Aksharathalukal

ASTRAL PROJECTION Part 1

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നു പുറത്ത് വന്ന വാർത്ത കേട്ട് നടുങ്ങി കേരള ജനത . ടിവിയിലും പത്രത്തിലും എല്ലാം ഇപ്പോൾ ഇതാണ് വാർത്ത ഈ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ ഞങ്ങളുടെ ചാനലിൽ നിന്നും നിയോഗിക്കപ്പെട്ടത് ഞാനായിരുന്നു. 
     വർഷം ഏതാണ്ട് 2018 പുതുവർഷം പുലർന്നത് തന്നെ നാടിനെ നടുക്കിയ ഒരു നിഷ്ഠുരമായ കൊലപാതകത്തിലൂടെയായിരുന്നു . അന്നത്തെ ഏറ്റവും പ്രശസ്തമായ ഒരു പത്രത്തിലെ പ്രധാന റിപ്പോർട്ടർ ആയിരുന്നു ഞാൻ . പുതുവർഷത്തിൽ എന്നെ വിളിച്ചുണർത്തിയത് ഞങ്ങളുടെ ന്യൂസ് എഡിറ്റർ ആയിരുന്നു അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു അരുൺ നിങ്ങൾ എത്രയും വേഗം കാക്കനാടിലെയ്ക്ക് പോകണം അവിടെ ഒരു കൂട്ടകൊലപാതകം നടന്നിട്ടുണ്ട് താൻ എത്രയും വേഗം അവിടെ എത്തണം. പോവുകയല്ലാതെ എനിക്ക് മറ്റ് വഴിയോന്നുമില്ല . അങ്ങനെ ഞാൻ സംഭവസ്ഥലത്ത് എത്തിച്ചേർന്നു കാര്യങ്ങൾ എല്ലാം തിരക്കി മനസ്സിലാക്കി . പോലിസിന്റെ പ്രതാമിക നിഗമനം പ്രകാരം കരുതിക്കൂട്ടിയുള്ള ഒരു കൂട്ടകൊലപാതകം അല്ല നടന്നിട്ടുള്ളത് എന്ന് അവർ പറഞ്ഞു എങ്കിലും ചില ദൂരുഹതകൾ നിലനിൽക്കുന്നതായിട്ടും അവർ ഞങ്ങൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കിട്ടിയ വിവരങ്ങളുമായി ഞാൻ ഓഫീസിലേക്ക് പോയി . കിട്ടിയ വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് ഞാൻ ആ വാർത്ത റിപ്പോർട്ട് ചെയ്തു  . പ്രതിയെ അപ്പോൾ തന്നെ പോലിസ് പിടിച്ചിരുന്നു . പിന്നീടാണ് പോലിസ് ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടത് പ്രതി എന്തിന് ഇത് ചെയ്യതു എന്ന് അപ്പോഴാണ് പോലിസിനെയും ജനങ്ങളെയും ഞെട്ടിച്ചുകൊണ്ട് അയാൾ ആ കഥ പറഞ്ഞത്.
     തന്റെ ഏറ്റവും പ്രിയപ്പെട്ട തന്റെ അച്ഛനെയും അമ്മയെയും അനുജത്തിയേയും താൻ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന് . അങ്ങനെ കേരള മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞു . പോലീസിനോട് പ്രതി നടത്തിയ കുറ്റസമ്മതത്തിലെ ഒരു വാക്ക് പോലീസിനും ജനങ്ങൾക്കും പുതിയ ഒരു അറിവായിരുന്നു .
     "അസ്ട്രൽ പ്രൊജക്ഷൻ" (ASTRAL PROJECTION)

തുടരും....

ASTRAL PROJECTION PART 2

ASTRAL PROJECTION PART 2

4.1
630

ആ വാക്ക് പോലീസിനെയും ജനങ്ങളെയും വളരെയധികം ചിന്തക്കുലരാക്കി . അത് എന്താണ് എന്ന അന്വേഷണം ചെന്നെത്തിയത് പ്രതിയുടെ പഠനക്കാലത്താണ് . പഠിക്കാൻ വളരെ മിടുക്കനായിരുന്നു സന്ദീപ് എന്ന ഇപ്പോഴത്തെ പ്രതി. കംപ്യൂട്ടറിൽ കൂടുതൽ സമയം ചെലവഴിക്കാൻ അവൻ ഇഷ്ടപ്പെട്ടിരുന്നു . അവന്റെ കംപ്യൂട്ടറിൽ ഉള്ള പ്രാവിണ്യം മനസ്സിലാക്കിയ അവന്റെ വിദ്യാസംഭനരായ മാതാപിതാക്കൾ അവനെ അവന്റെ ഇഷ്ടപ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് അയച്ചു . പക്ഷേ അവൻ തനിക്ക് ലഭിച്ച സൗകര്യങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കുകയായിരുന്നു ചെയ്തത്. ഈ കാലയളവിൽ ആണ് അവൻ \" അസ്ട്രൽ പ്രൊജക്ഷൻ \" എന്നതിൽ അക