Aksharathalukal

എന്നെ അറിയുന്ന ഞാൻ :ഒരുതിരിഞ്ഞുനോട്ടം


ഓർമ്മകളെ കൂട്ടുപിടിച്ച് ആത്മാവ് ദൈനംദിനം പോയിവരാറുണ്ടെങ്കിലും ആത്മാവിനോപ്പം ശരീരം പോകുന്നത് കുറെയേറെ മഴക്കാലങ്ങൾക്കും ഇപ്പുറമാണ്...

എന്റെ തിരിച്ചുവരവ് കാത്തിരിക്കുന്നവരുടെ കാത്തിരിപ്പുകൾക്ക്‌ വിരാമം!!!

പരാചിതനായി തിരികെ ചെല്ലുന്നതിൽ ദുഃഖിക്കണോ എല്ലാം എല്ലാം ആയ എനിക്കേറെ പ്രിയപെട്ടവരിലേക്കുള്ള തിരിച്ചുപോക്കിൽ അനന്തിക്കണോ എന്നറിയില്ല.. പക്ഷെ ഇപ്പോൾ ഈ യാത്ര അനിവാര്യമാണെന്നതിൽ തെല്ലും സംശയമില്ല!!.

തിരിച്ചു ചെല്ലുമ്പോൾ  കഥയും കഥാ പാത്രങ്ങളും സൃഷ്ടിക്കാനെന്നു പണ്ട് പറഞ്ഞിറങ്ങിയ എന്നിലെ എഴുത്തുകാരൻ ശൂന്യനായിരുന്നു...
ഏതൊക്കെയോ പുരാണ നാടകങ്ങൾക്ക് ആരോ എഴുതിയത് മിനുക്കിഎഴുതി.. എന്തൊക്കെയോ ചിലതെഴുതി പ്രിയപെട്ടവർക്ക് വേണ്ടി അതിലൊന്നും എന്നിലെ എഴുത്തുകാരന്റെ ആത്മാവില്ലായിരുന്നു!!!!!

ഒടുവിൽ എന്നിലേക്കുതന്നെ മടക്കം ഒരുപക്ഷെ എന്നിലെ എഴുത്തുകാരനിലേക്കും ഉള്ള മടക്കമാകാം ഇത്. അങ്ങനെ ആഗ്രഹിക്കും പോലെ ഒരു തോന്നൽ..!!!

മണിയോട് യാത്ര പറയൽ അത്ര എളുപ്പമാരുന്നില്ല ഇതിനു മുൻപുള്ള അനുഭവത്തിൽ നിന്നൊള്ള തിരിച്ചറിവ് എന്നതിനെ വിശേഷിപ്പിക്കാം. കാരണം കഴിഞ്ഞ യാത്രയിൽ  മണിയോട് രാത്രി കാണാം എന്ന് പറഞ്ഞിറങ്ങിയിട്ടു കണ്ടത് ദിനാരാത്രികൾക്കിപ്പുറമാണ്....
അതുകൊണ്ടാവണം അവൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ചൂഴ്ന്ന് ചൂഴ്ന്ന് ഓരോന്ന് ചോദിച്ചത്!!!

ഒരു പക്ഷെ തിരക്കുള്ള ലോകത്ത് എന്നെ പോലെ അവനെ കേൾക്കാൻ ആരുമില്ലാത്തതാകും അതിന് പിന്നിൽ...

എന്നിലെ എഴുത്തുകാരൻ പരാജയപെട്ട സമയം  ഒരു പക്ഷെ അവനൊരു കൂട്ടായി ആ സമയങ്ങൾ എന്ന് പറയാം!!!!!
പോകുന്നു എന്ന് പറഞ്ഞപ്പോൾ ഇക്ക കെട്ടിത്തന്ന പൊറോട്ടയും ബീഫും വാഴയിലയിൽ ലെയിച്ച് പത്ര കടലാസ്സിനെയും ബേധിച്ച് എന്റെ നാസികയെ കീഴ്പ്പെടുത്തിയിരിക്കുന്നു!!!!...... തുടരും!!!