Aksharathalukal

സ്വപ്നങ്ങൾക്കസ്തമയമുണ്ടോ?

അസ്തമിക്കുന്ന സ്വപ്നങ്ങൾ
--------------------------------

നിദ്രതന്നാഴിയിൽ നീന്തുന്ന സ്വപ്നങ്ങൾ
ശാന്തമായല്പമിരിക്കാറുണ്ടോ?

സ്വർണ്ണ മത്സ്യങ്ങൾതൻ വർണച്ചിറകിലെ
 ചാരുതയായിമയങ്ങാറുണ്ടോ?

ആഴക്കടലിലെ മകരമത്സ്യങ്ങളേ
പേടിച്ചു മൂകമായ്ത്തീരാറുണ്ടോ?

ജീവിതം തോരാത്ത കണ്ണീരു പെയ്യുന്ന
വ്യാധിയിൽ നീറിത്തപിച്ചിടുമ്പോൾ;

സാന്ത്വനമായ് നിങ്ങൾ നീറും വൃണങ്ങളിൽ
തൂവൽത്തലോടലു നല്കാറുണ്ടോ?

സ്വപ്നങ്ങളേ, നിങ്ങൾ നീറും മനസ്സിന്റെ
വാതായനങ്ങളിലെത്തിയെങ്കിൽ,

കാട്ടുസഞ്ജീവനിക്കുളിരുമായെത്തുന്ന
ദേവതാസ്മേരമായ്ത്തീർന്നുവെങ്കിൽ!

ഞാനെന്റെ തൂലിക തുമ്പത്തുതിരുന്ന
രാഗാമൃതം തൂവി കൂട്ടു നല്കാം!



കറുപ്പു പുതച്ച ഭൂമി

കറുപ്പു പുതച്ച ഭൂമി

5
468

കറുപ്പു പുതച്ച ഭൂമിതീക്ഷ്ണമാം പകലിന്റെ മേലാപ്പിനപ്പുറംവൻതമോഗർത്തങ്ങൾ അന്ധരായ് മേയുന്നു.ഉഷ്ണം ചുമക്കുന്ന കാറ്റിന്റെ കണ്ണീരുമേഘവിസ്ഫോടനസൂക്തം ജപിക്കുന്നു!വറ്റുന്നയാറിന്റെ നെഞ്ചിൽ മണൽത്തരിവർഷത്തിനായിട്ടു യജ്ഞം നടത്തുന്നു!നേരിനെ കാണാത്ത കുഞ്ഞുങ്ങൾ ചാനലിൽ\'ഷോ\'കാട്ടി കോടികൾ നേടുന്ന ആട്ടമാടുന്നു!ഞാനെന്റെ കുടിലിന്റെ തിണ്ണയിൽ ക്ഷീണിച്ചുവാർദ്ധക്യ പെൻഷനായ് കൺപാർത്തിരിക്കുമ്പോൾ;സംഭ്രമക്കാഴ്ചകൾ ചിറകടിച്ചെത്തിയെൻമസ്തിഷ്ക പേടകം കൊത്തിത്തുളയ്ക്കുമ്പോൾ,ചൊല്ലിപ്പഠിപ്പിച്ച ശാസ്ത്ര സത്യങ്ങളുംകണ്ണിലേക്കെത്തുന്ന അഗ്നിശലാകയുംവിങ്ങുന്ന ചേതനയ്ക്