Aksharathalukal

എന്നെ അറിയുന്ന ഞാൻ :ഒരു തിരിഞ്ഞുനോട്ടം


എല്ലാം നഷ്ടപ്പെട്ടദിവസം!!!!  ആശുപത്രിയിൽ ചെന്ന് കുറച്ചുകഴിഞ്ഞപ്പോൾ ഡോക്ടർ ആ വിവരം ഞങ്ങളോട് പറഞ്ഞു.

ഇടിമിന്നൽ ഒരുനിമിഷം എന്റെ ശരീരത്തിനുള്ളിൽ വെട്ടുന്നതായിതോന്നിപോയി.. കണ്ണനെ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു  കൂടെയുണ്ടായിരുന്ന കൂട്ടുകാരെനെയും ഒപ്പം കൂട്ടി അവൻ പോയി.....

ആ വാർത്ത താങ്ങാനുള്ള ശക്തി നീലിയുടെ ഹൃദയത്തിനില്ലായിരുന്നു..

ആ രാത്രിയിൽ ഞാൻ ചെയ്ത തെറ്റിന്റെ ഫലമാണ് എന്റെ മകൻ അനുഭവിച്ചത് എന്ന് മനസ്സിലാക്കിത്തരാനാവണം ഒരു കുട്ടിയുടെ ജീവൻ മിച്ചം വെച്ചത്. അവനു ബോധം വന്നപ്പോൾ അവൻ പറഞ്ഞ കാര്യം എന്റെ മകനെ മരണത്തിലേക്ക് പറഞ്ഞുവിട്ടത് ഞാനാണെന്ന ക്രൂരസത്യം എനിക്കു മനസ്സിലാക്കിതന്നു... കലക്കിവെച്ചിരുന്ന മായം കള്ളാണെന്നു കരുതി കൂട്ടുകാരുടെ നിർബന്ധപ്രെകാരം അവൻ എടുത്തതും അറിയാതെ കുടിച്ചതുമാണ് അവനെ ഞങ്ങൾക്ക് നഷ്ടമാക്കിയത് .അവന്റെ പ്രായം അവനിൽ ചെലുത്തിയ വിനോദം ഞാൻ ചെയ്ത തെറ്റാൽ ഇല്ലാതാകുകയായിരുന്നു......

ആർക്കൊക്കെയോ ചിരിച്ച മുഖത്തോടെ വിളമ്പിയ വിഷം!!!!!!

എന്റെ മകനെ നഷ്ടമാക്കിയ വിഷം..  മകന്റെ ശരീരം ആരൊക്കെയോ ഏറ്റുവാങ്ങുന്നത് എവിടെയോ ഒരോർമ്മയിൽ കാണാം.

ആശുപത്രിയിൽ അലമുറയിട്ട്കറയാൻ കാത്തുനിൽക്കാതെ നീലിയും യാത്രയായി. അവളെ കൈവിടാതിരിക്കാൻ ഏറെ പണിപ്പെട്ടിട്ടും ഡോക്ടർമാർക്കായില്ല...

എല്ലാം നഷ്ടപ്പെട്ട ആ നിമിഷം.. എനിക്കെന്നെ തന്നെ നഷ്ടപ്പെട്ട ആ നിമിഷം!!നാളീപുരത്തെ നാറാണത്ത് ഭ്രാന്തൻ രൂപപ്പെട്ട ദിവസം...........

ഇത്രയും ക്രൂരനായ എന്നെ ഇന്നുവരെയും ജീവനോടെ വിട്ട നാളീ പുരക്കാർ.......

നാളീപുരത്തെ ഭ്രാന്തൻ നാളെ മുതൽ ഒരോർമ്മ മാത്രമായിരിക്കും!!!!

പറമ്പിലെ ഒരു വലിയ തെങ്ങിന്റെ മുകളിൽ കയറി കയ്യിലുണ്ടായിരുന്ന തുണികൊണ്ട് ശരീരം തെങ്ങോട് ചേർത്ത്ചുറ്റി മേൽമടൽ ചേർത്ത് വരിഞ്ഞു കെട്ടി. കയ്യിൽ കരുതിയ ചെറിയ പിച്ചാത്തി കൊണ്ട് കയ്യിലെ ഞരമ്പുകൾ മുറിച്ചു.

 മരണം!!!!മരണം എന്നെ അകറ്റിനിർത്തുമോ എന്ന ഭയം കൊണ്ട് വീണ്ടും വീണ്ടും കയ്യിൽ മുറിവുകൾ വരുത്തി..എന്നെ മരണം കീഴ്പ്പെടുത്തുന്നത് ഞാൻ മനസ്സിലാ ക്കുന്നു. ബോധത്തിന്റെ അവസാന നിമിഷങ്ങളിലും കള്ളുകുടത്തിൽ കള്ളുനിറയുന്നത് കേൾക്കാം.... ഞാൻ പിന്നിട്ട വഴികളുടെ ഉത്തരമായാണ് ഞാൻ ഇങ്ങനെ ഒരു മരണം തിരഞ്ഞെടുത്തത്..... എല്ലാ യാത്രകളും അവസാനിക്കാൻ പോകുന്നു!!

!ഇനി കാത്തിരിപ്പാണ്!!! എന്റെ ജഡം ഒരു നാളീ പുരക്കാരന്റെ കണ്ണു തേടിയുള്ള കാത്തിരുപ്പ്!!!!തോപ്പിലെ പണിക്കാരോ  വഴിപോക്കരോ അങ്ങനെ ആരും ആവാം!!!!മരണം!!...........

നാളീപുരത്തെ ഭ്രാന്തന്റെ പുറം താളടക്കും മുൻപേ മണിയുടെ ചോദ്യം വരി വരിയായെത്തി.. സാർ എപ്പടി സാർ ഇത് എങ്കയാവത് നടന്ത കഥയാ??..

ഞാൻ ഒന്നു ചിരിച്ചു.... പക്ഷെ അവന്റെ ചോദ്യം ഉത്തരം അർഹിക്കുന്ന ഒന്നാണെന്നു തോന്നി.... നാളീപുരത്തെ ഭ്രാന്തൻ എന്റെ ചിന്തകളിൽ മാത്രം ജീവിച്ച ഒരാളാണ്... എന്റെ മനസ്സിൽ അതെങ്ങനെ ഉണ്ടായെന്നു പറയാൻ ഇപ്പോഴും എനിക്കറിയില്ല.. പിന്നിട്ട കാലത്തെപ്പഴോ അറിഞ്ഞതും കണ്ടതും ഒക്കെ അതിനെ ഒരുപക്ഷെ സ്വാധീനിച്ചേക്കാം..

 എന്റെ അച്ഛൻ ഒരു പോസ്റ്റ്‌ഓഫീസർ ആണ് അദ്ദേഹം പല സ്ഥലങ്ങളിൽ ജോലിക്ക് പോയി വരുമ്പോൾ പല കഥകൾ പറഞ്ഞുതരും പല പല നാട്  നാട്ടുകാർ സംഭവങ്ങൾ  അങ്ങനെ അങ്ങനെ.......

പേമാരി മൂലം വർഷാ വർഷം ദുരിതം അനുഭവിക്കുന്ന ഒരു നാട്ടുകാരുടെ കാര്യം  ബാല്യത്തിൽ എപ്പഴോ അച്ഛൻ പറഞ്ഞുകേട്ടിരുന്നു അത്തരം ഓർമ്മകളിൽ നിന്ന് മുളപൊട്ടിയതാകാം നാളീപുരത്തെ ഭ്രാന്തൻ.............


അധികം വൈകാതെ തന്നെ ആരുടെയൊക്കെയോ ആവശ്യങ്ങൾക്ക് പിന്നാലെ മണി യാത്രയായി...

ഒരിക്കൽ ഞാൻ മാണിയോട് ഇതിനെ പറ്റിചോദിച്ചിരുന്നു. നിനക്കിങ്ങനെ ഓടി നടക്കാതെ കുറച്ചുനേരം എവിടെയെങ്കിലും ഇരുന്നൂടെ എന്ന്!!! പക്ഷെ അവന്റെ മറുപടി  ആ ചോദ്യത്തെ എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ചോദ്യമാക്കി മാറ്റി   

എനക്കും കൊഞ്ചനേരം എങ്കയാവത് നിമ്മതിയാ ഇരുക്കണം എന്ന് ആസയിറുക്ക് ആനാ മുടിയലെ  എൻ സൂർനിലഅപ്പടി  ഞാൻ ഓടിതാൻ ആകണം!!!ഞാൻ ഇപ്പടിതാൻ ഇറുക്കണം   ഏനാ നാൻ ഒരു ഏഴക്കുതാൻ പിറന്തിടിച്ച്!!!!....
.ചെറു ചിരിയോടെ അവൻ പറഞ്ഞ വാക്കുകൾക്ക് അഘാതമായ ദുഃഖത്തിന്റെ ഭാരമുണ്ടായിരുന്നു....

മുറിക്കുള്ളിലെ ദുഃഖ ചിന്തകൾക്ക് വിരാമം ഇടനായി ഞാൻ തന്നെ മുൻകയ്യെടുത്ത്‌ മനസ്സിനെ ബാല്യ കാലകഥകളിലേക്ക് തള്ളിവിട്ടു!!!

മുത്തശ്ശിയുടെ പേടിപ്പെടുത്തുന്ന പനയും പാലയും  കാവിലെ യെക്ഷിയിലും നിന്ന് ഒരുമോചനമായിരുന്നു  അച്ഛന്റെ അനുഭവകഥകൾ.....
ചിലപ്പോൾ മുത്തശ്ശി പറയും നിന്റെ അച്ഛൻ ജോലിക്ക് പോകുമ്പോ കഥയും ചോധിച്ചെന്റെടുത്തു വാ!!!അച്ഛൻ വന്നാ എന്നെ വേണ്ട അല്ലേ!!!മുത്തശ്ശി പിണങ്ങും   പക്ഷെ മുത്തശ്ശിയുടെ പിണക്കം മാറ്റാൻ   ഞാൻ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കും അവിടെ കഴിഞ്ഞു പിണക്കം!!!!....

 .........മുത്തശ്ശി.... അന്നൊരു മഴക്കാലം തിരികെ പോകുമ്പോൾ മുത്തശ്ശിയെയും കൂടെകൂട്ടി......

ഓരോ മഴക്കാലവും മുത്തശ്ശിയുടെ ഓർമ്മപ്പെടുത്തലുകളായ് മാറി...
. എന്റെ ഏകാന്തതകളിൽ   കഥപറയാൻ മഴക്കൊപ്പമെത്തുന്ന മുത്തശ്ശിയെ  ഈ മുറിയുടെ ജനലഴികളിലൂടെ ഞാൻ കണ്ടിട്ടുണ്ട്..ഭ്രാന്ത്!!! ഞാൻ ഇഷ്ടപ്പെടുന്ന ഭ്രാന്ത്!!!!!!..

കുന്തിരിക്കത്തിന്റെ ഗന്ധം എന്റെ മുറിയെയും കീഴടക്കി കാറ്റിനെ കൂട്ടുപിടിച്ച് യാത്രയായി...ചുറ്റും എല്ലാം എന്നത്തേയും പോലെ!!".....ഞാനും അങ്ങനെ തന്നെ എന്നോ കഴിഞ്ഞ ഓർമ്മകളിൽ ആഹ്ലാദത്തെ തേടി  ഈ മുറിയിൽ...

.........വിരാമം!!!!എന്നിലെ ഓർമ്മകൾക്ക് പിന്നാലെ പായുന്ന മനസ്സിനൊപ്പം ഞാനും പോകാൻ തീരുമാനിച്ചു...എന്നിലേക്കു തന്നെയുള്ള എന്റെ യാത്രയുടെ സമയമായിരിക്കുന്നു.....ഒരു പക്ഷെ ഞാൻ തേടുന്നതെല്ലാം അവിടെ ആരോ നിധി പോലെ കാക്കുന്നുണ്ട് എന്നൊരു തോന്നൽ!!!!
യാത്ര പറഞ്ഞിറങ്ങാൻ അധികമാരുമില്ലെങ്കിലും ഉള്ളവർ ഹൃദയത്തിൽ ഇടം നേടിയവരായത് കൊണ്ട് എന്നും യാത്ര പറച്ചിലുകൾക്കു ഒരു വിങ്ങലിന്റെ അഗമ്പടി ഉണ്ടായിരുന്നു 
ഈ മുറിക്കുപോലും അതിലൊരു പങ്കുണ്ടായിരുന്നു.. ആത്മമായ ബന്ധം എന്ന ഭംഗിയുള്ള വാക്കിൽ വിശേഷിപ്പിക്കാം അല്ലെങ്കിൽ അങ്ങനൊരു നിർവചനം നൽകാം.....................തുടരും.....

എന്നെ അറിയുന്ന ഞാൻ :ഒരുതിരിഞ്ഞുനോട്ടം

എന്നെ അറിയുന്ന ഞാൻ :ഒരുതിരിഞ്ഞുനോട്ടം

5
725

ഓർമ്മകളെ കൂട്ടുപിടിച്ച് ആത്മാവ് ദൈനംദിനം പോയിവരാറുണ്ടെങ്കിലും ആത്മാവിനോപ്പം ശരീരം പോകുന്നത് കുറെയേറെ മഴക്കാലങ്ങൾക്കും ഇപ്പുറമാണ്...എന്റെ തിരിച്ചുവരവ് കാത്തിരിക്കുന്നവരുടെ കാത്തിരിപ്പുകൾക്ക്‌ വിരാമം!!!പരാചിതനായി തിരികെ ചെല്ലുന്നതിൽ ദുഃഖിക്കണോ എല്ലാം എല്ലാം ആയ എനിക്കേറെ പ്രിയപെട്ടവരിലേക്കുള്ള തിരിച്ചുപോക്കിൽ അനന്തിക്കണോ എന്നറിയില്ല.. പക്ഷെ ഇപ്പോൾ ഈ യാത്ര അനിവാര്യമാണെന്നതിൽ തെല്ലും സംശയമില്ല!!.തിരിച്ചു ചെല്ലുമ്പോൾ  കഥയും കഥാ പാത്രങ്ങളും സൃഷ്ടിക്കാനെന്നു പണ്ട് പറഞ്ഞിറങ്ങിയ എന്നിലെ എഴുത്തുകാരൻ ശൂന്യനായിരുന്നു...അതുകൊണ്ടാവണം അവൻ പോകുന്നു