Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -21💕

\"ജിഷാനയെ ഫൈസൽ അവസാനമായി  കണ്ടത് എപ്പോഴാ \'

\"റിസപ്ഷൻ  ദിവസമാണ് ഞാൻ അവളെ അവസാനമായി കണ്ടത്, അതും ഫോണിലൂടെ.   റിസപ്ഷൻ നടക്കുന്ന സമയത്ത് അവളെന്നെ വീഡിയോ കോളിൽ വിളിച്ചിരുന്നു. \"

\"അതിനു ശേഷം വിളിച്ചിരുന്നില്ലേ\"

\"ഇല്ല, ഇടക്ക് ഞാൻ അവളെ  വിളിച്ചിരുന്നു, അപ്പോൾ റിസപ്ഷൻ തീർന്നിട്ടില്ല എന്ന് അവൾ പറഞ്ഞു.

റിസപ്ഷൻ തീർന്നതിനുശേഷം , അവള് എനിക്ക് വാട്സാപ്പിൽ മെസ്സേജ് ചെയ്തിരുന്നു. പിന്നെ  ഞങ്ങൾ അല്പസമയം നേരം ചാറ്റ് ചെയ്യുകയാണ് ചെയ്തത് . \"

\"നിങ്ങൾ അന്ന് എന്തൊക്കെയാ സംസാരിച്ചത് \"

\"ഞങ്ങൾ റിസപ്ഷനെ കുറിച്ചാണ് കുടുതലും സംസാരിച്ചത് \"

\"നിങ്ങൾ തമ്മിൽ സംസാരിച്ചപ്പോഴോ ചാറ്റ് ചെയ്‌തപ്പോഴോ ആ കുട്ടിയിൽ എന്തെങ്കിലും രീതിയിലുള്ള ആസ്വഭാവികത   ഫീൽ
ചെയ്തിരുന്നോ\"

\"ഹേയ്......,   നോ സാർ,
ശീ ഈസ്‌ വെരി ഹാപ്പി.
അവൾ എന്നത്തേക്കാലും ഒരുപാട്  സന്തോഷത്തിലായിരുന്നു അന്നേ ദിവസം എന്നാണ് എനിക്ക്
തോന്നിയത്  \"

\"ഓക്കേ.....\"

\"ഇഷാനി പറഞ്ഞത് ഫൈസലും വീട്ടുകാരും,പ്രെപ്പോസലുമായി  അവരുടെ വീട്ടിലേക്ക് വരുകയായിരുന്നു എന്നാണ്.\"

\"അതേ\"

\"ആർക്കായിരുന്നു ഈ ബന്ധത്തോട് താല്പര്യം. ഞാൻ ഉദേശിച്ചത്‌ വീട്ടുകാരുടെ താല്പര്യം ആയിരുന്നോ , അതോ ഇയ്യാളുടെതായിരുന്നോ, എന്നാണ് \"


\"എന്റേതായിരുന്നു, ഞാൻ പറഞ്ഞിട്ടാണ് അവർ ഈ പ്രെപ്പോസലുമായി ഇവിടെക്ക് വന്നത്.

എനിക്ക് ജിഷാനയെ,   ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടപെട്ടു. ആ കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടായിരുന്നു.

പിന്നെ ആ കാര്യം ഞാൻ വീട്ടിൽ അവതരിപ്പിച്ചപ്പോൾ  എനിക്ക് ചേരുന്ന ബന്ധം ആയത് കൊണ്ട് അവർക്കും, എതിർപ്പൊന്നും ഇല്ലായിരുന്നു .
ഇവിടെ  വന്ന് സംസാരിച്ചപ്പോൾ അവർക്കും ഇഷ്ടപ്പെട്ടു.\"


\"ഫൈസൽ ജിഷാനയെ ആദ്യമായി  കാണുന്നത്, ഇഷാനിയുടെ മാര്യേജ് ഫങ്ങ്ഷനിൽ വെച്ചായിരുന്നു.
സാധാരണ ഒരു പയ്യന് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നാൻ ഒറ്റപ്രാവശ്യത്തെ കാഴ്ചയൊക്കെ മതി.

പക്ഷേ ഫൈസൽ എന്ന വ്യക്തിയെ അടുത്തറിയുന്നവർക്ക് അത് പെട്ടെന്ന് അക്‌സെപ്റ്റ് ചെയ്യാനോ, വിശ്വസിക്കാൻ കഴിയില്ല.

ഇത് ഞാൻ പറഞ്ഞതല്ല, തന്റെ കൂട്ടുകാരി ഇഷാനി തന്നെ പറഞ്ഞ കാര്യമാണ്.

അങ്ങനെയെങ്കിൽ തന്നെപോലൊരാൾക്ക്  ഒറ്റ നോട്ടത്തിൽ തന്നെ ജിഷാനയെ ഇഷ്ടമായെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് \"

\"ഇഷാനി പറഞ്ഞത് ശെരിയാണ് സാർ. എന്റെ ക്യാരക്ടർ നന്നായി അറിയുന്നർക്ക് അതൊരിക്കലും അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല.

വളെരെ സ്ട്രിക്ട് ആയ ജീവിത ശൈലി ആയിരുന്നു എന്റേത്.
ഉപ്പ ഒരു പോലീസ് ഓഫീസർ ആയതുകൊണ്ട് തന്നെ എന്തൊക്കെ കാര്യങ്ങൾ ചെയണം, ചെയ്യണ്ട അങ്ങനെ എല്ലാത്തിന്ന് ഓരോ  നിബന്ധനകൾ ഉണ്ടായിരുന്നു.

അതൊക്ക അനുസരിച്ച് തന്നെയാ ഞാൻ വളർന്നത്. എന്ന് കരുതി  എനിക് സ്വാതന്ത്ര്യമൊന്നും നിഷേധിചിരുന്നില്ല.
പക്ഷേ എല്ലാ കാര്യങ്ങൾക്കും ഒരു പരുതി ഉണ്ടായിരുന്നു എന്ന് മാത്രം. 

പഠിക്കുന്ന പ്രായത്തിൽ പഠനത്തിൽ മാത്രം കോൺസൻഡ്രറ്റ് ചെയ്യണം എന്നതായിരുന്നു  ഉപ്പാടെ ഉപദേശം.
ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ അത്  ബാധിക്കുന്നത്  എന്റെ കുടുബത്തെ ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.
അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിൽ നിന്നും മാക്സിമം ഞാൻ ഒഴിഞ്ഞു മാറുമായിരുന്നു .

ഞാൻ എന്നും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥൻ ആകാനാണ് ശ്രേമിച്ചു കൊണ്ടിരുന്നത്.സത്യം പറഞ്ഞാൽ പലപ്പോഴും എന്റെ സ്വഭാവം എനിക്കുപോലും ഇഷ്ടപെടാറില്ല.

സമൂഹത്തിൽ പദവിയിലുള്ള ഒരാളുടെ മകൻ എന്നൊരു ഭാരം കൂടി എന്റെ തലയിൽ ഉണ്ടായിരുന്നല്ലോ. 
ചിലപ്പോഴൊക്കെ അതൊരു അഭിമാനവും, അഹങ്കരവും ആണ്.
ഇങ്ങനെ ആയിരുന്ന എന്നിൽ ചില മാറ്റങ്ങൾ ഉണ്ടായത് , ജിഷാനയെ കണ്ട അന്ന് മുതലാണ് .

ശെരിയാ..., അവളെക്കാൾ  സൗന്ദര്യം ഉള്ള ഒരുപാട് പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്.പക്ഷേ അവരോടൊന്നും തോന്നാത്ത ഒരു പ്രതേക ഇഷ്ടം എനിക്ക് അവളോട് തോന്നിയിരുന്നു.  അതിന്റ കാരണം എന്താണെന്നും എനിക്കറിയില്ല.  

പിന്നെ സാറ് പറഞ്ഞത് പോലെ ഇഷാനിയുടെ വിവാഹത്തിൽ വെച്ചല്ല ഞാൻ ജിഷയെ ആദ്യമായി കാണുന്നത് .
അതിനും ഒരുപാട് മുൻപേ ഞാൻ അവളെ കണ്ടിട്ടുണ്ട്.
ഏകദേശം ഒരു രണ്ടു വർഷം മുൻപ്, ആലപ്പുഴയിൽ വെച്ച്.


അവിടെ വെച്ചാണ് ഞാൻ ജിഷയെ ആദ്യമായി  കാണുന്നത്.
അന്ന് മുതൽ   ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ അവൾ കയറികൂടിയിരുന്നു. 

അന്ന് എന്റെ ഫ്രണ്ടിന്റെ സിസ്റ്ററിന്റെ മാര്യേജിന് പങ്കെടുക്കാനായിട്ടാണ് ഞാൻ ആലപ്പുഴയിലേക്ക് പോയത്.
മാര്യേജ് കഴിഞ്ഞ്  പോകുന്നതിന് മുൻപ് മറ്റൊരു ഫ്രണ്ട്നെ മീറ്റ് ചെയ്യാനായി ഞാൻ അവന്റെ വീട്ടിലേക്ക് പോകുവായിരുന്നു.
ഒരു പക്ഷേ അവളെ അവിടെ വെച്ച് കാണാനുള്ള ദൈവ നിയോഗം ഉള്ളത് കൊണ്ടാവാം.

അന്ന് ആ വഴിയിൽ  ഡ്രൈനെജ് ക്ലീൻ ചെയ്യുന്നത് കൊണ്ട്  വണ്ടിയിൽ പോകൻ കഴിയില്ലായിരുന്നു.നടന്ന് പോകാനുള്ള  ദുരമേ ഉണ്ടായിരുന്നുള്ളു, 
അതുകൊണ്ട്  വണ്ടി അവിടെ വെച്ച് നടന്ന് ഞാൻ അവിടേക്ക് പോയി .

ഫോണിൽ സംസാരിച്ചു കൊണ്ട് 
പോവായുകയായിരുന്ന ഞാൻ ഡ്രൈനേജിന്റെ കുഴി ഓപ്പൺ ആയിരുന്നത് കണ്ടിരുന്നില്ല.

അതുകൊണ്ട് തന്നെ  കാല് തെറ്റി ഞാൻ ആ ഡ്രൈനേജിലേക്ക് വീഴുകയും 
ദേഹം മുഴുവനും വൃത്തികേടാകുകയും ചെയ്തു . അതിനുള്ളിൽ  നിന്നും  കയറണമെങ്കിൽ എനിക്ക്
ആരെടെങ്കിലും ഒരു ഹെല്പ് വേണമായിരുന്നു. പക്ഷേ ആ വഴി ആരും തന്നെ വരുന്നുണ്ടായിരുന്നില്ല.

ഒന്നു,രണ്ടുപേർ   അത് വഴി പോയെങ്കിലും  അവർ എന്നെ കണ്ടിട്ടും കാണാത്തത് പോലെ  പോയി. പിന്നെ  അതുവഴി വന്ന ഒരു അങ്കിൾ എന്നെ സഹായിക്കാൻ ശ്രേമിച്ചു.
പക്ഷേ അദ്ദേഹത്തെ കൊണ്ട് അതിന് കഴിഞ്ഞില്ല .

പിന്നെ അദ്ദേഹം  ആ ജോലി ചെയ്യുന്ന ജോലിക്കാരെ   വിളിച്ചു കൊണ്ട് വരാനായി അവരെ അന്നെഷിച്ചു   പോയി. 

ഒരു കൈ തന്നാൽ എനിക്ക് പിടിച്ചു കയറാം. പക്ഷേ ആരും  എന്നെ സഹിക്കാൻ ഇല്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുമ്പോഴായിരുന്നു.
അത് വഴി സ്കൂട്ടറിൽ ഒരു പെൺകുട്ടി വന്നത്.

എന്നെ കണ്ടതും അവർ വണ്ടി നിർത്തി.
എന്റെ ശരീരം മുഴുവനും വൃത്തികേട് ആയതിനാൽ, അവരും എന്നെ സഹായിക്കില്ലെന്നാണ് ഞാൻ കരുതിയത്.

പക്ഷേ ആ പെൺകുട്ടി, തന്റെ തലയിലെ ഹെൽമെറ്റ്‌ മാറ്റി . എന്റെ അടുത്തേക്ക് ഓടി വന്നു.അപ്പോഴാണ് ആ മുഖം ഞാൻ ആദ്യമായി കാണുന്നത്.

നല്ല സ്മെൽ ഉള്ളത് കാരണം ആ കുട്ടി മുഖമാകെ ശ്വാൾ കൊണ്ട് കവർ ചെയ്തതിനുശേഷം, എന്റെ നേരെ അവളുടെ ആ കയ്യികൾ നീട്ടി. 

വെളുത്തു മെലിഞ്ഞ ആ കയ്യിൽ ഞാൻ   പിടിച്ചു. എന്നെ  അവളെക്കൊണ്ട് ആകും വിധം പിടിച്ചു മുകളിലേക്ക് കയറ്റി.
അപ്പോഴേക്കും ആ അങ്കിൾ ജോലിക്കാരെയും  കൂട്ടി അവിടേക്ക് വന്നു.

                                               തുടരും...



പറയാതെ പോയൊരിഷ്ടം ഭാഗം 22💕

പറയാതെ പോയൊരിഷ്ടം ഭാഗം 22💕

4.7
9691

  എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ യെന്നൊക്കെ ചോദിച്ചതിന് ശേഷം   അവർ അടുത്തുള്ള വീട്ടിൽ നിന്നും വെള്ളം കൊണ്ടുവന്നു  തന്നു.എന്റെ ഡ്രസ്സ്‌ മുഴുവനും വൃത്തികേട് ആയത് കൊണ്ട് ഞാൻ അതുപയോഗിച്ച് ഞാൻ ഒരുവിധം ഡ്രസ്സ്‌ ഒക്കെ വൃത്തിയാക്കി.ആ കുട്ടിയുടെയും ഡ്രസ്സും  അഴുക്കായിരുന്നു,ആ കുട്ടിയും, അതൊക്കെ വൃത്തിയാക്കി. എനിക്ക് കാല് നിലത്ത് പതിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ട് അവർ എല്ലാവരും ചേർന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.കാലിനു ചെറിയൊരു ഫ്രാക്ച്ചർ ഉണ്ടായിരുന്നു. വിവരമറിഞ്ഞു വീട്ടുകാരും, ഫ്രണ്ട്സുമൊക്ക ഹോസ്പിറ്റലിലേക്ക് വന്നു.കാര്യ