Aksharathalukal

Still..❤️‍🩹

തുടർച്ചയായ മെസ്സേജിൻ്റെ ശബ്ദം കേട്ടുകൊണ്ടാണ് കണ്ണുകൾ പതിയെ വലിച്ചു തുറന്ന് അവൾ ഫോൺ എടുത്തത്.
കൊറോണയുടെ വിലക്കുകൾ കാരണം ഇപ്പോഴും കോളജ് തുറന്നിട്ട് ഇല്ലായെങ്കിലും ക്ലാസ്സ് ഗ്രൂപ്പിൽ അതിൻ്റേതായ മേളത്തിന് ഒരു കുറവുമില്ല.

എല്ലാവരും ക്രിസ്മസ് - ന്യൂയറിൻ്റെ ആഘോഷം കഴിഞ്ഞ് വീണ്ടും ക്ലാസിൻ്റെ മടുപ്പിലേക്ക് വന്നു കഴിഞ്ഞു.

പ്രധാനപ്പെട്ട മെസ്സേജ് ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പു വരുത്തിയവൾ വീണ്ടും ഉറക്കത്തിലേക്ക് പോയി.

കുറച്ചു സമയത്തിന് ശേഷം മുറിയിലെ ഫാൻ ഓഫ് ആക്കിയതിൻ്റെ അരിശത്തിൽ അവൾ ഉറക്കത്തിൽ നിന്നും കട്ടിലിൽ ഇരുന്നു. ഉറക്കകുറവിൻ്റെ ലക്ഷണങ്ങൾ മുഖത്ത് കാണാമായിരുന്നു.

\"അമ്പലത്തിൽ പോകാൻ കഴിഞ്ഞ ദിവസത്തെ പോലെ നേരത്തെ എണീക്കും എങ്കിൽ എന്നും പൊക്കുടെ..🥴\" അടുക്കളയിൽ നിന്നും അവളുടെ അമ്മ വിളിച്ചു പറഞ്ഞു.

അതു കൂടി കേട്ടപ്പോൾ അവൾ എഴുന്നേറ്റ് പല്ല് തേച്ച് മുഖം കഴുകി. മുമ്പിൽ കണ്ണാടിയിൽ കണ്ട തൻ്റെ തിളക്കമില്ലത്ത കണ്ണുകളിലേക്ക് എന്തോ ആലോചിച്ചു തുറിച്ചു നോക്കിനിന്നു..

ഒരു ചെറിയ ദീർഘ നിശ്വാസത്തോടെ അവൾ മറ്റു കാര്യങ്ങളിലേക്ക് നീങ്ങി...

അവളുടെ അമ്മ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു..അതൊക്കെ അലക്ഷ്യമായി കേട്ടു തലയാട്ടി അവൾ അടുക്കളയിലേക്ക് കയറി യാന്ത്രികമായി എന്തൊക്കെയോ ചെയ്യുന്നുണ്ട്. മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും കാണുന്നില്ല..
ഇതെല്ലാം ചെയ്യുമ്പോഴും ഫോണിൽ പാട്ടു വച്ചിട്ടുണ്ട്.
ഇടക്കിടെ പത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തട്ടുന്ന ശബ്ദം കേൾക്കാം. ഉള്ളിലുള്ള നീരസം പാത്രങ്ങളുടെ മേൽ അടിച്ച് ഏൽപ്പിക്കും പോലെ തോന്നും.
പുറത്ത് നിന്നും പൂച്ചയുടെ കരച്ചിൽ തുടർച്ചയായി കേട്ടു. 

\"ശൂ..\" അവൾ അകത്തു നിന്നുകൊണ്ട് തന്നെ ചെറിയ രീതിയിൽ ശബ്ദം ഉണ്ടാക്കി.
ഒരു നിമിഷം ആ പൂച്ച നിശ്ശബ്ദം ആയി.

വീണ്ടും അത് കരച്ചിൽ തുടർന്നു. ആദ്യം വക വക്കാതെ അവൾ നിന്നു.. വീണ്ടൂം കേട്ടപ്പോൾ അവൾ  ഒച്ച കേട്ട ഭാഗത്തേക്ക് ദൃതിയിൽച്ചെന്നു.
\"പോ പൂച്ചേ...\" അവൾ കയ്യ് വീശി ദേഷ്യത്തിൽ പറഞ്ഞു. അത് അവിടെ നിന്നും ഓടിപോയി.
തിരികെ വന്ന് വീണ്ടും എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു.

കയ്യിൽ എന്തൊക്കെയോ എടുത്ത് പുറത്തെ വാതിൽ കടന്നപ്പോൾ. വാതിൽപ്പടിയിൽ കാൽ ഇടിച്ചു.
അവൾ പെട്ടെന്ന് തന്നെ കയ്യ് കൊണ്ട് കാലിൽ അമർത്തിപ്പിടിച്ചു വാതിൽപ്പടിയിൽ ഇരുന്നു.

അവൾ പുറത്തേക്ക് നോക്കി...കണ്ണിൽ നിന്നും കണ്ണീർ പതിയെ വന്ന് കാഴ്ച മൂടി. ഇത്ര നേരവും മനസ്സിൽ മറച്ചു പിടിച്ച അല്ലെങ്കിൽ തിരിച്ചറിയാൻ സാധിക്കാത്ത എന്തൊക്കെയോ വികാരങ്ങൾ കണ്ണീരായി പുറത്തേക്ക് വരും പോലെ അവൾക്ക് തോന്നി.
ശരീരത്തിൽ ആലെ തണുപ്പ് പടരും പോലെ...അതിനു കൂട്ടു പോലെ ഒരു തണുത്ത കാറ്റ് അവളെ തഴുകി പോയി..
അപ്പോഴും ഫോണിൽ നിന്നും പ്രണയാഗനങ്ങൾ കേട്ടുകൊണ്ട് ഇരുന്നു.
കൈകൾ കൊണ്ട് കണ്ണുനീരിനെ തടയാൻ അവൾ ശ്രമിച്ചു. 
അവൾ പുറത്തെ ടാപ്പിൽ നിന്നും വെള്ളം കയ്യിലെടുത്ത് മുഖത്ത് ഒഴിച്ചു.
കണ്ണാടിയിൽ തൻ്റെ പ്രതിബിംബത്തിൽ ഉറ്റു നോക്കി. ഇത്തവണ ആ കണ്ണുകളിൽ ദുഃഖവും ദയനീയതയും കലർന്നിരുന്നു.
.
.
.
.
Christmas Day
.

.
.

\"ഇന്നു ഞാൻ അമ്പലത്തിൽ പോയിട്ട് നമുക്ക് വേണ്ടി എന്താ പ്രാർത്ഥിച്ചത് എന്ന് ഒന്നും നിനക്ക് അറിയണ്ടേ.. Christmas Wishes കിട്ടാൻ ഞാൻ എത്രനേരം കാത്തിരിക്കണം..നിനക്ക് ഒന്നു വിളിച്ചൂടെ ചെക്കാ...\" അവൾ ഫോണിലെ സ്ക്രീനിൽ ഉണ്ടായിരുന്ന ഫോട്ടോ നോക്കി പറഞ്ഞു.

മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോൾ ഫോൺ എടുത്ത് നോക്കും..തിരികെ വക്കും..
\"ഇതുവരെ ഈ ചെക്കൻ്റെ കറക്കം കഴിഞ്ഞില്ലേ ഈശ്വര..\" അവൾ സ്വയം പിറുപിറുത്തു.

ഇടയ്ക്ക് ഇടയ്ക്ക് കണ്ണാടിയിൽ നോക്കി സ്വയം മറന്നു ചിരിച്ചു. അപ്പോഴെല്ലാം അവളുടെ ബ്രൗൺ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് അവൾ ആവേശത്തോടെ ഓടി വന്നു ഫോൺ എടുത്തു. 
\"ഹലോ.. ഹാ...\" അവൾ പറഞ്ഞു മുഴുമിക്കും മുന്നേ മറുഭാഗത്ത് നിന്നും സംസാരം കേട്ടു...

പറയാനുള്ളത് മുഴുവൻ അവൻ പറഞ്ഞു തീർത്തു. അവൾ എല്ലാം കേട്ടു നിന്നു.

\" ഇനി നിന്നോട് ഒന്നും പറയാൻ ഇല്ല..നിർത്താം...\"

\"ശരി\" അവൾ പറഞ്ഞു.

കോൾ കട്ട് ആയി.

എന്തൊക്കെയോ ശൂന്യത പോലെ തോന്നി അവൾക്ക്...ഒന്നും മനസ്സിലാകാതെ അവൾ കണ്ണാടിക്ക് മുന്നിൽ കട്ടിലിൽ ഇരുന്നു.
മുറിയിലേക്ക് വന്ന അവളുടെ ചേച്ചി എന്തു പറ്റിയെന്ന് ചോതിച്ചു.
\"ക്രിസ്തുമസ് ആയിട്ട് ഗിഫ്റ്റ് കിട്ടി... 


\"...... Break ..up 💔\"
കോളിന് ശേഷം മെസ്സേജ് ആയും വോയ്സ് ആയും അയച്ച തന്നെപ്പറ്റിയുള്ള കുറ്റങ്ങളും, കുറവുകളും വീണ്ടും വീണ്ടും കേട്ട് അവൾ എപ്പോഴോ ഉറങ്ങിപ്പോയി.
.
.
.
വാതിൽപ്പടിയിൽ ഇരുന്നു വീണ്ടും  എന്തൊക്കെയോ ആലോചിച്ച ഏങ്ങുകയാണവൾ.

ആദ്യം ഓടിച്ചു വിട്ട പൂച്ച അവളുടെ അടുത്തേക്ക് പതിയെ വന്നു. അവൾ അതിനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും ചെയ്തില്ല. മുൻപത്തെ  പോലെ ദേഷ്യപ്പെട്ടില്ല. 

പകരം, കരഞ്ഞ മുഖത്തു പുഞ്ചിരി വരുത്താൻ ശ്രമിച്ചു... പറ്റിയില്ല... അവൾ വീണ്ടൂം കരഞ്ഞു. അവളെ നോക്കി പൂച്ച അവിടെ തന്നെ നിൽക്കുക ആയിരുന്നു. കരച്ചിൽ ശമിച്ചപ്പോൾ അവൾ അതിനെ പയ്യെ തല പൊക്കി നോക്കി.

\" അവൻ പോയാൽ ഇത്രേം വിഷമം ആകുമെന്ന് എനിക്ക് അറിയില്ലായിരുന്നു...may be I loved him soo much without realising.\"
പതിഞ്ഞ ശബ്ദത്തിൽ അവൾ എങ്ങികൊണ്ട് പറഞ്ഞു.

\" മ്യാവൂ..\" 
അത് ചെറുതായി അവളെ നോക്കി  കരഞ്ഞു.
പിന്നീട് നടന്നു പോയി. 
അവൾ പൂച്ച പോകുന്നതും നോക്കി കലങ്ങിയ കണ്ണുകളോടെ ഇരുന്നു.

The End.