Aksharathalukal

അയം ആത്മാ ബ്രഹ്മാ:

മനസ്സിലെരിയുന്നൊരു സൂര്യനുണ്ട്
ഭ്രമണം നടത്തുന്ന ഗോളങ്ങളുണ്ട്
ഒഴുകിപ്പരക്കുമൊരാകാശഗംഗയുണ്ട്
സ്പന്ദിച്ചു നില്ക്കുന്ന മന്ത്രമുണ്ട്!

നാദമായ് സപ്തസ്വരങ്ങളുണ്ട്
അവരൂതിജ്വലിപ്പിച്ചയഗ്നിയുണ്ട്
അഗ്നിനാളത്തിന്റെ നാവതുണ്ട്
നാവിന്റെ തുമ്പത്തു ബിന്ദുവുണ്ട്!

എല്ലാമിരിക്കിലും ഒന്നുമേ കാണാത്ത
ഞാനെന്ന നിഴലിന്നിരുട്ടുമുണ്ട്!
ഞാനീ പ്രപഞ്ചവും താളവും മന്ത്രവും
ഓംകാരമാകുന്ന താരകബ്രഹ്മവും!




സ്വപ്നങ്ങൾക്കസ്തമയമുണ്ടോ?

സ്വപ്നങ്ങൾക്കസ്തമയമുണ്ടോ?

0
554

അസ്തമിക്കുന്ന സ്വപ്നങ്ങൾ--------------------------------നിദ്രതന്നാഴിയിൽ നീന്തുന്ന സ്വപ്നങ്ങൾശാന്തമായല്പമിരിക്കാറുണ്ടോ?സ്വർണ്ണ മത്സ്യങ്ങൾതൻ വർണച്ചിറകിലെ ചാരുതയായിമയങ്ങാറുണ്ടോ?ആഴക്കടലിലെ മകരമത്സ്യങ്ങളേപേടിച്ചു മൂകമായ്ത്തീരാറുണ്ടോ?ജീവിതം തോരാത്ത കണ്ണീരു പെയ്യുന്നവ്യാധിയിൽ നീറിത്തപിച്ചിടുമ്പോൾ;സാന്ത്വനമായ് നിങ്ങൾ നീറും വൃണങ്ങളിൽതൂവൽത്തലോടലു നല്കാറുണ്ടോ?സ്വപ്നങ്ങളേ, നിങ്ങൾ നീറും മനസ്സിന്റെവാതായനങ്ങളിലെത്തിയെങ്കിൽ,കാട്ടുസഞ്ജീവനിക്കുളിരുമായെത്തുന്നദേവതാസ്മേരമായ്ത്തീർന്നുവെങ്കിൽ!ഞാനെന്റെ തൂലിക തുമ്പത്തുതിരുന്നരാഗാമൃതം തൂവി കൂട്ടു നല്കാം!