം വേണ്ടി വരും. \"
\"ശെരി സാർ \"

                                                       തുടരും.....



പറയാതെ പോയൊരിഷ്ടം ഭാഗം 18💕

പറയാതെ പോയൊരിഷ്ടം ഭാഗം 18💕

4.6
9744

രേഷ്മയുമായി സംസാരിച്ചതിന് ശേഷം പ്രവീൺ കോളേജിലെ മെൻസ് ഹോസ്റ്റലിലേക്ക് പോയി.അവിടത്തെ വാർഡനെ കാണുകയും ജോണിനെ കുറിച്ചുള്ള ഡീറ്റെയിൽസ് ചോദിച്ചറിയുകയും ചെയ്തു .അതുകഴിഞ്ഞു ജോണിന്റെ  റൂമിലേക്ക് പോയി, ജോണിന്റെ റൂം മേറ്റുമായി സംസാരിക്കുന്നു. \"എന്താ തന്റെ പേര് \"\"സച്ചിൻ\"\"ഈ റൂമിൽ താനും ജോണും മാത്രമാണോ \"\"അല്ല, വേറെ രണ്ടു പേരുകൂടി ഉണ്ട്. \"\"ജോണുമായി കൂടുതൽ അടുപ്പമുള്ളത് തനിക്കാന്നാ വാർഡൻ പറഞ്ഞത് \"\'അതേ സാർ \"\"ജോൺ  ഇവിടെ ഇല്ല, വീട്ടിലേക്ക് പോയെന്നാണ് വാർഡൻ പറഞ്ഞത്.  ശെരിയാണോ \"\"അതേ സാർ, അമ്മക്ക് സുഖമല്ലെന്നു പറഞ്ഞാണ് പോയത്.\"\"പോയിട്ട് എത്ര ദിവസമായി \"\"രണ്ടു മൂന്നു