Aksharathalukal

തട്ടുകടയിലെ മുഹബ്ബത്ത് 03

തട്ടുകടയിലെ മുഹബ്ബത്ത്

ഭാഗം :03

പിന്നെ അവൾ ഒന്നും നോക്കില്ല സ്കൂട്ടറിന്റെ ചാവി എടുത്ത് അമ്മയോടും അപ്പയോടും പറഞ്ഞു നേരെ മീരയുടെ വീട്ടിലേക്ക് വിട്ടു...
______________________________________

🔔🔔🔔🔔

മീരയുടെ വീട്ടിൽ നിർത്താതെ കോണിങ്ങ് ബെൽ മുഴങ്ങുകയാണ്...

\"വാതിൽ തുറന്നിട്ട്ക്കല്ലേ മോളെ പിന്നെന്തിനാ നീയ് ബെൽ അടിക്കുന്നെ...\"

മുൻവശത്തെ ഹാളിൽ തന്നെ ഇരിക്കുന്ന മീരയുടെ അച്ഛൻ കൃഷ്ണയോട് ചോദിച്ചു...

\"അങ്കിൾ.... 😍\"

എന്ന് വിളിച്ചു കൊണ്ട് അവൾ അവരുടെ അടുത്ത് ചെന്നിരുന്നു... അപ്പോഴേക്കും ഒരു കപ്പിൽ ചായയുമായി മീരയുടെ അമ്മ വന്നു...

\"ബെല്ലിന്റെ വിളി ഇത്തിരി നീളം കൂടിയപ്പോഴേ ഞാൻ ഊഹിച്ചു മോൾ വന്നിട്ട് ഉണ്ടാവും എന്ന്...\"

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആ സ്ത്രീ മീരയുടെ അച്ഛന് ചായ കപ്പ് നീട്ടി...

\"😁😁എന്താ അറീല..നിക്ക് ഈ ബെല്ലിന്റെ ശബ്‌ദം വല്ലാത്തൊരിഷ്ട്ടം ആണ്... 😁\"

എന്ന് പറഞ്ഞു അവൾ ഇളിച്ചു...

\"മീര എവിടെ ആന്റി... 👀\"

അവൾ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു...

\"അവൾ റൂമിലുണ്ട്...\"

എന്ന് പറഞ്ഞതും കൃഷ്ണ കോണിപടികൾ ലക്ഷ്യം വെച്ച് ഓടി..

\"മോളെ....ചായ ആണോ ജൂസ് ആണോ വേണ്ടത്...\"

കോണി പടികൾ ഓടി കയറുന്ന കൃഷ്ണയോട് മീരയുടെ അമ്മ വിളിച്ചു ചോദിച്ചു...

\"ജൂസ് മതി... \"

എന്നും പറഞ്ഞു കൊണ്ട് കൃഷ്ണ മീരയുടെ റൂമിന്റെ വാതിൽ ഉന്തി തുറന്നു...അപ്പോൾ അതാ മീര വല്ലാത്ത ഉറക്കത്തിലാണ്.. കയ്യിൽ ഫോൺ ഉണ്ട്... ദേവനോട്‌ സംസാരിച്ചു ഉറങ്ങിയതാണ് എന്ന് അവൾക്ക് മനസിലായി...കോളേജിൽ നിന്നും വന്ന അതെ വേഷത്തിൽ തന്നെ ആണ് കിടപ്പ്...ഒന്നും മിണ്ടാതെ ഫോൺ എടുക്കാതെ ഇരുന്ന ദേവൻ പിന്നെ വിളിച്ചത് മീര ഉറങ്ങുന്ന സമയത്താണ്...അങ്ങനെ അവനോട് സംസാരിച്ചു അവൾ ഉറക്കത്തിൽ പെട്ട് പോയതാണ് സംഭവം..

\"മീരാ... ഡീ കോപ്പേ... എണീക്ക്... ഡീ...\"

കുറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ മീര ഉറക്കിൽ നിന്നും ഉണർന്നു...കൃഷ്ണ അവളെ ഉന്തി തള്ളി കുളിക്കാൻ പറഞ്ഞയച്ചു...

\"ആഹ്ഹ് അവള് എണീചോ... കുറെ നേരമായി വിളിക്കുന്നു ഞാൻ വെള്ളം കൊണ്ടന്ന് ഒഴിക്കാൻ നിക്കായിരുന്നു അപ്പോഴാ മോൾ വന്നേ.... 😊\"

മീര കുളിക്കാൻ കയറിയപ്പോൾ ആണ് മീരയുടെ അമ്മ ജൂസുമായി വരുന്നത്...കൃഷ്ണ അവരുടെ കയ്യിൽ നിന്നും ജൂസ് വാങ്ങി അവർ താഴേക്ക് പോയി... അപ്പോൾ തന്നെ മീര കുളി കഴിഞ്ഞ് വന്നു... അവൾക്കും ഉണ്ടായിരുന്നു ജൂസ്.. അവർ രണ്ടാളും ബാൽക്കണിയിലേക്ക് പോയി...

\"എന്തേ ഡീ ഇജ്ജ് വന്നേ....\"

മീരാ അവിടെ ഉള്ള ഊഞ്ഞാലിൽ ഇരുന്ന് കൊണ്ട് ജൂസ് ഒരു സിപ്പ് കുടിച്ചു കൊണ്ട് കൃഷ്ണയോടെ ചോദിച്ചു.... അപ്പോൾ തന്നെ കൃഷ്ണ മീരയുടെ അടുത്തായി വന്നിരുന്നു....കൃഷ്ണ ജൂസ് വേഗം കുടിച് തീർത്ത് ക്ലാസ്സ്‌ താഴെ വച്ചു...

\"👀👀\"

മീരാ അവളെ ഒന്ന് സൂക്ഷിച് നോക്കി..

\"ഡീ... നിനക്ക് എങ്ങനെ വരുണിനെ അറിയുന്നേ....\"

കൃഷ്ണ മീരക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു...

\"ഹോഹോ... അമ്മേടെ വീടിന്റെ അവിടെ ആണ് ആൾടെ വീട്...\"

\"ആണോ....\"

\"ആടീ... അവൻക്ക് അങ്ങനെ ആരും ഇല്ല......\"

\"അപ്പോ അവന്റെ പേരന്റസ് ഒക്കെ..? 👀\"

\"അച്ഛനും അമ്മയും രണ്ട് മക്കളും ആണ്... ഇവൻക്ക് ഒരു അനിയത്തി കൂടി ഉണ്ട്... അവൾക്ക് എന്തോ അസുഖം ആണ്... ആ കുട്ടിനെ ഹോസ്പിറ്റലിൽ കൊണ്ടോയി വരുമ്പോ ഒരു ആക്സിഡന്റിൽ അവരുടെ അമ്മയും അച്ഛനും മരിച്ചുത്രെ ഇങ്ങനൊക്കെ ആണ് ഞാൻ കെട്ടിരിക്കുന്നേ...\"

\" ഹോ.. നീ കണ്ടിട്ടുണ്ടോ അവന്റെ വീട് ഒക്കെ...\"

\"ഏയ്.... ഞാൻ കണ്ടിട്ടൊന്നും ഇല്ല...\"

\"ഹ്മ്മ്... അപ്പോ അവന്ക്ക് റിലൈറ്റീവ്സ് ആരും ഇല്ലേ ആവലെ... 👀\"

\"എനിക്ക് എങ്ങനെ അറിയാനാ ഡീ...\"

\"അതും ശെരിയാ... നമ്മക്ക് ഒന്ന് ഇൻസ്റ്റയിൽ തപ്പിയാൽ.. 👀\"

\"ആഹ്ഹ് ആക്കാലോ...\"

എന്ന് മീര പറഞ്ഞതും കൃഷ്ണ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു മീര അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു... അവര് കുറെ നേരം ഇരുന്ന് തപ്പി അവന്റെ അക്കൗണ്ട് കിട്ടിയില്ല...ഒന്നൊന്നര മണിക്കൂർ നേരം അവർ തപ്പി എങ്കിലും കിട്ടിയില്ല...അങ്ങനെ സമയം 9:30 ആയപ്പോൾ കൃഷ്ണയുടെ അമ്മ ഫോൺ വിളിച്ചു.. ഫോൺ റിങ് ആയതും...മീര കൃഷ്ണയുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു...

\"ആന്റി..... കൃഷ്ണ ഇന്ന് ഇവിടെ നിന്നോട്ടെ പ്ലീസ് .. പ്ലീസ്....പ്ലീസ്....\"

മീര കൊഞ്ചിക്കൊണ്ട് പറഞ്ഞു... അത് കേട്ടതും കൃഷ്ണയുടെ അമ്മ ഒന്ന് ചിരിച്ചു...

\"എടി പെണ്ണെ നിന്നോട് നങ്ങൾ പറഞ്ഞിട്ടിലെ ആന്റി അങ്കിൾ എന്ന് വിളിക്കരുത് അമ്മ അപ്പാന്ന് വിളിക്കാൻ...\"

മറുപടി പറഞ്ഞത് കൃഷ്ണയുടെ അപ്പയായിരുന്നു... അതിന് മീര ഒന്ന് ചിരിച്ചു...

\"അപ്പാ നിക്ക് ബലമായ സംശയം ഉണ്ട് അപ്പെ.... 👀\"

കൃഷ്ണ മീരയെ ചൂഴ്ന്ന് നോക്കി പറഞ്ഞു... മീര അവളെ സംശയത്തോടെ നോക്കി...

\"എന്താ നിന്റെ സംശയം ഒന്ന് കേക്കട്ടെ...\"

കൃഷ്ണയുടെ അമ്മയുടെ ശബ്ദം ഫോണിലൂടെ കേൾക്കാമായിരുന്നു...

\"അത് ഇണ്ടല്ലോ... ഇവൾ ദേവേട്ടനെ തേക്കാനുള്ള തന്ത്രപാടിലാണ് എന്ന്...\"

കൃഷ്ണ ഒരു കുസൃതി ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു...

\"ഡീ... നീ പോയെ... ന്റെ കുട്ടിനെ പറഞ്ഞാൽ ഉണ്ടല്ലോ....\"

കൃഷ്ണയുടെ അപ്പ ചിരിച്ചു കൊണ്ട് കപട ദേഷ്യത്തിൽ പറഞ്ഞു...

\"അപ്പാ... ഇവളെ ഞാൻ ഇപ്പോ പുറത്താക്കും അവിടെ എത്തുകയാണെൽ ഒന്ന് വിളിച്ചറിയിക്കണേ...\"

എന്ന് പറഞ്ഞു കൊണ്ട് കൃഷ്ണക്ക് കൊഞ്ചലം കാട്ടി കുറെ പുച്ഛം വാരി വിതറി അവൾ ഉള്ളിലേക്ക് പോയി.. പിന്നെ കൃഷ്ണ നാളെ വരാം എന്ന് പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ആക്കി... നേരെ മീരയുടെ പിന്നാലെ വിട്ടു... പിന്നെ ഫുഡ്‌ കഴിക്കാൻ ഇരുന്നു... മീര കൃഷ്ണയെ മൈൻഡ് ആക്കുന്നെ ഇല്ല... അവർ പിണക്കത്തിലാണ് എന്ന് അച്ഛനും അമ്മയ്ക്കും മനസിലായിരുന്നു അത് പതിവുള്ളത് കൊണ്ട് അവര് ഒന്നും പറയാനും നിന്നില്ല..ഫുഡ്‌ ഒക്കെ കഴിച് കഴിഞ്ഞു അവർ കിടക്കാൻ പോയി... രണ്ടിഞ്ഞും ഉറക്കം വരുന്നുണ്ടായിരുന്നില്ല..

\"സോറി ഡീ നാത്തൂനെ... ഞാൻ കളിക്ക് പറഞ്ഞതല്ലേ \"

മീരയെ കെട്ടി പിടിച് കൊണ്ട് കൃഷ്ണ കൊഞ്ചി...

\"അങ്ങട്ട് മാറി ഇരി... 😏\"

വീണ്ടും അതെ പുച്ഛം...

\"നീ എന്നോട് മിണ്ടിയില്ലേൽ നീ ഇന്ന് ആ മഞ്ഞ ഷേർട് ഇട്ട ചേർക്കനെ കമന്റ്‌അടിച്ചത് ഞാൻ ദേവേട്ടനോട് പറഞ്ഞു കൊടുക്കും...\"

അതെപ്പോ എന്ന ഭാവത്തിൽ മീര കൃഷ്ണയെ നോക്കി... കൃഷ്ണ പുച്ഛിച്ച് ഇരുന്നു...

\"എടി നുണച്ചി....\"

എന്നും വിളിച്ചു മീര അവൾക്ക് നേർ പില്ലോ എറിഞ്ഞു... പിന്നെ കൃഷ്ണയും എറിഞ്ഞു അങ്ങനെ അവർ കുറെ നേരത്തെക്ക് അത് തന്നെ ആയിരുന്നു ലാസ്റ്റ് രണ്ടും ക്ഷീണിച് കട്ടിലിലേക്ക് മലർന്ന് വീണു...

\"നമ്മക്ക് horror movie കണ്ടല്ലോ...\"

എന്ന് മീര കൃഷ്ണയോട് ചോദിച്ചതും കൃഷ്ണ എണീച് ഇരുന്ന്... പിന്നെ രണ്ടും ലൈറ്റ് ഓഫ്‌ ആക്കി മൂവി കണ്ടു ലാസ്റ്റ് പേടിച് ഒച്ച ഇട്ട് ഫോൺ ഓഫ്‌ ആക്കി രണ്ട് ലൈറ്റ് ഇട്ട് കെട്ടി പിടിച് കണ്ണും ചിമ്മി വരാത്ത ഉറക്കവും വരുത്തി കിടന്നു... 😂എന്താ ധൈര്യം.... അങ്ങനെ രാവിൽ ബ്രൈക് ഫാസ്റ്റും കഴിച് മീര കോളേജിലേക്ക് പോകാൻ റെഡി ആയി എന്നിട്ട് രണ്ടും കൂടി കൃഷ്ണയുടെ വീട്ടിലേക്ക് പോയി...
_______________________________________
തുടരും

Binth_Bashersaf
ബിൻത്ത്_ ബഷിർസഫ് 



തട്ടുകടയിലെ മുഹബ്ബത്ത്  4

തട്ടുകടയിലെ മുഹബ്ബത്ത് 4

4.4
988

തട്ടുകടയിലെ മുഹബ്ബത്ത്ഭാഗം :04അങ്ങനെ രാവിൽ ബ്രൈക് ഫാസ്റ്റും കഴിച് മീര കോളേജിലേക്ക് പോകാൻ റെഡി ആയി എന്നിട്ട് രണ്ടും കൂടി കൃഷ്ണയുടെ വീട്ടിലേക്ക് പോയി..._______________________________________അങ്ങനെ അപ്പയോടും അമ്മയോടും ഒക്കെ രണ്ട് പേരും സംസാരിച്ചു ദേവൻ അപ്പോഴും വീട്ടിൽ എത്തിയിട്ടില്ലായിരുന്നു... അങ്ങനെ കൃഷ്ണ ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ആക്കി പെട്ടന്ന് തന്നെ ഡ്രൈവറെ കൂട്ടി കോളേജിലേക്ക് പോയി... കൃഷ്ണക്ക് ലൈസെൻസ് കിട്ടിയിട്ടില്ല അതാണ് കോളേജിലേക്ക് സ്കൂട്ടി കൊണ്ട് പോകാതെ... ഫോം ഒക്കെ കൊടുത്തിട്ടുണ്ട് ഡ്രൈനിങ്ങും കഴിഞ്ഞിരിക്കുന്നു അവൾ ലൈസെൻസ് കിട്ടുന്നത് കാത്തിരിക്കുകയാണ്... അങ്ങനെ