Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -26💕

\"അപ്പോൾ ജിഷാനക്ക് ഫൈസ്സലുമായിട്ടുള്ള വിവാഹത്തിന് അത്ര വലിയ താല്പര്യമില്ലായിരുന്നു  അല്ലേ.
ആ  കുട്ടി ഇതിന് സമ്മതിച്ചത് നിങ്ങളുടെ വിവാഹം  വേഗം നടത്താൻ വേണ്ടി മാത്രമായിരുന്നോ . \"


\"അങ്ങനെ അല്ല സാർ ,
അവൾക്ക് ഈ ബന്ധത്തോട് പൂർണ്ണ സമ്മതമായിരുന്നു.പക്ഷേ  കോഴ്സ് കംപ്ലീറ്റ് ചെയ്തതിന് മുൻപ് വിവാഹം നടത്തുന്നതിൽ അവൾക്ക് ചെറിയൊരു വിഷമം ഉണ്ടായിരുന്നു.  അത്രയേയുള്ളു. 
ഞാൻ  നേരത്തെ പറഞ്ഞല്ലോ സാർ, എനിക്ക്  വേണ്ടിയായിരുന്നു അവൾ ഇത്രയും പെട്ടെന്ന് വിവാഹതിന് തയ്യാറായത്.\"


\"അപ്പോൾ വിവാഹം ഉറപ്പിച്ചതിന് ശേഷം  ഈ കല്യാണത്തോട് താല്പര്യം കുറവുള്ളതായി ഒരിക്കൽ പോലും ആ കുട്ടി
 പറഞ്ഞിരുന്നില്ല. \"

\"ഇല്ല സാർ.....
മാത്രവുമല്ല അവൾക്ക് ആ ചേട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു. അത്ര നല്ല ക്യാരക്ടർ ആയിരുന്നു ആ ചേട്ടന്റേത് \"

\"ഓക്കേ......സിയ,  
ഇനിയും  ഇയ്യാളുടെ സഹായം എനിക്ക് ആവശ്യമായി വരും അപ്പോഴും 
ഇതുപോലെ ജനുവിൻ ആയിട്ടുള്ള മറുപടി കിട്ടിയാൽ ഞങ്ങൾക്ക് അത് വളരെ  ഉപകാരമാകും.
ശെരി, ഇനി ഇയ്യാള് വിശ്രമിച്ചോ \"


സിയയോട് സംസാരിച്ചതിന് ശേഷം പ്രവീൺ റൂമിന് പുറത്തേക്ക് വന്നപ്പോൾ   ഇഷാനിയും, അവരുടെ പേരെൻസും  പുറത്ത് തന്നെ ഉണ്ടായിരുന്നു.അവർ എല്ലാപേരും കേൾക്കും വിധം പ്രവീൺ  ഇഷാനിയോടായി  പറഞ്ഞു. 

\"നമ്മൾ പറയുന്നത് കേൾക്കാൻ ഒരാളുണ്ടാകുന്നത് ഒരു വലിയ അനുഗ്രഹമാണ് .നമ്മുടെ ജീവിതത്തിൽ അങ്ങനെ  ഒരാൾ ഉണ്ടെങ്കിൽ, അതാണ്  നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം.സിയക്ക് അങ്ങനൊരാൾ ഉണ്ടായിരുന്നു.  ജിഷാന\'
ആ കുട്ടിയുടെ മരണത്തോടെ ആ സ്ഥാനം ഇപ്പോഴും ബ്ലാങ്ക് ആയി തന്നെ കിടക്കുവാണ്.

ഒരാൾക്ക് പകരമാകാൻ ഒരിക്കലും മറ്റൊരാൾക്കും ‌ കഴിയില്ലെന്നറിയാം . പക്ഷേ ഒന്ന് ശ്രേമിച്ചു നോക്കുന്നത് നല്ലതാ. 
ആ കുട്ടിയുടെ ഇപ്പോഴത്തെ പ്രേശ്നങ്ങൾക്ക് കാരണം,  കേൾക്കാൻ ഒരാളില്ലാത്തതാണ് .
അതിനൊരു പോംവഴി ഉണ്ടായാൽ  ആ കുട്ടിയുടെ പ്രശ്നങ്ങൾക്കൊക്കെ ഒരു വിധം പരിഹാരമാകും.

എന്റെ ഇവിടത്തെ ജോലി കഴിഞ്ഞു. ഞാൻ ഇറങ്ങുവാ ഇഷാ \"

\"ശെരി...\"

പ്രവീൺ പറഞ്ഞതിനെ കുറിച്ച് ഇഷാനി കുറച്ചു നേരം ആലോചിച്ചു നിന്നു.



രണ്ടു ദിവസത്തിനു ശേഷം,
 പോലീസ് സ്റ്റേഷൻ.........

പ്രവീണിന്റെ ആവശ്യ പ്രകാരം ഇഷാനി കൊണ്ട് കൊടുത്ത, ജിഷാനയുടെ മാര്യേജ് റിസപ്ഷൻ വീഡിയോ പ്രവീണിന്റെ  സംഘം നിരീക്ഷിക്കുയയായിരുന്നു. 

അപ്പോഴേക്കും അവിടേക്ക് പ്രവീൺ വരുന്നു.

\"എന്തായി, എന്തെങ്കിലും ക്ലൂ കിട്ടിയോ.\"

\"എന്റെ സാറെ,
സാറ് തന്ന വീഡിയോ രണ്ടു മൂന്ന് പ്രാവശ്യം കണ്ടു.ഇതിൽ എനിക് തോന്നിയ ഒരു സംശയം ഞാൻ പറയാം.\"

\"എന്താ അത്\"

\"ഈ വീഡിയോയിൽ നമ്മൾ അന്നെഷിക്കുന്ന പയ്യൻ ജോൺ,  റീസെപ്ഷൻ നടക്കുന്ന ടൈമിൽ  മരണപ്പെട്ട കുട്ടിയുമായി മാറി നിന്ന് സംസാരിക്കുന്നത് കാണാം.അത് കഴിഞ്ഞു കുറച്ചു സമയത്തിനു ശേഷം ആ പയ്യൻ പുറത്തേക്ക് പോവുന്നു.

വീട്ടിനു മുന്നിലെ cctv വിശ്വൾസിൽ 
ആ പയ്യൻ പോയി അഞ്ചു മിനുട്ട് കഴിഞ്ഞ്  മരണപ്പെട്ട കുട്ടിയുടെ ഫാദർ കാറുമായി പുറത്തേക്ക് പോകുന്നതായും കാണാം.
അത് കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞു അദ്ദേഹം തിരികെ വരുന്നു.

അത് കഴിഞ്ഞ് അദ്ദേഹം വീണ്ടും പുറത്തേക്ക് പോകുന്നത് കാണാം. അപ്പോൾ സമയം ഏകദേശം ഒരു പതിനൊന്ന് ഇരുപത്.

ആ കാർ  പിന്നെ തിരിച്ചു  വരുന്നത് 
വെളുപ്പിനെ   അഞ്ചു മണി
കഴിഞ്ഞാണ്.\" 

\"അതിലെന്താ ഇപ്പോൾ സംശയിക്കാനുള്ളത് . അതൊരു വിവാഹ വീടല്ല അദ്ദേഹം എന്തെങ്കിലും ആവിശ്യത്തിനായി എവിടെയെങ്കിലും പോയത് ആയിക്കൂടെ.\"

\" അതല്ല  സാർ,
അഞ്ചു മണിക്ക് ശേഷം അവിടേക്ക് വന്ന അദ്ദേഹത്തിന്റെ കാറ് ഓടിച്ചു കൊണ്ട് വന്നത് മറ്റൊരാളായിരുന്നു.    മാത്രവുമല്ല     അയ്യാൾ അല്ലാതെ മറ്റാരും അതിൽ ഉണ്ടായിരുന്നില്ല. 

അയ്യാൾ അവിടെയെത്തി   അല്പ സമയത്തിനുശേഷം   കുട്ടിയുടെ ബോഡിയുമായി അവർ ഹോസ്പിറ്റലിൽ പോകുന്നത്.

ആ സമയത്ത്  അയ്യാൾ    അവർക്കൊപ്പം  ഉണ്ടായിരുന്നു, അതെങ്ങനെയാണ്
സാർ. \"

\"അതായത് പതിനൊന്ന് ഇരുപതിന് കാറുമായി പുറത്ത് പോയ ജിഷാനയുടെ ഫാദർ തിരികെ വന്നത് രാവിലെ അഞ്ചു മണിക്കാണ്. അപ്പോൾ കാറ് ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു.അയ്യാൾ അല്ലാതെ മറ്റാരും തന്നെ ആ കാറിൽ ഉണ്ടായിരുന്നതുമില്ല.

അത് കഴിഞ്ഞു ആ കുട്ടിയുമായി ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ആ കുട്ടിയുടെ  ഫാദർ ആ കൂട്ടത്തിൽ  ഉണ്ടായിരുന്നു.\"

\"അതേ സാർ \"

\"    ആ  വിഷ്വൽസ്   താൻ ശെരിക്കും   നോക്കിയായിരുന്നോ \"

\"ഉവ്വ് സാർ, 
സാർ ഈ വീഡിയോ ഒന്ന് കണ്ട്
നോക്ക്.\"

പ്രവീൺ ആ വിഷ്വൽസ് നോക്കുന്നു. സഹപ്രേവർത്തകൻ പറഞ്ഞ കാര്യം ശരിയാണെന്നു മനസിലാക്കുന്നു.


\"ശെരിയാണ്,
പക്ഷേ.......\"

\"സാർ പതിനൊന്നു ഇരുപത്തിന് പുറത്തേക്ക് പോയ ആള് എപ്പോഴാണ് അകത്തേക്ക് കയറിയത്.മെയിൽ എൻട്രൻസ് വഴി എന്തായാലും അദ്ദേഹം അകത്തു കയറിട്ടില്ല.
ജിഷാനയുടെ മദറിന്റെ മൊഴി പ്രകാരം മരണപ്പെട്ട കുട്ടി പതിനൊന്നരക്ക് ശേഷമാണ് റൂമിലേക്ക് പോയത്. 

സാറ് മുൻപ് പറഞ്ഞ തിയറി  വെച്ചാണെങ്കിൽ,

പതിനൊന്ന് ഇരുപതിന് കാറുമായി പുറത്തേക്ക് പോയ ഷാനവാസ്‌ കാർ  മാറ്റാരെയോ എല്പിച്ച്  ആരും കാണാതെ വീട്ടിനുള്ളിൽ കയറിട്ടുണ്ടാകണം.

അതിനുശേഷം  ആ കുട്ടിയുടെ റൂമിൽ കയറി തന്റെ ഭാര്യ മകൾക് കുടിക്കാൻ വെച്ചിരുന്ന ജ്യൂസിൽ സ്ലീപ്പിങ് ടാബ്ലറ്റ് കലർത്തുന്നു.

ഇതറിയാതെ ആ കുട്ടി ജ്യൂസ്‌ കുടിച്ചതിനുശേഷം, അമ്മ പറഞ്ഞത് പോലെ  മുറി അകത്തു നിന്നും പൂട്ടി കിടക്കുന്നു.

അതിനു ശേഷമാകാം അയ്യാൾ തന്റെ മകളുടെ കൈ ഞരമ്പുകൾ കട്ട്‌ ചെയ്ത് കൊലപ്പെടുത്തിയത്.കാര്യം കഴിഞ്ഞതിന് ശേഷം റൂം തുറന്ന് പുറത്തേക്ക് വരുന്നു.

താൻ നേരത്തെ കാർ എല്പിച്ചയാൽ   രാവിലെ  തന്നെ കാറുമായി അവിടേക്ക് തിരികെ വരുന്നു.
കൃത്യം നടത്തുന്ന സമയം തന്നെ ആരും അന്നെഷിക്കാതിരിക്കാൻ ആകണം ഇങ്ങനെ ഒരു പ്ലാൻ അയ്യാൾ ക്രീയേറ്റ് ചെയ്തിട്ടുണ്ടാവുക. \"

\"ഹേയ്......
ഒരിക്കലും ഇല്ല,
എന്നെ കൊണ്ട് അങ്ങനെ ഒന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല.താൻ പറഞ്ഞത് പോലെ അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഒരു കാരണം കാണില്ലേ \"

\"സാറിന് ഈ ദുരഭിമാന കൊലകളെ കുറിച്ച് അറിയില്ലേ .കുടുംബത്തിന് ദോഷമാകുന്നത് ചെയ്യുന്നത് ആരാണെന്നൊന്നും നോക്കില്ല  കൊന്നുകളയും. അങ്ങനെ ഉള്ളവർക്ക് കുടുബ മഹിമയാണ്   പ്രാധാന്യം. ഇവിടെയും അങ്ങനെ ആയിക്കൂടെ. 

ജോൺ എന്ന പയ്യന് മരണപ്പെട്ട കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് നമ്മൾ അറിഞ്ഞു കഴിഞ്ഞു.ഒരു പക്ഷേ ആ പെൺകുട്ടിക്കും ഈ പയ്യനോട് പ്രണയം ഉണ്ടായിരുന്നിരിക്കാം.
അത് വീട്ടുകാർക്കും അറിയാമായിരിക്കണം 

വ്യത്യസ്ഥ മതത്തിൽ പെട്ടവരായത് കൊണ്ട് വീട്ടുകാർ സ്വാഭാവികമായും എതിർത്തിട്ടുണ്ടാവാം.ചിലപ്പോൾ വീട്ടുകാരുടെ നിർബന്ധതിന് വഴങ്ങി ആകണം ആ പെൺകുട്ടി ഈ വിവാഹത്തിന് സമ്മതിച്ചിട്ടുണ്ടാവുക.

തലേ ദിവസത്തെ ഫൻഷനിൽ വെച്ച് ആ പയ്യനെ കണ്ടപ്പോൾ ചിലപ്പോൾ ആ കുട്ടിയുടെ മനസ്സ്  മാറിക്കാണും. 
പിറ്റേദിവസം വിവാഹം മുടങ്ങി ക്ഷണിച്ചു എത്തിയവരുടെ   മുന്നിൽ നാണം കെടുന്നതിനേക്കാൾ നല്ലത്,മകളെ കൊലപ്പെടുത്തി, സൂയിസൈഡ് ആണെന്ന് വരുത്തി തീർക്കുന്നതാണ് നല്ലതെന്ന്  അയ്യാൾ കരുതിക്കാണും. \"

 \"താൻ ഓരോന്ന് ലോജിക്കില്ലാതെ പറയല്ലേ. ഒരിക്കലും ഇത് സാധ്യമായ കാര്യമല്ല.\"


                                   തുടരും........



പറയാതെ പോയൊരിഷ്ടം ഭാഗം -27💕

പറയാതെ പോയൊരിഷ്ടം ഭാഗം -27💕

4.6
9955

\"സാറ് പുതിയ ആളായത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നതാണ്.എന്റെ സർവീസ് ജീവിതത്തിൽ ഇത് പോലെ എത്രയോ കേസ് ഞാൻ കണ്ടിരിക്കുന്നു.കാമുകനുമായി പോകൻ  അമ്മ മക്കളെ കൊല്ലുന്നു , ഭാര്യ ഭർത്താവിനെ കൊല്ലുന്നു, ഭർത്താവ് ഭാര്യയെ കൊല്ലുന്നു, മക്കൾ അച്ഛനമ്മ മാരെ കൊല്ലുന്നു, അങ്ങനെ അങ്ങനെ എത്ര ഉദാഹരണങ്ങളാണ്  സാർ നമുക്ക് മുന്നിലുള്ളത്.  എനിക് തോന്നുന്നത്  കേസിന്റെ റൂട്ട് ശെരിയായ വഴിയിലൂടെ ആണെന്നാണ്,സാറിനോട് , അന്ന്  അയ്യാൾ ഹോസ്പിറ്റലിൽ വെച്ച്  പറഞ്ഞില്ലേ അവർക്ക് കേസുമായി മുന്നോട്ട് പോകൻ താല്പര്യമില്ലെന്നും, അവർ ഈ കേസ് പിൻവലിക്കുകയാണെന്നും.അതുകൊണ്ട് തന്നെ എനിക്ക