പറയാതെ പോയൊരിഷ്ടം ഭാഗം -23💕
ജിഷ......
അപ്പോൾ അതാണ് പേര്,
തിരുവനന്തപുരത്തുള്ള ആളെ ആലപ്പുഴ പോയി തിരക്കിയാൽ എങ്ങനെ കാണാനാ.
ഞാനെന്തൊരു മണ്ടനാ.....
ഛേ.., മറ്റുകാര്യങ്ങൾ കൂടി ആ കുട്ടിയോട് ചോദിക്കേണ്ടതായിരുന്നു . അതിനു മുൻപ് പോയല്ലോ.
എന്തായാലും ഇന്നവളെ കാണാൻ അന്നത്തേക്കാൾ സുന്ദരി ആയിട്ടുണ്ട്.
ഹേയ്.., ഫൈസി, നീ ഇത് എന്തൊക്കെയാ പറയുന്നത്, അവൾ സുന്ദരി ആണെങ്കിൽ നിനക്കെന്താ.
(ഫൈസൽ ന്റെ മനസ്സ് പറഞ്ഞു)
ശെരിയാണല്ലോ, എനിക് ഇതെന്താ പറ്റിയെ.
സ്വയം ചിന്തിച്ചു നിൽക്കുന്ന ഫൈസലിന്റെ അടുത്തേക്ക്, ഫൈസലിന്റെ ഫ്രണ്ട് ഷാനു വരുന്നു.
\"ഹാ..,
നീ ഇവിടെ നിൽക്കുവായിരുന്നോ, ഞാൻ നിന്നെ എവിടെയൊക്കെ
തിരക്കി. \"
\"എടാ ഞാൻ അന്ന് പറഞ്ഞ ആ കുട്ടിയില്ലേ , അവളെ ഞാൻ ഇന്ന് ഇവിടെ വെച്ച് കണ്ടു.\"
\"ഏത് കുട്ടി...\"
\"എടാ.......,
അന്ന് എന്നെ സഹായിച്ച ആ പെൺകുട്ടിയില്ലേ, അവളെ \"
\"ആണോ, എന്നിട്ട് ആളെവിടെ,
നിന്റെ മനസ്സിളക്കിയ ആ വിശ്വ സുന്ദരിയെ എനിക്കൊന്ന് കാണണം.\"
\"അതെന്താ നീ അങ്ങനെ പറഞ്ഞെ\"
\"ഓഹ്..., ഒന്നുമില്ലായെ.....,
നീ ആളെ കാണിച്ചു താ...\"
\"ഇവിടെ ഉണ്ടായിരുന്നല്ലോ, എവിടെപ്പോയി......, ആ.....,
ദേയ് നിൽക്കുന്നു. അതാണ് അവൾ.\"
ഫൈസൽ, ഷാനുവിന് ജിഷാനയെ കാണിച്ചു കൊടുക്കുന്നു.
\"കൊള്ളാല്ലോ, നീ ആ കുട്ടിയോട് സംസാരിച്ചോ \"
\"മം, സംസാരിച്ചു \"
\"എന്നിട്ട് നീ താങ്ക്സ് പറഞ്ഞോ\"
\"ആ പറഞ്ഞു.\"
\" എന്നാ പിന്നെ ഇനി അവളെ വിട്ടേക്ക്.
താങ്ക്സ് പറയാനല്ലേ നീ അവളെ തിരക്കി നടന്നത്. ഇപ്പോൾ നിന്റെ ആ സങ്കടം തീർന്നല്ലോ.
അല്ല അവളെന്താ ഇവിടെന്നാ ഞാൻ ആലോചിക്കുന്നേ. \"
\"അതെന്താ അവൾക്ക് ഇവിടെ വന്നുകൂടെ, അവളുടെ റിലേറ്റീവിന്റെ ആരെങ്കിലും മാര്യേജ് ആയിരിക്കും.\"
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഷാനു വിന് ഒരു കാൾ വരുന്നു.അത് അറ്റന്റ് ചെയ്ത് സംസാരിക്കാനായി അവൻ കുറച്ചു അങ്ങോട്ടേക്ക് മാറുന്നു.
സംസാരിച്ചു കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ജിഷയെ തന്നെ നോക്കി നിൽക്കുന്ന ഫൈസ്സിയെയാണ് ഷാനു കണ്ടത്.
\"അതേ എന്തിനാ വെറുതെ അറിയാൻ പാടില്ലാത്ത പണിക്ക് പോകുന്നത്.\"
\"എന്ത് പണി\"
\"വായി നോട്ടം,\"
\"വായിനോക്കാനോ, ഞാനോ...,
നീ എന്താ ഈ പറയുന്നേ ഞാൻ.....
വെറുതെ\"
\"വേണ്ട,വേണ്ട, വെറുതെ ഒരുണ്ടു കളിക്കണ്ട.\"
\"എടാ, സത്യം പറയാല്ലോ, എനിക്ക് ആ കുട്ടിയെ കാണുമ്പോഴേ ഉള്ളിൽ ഒരു പ്രതേക തരം ഫീലിംഗ് തോന്നുവാ. \"
\"എടാ മണ്ടാ, ഇതിനെയാണ് പ്രണയം എന്ന് പറയുന്നത്. അല്ലെങ്കിൽ നീ ഒന്ന് ആലോചിച്ചു നോക്ക്, ഇത്രയും നാള് നീ എത്രയോ പെൺകുട്ടിയെ കണ്ടിട്ടുണ്ട് എന്നിട്ടും അവരോടരോടും തോന്നാത്ത ഒന്ന് ഇവളോട് തോന്നുന്നില്ലേ,.
അതാണ് പ്രണയത്തിന്റെ ആദ്യ സിംറ്റോം. ആദ്യ കൂടി കാഴ്ച്ചയിൽ തന്നെ അവൾ നിന്റെ ഹൃദയത്തിൽ കയറി കൂടി. അതാണ് സത്യം. \"
\"അപ്പോൾ എനിക്കവളോട് പ്രണയമാണെന്നാണോ നീ
പറയുന്നത്.\"
\"അതെന്ന്....\"
\"നീ എന്താ എന്നെ ഇങ്ങനെ
നോക്കുന്നത്\"
\"അല്ല, നീ ഞങ്ങളുടെ ആ പഴയ ഫൈസ്സി തന്നെ ആണോ എന്നൊന്ന് നോക്കിയതാ. എന്തായാലും ഞാൻ അവളുടെ ഡീറ്റൈൽ ഒന്ന് കിട്ടോന്ന് നോക്കട്ടെ.\"
\"ഇപ്പഴോ\"
\"പിന്നല്ലാതെ. ഇനി എപ്പഴാ ഇങ്ങനൊരു അവസരം കിട്ടുന്നത് \"
അല്പസമയം കഴിഞ്ഞ്, ഷാനു ഫൈസിയുടെ അടുത്തേക്ക് വരുന്നു.
\"അളിയാ ഫുൾ ഡീറ്റൈൽസും കിട്ടി.
പേര് ജിഷാന. ജിഷ എന്ന് വിളിക്കും. മെഡിസിന് പഠിക്കുന്നു.\"
\"മെഡിസിനാണോ പഠിക്കുന്നെ \"
\"അതേ...,
പിന്നെ ഇതിലെ വേറൊരു ട്വിസ്റ്റ് ഉണ്ട് .\"
\"അതെന്താ.....\"
\"അവളെ........
നമ്മുടെ ഇഷാനിയുടെ സിസ്റ്ററാണ്,\"
\"ഇഷാനിയുടെ സിസ്റ്ററോ,\"
\"അതെന്ന് .........
എന്നാലും അവൾക്ക് ഇങ്ങനൊറു സിസ്റ്റർ ഉള്ള കാര്യം നമ്മൾ അറിഞ്ഞില്ലല്ലോ. പക്ഷേ സൗന്ദര്യത്തിന്റ കാര്യത്തിൽ ഇഷാനിടെ അത്ര
പോരാ...\"
ഫ്ങ്ഷൻ കഴിയുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു. അവളെ എപ്പോഴും ഒന്ന് കാണാൻ എന്റെ മനസ്സ് കൊതിച്ചു കൊണ്ടിരുന്നു.
പിന്നെ പലയിടത്തു വെച്ചും ഞാനവളെ കണ്ടു. അവളെ ഓരോ പ്രാവശ്യം കാണുമ്പോഴും ഉള്ളിൽ അവളോടുള്ള സ്നേഹം കൂടി കൂടി വന്നു.
ഷാനു എനിക്ക് വേണ്ടി അവളെ കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് എടുത്തു.
ആള്.....,
പഠിക്കാൻ വലിയ മടിയുള്ള കൂട്ടത്തിലാണ്, പാറിനടക്കുന്ന സ്വാഭാവക്കാരിയാണ്.
എന്റെ ക്യാരക്റ്ററിന് ഓപോസിറ്റ് ആയിരുന്നു അവളുടെ ക്യാരക്ടർ.
എന്നിട്ടും എനിക്ക് അവളെ വിട്ടുകളയാൻ എനിക്ക് തോന്നിയില്ല.
അവൾക്ക് വേണ്ടി ഞാൻ എന്റെ ക്യാരക്ടർ പതിയെ പതിയെ മാറ്റാൻ തുടങ്ങി. എന്റെ ജീവിതത്തിലേക്ക് അവളെ കൂട്ടാൻ ഞാൻ തീരുമാനിച്ചു.
അപ്പോഴും അവൾക്ക് ഇനി മാറ്റാരോടെങ്കിലും പ്രണയം കാണുമോ എന്ന് ഞാൻ ഭയന്നു.
കുറച്ചു പാട് പെട്ടിട്ടാണെങ്കിലും അത് കണ്ടുപിടിക്കാൻ കഴിഞ്ഞു.
അവൾക്ക് ആരുമായും റിലേഷൻ ഇല്ലെന്നറിഞ്ഞപ്പോൾ ആ കുട്ടിയോട് ഇഷ്ടം തുറന്ന് പറയാൻ ഷാനു എന്നെ ഒരുപാട് നിർബന്ധിച്ചു. പക്ഷേ അതൊന്നും എന്നെ കൊണ്ട് പറ്റില്ലായിരുന്നു.
\"എടാ നിനക്ക് ആ കുട്ടിയോട് പറയാൻ വയ്യെങ്കിൽ വേണ്ട. ഇഷയുടെ മാര്യേജ് കഴിഞ്ഞ സ്ഥിതിക്ക് ഇനി അവളുടെ മാര്യേജ് അവർ നോക്കുന്നുണ്ടായിരിക്കുമല്ലോ.
അപ്പോൾ ഒരു പ്രെപ്പോസൽ ആയിട്ട് നീ നിന്റെ വീട്ടുകാരെയും കൂട്ടി അവരുടെ വീട്ടിൽ ചെന്ന് സംസാരിക്ക്. \"
\"അത്........,
ഞാൻ എങ്ങനാ, ഉപ്പാടെ ഇത് പറയുന്നത് , എനിക്ക് ഒരു കോൺഫിഡൻസ് ഇല്ല ഡാ.... \"
\"എന്നാ പിന്നെ വിട്ടേക്ക്....,
ഒന്നിനും വയ്യെങ്കിൽ പിന്നെ എങ്ങനെയാ.\"
\"നീ ഒന്ന് സഹായിക്ക് ഡാ....\"
\"എന്നാ പിന്നെ നീ ഒരു കാര്യം ചെയ്യ് സംഭവം നിന്റെ ഉമ്മാടെ പറയ്, ഉമ്മ ഉപ്പാടെ പറയട്ടെ.
എന്തായാലും അവളെ ആർക്കും ഇഷ്ടപ്പെടാതിരിക്കില്ല.\"
\"എന്നാൽ പിന്നെ അങ്ങനെ ചെയ്യാം അല്ലേ\"
\"ആ, നീ കാര്യം ഉമ്മാടെ പറയ് \"
ഞാൻ ഈ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ, അവർക്കൊന്നും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.
പിന്നെ ഞാൻ ആദ്യമായി ആവശ്യപ്പെട്ട കാര്യമായത്തു കൊണ്ട് ഉപ്പയും
സമ്മതം മൂളി .
അവളുടെ ഫാമിലിയെക്കുറിച്ച് തിരക്കിയതിനുശേഷം ഉപ്പ ജിഷയുടെ പാരന്റ്സുമായി സംസാരിച്ചു.
അവർക്കും ഈ ബന്തത്തോട് താല്പര്യം ഉള്ളത് കൊണ്ട് ഞങ്ങളോടെ പെണ്ണുകാണാനായി വീട്ടിലേക്ക് വരാൻ പറഞ്ഞു.
അങ്ങനെയാണ് ഞങ്ങൾ അവിടേക്ക് ചെല്ലുന്നത്.അവിടെ വെച്ച് ഞാൻ ജിഷയോട് സംസാരിച്ചപ്പോൾ അവൾക്ക് എന്നെ ഇഷ്ടമായെന്നാണ് പറഞ്ഞത് . അങ്ങനെയാണ് വീട്ടുകാർ വിവാഹം തീരുമാനിച്ചതും. \"
\"ആദ്യം എൻഗേജ്മെന്റ് നടത്തിയതിന് ശേഷം ഒരു വർഷം കഴിഞ്ഞല്ലേ നിങ്ങളുടെ വിവാഹം തീരുമാനിച്ചിരുന്നത്.\"
\"അതേ....\"
\"പിന്നെ എന്തിനാ അത് മാറ്റി എത്രയും വേഗം വിവാഹം വേണമെന്ന് നിങ്ങൾ ആവശ്യപ്പെട്ടത് . \"
\"അത്,എന്റെ നിർബന്ധപ്രകാരമാണ് \"
\"അത് എന്തിനു വേണ്ടിയാണ്.\"
\"അത്........
ജിഷ പറഞ്ഞിട്ടാണ്.\"
\"ജിഷയോ......\"
തുടരും..........
പറയാതെ പോയൊരിഷ്ടം ഭാഗം -24💕
\"അതേ......ജിഷ പറഞ്ഞിട്ടാണ് വിവാഹം എത്രയും പെട്ടെന്ന് നടത്താൻ ഞാൻ ജിഷയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടത്.\"\"അതിന്റെ കാരണമെന്താണെന്ന് ഫൈസൽ ജിഷാനയോട് ചോദിച്ചില്ലേ\"\"ചോദിച്ചു, അവൾ അതിനുള്ള കാരണവും എന്നോട് പറഞ്ഞിരുന്നു. \"\"എന്താണത് \"\"സോറി സാർ.....അത് എനിക്ക് സാറിനോട് പറയാൻ കഴിയില്ല. അവൾ എന്നെ വിശ്വസിച്ചു ആദ്യമായി എന്നോട് പറഞ്ഞ കാര്യമാണത്. അതുകൊണ്ട് തന്നെ അത് സാറിനോട് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.\"\"നോക്ക് ഫൈസൽ....ചിലപ്പോൾ നിങ്ങൾ ഈ മറച്ചു വെയ്ക്കുന്ന കാരണമാവാം ഒരു പക്ഷേ ആ കുട്ടിയുടെ മരണത്തിനു പിന്നിൽ.അതുകൊണ്ട് തന്നെ നിങ്ങൾ ഞങ്ങളോട് സഹകരിച്ചേ പറ്റു .മരിച്ചു പ