Aksharathalukal

ASTRAL PROJECTION PART 2

ആ വാക്ക് പോലീസിനെയും ജനങ്ങളെയും വളരെയധികം ചിന്തക്കുലരാക്കി . അത് എന്താണ് എന്ന അന്വേഷണം ചെന്നെത്തിയത് പ്രതിയുടെ പഠനക്കാലത്താണ് . പഠിക്കാൻ വളരെ മിടുക്കനായിരുന്നു സന്ദീപ് എന്ന ഇപ്പോഴത്തെ പ്രതി. കംപ്യൂട്ടറിൽ കൂടുതൽ സമയം ചെലവഴിക്കാൻ അവൻ ഇഷ്ടപ്പെട്ടിരുന്നു . അവന്റെ കംപ്യൂട്ടറിൽ ഉള്ള പ്രാവിണ്യം മനസ്സിലാക്കിയ അവന്റെ വിദ്യാസംഭനരായ മാതാപിതാക്കൾ അവനെ അവന്റെ ഇഷ്ടപ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് അയച്ചു . പക്ഷേ അവൻ തനിക്ക് ലഭിച്ച സൗകര്യങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കുകയായിരുന്നു ചെയ്തത്. ഈ കാലയളവിൽ ആണ് അവൻ \" അസ്ട്രൽ പ്രൊജക്ഷൻ \" എന്നതിൽ അക്രിഷ്ടനാക്കുന്നത് . ഇനി എന്താണ് \"അസ്ട്രൽ പ്രൊജക്ഷൻ\" എന്ന് പറയാം . ശരീരത്തിൽ നിന്ന് സൂക്ഷ്മ ദേഹത്തെ അഥവാ ആത്മാവിനെ വേർപെടുത്തി യഥേഷ്ടം പ്രപഞ്ചത്തിലുടനീളം ഏതു കോണിലേക്കും സഞ്ചരിക്കുവാൻ കഴിവുള്ളതാക്കുക, ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ആഭിചാരക്രിയ മുതലായവ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നത്. കുറച്ച് നാളുകൾക്ക് ശേഷം തന്റെ പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയും . ചില കംപ്യൂട്ടർ കളികൾ രൂപപ്പെടുത്തുകയും അവ കളിക്കുന്നതും ആയിരുന്നു സന്ദീപിന്റെ പ്രധാന വിനോദം. പൊതുവേ അന്ദർമുഖനായിരുന്നു അവൻ ക്രൂരമായ കൊലപാതകങ്ങളും നിറഞ്ഞ കളികളായിരുന്നു അവന്റെ കംപ്യൂട്ടറിൽ മുഴുവൻ . എന്നാലും താൻ മനസ്സിലാക്കിയ \"അസ്ട്രൽ പ്രൊജക്ഷൻ\" എന്ന പ്രക്രിയ അവന്റെ ഉള്ളിൽ നിന്നും പോയില്ലായിരുന്നു . യഥാർത്ഥ ജീവിതത്തിൽ അത് പരീക്ഷിച്ചു നോക്കാൻ തന്നെ അവൻ തീരുമാനിച്ചു . പിന്നീട് കേരള ജനത കണ്ടത് ഏറ്റവും നിഷ്ഠുരമായ കൊടും കൊലപാതകം ആയിരുന്നു .


തുടരും.....


ASTRAL PROJECTION PART 3

ASTRAL PROJECTION PART 3

3.8
488

വളരെ സാധാരണമായ ഒരു വെളുപ്പാൻക്കാലം... ഇന്നാണ് സന്ദീപ് എന്ന ചെറുപ്പക്കാരൻ തന്റെ ഏറ്റവും പ്രിയപ്പെട്ടവരേ കൊലപെടുത്താൻ തീരുമാനിച്ചത് . താൻ നിർമ്മിച്ച ഒരു വീഡിയോ ഗെയിം കാണിച്ചു തരാം എന്ന് പറഞ്ഞു തന്റെ സ്വന്തം അച്ഛനെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് വിളിക്കുന്നു . കംപ്യൂട്ടറിലെ ഗെയിമിൽ ശ്രദ്ധിക്കുകയായിരുന്ന തന്റെ അച്ഛന്റെ തലയിലെയ്ക്ക് നേരത്തെ തയ്യാറാക്കിയിരുന്ന മഴു ( കോടാലി ) ഉപയോഗിച്ച് പിന്നിൽനിന്നും ഒറ്റ വേട്ട്... തല രണ്ടായി മുറിഞ്ഞ് പോയി . വീട്ടിൽ മറ്റാരും ഇല്ലായിരുന്നതിന്നാൽ ഇത് മറ്റാരും അറിഞ്ഞതും ഇല്ല . മകനിൽ നിന്നും ഇത്തരത്തിലുള്ള ഒരു പ്രവൃത്തി