പറയാതെ പോയൊരിഷ്ടം ഭാഗം -24💕
\"അതേ......
ജിഷ പറഞ്ഞിട്ടാണ് വിവാഹം എത്രയും പെട്ടെന്ന് നടത്താൻ ഞാൻ ജിഷയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടത്.\"
\"അതിന്റെ കാരണമെന്താണെന്ന് ഫൈസൽ ജിഷാനയോട് ചോദിച്ചില്ലേ\"
\"ചോദിച്ചു, അവൾ അതിനുള്ള കാരണവും എന്നോട് പറഞ്ഞിരുന്നു. \"
\"എന്താണത് \"
\"സോറി സാർ.....
അത് എനിക്ക് സാറിനോട് പറയാൻ കഴിയില്ല. അവൾ എന്നെ വിശ്വസിച്ചു ആദ്യമായി എന്നോട് പറഞ്ഞ കാര്യമാണത്. അതുകൊണ്ട് തന്നെ അത് സാറിനോട് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.\"
\"നോക്ക് ഫൈസൽ....
ചിലപ്പോൾ നിങ്ങൾ ഈ മറച്ചു വെയ്ക്കുന്ന കാരണമാവാം ഒരു പക്ഷേ ആ കുട്ടിയുടെ മരണത്തിനു പിന്നിൽ.
അതുകൊണ്ട് തന്നെ നിങ്ങൾ ഞങ്ങളോട് സഹകരിച്ചേ പറ്റു .
മരിച്ചു പോയ ഒരാൾക്ക് കൊടുത്ത വാക്കിന്റെ പേരിൽ നിങ്ങൾ ഈ ചെയ്യുന്നത്, ചിലപ്പോൾ ആ കുട്ടിയോട് തന്നെ ചെയ്യുന്ന നിതികേടാവാം.\"
\"സാർ.....
ഒരിക്കലും ഈ കാരണം കൊണ്ട് അവൾക് സൂയിസൈഡ് ചെയ്യേണ്ട ആവശ്യം ഇല്ല. കാരണം ഇത് അവളെ ബാധിക്കുന്ന ഒന്നല്ല.
എന്നാലും ഞാൻ അത് സാറിനോട് പറയാം. കാരണം സാർ പറഞ്ഞത് പോലെ അവളുടെ മരണത്തിന് പിന്നിലെ ദുരുഹത എന്താണെന്ന് എനിക്കറിയണം.
പക്ഷേ എനിക്കൊരു ഡിമാൻഡ്
ഉണ്ട് \"
\"എന്താ അത് \"
\"ഞാൻ ഈ പറയുന്ന കാര്യം മരണപ്പെട്ട ജിഷക്ക് ഒരിക്കലും പ്രതികൂലമായി ബാധിക്കില്ല,
പക്ഷേ.......
ജീവിച്ചിരിക്കുന്നവർക്ക് ഇതിന്റെ പേരിൽ ഒരു ചീത്ത പേര് വരരുത്. കേസിന്റെ ആവശ്യത്തിനല്ലാതെ സാർ ഈ കാര്യം മറ്റാരോടും പറയുകയും ചെയ്യരുത്.\"
\"തീർച്ചയായും......
കേസിന്റെ ആവിശ്യത്തിനല്ലാതെ ഞാൻ നിങ്ങളുടെ പേർസണൽ കാര്യങ്ങൾ പരസ്യപ്പെടുത്തില്ല. ഇതെന്റെ
ഉറപ്പാണ്.\"
\"എന്നാൽ ഞാൻ അത് പറയാം സാർ \"
ഫൈസൽ പ്രവീണിനോട് ആ കാര്യം പറയുന്നു.
\" ഫൈസൽ, നിങ്ങൾ ഈ തന്നത് വിലപ്പെട്ടൊരു ഇൻഫർമേഷൻ തന്നെ ആയിരുന്നു. താങ്ക്സ് എന്നോട് സഹകരിച്ചതിന്.\"
\"മറ്റൊന്നും ചോദിക്കാൻ ഇല്ലെങ്കിൽ ഞാൻ പോയ്ക്കോട്ടേ, സാർ എനിക്ക് കുറച്ചു തിരക്കുണ്ടായിരുന്നു.\"
\"ഓഫ്‌കോഴ്സ്, \"
\"താങ്ക്യൂ സാർ \"
ഫൈസൽ ഇഷാനിയോട് യാത്ര പറഞ്ഞിറങ്ങി .
\"ശെരി.....
എന്നാ പിന്നെ ഞാനും ഇറങ്ങുവാണ് ഇഷ. പിന്നെ.....
ഇവിടെ മാരേജിന് വീഡിയോ എടുത്തിട്ടുണ്ടായിരുന്നില്ലേ \"
\"ഉണ്ടായിരുന്നു\"
\" എനിക്ക് അതിന്റ ഒരു കോപ്പി വേണമായിരുന്നു.\"
\"അതിനെന്താ, ഞാൻ സ്റ്റുഡിയോയിൽ പറഞ്ഞു എടുപ്പിക്കാം \"
\"പിന്നെ എടുക്കുമ്പോൾ, എഡിറ്റിംഗ് ചെയ്യാത്തത് കിട്ടിയാൽ ഉപകാരമായിരുന്നു. അത് അവർക്ക് തരാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് പറയുവാണെങ്കിൽ എന്നെ വിളിച്ചാൽ മതി, ഞാൻ വാങ്ങിക്കോളാം.
\"ശെരിയടാ.....\"
\"എന്ന ഞാൻ ഇറങ്ങുന്നു \"
\"ഓക്കേ.... \"
പ്രവീൺ പോയി കുറച്ചു കഴിഞ്ഞ്, പ്രവീണിന്റെ ഫോണിലേക്ക് ഇഷാനിയുടെ കാൾ വരുന്നു .
\"ഹലോ......,
എന്താ ഇഷ......,
എപ്പോൾ, ഏത് ഹോസ്പിറ്റലിൽ ആണ്, ഞാൻ ഇപ്പോൾ തന്നെ എത്താം. \"
\"എന്താ സാർ, എന്താ പ്രശ്നം \"
\"മരണപ്പെട്ട കുട്ടിയുടെ, അടുത്ത കുട്ടുകാരി ആയിരുന്ന കുട്ടി സൂയിസൈഡ് ചെയ്യാൻ ശ്രേമിച്ചു.
ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. എനിക്ക് അങ്ങോട്ടേക്ക് പോകണം ഞാൻ ഒന്ന് ഇറങ്ങുവാ....\"
\"ശെരി....., സാർ \"
പ്രവീൺ വേഗം ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
ഹോസ്പിറ്റലിൽ...........
Icu വിന് മുന്നിലായി ജിഷയുടെയും, സിയയുടെയും പാരന്റ്സ് നിൽപ്പുണ്ടായിരുന്നു.
\"കർത്താവെ എന്റെ കുട്ടികൾക്ക് ഇതെന്താ പറ്റിയത്. താലോചിച്ചു കൊണ്ട് നടന്ന ഒന്ന് പോയി, ഇനി ഇവളെയും നീ എടുക്കുവാണോ.\"
\" എന്താ ആന്റി......
ആന്റി വിഷമിക്കാതെ അവൾക്ക് ഒന്നും സംഭവിക്കില്ല \"
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴേക്കും, പ്രവീൺ അവിടേക്ക് വരുന്നു. പ്രവീണിനെ കണ്ടതും ഇഷാനി പ്രവീണിന് അടുത്തേക്ക് ചെല്ലുന്നു.
\"കുട്ടിക്ക് ഇപ്പോൾ ഏങ്ങനെയുണ്ട്
ഇഷാ \"
\"അറിയില്ല, ഡോക്ടർ പുറത്തേക്ക് ഇത് വരെ വന്നിട്ടില്ല \"
\"എന്താ പെട്ടെന്ന് ഇങ്ങനെ ചെയ്യാൻ കാരണം\"
\" അറിയില്ല ഡാ ....
നീ വന്ന് ചോദ്യം ചെയ്ത് പോയതിനുശേഷം ആള് ആകെ മൂഡ് ഓഫ് ആയിരുന്നു എന്നാ ആന്റി പറഞ്ഞത് \"
ഇവർ രണ്ടു പേരും സംസാരിക്കുന്നത് കണ്ട് ഇഷാനിയുടെ ഫാദർ (ഷാനവാസ് )
പ്രവീണിന്റെ അടുത്തേക്ക് വന്നു.
\"സാറെ....
എനിക്കൊരു കാര്യം പറയാനുണ്ട് \"
\"എന്താ \"
\"ഇനി ഒരു അന്നേഷണവും വേണ്ട, കേസും വേണ്ട, ഒന്നും വേണ്ട.
ഞങ്ങൾക്ക് ഞങ്ങളുടെ മോളാണ് വലുത്.
ഒരാളോ പോയി, ഇനി അതിന്റെ പേരിൽ
മറ്റൊരാളെക്കൂടി നഷ്ടപ്പെടുത്താൻ ഞങ്ങൾക്ക് വയ്യ. ഞങ്ങൾ കേസ് പിൻവലിച്ചേക്കാം \"
\"എന്താ പപ്പാ ഇത്.....,
പപ്പ എന്തൊക്കെയാ ഈ പറയുന്നത് \"
\" നീ ഇതൊക്കെ കാണുന്നില്ലേ മോളെ, കാരണമറിയാതെ ഒരാള് പോയി, അടുത്ത ആള് താ അകത്തു കിടക്കുവാ
എന്താ സംഭവിക്കുന്നതെന്ന് പപ്പക്ക് അറിയില്ല .\"
\" പപ്പ വന്നേ ഇവിടെ ഇരിക്ക്.
സോറി ഡാ...., പപ്പ എന്തോ വിഷമത്തിൽ പറഞ്ഞതാണ് \"
\"ഹേയ്....
ഇട്സ് ഓക്കേ \"
Icu വിൽ നിന്നും പുറത്തേക്ക് വന്ന ഡോക്ടറോഡ് അവർ കാര്യങ്ങൾ തിരക്കി.
\"ഡോക്ടർ.......
മോൾക്ക് ഏങ്ങനെ ഉണ്ട് \"
\"ഇപ്പോൾ കുഴപ്പമൊന്നുമില്ല, അപകടം നില തരണം ചെയ്തിട്ടുണ്ട്, പേടിക്കണ്ട ആവശ്യം ഇല്ല. സമയത്തിന് കൊണ്ട് വന്നതുകൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
ആ കുട്ടിയുടെ പാരന്റ്സ് ആരാ.\"
\'ഞങ്ങളാണ് ഡോക്ടർ \"
\"നിങ്ങളൊന്നു എന്റെ റൂമിലേക്ക് വരൂ \"
സിയയുടെ പേരൻസ് ഡോക്ട്റുടെ റൂമിലേക്ക് ചെല്ലുന്നു. അവർക്കൊപ്പം ഇഷാനിയും പോകുന്നു.
അവിടെവെച്ചു, ഒരു അച്ഛനും അമ്മയും വിവാഹം കഴിയാത്ത തന്റെ മകളെ കുറിച്ച് കേൾക്കാൻ കഴിയാത്ത ആ വാർത്ത കേട്ടു.
അത് കേട്ട് എല്ലാപേരും, അന്തം വിട്ടു നിന്നു.
സിയ രണ്ടുമാസം പ്രെഗ്നന്റ് ആയിരുന്നുവെന്നും, ഇപ്പോൾ അത് അബോർഷൻ ആയെന്നും അറിഞ്ഞപ്പോൾ സിയയുടെ പേരെന്റ്സിന്, അത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല .
സങ്കടം താങ്ങാൻ കഴിയാതെ അവർ ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങി .
ഇഷാനി അവരെ രണ്ടുപേരെയും തന്നാൽ ആകും വിധം സമാധാനിപ്പിച്ചു.
അവർ പുറത്തിറങ്ങിയതിനു ശേഷം പ്രവീൺ ഡോക്ടറെ കാണാനായി അകത്തേക്ക് ചെല്ലുന്നു.
\"എന്താ മോളെ , ഡോക്ടർ എന്ത് പറഞ്ഞു.\"
\"ഹേയ്.......,
നത്തിങ് മമ്മി, ഇങ്ങനെ ചെയ്യാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടായിരുന്നോ എന്ന് ചോദിക്കാനായി വിളിച്ചതാണ് \"
\"എന്തിനാ മോളെ, അവരോട് മറക്കുന്നത്, അവള് തെറ്റ് ചെയ്തിട്ടല്ലേ \"
\"എന്താ, എന്താ കാര്യം\"
\"എന്താ ആന്റി ഇത്...\"
\"എന്താ മോളെ, എന്താ പ്രശ്നം\"
\"അത്.... പപ്പാ....
സിയ പ്രെഗ്നന്റ് ആയിരുന്നു. ഇപ്പോൾ അബോർഷൻ ആയി\"
\"പ്രെഗ്നന്റോ....\"
\"മ്മം....\"
\"എന്തൊക്കെയാ ഈ കേൾക്കുന്നത്,\"
\"നമ്മുടെ പിള്ളേര് നമ്മുടെ കൈയ് വിട്ട് പോയത് നമ്മൾ അറിഞ്ഞില്ലല്ലോടാ ഷാനു....\"
\"നീ ഇങ്ങനെ വിഷമിക്കാതെ, അവൾക്ക് എന്തെങ്കിലും തെറ്റ് പറ്റിയതാവും, ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ. നമുക്ക് നമ്മുടെ കുട്ടിയുടെ ജീവനല്ലേഡാ.... ,
വലുത്.\"
\"പേഷന്റിനെ വേണമെങ്കിൽ കയറി കാണാം കേട്ടോ \"
\"ശെരി, സിസ്റ്റർ....\"
\"അവളെ ഞാനൊന്ന് കാണട്ടെ, ചോദിക്കുന്നുണ്ട് അവളോട് ഞാൻ \"
\"എന്താ ആന്റി ഇത്....
അവളുടെ ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം കൊണ്ടാണ്.
വീണ്ടും ഈ കാര്യങ്ങൾ ചോദിച്ചു അവളെ വിഷമിപ്പിക്കണ്ട. അതൊക്കെ നമുക്ക് വിശദമായി പിന്നീട് ചോദിക്കാം \"
തുടരും ..............
പറയാതെ പോയൊരിഷ്ടം ഭാഗം -25💕
പ്രവീൺ ഡോക്ടറെ കണ്ട് പുറത്തിറങ്ങിയതിനു ശേഷം, ഇഷാനിയുടെ അടുത്തേക്ക് വരുന്നു.\"ഇഷാ...,എനിക്ക് ആ കുട്ടിയോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്\"\"ഇപ്പൊ വേണോ, പ്രവീൺ\"\"യെസ്....,ഇതിപ്പോൾ ഹോസ്പിറ്റലിൽആണല്ലോ. ഇതിന്റെ പേരിൽ എന്തെങ്കിലും പ്രേശ്നം ഉണ്ടാവുകയാണെങ്കിൽ ഡോക്ടർസ് അടുത്തു തന്നെ ഉണ്ടല്ലോ .ഡോക്ടർ ഓക്കേ പറഞ്ഞിട്ടുണ്ട്.\"\"ഒക്കെ..., എന്നാ പിന്നെ നീ കയറി കണ്ടോ \"പ്രവീണിനൊപ്പം ഇഷാനിയും, സിയ യുടെ അടുത്തേക്ക് ചെല്ലുന്നു.മയക്കത്തിലായിരുന്ന സിയയെ ഇഷാനി ഉണർത്തുന്നു\"സിയാ.., സിയാ\"സിയ മെല്ലെ കണ്ണുകൾ തുറക്കുന്നു.\"എന്താ മോളെ നീ ഈ കാണിച്ചത്. നമ്മുടെ പേരെൻസിനെ കുറിച്ചെങ്കിലും