Aksharathalukal

കാട്ടുചെമ്പകം : 13



\"അത് നല്ല ഏമാന്മാരെ കാണാത്തതുകൊണ്ടാണ്... പണം കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്ന ഇവിടുത്തെ ലോക്കൽ ഏമാന്മാരെ ഉപയോഗിച്ചിട്ട് കാര്യമില്ല... അതിന് എന്തും നേരിടാൻ ചങ്കുറപ്പുള്ളവൻ വരണം... വരും... ഇതുപോലത്തെ കാട്ടുമൃഗങ്ങളെ തളക്കാൻ ചങ്കുറപ്പുള്ള നല്ല നട്ടെല്ലുള്ള ഒരുത്തൻ... പക്ഷേ ലോറൻസിനെ അങ്ങനെ പൂട്ടാൻ പറ്റില്ല... അയാൾ അനുഭവിക്കണം... അനുഭവിച്ച് ഇല്ലാതാകണം... \"
അതുപറയുമ്പോൾ ആദിയുടെ മുഖം അതുവരെ കണ്ടിട്ടില്ലാത്ത വല്ലാത്തൊരു ഭാവമായിരുന്നു...

\"നീയെന്താണ് ഉദ്ദേശിക്കുന്നത്... വല്ല ഏടാകൂടവും ഒപ്പിച്ച് അയാളിൽനിന്ന് പണി വാങ്ങിക്കരുത്... \"
ജീവൻ പറഞ്ഞു...

\"അങ്ങനെ പണി വാങ്ങിക്കാനല്ല നമ്മൾ കഷ്ടപ്പെടുന്നത്... നീ നോക്കിക്കോ... അയാൾ ഇനിമുതൽ മനഃസമാധാനം എന്തെന്ന് അറിയാൻ പോകുന്നില്ല... ഞാൻ പറഞ്ഞല്ലോ അയാൾപ്പോലും അറിയാതെ അയാളുടെ സർവ്വനാശം കാണുമെന്ന്... അതിനുള്ള പുറപ്പാടാണ്... ഏതായാലും ശിവരാമേട്ടന്റെ ചെറിയച്ഛന്റെ മകനുമായി നേരിട്ട് കാണട്ടെ അതുവരെ നമുക്ക് കാത്തിരിക്കാം... \"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഈ സമയം ലോറൻസിന്റെ ഗോഡൗണിൽ...

\"സജീവാ ചിലപ്പോൾ ഇന്ന് നിനക്ക് സ്വതന്ത്രനാകാം... ലോറൻസിനും മകനും നിന്റെ പേരിലുള്ള എല്ലാ സംശയവും മാറിയിട്ടുണ്ട്...  ആ കമ്മീഷണർക്കും അറിയില്ലല്ലോ ആരാണ് ഒറ്റിതന്നത് എന്ന്... അവസാനം അയാളെ പണംകൊടുത്തു ഒതുക്കാനുള്ള തീരുമാനമാണ് നടക്കുന്നത്... \"
കരുണൻ പറഞ്ഞു...

\"അപ്പോൾ അയാളുടെ വാലാട്ടിയായി പുതിയൊരു ഏമാൻകൂടി ആയല്ലേ... ഇവന്മാർക്കൊക്കെ പണംവാരാൻ കിട്ടിയ അവസരമാണ് ഈ അധികാരം... ഇവരൊക്കെയാണ് ലോറൻസിനെപ്പോലെയുള്ളവരെ എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്നത്... \"

\"ഇവരുടെയൊന്നും സഹായമില്ലെങ്കിലും ലോറൻസ് കളിക്കും... കാരണം ലോറൻസിന്റെ കളി ഇവിടെയില്ല ഇവരേക്കാളും വലിയവൻ ഇയാളുടെ പിന്നിലുണ്ട്... അതാരാണെന്ന് കണ്ടെത്തേണ്ടതുണ്ട്..  അത് കണ്ടുപിടിക്കാം... പിന്നെ മറ്റൊരു സന്തോഷ വാർത്തയുണ്ട്...  ഈ ലോറൻസിനെ തകർക്കാൻ  നമ്മളെപ്പോലെ ദുരിതം അനുഭവിച്ച മറ്റൊരു കൂട്ടർ ഇറങ്ങിയിട്ടുണ്ട്... ചിലപ്പോൾ നമ്മുടെ സഹായം അവർക്ക് വേണ്ടിവരും... ലോറിൻസും മകനും ബാംഗ്ലൂരിൽ പോകുന്ന സമയത്ത് അവരെ നമുക്കൊന്ന് കാണണം... \"

\"അവർ മാത്രമല്ല... അയാളെ തകർക്കാൻ ഇനിയും ഒരുപാടുപേർ വരും... അത്രക്ക് ക്രൂരത അയാൾ ഈ നാട്ടിൽ ചെയ്തിട്ടുണ്ടല്ലോ... ചെയ്തതിനെല്ലാം അയാൾ അനുഭവിക്കും...\"

പെട്ടന്ന്  പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടു...

\"ലോറൻസും മകനുമാകും... അവർ വരുന്നുണ്ടെന്ന് പറഞ്ഞ് വിളിച്ചിരുന്നു...
അപ്പോഴേക്കും ലോറൻസും മകൻ ജയിനും അവിടേക്ക് വന്നു...  ജെയിൻ സജീവനെയൊന്ന് തറപ്പിച്ചുനോക്കി... ആ നോട്ടത്തിൽ അവനോടുള്ള സംശയം മുഴുവനുമുണ്ടായിരുന്നു...

\"സജീവാ... ഇപ്പോൾ നീ രക്ഷപ്പെട്ടു... കാരണം നീയാണ് ഇത്‌ ചെയ്തത് എന്നതിനുള്ള തെളിവ് കിട്ടിയില്ല... അതുകൊണ്ടിപ്പോൾ നിന്നെ വെറുതെ വിടുന്നു... പക്ഷേ ഇതിന്റെ പിന്നിൽ നിനക്ക് എന്തെങ്കിലും കയ്യുണ്ടെന്നറിഞ്ഞാൽ പിന്നെ പറയേണ്ടല്ലോ... നീ മാത്രമായിരിക്കില്ല എവിടെയായാലും നിന്റെ കുടുംബത്തെവരെ ഈ ഭൂമിയിൽനിന്ന് തുടച്ചുനീക്കും ഞാൻ... മനസ്സിൽ വച്ചോ നീ.. \"

\"നാലുവർഷമായി ഞാൻ ഇവിടെ നിങ്ങളുടെകൂടെ ജോലി ചെയ്യുന്നു... ഇന്നുവരെ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ... വിശ്വസിക്കുന്നവരെ ചതിക്കുന്നവനല്ല സജീവൻ...\"

\"അതുകൊണ്ടാണ് ഇവൻ പറഞ്ഞപ്പോൾ നിന്നെ വെറുതെ വിടുന്നത്... ആ കമ്മീഷണരുടെ അണ്ണാക്കിലേക്ക് കുറച്ചൊന്നുമല്ല പണം കുത്തിനിറക്കേണ്ടിവന്നത്... ഇനിയെങ്കിലും തെറ്റ് പറ്റാതെ നോക്കുക മനസ്സിലായല്ലോ...
ജെയിൻ പറഞ്ഞതുകേട്ട് സജീവൻ തലയാട്ടി...  ജയിനും ലോറൻസും തിരിഞ്ഞുനടന്നു...

\"ഓ പിന്നേ... നിന്നെയൊക്കെ പേടിക്കേണ്ടി വന്നാൽ അന്ന് എന്റെ ജീവൻ വെടിയും ഈ സജീവൻ... നിന്റെയൊക്കെ കളി അവസാനിക്കാൻ പോവുകയാണ് ജയിനേ... ഇത്രയുകാലം നീയൊക്കെ കളിച്ചില്ലേ ഇനി നിനക്കൊക്കെയെതിരെ ഞങ്ങൾ കളിക്കാൻ പോകുന്നു... നിന്റെയൊക്കെ നാശം കാണാനുള്ള കളി...\"
സജീവൻ മനസ്സിൽ പറഞ്ഞു..

\"ജയിനെ അവനെ പൂർണ്ണമായി വിശ്വസിക്കേണ്ട... നീ ശ്രദ്ധിച്ചോ അവന്റെ കണ്ണുകളിൽ എന്തോ പക എറിയുന്നതുപോലെ... അറിയാലോ ഇതുപോലെ നാലുവർഷംമുമ്പ് ഒരുത്തൻ നമുക്കെതിരെ നിന്നതാണ്.. അന്ന് അവനെ തീർത്തതുകൊണ്ട് രക്ഷപ്പെട്ടു... ഒരുത്തനേയും കണ്ണുമടച്ച് വിശ്വസിക്കാൻ പറ്റാത്ത കാലമാണ്... \"
കാറിൽ കയറാൻനേരത്ത് ലോറൻസ് പറഞ്ഞു...

\"അറിയാം അപ്പച്ഛാ .... അപ്പച്ഛനെന്തുകരുതി ഞാനവനെ പൂർണ്ണമായി വിശ്വസിച്ചെന്നോ... അവനെ മാത്രമാത്രമല്ല ആ കരുണനെയും വിശ്വസിക്കാൻ പറ്റില്ല... ഈ സജീവന്റെ നിരപരാധിത്വം തെളിയിക്കാൻ കരുണൻ വന്നപ്പോൾമുതൽ അവനും സംശയത്തിന്റെ നിഴലിലാണ്... എവിടെവരെ പോകുമെന്ന് അറിയാൻവേണ്ടിത്തന്നെയാണ് ഇങ്ങനെയൊരു നാടകം ഞാനും കളിക്കുന്നത്.. എനിക്കറിയാം ഇവർ രണ്ടുപേരിൽ ഒരാൾക്ക് ആ ലോറികൾ പിടിച്ചതിൽ പങ്കുണ്ട്.. കണ്ടുപിടിക്കും ഞാൻ... അന്ന് അവന്റെയൊക്കെ കുടുംബംവരെ തുടച്ചുനീക്കും ഞാൻ... \"

\"നീ പറഞ്ഞതിൽ എനിക്കുമുണ്ട് സംശയം... കാരണം കുറച്ചുനാളായി കരുണനിൽ കണ്ട മാറ്റം... അത് എന്നിലും എന്തൊക്കെയോ സംശയം ഉളവാക്കുന്നുണ്ട്... നോക്കാം എവിടെവരെ പോകുമെന്ന്... \"
ലോറൻസും ജയിനും കാറിൽകയറി...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഉച്ചയായപ്പോഴേക്കും ഹരിദാസും സുമയും അമ്മുവും എത്തി... അവരുടെ കൂടെ യാത്രയാക്കാൻ കോളനിയിൽ താമസിക്കുന്ന കുറച്ചുപേരുമുണ്ടായിരുന്നു... അധികം താമസിക്കാതെ  അവർ അവിടെനിന്നും നാട്ടിലേക്ക് തിരിച്ചു....

ഈ സമയം നാട്ടിൽ.........

സദാശിവൻ പെട്ടന്ന് തിരിച്ചുവന്നതുകണ്ട് അംബിക അശ്ചര്യപ്പെട്ടു...

\"ഇതെന്താ ശിവേട്ടാ പതിവില്ലാതെ ഈ സമയത്ത്... ഓ മിഥുൻ ഓഫിസിൽ വന്നതുകൊണ്ടാകുമല്ലേ... ദേ ഇപ്പോഴേ അവനെ എല്ലാ ചുമതലയും ഏൽപ്പിച്ച് തടിതപ്പേണ്ട... ബിസിനസ് എന്താണെന്നുപോലും അവനറിയില്ല പറഞ്ഞേക്കാം... \"

\"അതെനിക്കറിഞ്ഞൂടെ... അതൊന്നുമല്ല കാര്യം... എന്നെ കൃഷ്ണദാസ് വിളിച്ചിരുന്നു... ഒരു പ്രധാന സംഭവം പറയാൻ... നിനക്ക് ഓർമ്മയുണ്ടോ പണ്ട് ഞാനും കൃഷ്ണദാസും ഒന്നിച്ചു ജോലിചെയ്തിരുന്ന സമയത്ത് അവന്റെ ഏറ്റവും വലിയ കൂട്ടുകാരനായ ഒരാളെ പരിചയപ്പെട്ടത്... ഒരു ഹരിദാസിനെ...\"

\"ചെറിയൊരു ഓർമ്മയുണ്ട്... എന്നിട്ട് അയാൾക്കെന്ത് പറ്റി... \"

\"സദാശിവൻ കൃഷ്ണദാസ് പറഞ്ഞ കാര്യങ്ങൾ അംബികയോട് പറഞ്ഞു.. \"

\"ഈശ്വരാ... അപ്പോൾ അവർ നാട്ടിൽ തിരിച്ചെത്തിയെന്നറിഞ്ഞാൽ ആ ലോറൻസ് എന്നയാൾ അടങ്ങിയിരിക്കുമോ... \"

\"കൃഷ്ണദാസും മകനും എന്തോ കണ്ടിട്ടുണ്ട്... അല്ലാതെ ഇങ്ങനെയൊരു റിസ്ക് എടുക്കില്ല... എന്തായാലും ഞാൻ അവിടെവരെ പോകുന്നുണ്ട്... കൂടെ നിന്നെ കൂട്ടാനുമാണ് വന്നത്... \"

\"ഞാൻ വന്നിട്ട് എന്തുചെയ്യാനാണ്... \"

\"ഒന്നും ചെയ്യാനുണ്ടായിട്ടല്ല... എന്നാലും പോരൂ... ഒന്നുമില്ലെങ്കിലും ഭാവി മരുമകളെ കാണാലോ... അവളുമായി കുറച്ചുനേരം സംസാരിച്ചിരിക്കാലോ...\"

\"നന്നായി... നല്ല ബെസ്റ്റ് സമയത്താണ് മരുമകളോട് സംസാരിക്കാൻ നിൽക്കുന്നത്...അതിന് നിങ്ങൾ പോയാൽമതി... ഞാൻ പിന്നെയൊരിക്കൽ അവളെ കണ്ടോളാം... നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ഞാൻ വരാം... അത് മരുമകളെ കാണാനല്ല മറിച്ച് ആ സന്തോഷത്തിൽ പങ്കുചേരാൻ...\"

\"പിന്നെ നീയില്ലെങ്കിൽ അവിടെ സന്തോഷമുണ്ടാവില്ലല്ലോ... ഒന്നും പോടി... നിന്നെ വിളിക്കാൻ വന്ന എന്നെ ചവിട്ടണം... ഏതായാലും ഞാനും പോവുകയല്ലേ അന്നേരം നിന്നെയും കൂട്ടാം എന്ന് കരുതിയ ഞാനാണ് മണ്ടൻ... പണ്ടെങ്ങോ കണ്ടതല്ലേ കൃഷ്ണദാസിനെയും അവന്റെ ഭാര്യയേയും... ആ പഴയ ബന്ധം ഒന്നും പൊടിതട്ടിയെടുക്കാം എന്നേ കരുതിയുള്ളൂ... കൂടുതൽ നിർബന്ധിക്കാൻ എനിക്ക് മനസ്സില്ല വേണമെങ്കിൽ കൂടെ വന്നോ.. \"

\"അതുശരി ഇപ്പോൾ ഞാൻ പറഞ്ഞത് തെറ്റായി... ഒന്നാലോചിച്ചുനോക്കിയേ ഈ സമയത്താണോ മകൻ വിവാഹം കഴിക്കാൻപോകുന്ന പെണ്ണിനോട് സുഖവിവരം തിരക്കാൻ പോകുന്നത്... ശരി നിങ്ങൾ പറഞ്ഞിട്ട് കെട്ടില്ലെന്നുവേണ്ട... ഒരു പത്തുമിനിറ്റ്... ഞാൻ പെട്ടന്നുവരാം... \"
അതുംപറഞ്ഞ് അംബിക അകത്തേക്ക് നടന്നു...
അവർ പെട്ടന്ന് റെഡിയായി പുറത്തേക്ക് വന്നു... അപ്പോഴേക്കും സദാശിവൻ കാർ തിരിച്ചിട്ട് അംബികയേയും കാത്തുനിൽക്കുകയാട്ടിരുന്നു... അംബിക കാറിൽ കയറിയതും അവർ പുറപ്പെട്ടു...

എന്നാൽ ഈ സമയം കൃഷ്ണദാസും ഹരിദാസനും ആദിയും മറ്റുള്ളവരും സന്തോഷത്തോടെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു... എന്നാൽ അവർ വരുന്ന വഴിയിൽ ഏന്തോ പ്രതീക്ഷിച്ചെന്ന നിലയിൽ ജയിനും കൂട്ടാളികളുമുണ്ടായിരുന്നു... അവർ വരുന്ന വണ്ടികളെല്ലാം കൈകാട്ടി നിർത്തി പരിശോധിക്കുന്നുണ്ടായിരുന്നു... ദൂരെനിന്നേ ആദി അവരെ കണ്ടു... അവൻ പെട്ടന്ന് ബൈക്ക് നിർത്തി... എന്നാൽ ഇതൊന്നുമറിയാതെ അവന്റെ ബൈക്കിനുപിന്നിലായി  ഹരിദാസിനെയും കുടുംബവുമായി കൃഷ്ണദാസ് കാറിൽ വരുകയായിരുന്നു....



തുടരും......

✍️ രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം 14

കാട്ടുചെമ്പകം 14

4.6
7583

കൃഷ്ണദാസും ഹരിദാസനും ആദിയും മറ്റുള്ളവരും സന്തോഷത്തോടെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു... എന്നാൽ അവർ വരുന്ന വഴിയിൽ ഏന്തോ പ്രതീക്ഷിച്ചെന്ന നിലയിൽ ജയിനും കൂട്ടാളികളുമുണ്ടായിരുന്നു... അവർ വരുന്ന വണ്ടികളെല്ലാം കൈകാട്ടി നിർത്തി പരിശോധിക്കുന്നുണ്ടായിരുന്നു... ദൂരെനിന്നേ ആദി അവരെ കണ്ടു... അവൻ പെട്ടന്ന് ബൈക്ക് നിർത്തി... എന്നാൽ ഇതൊന്നുമറിയാതെ അവന്റെ ബൈക്കിനുപിന്നിലായി  ഹരിദാസിനേയും കുടുംബവുമായി കൃഷ്ണദാസ് കാറിൽ വരുകയായിരുന്നു.... ആദി ബൈക്ക് നിർത്തിയതിനു പിന്നാലെ ജീവനും ബൈക്ക് നിർത്തി... കുറച്ച് പിറകിലായി വന്ന കൃഷ്ണദാസും കാർ നിർത്തി...\"എന്താടാ ബൈക്ക് നിർ