Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -29💕

\"അല്ല.....
സാറ് ഇത് എന്തൊക്കെയാ പറയുന്നത്. ഞാൻ   മനസ്സ് കൊണ്ട് പോലും അറിയാത്ത കാര്യമാണ്.

സാർ പറഞ്ഞത് പോലെ  റിസപ്ഷന് ഞാൻ വന്നത് എന്റെ പ്രണയം അവളോട് തുറന്ന് പറയാൻ വേണ്ടി തന്നെയാ. 
പക്ഷേ അതിനെനിക് കഴിഞ്ഞില്ല.


ഒരു പാട് കഷ്ടപ്പെട്ട് പഠിച്ചാണ് ഞാൻ മെഡിസിന് അഡ്മിഷൻ വാങ്ങുന്നത്.
എന്റെ വീട്ടിലെ കുറവുകളും കഷ്ടതകളുമെല്ലാം മറച്ചുവെച്ചാണ്  അമ്മച്ചി എന്നെ പഠിക്കാൻ വിട്ടത്.

എന്റെ ബാച്ചിലെ കുട്ടികളെല്ലാം  നല്ല രീതിയിൽ ഫിനാൻഷ്യൽ സ്റ്റാറ്റസ് ഉള്ളവരായിരുന്നു. ക്ലാസ്സ്‌ തുടങ്ങി മാസങ്ങൾക്ക് ശേഷമാണ് ജിഷയും,ഞാനും തമ്മിൽ പരിചയപ്പെടുന്നത് പോലും.

ജിഷയുടെ ക്യാരക്ടർ കുറച്ചു ഡിഫറെന്റ് ആയിരുന്നു.   പലപ്പോഴും അവൾ എന്നോട്  ഇങ്ങോട്ടേക്ക് വന്നാണ് മിണ്ടാറുള്ളത് .

ഒരു ദിവസം ഹോസ്റ്റലിൽ ഫീ അടക്കാൻ കാശില്ലാതെ ഞാൻ ബുദ്ധിമുട്ടി നിൽക്കുമ്പോഴായിരുന്നു \"


\"എന്താ ജോൺ ഒരു വിഷമം പോലെ, എന്തെങ്കിലും പ്രശ്നമുണ്ടോ \"

\"ഹേയ്, നത്തിങ് \"

\"പക്ഷേ തന്നെ കണ്ടാൽ എന്തോ ടെൻഷൻ അടിച്ചു നിൽക്കുമ്പോലേ ഉണ്ടല്ലോ.\"

അവളോട്‌ കാര്യം പറഞ്ഞാലോ എന്ന്  കരുതിയതാ . പക്ഷേ എന്റെ അഭിമാനം അതിനു അനുവദിച്ചില്ല.ആ സമയത്താണ് അവൾ ബാഗിൽ നിന്നും കുറച്ചു ക്യാഷ് എടുത്തു എനിക്ക് തന്നത്.

\"ഇതാ, ഇത് കൊണ്ട് പോയി ഹോസ്റ്റൽ ഫീ അടച്ചോ.\"

ഞാൻ അത് വാങ്ങാൻ മടിച്ചു നിന്നു

\"വാങ്ങടോ....,
കടമായിട്ട് കൂട്ടിയാൽ
മതി \"

\"അല്ല, താൻ ഇതെങ്ങനെ....\"

\"അറിഞ്ഞു, എന്നാവും അല്ലേ,
അതൊക്ക എനിക്ക് ദിവ്യ ദൃഷ്ടി ഉണ്ട്.
ചുമ്മാതാ....,

മറ്റൊരാള്  പറയുന്നത് ഒളിച്ച് കേൾക്കുന്നത് തെറ്റാ, ഞാൻ അങ്ങനെ ചെയ്തിട്ടില്ല കേട്ടോ.   ഞാൻ ഇങ്ങോട്ടേക്ക് വരുമ്പോൾ ഇയ്യാള് ഫോണിൽ ആരോടോ ക്യാഷ് കടം ചോദിക്കുന്നത് അപ്രതീക്ഷിതമായി കേട്ടതാണ്. 

എന്ത് പറ്റി വീട്ടീന്ന് ക്യാഷ് അയച്ചില്ലേ\"

\"ഇല്ല, മമ്മിക്ക് സുഖമില്ലത്തത് കൊണ്ട് ക്യാഷ് വന്നില്ല.

താങ്സ്  കേട്ടോ,

ഞാൻ നാളെ  തന്നെ ഇത് തിരിച്ചു തന്നേക്കാം \"

\"ഇനി എനിക്ക് തരാൻ വേണ്ടി താൻ മറ്റുള്ളവരുടെ മുന്നിൽ ഇരക്കാൻ നിൽക്കണ്ട.

കടം കൊടുത്തു കഴിഞ്ഞാൽ  അവർക്കത് വീട്ടാനുള്ള സാവകാശം കൂടി  കൊടുക്കണമെന്നാണ് എന്റെ ഉപ്പാടെ പോളിസി. \"

അവളുടെ സംസാരവും പെരുമാറ്റവും എനിക് വളരെ ഇഷ്ടായിരുന്നു.
ഞങ്ങൾ തമ്മിൽ  പെട്ടന്നായിരുന്നു നല്ല സുഹൃത്തുക്കളായത് . എന്നെ കുറിച്ചും, എന്റെ വീട്ടിലെ  സാഹചര്യങ്ങളെ കുറിച്ചും  ഞാൻ അവളോട്‌ പറഞ്ഞിരുന്നു.


എന്റെ വീട്ടിൽ അപ്പച്ചനും, അമ്മച്ചിയും അനിയത്തി ഉണ്ട്. അപ്പച്ചൻ അമ്മച്ചിയെ സ്നേഹിച്ചു കല്യാണം കഴിച്ചതാണ്.
ആദ്യമൊക്ക നല്ല ജീവിതായിരുന്നു അവരുടേതെന്ന് അമ്മച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്.

പിന്നെ പിന്നെ അപ്പച്ചൻ കൂടിക്കാൻ തുടങ്ങി, ജോലി ചെയ്ത് കിട്ടുന്ന ക്യാഷ് മൊത്തവും കുടിച്ചു നശിപ്പിക്കും. അടുത്ത് വീടുകളിൽ ജോലിക്ക് പോയാണ് അമ്മച്ചി ഞങ്ങളെ
പഠിപ്പിച്ചത്.\"


എന്റെ കഥകൾ അറിഞ്ഞതിനു ശേഷം, ഒരു ദിവസം അവൾ അവളുടെ പപ്പയുമായി എന്നെ കാണാൻ വന്നു.

അദ്ദേഹം  എന്റെ സ്പോൺസർ ആകാമെന്ന് പറഞ്ഞു.  എനിക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.എനിക്ക് നാണക്കേട് ആകാത്തിരിക്കാൻ  മറ്റാരോടും  പറയാതെ യാണ് അവർ വന്നത്.

അങ്ങനെ ഹോസ്റ്റലിൽ ഫീ ഉൾപ്പടെ എല്ലാം ജിഷാനയുടെ പപ്പ ഏറ്റെടുത്തു. 
പലപ്പോഴും എന്നെ അവൾ ഫിനാൻഷ്യലി ഒരുപാട് സഹായിച്ചിട്ടുണ്ട്.

പതിയെ പതിയെ അവളെന്റെ മനസ്സിൽ കയറിക്കൂടി. അവളെ എനിക്ക് ജീവനായിരുന്നു. ഒരു ദിവസം പോലും എനിക്ക് അവളെ പിരിഞ്ഞിരിക്കാൻ കഴിയില്ലായിരുന്നു. അവൾ കോളേജിലേക്ക് വരാതിരിക്കുന്ന ദിവസങ്ങൾ, ജീവനില്ലാത്ത ശരീരം മാത്രമായിരുന്നു ഞാൻ.

അവളോടുള്ള എന്റെ സ്നേഹം ഒരു പ്രാന്ത് പോലെ ആയിരുന്നു. പലപ്പോഴും അവളോട്‌ അത് പറയണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ പ്രണയത്തോട് വെറുപ്പായിരുന്ന അവൾക്ക്, എന്നെ ആ സ്ഥാനത്ത് കാണാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു.


ഞാൻ അവളെ ഒരു പ്രണയിനി ആയിട്ടാണ് കാണുന്നതെന്ന് അറിഞ്ഞാൽ അവളുടെ സൗഹൃദം പോലും നഷ്ടമാകുമെന്ന് ഞാൻ ഭയന്നിരുന്നു . 

ഒരിക്കൽ ഞാൻ അവളോട്‌ ചോദിച്ചു താനെന്താ പ്രണയത്തെ  ഇങ്ങനെ വെറുക്കുന്നതെന്ന്.

  അതിന് അവൾ പറഞ്ഞത്. \"

\"അത്....,
എന്റെ പേരെന്റ്സ് ലൗ മാര്യേജ് ആയിരുന്നു.  ഒരു വീട്ടിൽ  എന്തിനാ ഒന്നിൽ കൂടുതൽ അതുകൊണ്ടാണ്. 

അന്നവൾ  ആ ചോദ്യത്തിന് രസകരമായ രീതിയിൽ ഉത്തരം പറഞ്ഞ് ഒഴിഞ്ഞു മാറി. 

എന്റെ  സ്നേഹം ഒരിക്കൽ ആവൾ തിരിച്ചറിയുമെന്ന പ്രേതിക്ഷയിലായിരുന്നു  ഞാൻ,  ഓരോ ദിവസവും കാത്തിരുന്നത്.
പക്ഷേ പെട്ടന്നായിരുന്നു, അവളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്ന് വരാൻ പോകുവാണെന്ന വാർത്ത ഞാൻ അറിഞ്ഞത് .

ഒരിക്കലും  ആ സത്യം എനിക്ക്  അംഗീകരിക്കാൻ പോലും കഴിയുമായിരുന്നില്ല.മനസ്സില്ല മനസ്സോടെ ആണെങ്കിലും ഞാൻ അവളുടെ വിവാഹ റീസെപ്ഷനിൽ പങ്കെടുത്തു. 

പക്ഷേ.....
അവളെ ആ വേഷത്തിൽ കാണാൻ ഞാൻ ഒരുപോട് കൊതിച്ചിട്ടുണ്ട്.

അന്ന് ഞാൻ അവളെ വേഷത്തിൽ കണ്ടു.പക്ഷേ അത് മറ്റൊരാളുടെ വധുവായിട്ടാണല്ലോ എന്ന് ഓർത്തപ്പോൾ ,

അവസാന നിമിഷവും എനിക്ക് അവളെ വിറ്റ് കൊടുക്കാൻ തോന്നിയില്ല. അങ്ങനെ 
എന്തും വരട്ടെ എന്ന് കരുതി ഞാൻ അവളോട് എന്റെ പ്രണയം തുറന്ന് പറയാൻ തീരുമാനിച്ചു.അതിനുവേണ്ടിട്ടാണ് അവളെ മാറ്റി നിർത്തി ഞാൻ സംസാരിച്ചത്.


 പക്ഷേ...,
അവളുടെ ആ നിഷ്കളങ്കതക്ക് മുന്നിൽ ഞാൻ തോറ്റുപോയി. എനിക്ക് അവളോട്‌ ആ സത്യം പറയാൻ അപ്പോഴും കഴിഞ്ഞില്ല എന്നാതാണ് സത്യം. 


ജീവിക്കാനുള്ള പ്രേതീക്ഷ നഷ്ടപ്പെട്ട എനിക്ക് മുന്നിൽ ആത്മഹത്യ മാത്രയിരുന്നു പരിഹാരം.സൂയിസൈഡ് ചെയ്യാൻ തീരുമാനിച്ചായിരുന്നു, ആ പന്തലിൽ നിന്നും ഇറങ്ങി പോന്നത് .

അന്ന് ഞാൻ ഒരുപാട് കുടിച്ചു .
ബോധം മറയുന്നത് വരെ കുടിച്ചു.
സൂയിസൈഡ് ചെയ്യാനായി പോയ എന്നെ ഒരാൾ രക്ഷപ്പെടുത്തി.
ഹോസ്പിറ്റലിൽ നിന്നുമാണ്, ഞാൻ വീണ്ടും അവളുടെ വീട്ടിലേക്ക് വന്നത്. എന്നിട്ട് തിരികെ പോകുകയാണ് ചെയ്തത്.

ഇതാണ് സാർ അന്ന് സംഭവിച്ചത്. പിന്നെ ഞാൻ കോളേജിൽ പോകത്തത്.

അവളുടെ ആ ചിരി  ഇല്ലാതെ അവളുടെ പ്രെസൻസ് ഇല്ലാത്ത ആ ക്ലാസ്സ്‌ മുറിയിൽ എന്നെകൊണ്ട്, എന്നെ കൊണ്ട് 
പറ്റാത്തത് കൊണ്ടാണ്.

അല്ലാതെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, സാർ...\"

ജോൺ പൊട്ടി കരഞ്ഞു.


പ്രവീൺ ജോൺ  പറഞ്ഞത് സത്യമോ എന്ന് അറിയാനായി അന്ന് അഡ്മിറ്റ് ആയ ആ ഹോസ്പിറ്റലിൽ വിളിച്ചു അന്നെഷിക്കുകയും,  അയ്യാൾ പറഞ്ഞതൊക്കെയും  സത്യമാണെന്നു കണ്ടെത്തുകയും ചെയ്തു. 


പിന്നെ ജോണിനോട് യാത്ര പറഞ്ഞു അവർ ഇറങ്ങാൻ തുടങ്ങുമ്പോൾ,

 ഇതൊക്കെ കേട്ടു    നിന്ന ഇഷാനി തന്റെ ബാഗിൽ നിന്നും ജിഷാനയുടെ ആ ഡയറിയുമായി   ജോണിന് അടുത്തേക്ക് വരുന്നു.



\"ജോൺ  എനിക്കൊരു കാര്യം പറയാനുണ്ട്.\"

\"എന്താ ചേച്ചി \"

\"താൻ അവളെ സ്നേഹിച്ചിട്ടും അത് മനസ്സിലാക്കാൻ കഴിയാത്ത ഒരു പൊട്ടിയായിരുന്നു അവളെന്ന് തനിക് തോന്നിയിട്ടുണ്ടോ.\"

\"ഒരിക്കലുമില്ല  ചേച്ചി 
അവൾ എന്നോട് കാണിച്ച സ്നേഹവും കരുതലും ഒരു ഫ്രണ്ടിനോട് എന്ന രീതിയിൽ മാത്രമായിരുന്നു.

അവൾ ആദ്യം മുതൽ അവസാനം വരെ. അങ്ങനെ തന്നെയായിരുന്നു. അതിൽ നിന്നും മാറി ചിന്തിച്ചത്....
എന്റെ തെറ്റ് മാത്രമാണ്.\"

\"ഒരു പക്ഷേ  തന്നെ അവൾ സ്നേഹിച്ചിരുന്നെങ്കിലോ.\"

\"നോ വേയ്

ഇഷാനി, ജിഷാനയുടെ ഡയറിയിലേ അവസാനത്തെ വരികൾ വായിക്കാനായി ജോണിന്റെ കയ്യിൽ കൊടുക്കുകയും,
അവനത്  തുറന്ന് വായിക്കുകയും ചെയ്യുന്നു. 


നമ്മൾ സ്നേഹിക്കുന്നവരുടെ സ്നേഹം കിട്ടാത്തടത്തോളം  ഉള്ളിൽ അതൊരു വേദന തന്നെയാണ്. 


                                                തുടരും......


(സ്റ്റോറി ഇഷ്ടപെട്ടാൽ ഫോളോ ചെയ്തു സപ്പോർട്ട് ചെയ്യുക.)





പറയാതെ പോയൊരിഷ്ടം ഭാഗം -30💕

പറയാതെ പോയൊരിഷ്ടം ഭാഗം -30💕

4.6
11290

\"ഇത് ഒരിക്കലും എന്നെ കുറിചുള്ള വാക്കുകളല്ല \"കുറച്ചു നാളുകൾക്കു മുൻപ്.ഒരു ദിവസം ജിഷ ഒറ്റക്ക്  ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു. \"ജിഷ....താൻ, ഇവിടെ ഇരിക്കുകയായിരുന്നോ ,ഞാൻ ക്ലാസ്സിലൊക്കെ നോക്കി കണ്ടില്ല. \"\"ഞാൻ നോട്സ് കംപ്ലീറ്റ് ആക്കുവായിരിന്നു. എന്താടാ കാര്യം മമ്മി  എന്തിനാ വിളിച്ചേ...\"\"ഇന്ന് അപ്പച്ചന്റെ ഓർമ ദിവസമാണ് പ്രാർത്ഥിക്കാനായി  വിളിച്ച് ഓർമപ്പെടുത്തിയതാ, \"\"എന്നാൽ  നീ പോയി പ്രാർത്ഥിക്ക്\"\"പിന്നെ....,എനിക്ക് വേറെ പണിയുണ്ട്... \"\"എടാ.....,വേറെ ആർക്കും വേണ്ടിയല്ലല്ലോ നിന്റെ അപ്പച്ചന് വേണ്ടിയല്ലേ, \"\"ജീവിച്ചിരുന്നപ്പോൾ  ഭാര്യെയും മക്കളെയും നോക്കാൻ&n