Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -25💕

പ്രവീൺ ഡോക്ടറെ കണ്ട് പുറത്തിറങ്ങിയതിനു ശേഷം, ഇഷാനിയുടെ അടുത്തേക്ക് വരുന്നു.

\"ഇഷാ...,
എനിക്ക് ആ കുട്ടിയോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്\"

\"ഇപ്പൊ വേണോ, പ്രവീൺ\"

\"യെസ്....,
ഇതിപ്പോൾ ഹോസ്പിറ്റലിൽ
ആണല്ലോ. ഇതിന്റെ പേരിൽ എന്തെങ്കിലും പ്രേശ്നം ഉണ്ടാവുകയാണെങ്കിൽ ഡോക്ടർസ് അടുത്തു തന്നെ ഉണ്ടല്ലോ .
ഡോക്ടർ ഓക്കേ പറഞ്ഞിട്ടുണ്ട്.\"

\"ഒക്കെ...,
എന്നാ പിന്നെ നീ കയറി കണ്ടോ \"

പ്രവീണിനൊപ്പം ഇഷാനിയും,  സിയ യുടെ അടുത്തേക്ക് ചെല്ലുന്നു.
മയക്കത്തിലായിരുന്ന സിയയെ ഇഷാനി ഉണർത്തുന്നു

\"സിയാ.., സിയാ\"

സിയ മെല്ലെ കണ്ണുകൾ തുറക്കുന്നു.

\"എന്താ മോളെ നീ ഈ കാണിച്ചത്.  നമ്മുടെ പേരെൻസിനെ കുറിച്ചെങ്കിലും നിനക്കൊന്ന് ഓർക്കാമായിരുന്നില്ലേ.

ജിഷ പോയ സങ്കടം ഇപ്പഴും ഉള്ളിൽ നിന്നും പോയിട്ടില്ല. അപ്പോഴേക്കും നീ കൂടി ഇങ്ങനെ ചെയ്താൽ, പിന്നെ അവർ ജീവിച്ചിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.\"

ഇഷാനി പറഞ്ഞത് കേട്ട് സിയ  പൊട്ടി കരയാൻ തുടങ്ങി. 

\"കൊള്ളാം, താൻ ഈ കുട്ടിയെ വിഷമിപ്പിക്കാനാണോ വന്നത്. \"

\"സോറി....
നീ കരയണ്ട, കരയാൻ വേണ്ടി പറഞ്ഞതല്ല ഞാൻ ഉള്ളിലെ വിഷമം  അടക്കി വെക്കാൻ കഴിയാത്തത് കൊണ്ടാ പറഞ്ഞത് .

പ്രവീണിന് നിന്നോട് എന്തോ ചോദിക്കാനുണ്ടെന്ന്. ഉള്ളിൽ നിങ്ങൾ എന്തെങ്കിലും മറക്കുന്നുണ്ടെങ്കിൽ അത് തുറന്ന് പറയ്‌ മോളെ.
ഞാൻ ഇത് കഴിഞ്ഞ് വരാം. ഞാൻ പുറത്ത് കാണും. \"

ഇഷാനി പുറത്തേക്ക് വരുന്നു.

\"ഇപ്പോൾ ഇയ്യാൾക്ക് കുഴപ്പമൊന്നുമില്ലല്ലോ \"

\"ഇല്ല സാർ \"

\"താൻ എന്തിനാ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചത്. ഇഷാനി പറഞ്ഞത് പോലെ തനിക്കെന്തെകിലും പുറത്ത് പറയാൻ കഴിയാത്ത പ്രശ്നമുണ്ടോ \"

\"ഏയ്.....
അങ്ങനൊന്നുമില്ല സാർ.\"

\"പിന്നെന്തിനാ താൻ ഇങ്ങനെ ചെയ്തത്. താൻ പ്രെഗ്നന്റ് ആണെന്ന് വീട്ടുകാരോട് പറയാൻ കഴിയാത്തത്
കൊണ്ടാണോ \"

അത് കേട്ടതും സിയ ഒന്ന് ഞെട്ടി. 

\"ഇയ്യാള് ഞെട്ടണ്ട,  ഇപ്പോൾ ഈ കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം. ഇഷാനിക്കും, നിങ്ങളുടെ പേരെൻസിനും എല്ലാം.

ഇപ്പോൾ തനിക്കൊന്നും പറ്റിയിട്ടില്ല. പക്ഷേ തന്റെ കുഞ്ഞ് അബോർഷൻ ആയി. \"

അത് കേട്ട് സിയ വീണ്ടും കരയാൻ തുടങ്ങി .

\"ഇനി കരഞ്ഞിട്ടെന്താ കാര്യം സംഭവിക്കാനുള്ളത് സംഭവിച്ചില്ലേ.

എന്താ താൻ സ്നേഹിക്കുന്ന പയ്യന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായോ,
അതാണോ തന്നെ സൂയിസൈഡ് ചെയ്യാൻ
പ്രേരിപ്പിച്ചത്.\"

\"അല്ല സാർ . എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി, ഞാൻ ചെയ്തു.\"

\"ഓക്കേ.....
ഇതൊക്കെ നിങ്ങളുടെ പേഴ്സണൽ കാര്യങ്ങളാണ് അതിനെക്കുറിച്ച് കൂടുതൽ അറിയേണ്ട ആവശ്യം എനിക്കില്ല .

എനിക്ക് തന്നോട് ചോദിക്കാൻ ഒരു ചോദ്യം മാത്രമേ ഉള്ളു. അത് ഞാൻ ഒരിക്കൽ തന്നോട് ചോദിച്ചിരുന്നു.
പക്ഷേ താനന്ന് വ്യക്തമായ ഒരു ഉത്തരം തന്നിരുന്നില്ല.അതുകൊണ്ട് തന്നെ വീണ്ടും ഞാൻ ആ ചോദ്യം ചോദിക്കുവാണ്.

കോളേജിൽ വെച്ച് അന്ന് നിങ്ങൾ തമ്മിൽ  പിണങ്ങിയതിന്റെ കാരണം എന്താണ്. \"

\"ഈ കാരണത്തിന്റെ പേരിലാണ്  സാർ ഞങ്ങൾ അന്ന് പിണങ്ങിയത്.

ഫസ്റ്റ്ഇയറിൽ പഠിക്കുമ്പോൾ തൊട്ടായിരുന്നു ഞാനും കിരണും തമ്മിൽ അടുപ്പത്തിലാകുന്നത്.

  അവന് എന്നോടുള്ള ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞത് ജിഷയോട് ആയിരുന്നു. എനിക്കും അവനെ ഇഷ്ടായിരുന്നു. പ്രെപോസ് ചെയ്തതിന് ശേഷം ഞങ്ങൾ തമ്മിൽ  നല്ല അടുപ്പത്തിലായിരുന്നു .

ഞങ്ങൾ രണ്ടു പേരും വ്യത്യസ്ത കാസ്റ്റ് ആയത് കൊണ്ട് പ്രശ്നം ഉണ്ടാകുമോ എന്ന്  പേടി ഉണ്ടായിരുന്നു. ആ കാര്യത്തിൽ പേടി വേണ്ടെന്നും, അവന്റെ ആഗ്രഹത്തിന് അവന്റെ വീട്ടുകാർ എതിരുനിൽക്കില്ലെന്നും അവനെനിക് ഉറപ്പ് തന്നിട്ടുണ്ടായിരുന്നു.


ഇടക്ക് ലീവിന് വീട്ടിലേക്ക് വന്നപ്പോൾ 
സ്കൂട്ടറിൽ നിന്നും വീണു ജിഷയുടെ കാലിനു ചെറിയൊരു  ഫ്രാക്ച്ചർ ഉണ്ടായിരുന്നു.

ആ സമയത്ത്  അവളില്ലാതെ ഞാൻ ഒറ്റക്കായിരുന്നു  ഹോസ്റ്റലിലേക്ക് തിരികെ പോയത്. 

ആ സമയത്ത്...
 ഒരു ദിവസം ഞാനും കിരണും അവന്റ കസിന്റെ വീട്ടിലേക്ക്  പോയിരുന്നു.അവന്റെ കസിന് ഞങ്ങളുടെ കാര്യം അറിയാമായിരുന്നു. അവർക്ക് എന്നെ പരിചയപ്പെടുത്താൻ വേണ്ടിട്ടാണ് എന്നെയും കൊണ്ട് അവൻ അവിടേക്ക് ചെന്നത്. 

തിരിച്ചു വരുന്ന വഴി  അന്ന് നല്ല മഴ ആയതുകൊണ്ട് ഞങ്ങൾക്ക്  തിരിച്ചു വരാൻ കഴിഞ്ഞില്ല.ഞങ്ങൾ  അന്ന് അവിടെ ഒരു ഹോട്ടലിൽ തങ്ങി.   ഫ്രണ്ട്സിനോട്  പറഞ്ഞത് ഞങ്ങൾ  കിരണിന്റെ കസിന്റെ വീട്ടിലാണെന്നാണ്.

അന്ന് അവിടെ വെച്ച് ഞങ്ങൾ ഒരുപാട് അടുക്കുകയും . സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കുകയും ചെയ്തു.
ജിഷ അറിഞ്ഞാൽ അവൾക്കത് സഹിക്കാൻ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു.

അവളുടെ ഭാഗത്തു നിന്നുമുള്ള പ്രതികരണം ഏങ്ങനെ ആകുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു.അതുകൊണ്ട് തന്നെ  ഞങ്ങൾ ഈ കാര്യം മറച്ചു വെച്ചു.
ഞാൻ ജീവിതത്തിൽ ആദ്യമായി അവളോട്‌  പറയാതെ മറച്ചു വെച്ച രഹസ്യവും അതായിരുന്നു.

പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.   അബോർഷൻ ചെയ്യാമെന്ന് ഞങ്ങൾ  ആദ്യം തീരുമാനിച്ചു.
പക്ഷേ, എങ്ങനെ അത് സാധ്യമാകുമെന്ന് ഞങ്ങൾക്ക് അറില്ലായിരുന്നു

എന്നിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും തിരിച്ചറിയാൻ  ജിഷക്ക് കഴിയുമായിരുന്നു. അതുകൊണ്ട് തന്നെ അവളിൽ നിന്നും ഇതെനിക്ക് ഒരിക്കലും മൂടി വെക്കാൻ കഴിയുമായിരുന്നില്ല .

ഞങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ലാത്തത് കൊണ്ട്, അതുകൊണ്ടാണ് ഞാൻ  ഈ കാര്യം അവളോട്‌ പറഞ്ഞത് .
അത്  കേട്ടുകഴിഞ്ഞപ്പോൾ അവളൾക്ക് ഉണ്ടായ മാറ്റം ഞാൻ ഇന്നും ഓർക്കുന്നു.

 പിന്നെ ഞാൻ പറയുന്നതൊന്നും കേൾക്കാൻ അവൾ തയ്യാറായില്ല. 
ആ പ്രേശ്നത്തിന്റെ പേരിലായിരുന്നു അന്ന്  കോളേജിൽ വെച്ച് അവളെന്നെ പിടിച്ചു തള്ളിയതും ഞങ്ങൾ തമ്മിൽ പിണങ്ങി വീട്ടിലേക്ക് വന്നതും.

വീട്ടിൽ വന്ന് കഴിഞ്ഞ് അവൾ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. രണ്ട് ദിവസം വരെ അവൾ എന്നോട് ഒന്ന് മിണ്ടാനോ, കാണാനോ കുട്ടാക്കിയില്ല.

അവളുടെ അകൽച്ച, അതെനിക് സഹിക്കാൻ കഴിയില്ലായിരുന്നു . അന്ന് എന്റെ മുന്നിലെ ഏക മാർഗം മരണം മാത്രമായിരുന്നു.

അന്ന് ഞാൻ എന്റെ ജീവൻ ഇല്ലാതാക്കാൻ ശ്രേമിച്ചിരുന്നു.  അന്ന് എന്നെ അതിൽ നിന്നും രക്ഷിച്ചത് ജിഷ ആയിരുന്നു. അവൾക്ക് എന്നോട് ശെമിക്കാൻ മിനിറ്റുകൾ മാത്രം  മതിയായിരുന്നു.

പക്ഷേ ഈ കാര്യം വീട്ടിൽ ഏങ്ങനെ അവതരിപ്പിക്കുമെന്ന് അറിയാതെ വിഷമിച്ച് ഇരിക്കുമ്പോഴായിരുന്നു , ഫൈസി ചേട്ടനും ഫാമിലിയും ജിഷയെ പെണ്ണ് കാണാനായി അവളുടെ വീട്ടിലേക്ക് വന്നത്. 
       
അവർ വന്ന് ജിഷയെ കണ്ട് ഇഷ്പ്പെട്ടു,
 രണ്ടു കൂട്ടർക്കും ഇഷ്ടമായത് കൊണ്ട്  
അവരുടെ എൻഗേജ്മെന്റ് നടത്താനും അവരുടെ വീട്ടുകാർ തിരുമാനിച്ചു.

എൻഗേജ്മെന്റ് കഴിഞ്ഞു ഒരു വർഷം കഴിഞ്ഞായിരുന്നു  അവരുടെ       വിവാഹം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നത് .

അവളുടെ വിവാഹം കഴിഞ്ഞു കഴിഞ്ഞാൽ എന്റെ കാര്യം എങ്ങനെയെങ്കിലും വീട്ടിൽ പറഞ്ഞു സമ്മതിക്കാമെന്നായിരുന്നു, ജിഷയുടെ പ്ലാൻ.അങ്ങനെ എന്റെ കാര്യം ജിഷ, ഫൈസി ചേട്ടനോട് പറഞ്ഞു.
അവളോടുള്ള ഇഷ്ടം കൊണ്ടാകണം, ആ ചേട്ടൻ അതിന് സമ്മതിച്ചു.

അങ്ങനെയാണ് ഉടനെ തന്നെ വിവാഹം വേണമെന്ന് ആ ചേട്ടൻ വാശി പിടിച്ചതും, വിവാഹം തീരുമാനിച്ചതും. \"                                     

                                                   തുടരും..........



  പറയാതെ പോയൊരിഷ്ടം     ഭാഗം -26💕

പറയാതെ പോയൊരിഷ്ടം ഭാഗം -26💕

4.7
9716

\"അപ്പോൾ ജിഷാനക്ക് ഫൈസ്സലുമായിട്ടുള്ള വിവാഹത്തിന് അത്ര വലിയ താല്പര്യമില്ലായിരുന്നു  അല്ലേ.ആ  കുട്ടി ഇതിന് സമ്മതിച്ചത് നിങ്ങളുടെ വിവാഹം  വേഗം നടത്താൻ വേണ്ടി മാത്രമായിരുന്നോ . \"\"അങ്ങനെ അല്ല സാർ , അവൾക്ക് ഈ ബന്ധത്തോട് പൂർണ്ണ സമ്മതമായിരുന്നു.പക്ഷേ  കോഴ്സ് കംപ്ലീറ്റ് ചെയ്തതിന് മുൻപ് വിവാഹം നടത്തുന്നതിൽ അവൾക്ക് ചെറിയൊരു വിഷമം ഉണ്ടായിരുന്നു.  അത്രയേയുള്ളു. ഞാൻ  നേരത്തെ പറഞ്ഞല്ലോ സാർ, എനിക്ക്  വേണ്ടിയായിരുന്നു അവൾ ഇത്രയും പെട്ടെന്ന് വിവാഹതിന് തയ്യാറായത്.\"\"അപ്പോൾ വിവാഹം ഉറപ്പിച്ചതിന് ശേഷം  ഈ കല്യാണത്തോട് താല്പര്യം കുറവുള്ളതായി ഒരിക്കൽ പോലു