Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -28💕

\"താൻ  എന്നാൽ പിന്നെ സ്റ്റേഷനിലേക്ക് പോയ്ക്കോ,ഞാൻ   വേറൊരു വണ്ടി പിടിച്ചു പോയിക്കോളാം.\"

\"ശെരി സാർ \"

\"പിന്നെ.......
അവർ പറഞ്ഞത് പോലെയാണെങ്കിൽ അപ്പുറത്തെ  പാർക്കിംഗ് ഏരിയ  വഴിയും  ഒരുപാട് ആളുകൾ വന്നിട്ടുണ്ടാവും.

അതുകൊണ്ടു താൻ ആ ഭാഗത്തെ അടുത്തുള്ള വീടുകളിലോ, കടകടകളിലോ, cctv ഉണ്ടെങ്കിൽ അതിന്റെ വിശ്വൽസ് കൂടി ഒന്ന് എടുത്തു പരിശോധിക്കണം \"

\"ഓക്കേ സാർ...\"

\"എന്നാൽ പിന്നെ  എല്ലാം പറഞ്ഞതു
പോലെ \".

\" സാർ.... \"

\"ഇഷാ.....
ഞാൻ ഇറങ്ങട്ടെ.....,
പിന്നെ....,
ഇന്നുമുതൽ ഞാൻ ലീവാണ് എന്നാലും എന്തെങ്കിലും ആവശ്യ മുണ്ടെങ്കിൽ താൻ എന്നെ  വിളിച്ചാൽ മതി.\"

\"ഓക്കേ ഡാ....\"

\"പപ്പാ...
പ്രവീൺ ഇറങ്ങുവാണെന്ന്. അവന്റെ സിസ്റ്ററുടെ മാര്യേജ് അല്ലേ, ഇനിയും പുറപ്പെട്ടില്ലെങ്കിൽ, വൈകും\".

\"ശെരി..... \"

\"അല്ല പ്രവീൺ നീ എങ്ങനെയാ പോകുന്നേ\"

\"ട്രെയിനിലാ \"

\"മോന്റെ വീട് എവിടെയാണ് \"

\"എന്റെ വീട് എറണാകുളത്താണ് \"

\"എന്നാ പിന്നെ നിങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് പൊയ്ക്കൂടേ.
രണ്ടു പേരും ഒരു റൂട്ട് അല്ലേ. \"

\"ഏയ്.....,
അത്  ശെരിയാവില്ല, ഇഷാനിക്ക് ബുദ്ധിമുട്ടാവും,\"

\"ആണോ മോളെ,\"

\" എനിക്ക് എന്ത് ബുദ്ധിമുട്ട് , നീ വരുന്നെങ്കിൽ വാ, എനിക്കൊരു കൂട്ടുമാകുമല്ലോ.\"

\"തനിക്ക് ഓക്കെ ആണേൽ, എനിക്ക് കൊഴപ്പമില്ല,\"

\"ഞാൻ ഒക്കെയാണ് \"

പ്രവീൺ ഇഷ്നിക്കൊപ്പം, അതേ കാറിൽ പോകുന്നു.

\"നിന്റെ സിസ്റ്റർ എന്ത് ചെയ്യുന്നു.\"

\"നഴ്‌സ് ആണ്,
അവളുടെ കൂടെ വർക്ക്‌ ചെയ്യുന്ന പയ്യനാണ് ആള്. രണ്ടു പേരും പ്രണയത്തിലായിരുന്നു.
വീട്ടുകാർ അറിഞ്ഞപ്പോൾ പ്രശ്നമായിതാ, ഇപ്പോൾ  താ വിവാഹം നടത്തി കൊടുക്കാമെന്നു തീരുമാനിച്ചു.

പിന്നെ ഈ സംഭവത്തിന്റെ പേരിലാണ് എനിക്ക് തുരുവനന്തപുരത്തേക്ക് ട്രാൻഫർ കിട്ടിയത്.പെണ്ണിന്റ ആങ്ങള ആയിട്ട് ചോദിക്കാൻ ചെന്നതാ, പിന്നെ അങ്ങോട്ടും ഇങ്ങോട്ടും കയ്യാങ്കളി ആയി. സംഭവം കേസ് ആയപ്പോൾ പോലീസുകാരൻ  വീട്ടിൽ കയറി തല്ലി എന്നായി. ട്രാൻഫറിൽ ഒതുങ്ങിയത് ഭാഗ്യം. അല്ല, നിന്റെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു ,  ആള് ഡോക്ടർ ആയിരിക്കും അല്ലേ. \"

\"അല്ല, എഞ്ചിനീയറാണ്, uk ലാ വർക്ക്‌ ചെയ്യുന്നത്.\"

\"ഞാൻ കരുതി, താൻ ഏതെങ്കിലും കൊമ്പത്തെ ഡോക്ടറെ ആകും കെട്ടിട്ടുണ്ടാവുക എന്നാ.\"

\"എനിക്ക് ഡോക്ടർ ആയിരുന്നു താല്പര്യം പക്ഷേ..., പുള്ളിക്കാരന് എന്നെ വിടാൻ ഉദ്ദേശമില്ലായിരുന്നു.\"

\"അപ്പോൾ തന്റെ ലൗ മാര്യേജ് ആയിരുന്നോ\"

\"അങ്ങനെ ചോദിച്ചാൽ, ലൗ ആൻഡ് അറിയിഞ്ചിട് മാര്യേജ് . പപ്പാ യുടെ സിസ്റ്റന്റെ മകനാണ് \"

\"സത്യം പറഞ്ഞാൽ എനിക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് കേട്ടോ.
പിന്നെ തന്റെ പിറകെ നടന്നു തന്നെ വീഴ്ത്തിയിട്ടുണ്ടെങ്കിൽ ആള് ഒരു പുലിയാണ്.\"

അവർ സംസാരിച്ചു  കൊണ്ടിരിക്കുമ്പോൾ  പ്രവീണിന്റെ ഫോണിലേക്ക് ഒരു കാൾ വരുന്നു.

\"ഹലോ......
ആണോ,  താനൊരു  കാര്യം ചെയ്യ്  അവിടെ അടുത്തുള്ള സ്റ്റേഷനിൽ വിളിച്ചറിയിക്ക്.
അവനെ ഒന്ന് വാച്ച് ചെയ്യാൻ പറയണം. വീണ്ടും മുങ്ങാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ കാസ്റ്റടിയിൽ  എടുക്കാൻ പറയ്. 

ഞാൻ അങ്ങോട്ടേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞേക്ക്, ശെരി..... 
എടൊ എന്നെ  ഒന്ന് ആലപ്പുഴ ഇറക്കിയേക്കണേ. \"

\"അതെന്താ...,\"

\"ആ ജോൺ വീട്ടിൽ വന്നിട്ടുണ്ട് കുറച്ചു ദിവസമായി  അവൻ മുങ്ങി നടക്കുവായിരുന്നു. ഇന്ന് അവനെ പൊക്കണം \"

\"അപ്പോൾ നിനക്ക് വീട്ടിലേക്ക് ചെല്ലേണ്ടേ\"

\"വേണം, അവനോട് അത്യാവശ്യമായി ‌ ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. അത് കഴിഞ്ഞ് ഞാൻ പോയിക്കോളാം.\"

\"എന്നാ പിന്നെ ഞാൻ വെയിറ്റ്
ചെയ്യാം\"

\"എടൊ കുറച്ചു താമസിക്കും, അത് പിന്നെ തനിക് ബുദ്ധിമുട്ട് ആകും \"

\"അത് സാരമില്ല, നമ്മുടെ ആവശ്യമല്ലേ\"

\" എന്നാ പിന്നെ തന്റെ ഇഷ്ടം\"

നാല് മണിക്കൂറിന് ശേഷം......

ജോണിന്റ വീട് എത്തിയപ്പോൾ ഇഷാനിയും, പ്രവീണും അവിടെ ഇറങ്ങുന്നു .

\"താൻ പോയി കോണിങ് ബെൽ
അടിക്ക്\"

\"ശെരി\"

ഇഷാനി കോണിങ് ബെൽ അടിക്കുന്നു. 
ബെൽ കേട്ട് ജോൺ വന്ന് വാതിൽ തുറക്കുന്നു.

\"ചേച്ചിയോ.....
ചേച്ചിയെന്താ ഇവിടെ\"

\"ചേച്ചി മാത്രമല്ല ചേട്ടനുമുണ്ട്.
എന്റെ പേര് പ്രവീൺ, പോലീസ് ആണ്
ജിഷാനയുടെ കേസ് അന്നെഷിക്കുന്നത് ഉദ്യോഗസ്ഥനാണ്. \"

\"എന്താ സാർ, എന്താ പ്രശ്നം.\'

\"ഇപ്പോൾ പ്രശ്നമൊന്നുമില്ല.
ഇനി പ്രശ്നം ഉണ്ടാകുമോയെന്നും അറിയില്ല .
തന്നെ രണ്ടുമൂന്ന് ദിവസമായി ഫോണിൽ ട്രൈ ചെയ്യുന്നുണ്ടല്ലോ കിട്ടുന്നില്ല. ഫോൺ സ്വിച്ച് ഓഫ്‌ ആകിയിട്ട് എന്താ തന്റെ പരുപാടി.\"

\"അത്.....
ഞാൻ ഫാമിലിയായിട്ട് വേളാങ്കണ്ണി വരെ പോയിരിക്കുവായിരിന്നു സാർ \"

\"എന്താ അവിടെ ഫോൺ യൂസ് ചെയ്തുകൂടെ \"

\"അതല്ല സാർ....\"

\"ഏത് അല്ല,
തനിക്കെന്താ ഒരു പരിങ്ങൾ. 
ഇവിടെ ആരുമില്ലേ. തന്റെ അമ്മച്ചിയും, അനിയത്തിയും എവിടെ\"

\"അവര് ചെന്നൈയിലാണ് സാർ, ഒരു ബന്തു വീട്ടിലാണ്.\" 

\"താനിപ്പോൾ കോളേജിലൊന്നും വരാറില്ല എന്നാണല്ലോ അറിയാൻ കഴിഞ്ഞത്. 

\"അത്......,
ഞാൻ പള്ളിയിൽ പോയത് കൊണ്ട്....\"

\"തനിക്കെന്താ ഒരു പരിഭ്രമം \"

\"ഏയ് ഒന്നുമില്ല സാർ..\"

\"താൻ എനിക്ക് കുടിക്കാൻ ഒരു ഗ്ലാസ്‌ വെള്ളം എടുത്തെ \"

\"അതിനെന്താ അകത്തേക്ക് വരൂ
സാർ, \"

ജോൺ പ്രവീണിന് വെള്ളം കൊടുക്കുന്നു.

\"താനും മരണപ്പെട്ട ജിഷാനയും തമ്മിൽ പ്രണത്തിൽ ആണെന്ന് ഒരു ടോക് ഉണ്ടല്ലോ .സത്യാണോ \"

\"അല്ല സാർ....
ഞങ്ങൾ നല്ല ഫ്രണ്ട്‌സ് മാത്രമായിരുന്നു \"

\" അപ്പോൾ വേറൊരു റിലേഷനും ഇല്ല.\"

\"ഇല്ല സാർ \"

\"പക്ഷേ തനിക് ആ കുട്ടിയോട് പ്രണമായിരുന്നുവെന്നാണ് തന്റെ റൂം മേറ്റ്‌ സച്ചിൻ പറഞ്ഞത്, അതെന്താ  അങ്ങനെ ...... \"

\"അതവൻ വെറുതെ പറഞ്ഞതാവും സാർ... \"

\" മം, ഓക്കേ....,
ജോൺ, ജിഷയുടെ മാര്യേജ് റിസപ്ഷന് വന്നിട്ട് എന്താ പെട്ടെന്ന് തന്നെ
പോയത് \"

\"അത്....,
 അത് എനിക്ക് ഒരിടം വരെ പോകാനുണ്ടായിരുന്നു \"

\"രാത്രിയിലോ \"

\"അതേ സാർ\"

\"ജിഷാന മരണപ്പെട്ട വിവരം താൻ എങ്ങനാ അറിഞ്ഞത്\"

\"അത് രാവിലെ ഫ്രണ്ട് വിളിച്ചു പറഞ്ഞപ്പോഴാ
ഞാൻ അറിഞ്ഞത് \"

\"അന്ന് രാത്രി  അത്യാവശ്യമായി താൻ എവിടെയാ പോയത് \"

\"അതൊരു ഫ്രണ്ടിൽ നിന്നും ഒരു ബുക്ക്‌ വാങ്ങാൻ ഉണ്ടായിരുന്നു അതിന് വേണ്ടി പോയതാ \"

\"എന്താ  തന്റെ ഫ്രണ്ടിന്റെ പേര് \"

\"സച്ചിൻ \"

\"തന്റെ റൂം മേറ്റ്, അല്ലേ \"

\"അതേ.... \"

\"അത് കഴിഞ്ഞ് താൻ  എന്തിനാ പുലർച്ചെ നാലു മണിക്ക് ജിഷാനയുടെ വീട്ടിലേക്ക് വീണ്ടും വന്നത്.\"

\"ഇല്ല സാർ ഞാൻ വന്നിട്ടില്ല.\"

\"നീ വരാതെ എങ്ങനെയാഡാ....
നിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ അവിടെ വന്നത്.

ജോൺ അത് കേട്ട് മിണ്ടാതെ നിന്നു 

\"എന്താ നിന്റെ മിണ്ടാട്ടം മുട്ടിപ്പോയോ.
നീ പറഞ്ഞത് മുഴുവനും കള്ളമാണ്.
നിന്റെ ഫ്രണ്ട് സച്ചിനെ ഞാൻ ചോദ്യം ചെയ്തിരുന്നു,

അവൻ പറഞ്ഞത് , റിസപ്ഷന് അവന്റെ വീട്ടിൽ നിന്നും പോയ നിന്നെ പിന്നെ അവൻ അന്ന് കണ്ടില്ലേയില്ലെന്നാണ്.

പിന്നെ മറ്റൊരു കാര്യവും അവൻ പറഞ്ഞു. നിനക്ക് ജിഷാനയെ ഒരുപാട് ഇഷ്ടായിരുന്നു എന്നും, നിന്റെ പ്രണയം   അവളോട്‌ പറയാൻ നിന്നെക്കൊണ്ട് കഴിഞ്ഞിരുന്നില്ല എന്നും.

എന്താ സത്യമല്ലേ....\"

ജോൺ  ആ ചോദ്യത്തിനും ഒന്നും മിണ്ടാതെ നിന്നു.

\"പറയു, ജിഷാനയുടെ മരണത്തിനു പിന്നിൽ നിനക്കുള്ള പങ്കെന്താ \"

\"ഇല്ല സാർ, എനിക്കൊരു പങ്കുമില്ല. \"

\"ഉണ്ട്....,
 തനിക് അതിൽ പങ്കുണ്ട്.
തനിക് ജിഷാനയെ ഒരുപാട് ഇഷ്ടായിരുന്നു. ആ കാര്യം ആ കുട്ടിയോട് പറയാൻ തനിക് ഒരു സന്ദർഭം കിട്ടിയിരുന്നില്ല.

അപ്രതീക്ഷിതമായിട്ടായിരുന്നു അവളുടെ വിവാഹം ഉറപ്പിച്ചത്.
തനിക്ക് ഏറെ പ്രിയപെട്ടവൾ നഷ്ടപ്പെടും എന്ന സിറ്റുവേഷൻ വന്നപ്പോൾ
രണ്ടും കല്പ്പിച്ചു താൻ ആ കാര്യം അവളോട് പറയാൻ തീരുമാനിച്ചു.

പക്ഷേ.....
അത് പറയാൻ താൻ തീരുമാനിച്ചപ്പോൾ സമയം  ഒരുപാട് വൈകിപ്പോയി.
റിസപ്ഷനിൽ വെച്ച് താൻ  തന്റെ പ്രണയം  ജിഷനയോട് തുറന്ന് പറയുന്നു.
പക്ഷേ ആ കുട്ടിക്ക് അതിന്
താല്പര്യമില്ലായിരുന്നു. 

തന്നെ നഷ്ടമായാൽ സൂയിസൈഡ് ചെയ്യുമെന്ന് ജോൺ ജിഷാനയെ ഭീഷണിപ്പെടുത്തി .  ആ കുട്ടിയുടെ മറുപടിക്ക് വേണ്ടിയാണ് ജോൺ പുലർച്ചെ വീണ്ടും ജിഷാനയുടെ വീട്ടിലേക്ക് വന്നത്.

എന്ത് ചെയ്യണമെന്നറിയാതെ സങ്കടത്തിലാവണം ആ കുട്ടി സൂയിസൈഡ് ചെയിതിട്ടുണ്ടാവുക. 

അതിന്റ കുറ്റബോധം ജോണിന്റ മനസ്സിൽ കിടന്ന് ഇപ്പോഴും കത്തുന്നത് കൊണ്ടാണ് താൻ എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നത്.

എന്താ ഞാൻ പറഞ്ഞത് സത്യമല്ലേ.\"


                                                 തുടരും..........



പറയാതെ പോയൊരിഷ്ടം ഭാഗം -29💕

പറയാതെ പോയൊരിഷ്ടം ഭാഗം -29💕

4.6
16526

\"അല്ല.....സാറ് ഇത് എന്തൊക്കെയാ പറയുന്നത്. ഞാൻ   മനസ്സ് കൊണ്ട് പോലും അറിയാത്ത കാര്യമാണ്.സാർ പറഞ്ഞത് പോലെ  റിസപ്ഷന് ഞാൻ വന്നത് എന്റെ പ്രണയം അവളോട് തുറന്ന് പറയാൻ വേണ്ടി തന്നെയാ. പക്ഷേ അതിനെനിക് കഴിഞ്ഞില്ല.ഒരു പാട് കഷ്ടപ്പെട്ട് പഠിച്ചാണ് ഞാൻ മെഡിസിന് അഡ്മിഷൻ വാങ്ങുന്നത്.എന്റെ വീട്ടിലെ കുറവുകളും കഷ്ടതകളുമെല്ലാം മറച്ചുവെച്ചാണ്  അമ്മച്ചി എന്നെ പഠിക്കാൻ വിട്ടത്.എന്റെ ബാച്ചിലെ കുട്ടികളെല്ലാം  നല്ല രീതിയിൽ ഫിനാൻഷ്യൽ സ്റ്റാറ്റസ് ഉള്ളവരായിരുന്നു. ക്ലാസ്സ്‌ തുടങ്ങി മാസങ്ങൾക്ക് ശേഷമാണ് ജിഷയും,ഞാനും തമ്മിൽ പരിചയപ്പെടുന്നത് പോലും.ജിഷയുടെ ക്യാരക്ടർ കു