തട്ടുകടയിലെ മുഹബ്ബത്ത് 03
തട്ടുകടയിലെ മുഹബ്ബത്ത്ഭാഗം :03പിന്നെ അവൾ ഒന്നും നോക്കില്ല സ്കൂട്ടറിന്റെ ചാവി എടുത്ത് അമ്മയോടും അപ്പയോടും പറഞ്ഞു നേരെ മീരയുടെ വീട്ടിലേക്ക് വിട്ടു...______________________________________🔔🔔🔔🔔മീരയുടെ വീട്ടിൽ നിർത്താതെ കോണിങ്ങ് ബെൽ മുഴങ്ങുകയാണ്...\"വാതിൽ തുറന്നിട്ട്ക്കല്ലേ മോളെ പിന്നെന്തിനാ നീയ് ബെൽ അടിക്കുന്നെ...\"മുൻവശത്തെ ഹാളിൽ തന്നെ ഇരിക്കുന്ന മീരയുടെ അച്ഛൻ കൃഷ്ണയോട് ചോദിച്ചു...\"അങ്കിൾ.... 😍\"എന്ന് വിളിച്ചു കൊണ്ട് അവൾ അവരുടെ അടുത്ത് ചെന്നിരുന്നു... അപ്പോഴേക്കും ഒരു കപ്പിൽ ചായയുമായി മീരയുടെ അമ്മ വന്നു...\"ബെല്ലിന്റെ വിളി ഇത്തിരി നീളം കൂടിയപ്പോഴേ ഞാൻ ഊഹിച്ചു മോൾ വന്നിട്ട് ഉണ്ടാവ