Aksharathalukal

കാട്ടുചെമ്പകം 14



കൃഷ്ണദാസും ഹരിദാസനും ആദിയും മറ്റുള്ളവരും സന്തോഷത്തോടെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു... എന്നാൽ അവർ വരുന്ന വഴിയിൽ ഏന്തോ പ്രതീക്ഷിച്ചെന്ന നിലയിൽ ജയിനും കൂട്ടാളികളുമുണ്ടായിരുന്നു... അവർ വരുന്ന വണ്ടികളെല്ലാം കൈകാട്ടി നിർത്തി പരിശോധിക്കുന്നുണ്ടായിരുന്നു... ദൂരെനിന്നേ ആദി അവരെ കണ്ടു... അവൻ പെട്ടന്ന് ബൈക്ക് നിർത്തി... എന്നാൽ ഇതൊന്നുമറിയാതെ അവന്റെ ബൈക്കിനുപിന്നിലായി  ഹരിദാസിനേയും കുടുംബവുമായി കൃഷ്ണദാസ് കാറിൽ വരുകയായിരുന്നു.... ആദി ബൈക്ക് നിർത്തിയതിനു പിന്നാലെ ജീവനും ബൈക്ക് നിർത്തി... കുറച്ച് പിറകിലായി വന്ന കൃഷ്ണദാസും കാർ നിർത്തി...


\"എന്താടാ ബൈക്ക് നിർത്തിയത്...\"
കൃഷ്ണദാസ് ചോദിച്ചു...

\"അവിടെ മുന്നോട്ടു നോക്കിക്കേ... ആ ലോറൻസിന്റെ മകൻ അവിടെ നിൽക്കുന്നു... കൂടെ കുറച്ചുപേരുമുണ്ട്... എന്തോ അവൻ മണത്തറിഞ്ഞിട്ടുണ്ട്...\"

\"എടാ ഹരിദാസനങ്കിൽ നാട്ടിലേക്ക് വരുന്ന കാര്യമെങ്ങാനും അയാൾ അറിഞ്ഞുകാണുമോ... ഇനിയിപ്പോൾ എന്തുചെയ്യും...\"
ജീവൻ ചോദിച്ചു...

\"അറിയില്ല... ഏതായാലും മുന്നോട്ടുവച്ച കാൽ പുറകോട്ടില്ല... എന്തുവന്നാലും നേരിടുകതന്നെ... നമ്മളെ അവന് പരിചയമില്ലല്ലോ... അച്ഛനെ മാത്രമേ അറിയൂ\"...

\"അവന് ഹരിദാസനങ്കിളിനെ നല്ലതുപോലെ അറിയുന്നതല്ലേ... അവരുടെ കമ്പനിയിൽ ജോലി ചെയ്തതല്ലേ അങ്കിൾ... \"

\"അത് ശരിയാണ്... ഏതായാലും നോക്കാം... ഹരിദാസനങ്കിൾ പുറകിലിരിക്കട്ടെ.. ഗ്ലാസ് താഴ്ത്തിയിടേണ്ട... \"
അതും പറഞ്ഞ് ആദി ബൈക്ക് മുന്നോട്ടെടുത്തു... പുറകിലായി ജീവൻ തന്റെ ബൈക്കും കൃഷ്ണദാസ് കാറും എടുത്തു... ആദി ബൈക്ക് ജയിനിന്റെ മുന്നിൽ നിർത്തി...

\"എന്താ സാർ പ്രശ്നം... \"
ആദി ചോദിച്ചു.. അതിനുശേഷം കൃഷ്ണദാസിനോടും ജീവനോടും പൊയ്ക്കോളാൻ പറഞ്ഞു... ജീവനും കൃഷ്ണദാസും ആദിയേയും ജയിനിനേയും  മറികടന്ന് മുന്നോട്ടുപോയി... ജീവന്റെ പുറകിലിരുന്ന ജിതിൻ ജയിനിനെ ഒന്നുനോക്കി... 

\"ഒന്നുമില്ല ഒരുത്തൻ പണിതന്നു കടന്നുകളയാൻ നോക്കി... അവനെ തപ്പി നിൽക്കുകയാണ്...  ആരാണ് ബൈക്കിലും കാറിലും പോയത് ... \"

ഞങ്ങൾ ഫാമിലിയായി ഒരു ടൂറിന് പോയതാണ്... അച്ഛനും അമ്മയും വീട്ടുകാരുമാണ് കാറിൽ.. ബൈക്കിലുള്ളത് കൂട്ടുകാരാണ്...\"

\"ഓ അതുശരി... എന്നാൽ വിട്ടോ... \"

\"ആദി ചിരിച്ചുകൊണ്ട് ബൈക്കെടുത്തു.... കുറച്ചു മുന്നോട്ടുപോയ അവൻ ജയിനിനെ തിരിഞ്ഞുനോക്കി...

\"എടാ ജയിനേ... നീ നെഗളിച്ചോ... നിന്റെ അവസാനത്തെ നെഗളിപ്പ്‌...\"
ആദി ബൈക്ക് ഒന്നുകൂടി സ്പീഡ് കൂട്ടി...

വീട്ടിലെത്തിയപ്പോഴാണ് കൃഷ്ണദാസിനും ഹരിദാസിനും ശ്വാസം നേരെ വീണത്... അപ്പോഴേക്കും ആദിയുമെത്തി...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

മണിക്കൂറുകൾ കഴിഞ്ഞ് നിരാശയോടെയാണ് ജെയിൻ വീടിനോട് ചേർന്നുള്ള ഓഫീസ് കെട്ടിടത്തിൽ എത്തിയത്... അവിടെ അവനെയും പ്രതീക്ഷിച്ച് ലോറൻസ് നിൽക്കുന്നുണ്ടായിരുന്നു....

\"എന്താടാ അവനെ കിട്ടിയോ... \"
ലോറൻസ് ചോദിച്ചു...

\"ഇല്ല... അവൻ ഇവിടെ വിട്ട് പോയിട്ടില്ല അതുറപ്പാണ്... പക്ഷേ എവിടെ ഒളിച്ചു എന്ന് പിടികിട്ടുന്നില്ല... \"

\"പിന്നെ നീയൊക്കെയെന്തിനാണ് വീരവാദംമുഴുക്കി പോയത്... ആ ഒരുമ്പട്ടോനെ കിട്ടിയില്ലെങ്കിൽ നമ്മൾ എല്ലാം  കുടുങ്ങും... പ്രത്യേകിച്ച് നീ നമ്മുടെ എല്ലാ രഹസ്യവും ഇപ്പോൾ അവന്റെ കയ്യിലാണ്.... ഹും രണ്ടാഴ്ച്ചയായില്ല അവനിവിടെ വന്നിട്ട്... അതിനുമുന്നേ പണി പറ്റിച്ചു അവൻ... \"

\"അപ്പച്ചൻ എന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യമെന്താ... അവനേതാണ് എവിടുത്തെയാണ് എന്നൊന്നും നോക്കാതെ കൂട്ടത്തിൽ കൂട്ടിയത് അപ്പച്ചനല്ലേ... \"

\"ശരിയാണ് ഞാൻ തന്നെയാണ് എടുത്തത്... എന്തിനും ഏതിനും കൂടെനിന്ന് ഒരു ബലിയാടാകാനുള്ളവന്റെ നാടും വീടും എന്തിനാണ് തിരക്കുന്നതെന്നു കരുതി   എന്നാലവൻ ഇതുപോലെ ഒരു പണി ഒപ്പിക്കുമെന്ന് കരുതിയില്ല... ഏതായാലും നമ്മുടെ ആളുകളോട് വെറുതെ ഇരിക്കേണ്ടെന്ന് പറഞ്ഞേക്ക്... അവനെവിടെ ഒളിച്ചാലും ഇന്നുതന്നെ കണ്ടെത്തണം...\"

\"നമുക്ക് ആ കമ്മീഷ്ണറോട് പറഞ്ഞാലോ... ഒന്നുമില്ലെങ്കിലും നമ്മുടെ പണം കുറച്ച് വാങ്ങിച്ചതല്ലേ... \"

\"അയാളെ അങ്ങനെ പൂർണ്ണമായി വിശ്വസിക്കാൻ വരട്ടെ... ആ പഴയ  എസ്ഐ ഉണ്ടായപ്പോൾ നമുക്കൊരു കൂട്ടായിരുന്നു... ഇപ്പോഴുള്ളവൻ ഏത് തരക്കാരനാണ് എന്നൊന്നുമറിയില്ല... പിന്നേ ഈ കാര്യം മറ്റാരും അറിയാത്തതാണ് നല്ലത്... നാളെ നേരം വെളുക്കുന്നതിനുമുമ്പ് അവനെ പിടിക്കാൻ നോക്ക്... \"

\"അതിന് അവൻ ഏത് പാതാളത്തിലാണ് ഒളിച്ചത് എന്നറിയില്ലല്ലോ... \"

\"അതൊന്നും എനിക്കറിയണ്ട... അവന്റെ കയ്യിലുള്ളത് എനിക്കുമാത്രമുള്ള തെളിവല്ല... നിന്നെകൂടി കുടിക്കാനുള്ള തെളിവാണ്... അത് മറക്കേണ്ടാ... \"

\"അതുശരി ഇപ്പോൾ അങ്ങനെയായോ... എനിക്കുമാത്രം വേണ്ടിയാണോ ഇതെല്ലാം ചെയ്തത്... കുടുങ്ങുമ്പോൾ ഞാൻ മാത്രമല്ല കുടുങ്ങുക... കൂടെ അപ്പച്ഛനുമുണ്ടാകും...\"

\"അതുണ്ടാകുമെന്ന് എനിക്കറിയാം... പക്ഷേ അവന്റെ കയ്യിൽ നിനക്കെതിരെയുള്ള തെളിവാണ് കൂടുതൽ ... നീ കുടുങ്ങിയാൽ ഞാനും കുടുങ്ങും അതെനിക്കറിയാം... ഇന്നത്തേക്കാലത്ത് സ്വന്തം മക്കളേവരെ വിശ്വസിക്കാൻ പറ്റില്ല...അതവിടെ നിൽക്കട്ടെ ഞാൻ പറഞ്ഞത് അതല്ല... ഇതിൽ കുടുങ്ങിയാൽ പിന്നേ രക്ഷച്ചെടുക്കാൻ ഞാനെന്നല്ല ആർക്കും കഴിയില്ല... എനിക്കുള്ള പിടിപാടുപോലും അവിടെ വിലപ്പോവില്ല... കാരണം പുറംപോക്ക് ഭൂമി കയ്യേറിയത്തിന്റെ തെളിവാണ് അവന്റെ കയ്യിൽപെട്ടത്... ഇതെങ്ങാനും കോടതിയിലെത്തിയാൽ അന്വഷണം ഉറപ്പാണ്... നമ്മൾ കയ്യടക്കിയ പല സ്വത്തുക്കളുടെ തെളിവും പുറത്തുവരും...\"

\"അങ്ങനെ നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കിയത് കയ്യിൽനിന്നും പോകാൻ ഞാൻ അനുവദിക്കില്ല... അവനെ തീർത്തിട്ടാണെങ്കിലും ആ തെളിവ് ഞാൻ കൈക്കലാക്കും... പണ്ട് ഒരുത്തൻ നമുക്ക് പാര തന്നത് ഓർമ്മയില്ലേ... അന്ന് അവനെ തീർത്തെങ്കിലും അവന്റെ കയ്യിലുള്ള തെളിവ് നമുക്ക് കിട്ടിയില്ല... അവന്റെ തള്ളയും തന്തയും നടുവിടുകയും ചെയ്തു... നമ്മളെ പേടിച്ചിട്ടാകും അവർ ആ തെളിവൊന്നും പുറത്ത് വിട്ടിട്ടില്ല... ഇന്നും അവരെവിടെയാണെന്ന് അറിയുകയുമില്ല... ഇപ്പോഴും അവരെ നമ്മൾ പേടിച്ചിരിക്കണം... \"

\"അതുതന്നെയാണ് പറഞ്ഞത്.... ഇനിയൊരു തെറ്റ് നമുക്ക് പറ്റരുത്... ഏതുനേരത്താണ് ആ സജീവനെ കാണാൻ ഗോഡൗണിൽ പോകാൻ തോന്നിയത്...  ഓഫീസിലെ ഷെൽഫിൽ പൂട്ടി ഭദ്രമായവച്ച സാധനം അവനെടുക്കണമെങ്കിൽ അവന് സഹായത്തിന് നമ്മുടെ കൂട്ടത്തിൽനിന്ന് എതോ ഒരുത്തൻ തുനിഞ്ഞിറങ്ങിയിട്ടുണ്ട്... അല്ലാതെ അങ്ങനെയൊരു സാധനം ഷെൽഫിലുള്ളത് അവനറിയില്ല ഒറ്റൊന്നിനെയും വിശ്വസിക്കാൻ പറ്റില്ല...  അതാരായാലും എന്റെ കയ്യിൽ കിട്ടും... നീയും നിന്റെ അനിയത്തിയും അനുഭവിക്കേണ്ടതാണ് അതെല്ലാം... അതുകൊണ്ട് അ തെളിവ് അവന്റെ കയ്യിൽനിന്ന് പുറത്തുപോകുന്നതിനുമുമ്പ് നമ്മുടെ കയ്യിൽ തിരിച്ചെത്തണം... അത് നീ പറഞ്ഞപോലെ അവനെ തീർത്തിട്ടാണെങ്കിൽപോലും... \"

\"അങ്ങനെ ഒരുത്തൻ നമ്മുടെ ഉപ്പും ചോറും തിന്ന് നമുക്കെതിരെ തിരിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെയവൻ ഈ ഭൂലോകം കാണില്ല... എനിക്ക് ആ കരുണനേയും സജീവനെയും സംശയമുണ്ട്... കുറച്ചുനാളായി അവർ രണ്ടിന്റേയും പെരുമാറ്റത്തിൽ ചില മാറ്റം കാണുന്നുണ്ട്... അവരുടെ മുഖത്ത് നമ്മളോടുള്ള എന്തോ പകയുള്ളപോലെ തോന്നുന്നു... ഈ പറഞ്ഞ രണ്ടാളുടേയും നാടോ വീടോ എവിടെയാണെന്നാണ് അപ്പച്ഛനോട് പറഞ്ഞത്... \"

\"അന്ന് പറഞ്ഞസ്ഥലം വല്ലാതെ ദൂരെയൊന്നുമല്ല... നിനക്ക് അങ്ങനെയൊരു സംശയമുണ്ടെങ്കിൽ അവരുടെ നാട്ടിൽച്ചെന്നു വിശദമായി അന്വേഷിക്ക്... പക്ഷേ അതിനുമുമ്പ് ഇപ്പോഴത്തെ പ്രശ്നം അവസാനിപ്പിക്ക്...\"

\"അപ്പച്ഛൻ പേടിക്കേണ്ട... ഏത് പട്ടാളത്തിൽ പോയി ഒളിച്ചാലും അവനെ ഞാൻ പൊക്കും... എന്നിട്ടേ ഇനി ഞാൻ ഈ വീടിന്റെ പടി ചവിട്ടൂ... \"
അതുപറഞ്ഞ് ജെയിൻ തന്റെ കാറുമെടുത്ത് പുറത്തേക്കുപോയി... ലോറൻസ് വീട്ടിലേക്കും നടന്നു...
അയാൾ ചെല്ലുമ്പോൾ ഉമ്മറത്തു തലക്ക് കൈകൊടുത്തുകൊണ്ട് ഒറക്കംതൂങ്ങിയിരിക്കുകയായിരുന്നു അയാളുടെ ഭാര്യ ആലീസ്...

\"ഇനിയും നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ നേരമായില്ലേ... ജയിനെങ്ങോട്ടാണ് ഈ രാത്രിയിൽ പോയത്.... അവനെന്തേ ഭക്ഷണമൊന്നും വേണ്ടേ.. \" ആലീസ് ചോദിച്ചു... \"

\"അവന് അർജന്റായിട്ട് ആരെയോ കാണാനുണ്ടെന്ന്... അതിന് പോയതാണ്... \"

\"പിന്നേ നട്ടപാതിരക്കാണല്ലോ ആളെ കാണാൻ പോകുന്നത്... പകലെന്താ ഇതിനൊന്നും നേരമില്ലേ... \"

\"എടി ഒരു ബിസിനസ് നടത്തുമ്പോൾ ആരെ എപ്പോഴൊക്കെ കാണണം എന്നൊന്നും പറയാൻ പറ്റില്ല... ചിലപ്പോൾ നട്ടപാതിരക്കുവരെ കാണേണ്ടിവരും... \"

\"അതിനുമാത്രം വല്ല്യ ബിസിനസ്സൊന്നുമല്ലല്ലോ... മരത്തിന്റെ ബിസിനസ്സല്ലേ... \"

\"അതെ അതുതന്നെയാണ്... കൂപ്പിൽനിന്ന് ലേലത്തിനു മരമെടുത്ത് കച്ചവടം നടത്തുന്നത് ചെറിയ കാര്യമല്ല... അതെടുക്കുന്നവർ പറയുന്ന സമയത്ത് ചെന്നാലേ അതിന്റെ പണം കയ്യിലെത്തൂ... വീട്ടിലിരിക്കുന്ന നിനക്ക് അതുപറഞ്ഞാൽ മനസ്സിലാവില്ല... \"

\"എനിക്കൊന്നും മനസ്സിലാവില്ല... നിങ്ങൾ ചെയ്യുന്ന ബിസിനസ്സിന്റെ രീതിയും അറിയില്ല... പക്ഷേ ഒന്നറിയാം സ്നേഹത്തിന്റെ വില... മൂന്നുകൊല്ലംമുമ്പ് ഒരുത്തിയെ വിവാഹംചെയ്ത് കൊണ്ടുവന്നിട്ടുണ്ട് നമ്മുടെ മകൻ... നാൻസി... അതിലൊരു പെൺകുട്ടിയുമുണ്ട്... അന്നമോൾ... എപ്പോഴെങ്കിലും കുറച്ചുസ്നേഹം അവറ്റകൾക്ക് കൊടുക്കാൻ മകനോട് പറഞ്ഞേക്ക്... നമ്മുടെ മകൾക്ക് അപ്പച്ഛന്റെ സ്നേഹം വല്ലാതെ കിട്ടിയിട്ടില്ല... അതുപോലെ ആകരുതെന്ന് അപേക്ഷിക്കുകയാണ്.. \"

\"ലിയമോൾക്ക് എന്താടി ഇവിടെ കുറവ്... അവൾ പറയുന്നതും ആഗ്രഹിക്കുന്നതും കിട്ടുന്നില്ലേ... അവൾക്ക് പഠിച്ചൊരു ജോലിനെടണമെന്ന് പറഞ്ഞപ്പോഴും അതും അവളുടെ ഇഷ്ടത്തിനനുസരിച്ച് പഞ്ചാബിൽ മെഡിസിന് പറഞ്ഞയച്ചില്ലേ... ഇതിൽകൂടുതൽ എന്താണ് ചെയ്യേണ്ടത്.... \"

\"മെഡിസിന് പറഞ്ഞയച്ചും വേണ്ടതെല്ലാം വാങ്ങിച്ചുകൊടുത്താണോ സ്നേഹം പ്രകടിപ്പിക്കുന്നത്... മകളെന്ന രീതിയിൽ കുറച്ചുനേരമെങ്കിലും അവളുടെ കൂടെയിരുന്ന് നാലു നല്ലവാക്ക് പറയുകയോ സ്നേഹിക്കുകയോ ചെയ്തിട്ടുണ്ടോ.. ഇല്ല... നിങ്ങൾക്ക് ബിസിനസ്സും തിരക്കും... അതിനിടയിൽ വീട്ടിലുള്ളവരെ ഓർക്കാനെവിടെ സമയം... പറഞ്ഞിട്ട് കാര്യമില്ല... എല്ലാം വിധിയാണെന്ന് സമാധാനിപ്പിക്കാം... അതുപോലെയാക്കരുത് നാൻസിക്കും അന്നമോൾക്കും എന്നൊരാഗ്രഹമുണ്ട്... തിരക്കൊക്കെ കഴിഞ്ഞെങ്കിൽ ഭക്ഷണമെത്തുവക്കാം... \"
അതും പറഞ്ഞ് ആലിസ് അകത്തേക്ക് നടന്നു...


തുടരും......

✍️ രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം 15

കാട്ടുചെമ്പകം 15

4.3
5747

\"നിങ്ങൾക്ക് ബിസിനസ്സും തിരക്കും... അതിനിടയിൽ വീട്ടിലുള്ളവരെ ഓർക്കാനെവിടെ സമയം... പറഞ്ഞിട്ട് കാര്യമില്ല... എല്ലാം വിധിയാണെന്ന് സമാധാനിപ്പിക്കാം... അതുപോലെയാക്കരുത് നാൻസിക്കും അന്നമോൾക്കും എന്നൊരാഗ്രഹമുണ്ട്... തിരക്കൊക്കെ കഴിഞ്ഞെങ്കിൽ ഭക്ഷണമെത്തുവക്കാം... \"അതും പറഞ്ഞ് ആലിസ് അകത്തേക്ക് നടന്നു...\"ആലീസേ.. നിൽക്ക്.. നിന്നോട് പലയാവർത്തി പറഞ്ഞതാണ് എന്നെ ഭരിക്കാൻ വരരുതെന്ന്... എനിക്കറിയാം എങ്ങനെ ജീവിക്കണം എങ്ങനെ പെരുമാറണമെന്ന്... അത് ആരും പഠിപ്പിക്കേണ്ട... പിന്നേ ജയിനിന്റെ കാര്യം... എന്റെ മകനാണ് അവൻ.... അവനുമറിയാം എന്തൊക്കെയാണ് വേണ്ടതെന്ന്.... നീയൊക്കെച്ചേർന്നു അതില