Aksharathalukal

Love practice...♡13

Love practice...♡

part:13

അത് കേട്ടതും റിയാക്ക് ഒരു തീരുമാനം കിട്ടിയത് പോലെ ആയി... അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.....
___________________________

അവളുടെ കണ്ണുകൾ അവനെ നോക്കിയതും അവന്റെ മുഖത് നിക്കാഹ് നടക്കുന്നതിന്റെതായ യാതൊരു ആഹ്ലാതമോ മറ്റുത്തര വികാരഭാവങ്ങളോ ഇല്ലായിരുന്നു... അവൾക്കോട്ടും ഒന്നും മനസിലാവുന്നില്ലായിരുന്നു എന്നലും അവൾ സന്തോഷത്തിലായിരുന്നു ഈ ലോകത്ത് തനിക്ക് ആദ്യമായി ഉണ്ടായ അവകാശി എന്റേത് എന്ന് അവകാശത്തോടെ പറയാനൊരു അവകാശി എന്നത് ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി...

എന്നാൽ അവളുടെ കലങ്ങിയ കണ്ണുകളായി ആദ്യമായി അവളെ കണ്ടപ്പോൾ പോലും തന്റെ ഭാര്യ ആയവളായിട്ട് പോലും നാസിറിന് അവളോടൊരു അനുഗമ്പ തോന്നിയില്ലായിരുന്നു....!

\"രണ്ട് പേരും നന്നായി ചിരിക്കു...\"

ക്യാമറയിൽ വീഡിയോ എടുക്കുന്ന വെക്തി കുറെ നേരമായി ഇത് തന്നെ പറയ്യുന്നുണ്ടെങ്കിലു രണ്ട് പേരും ചിരിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു...

പിന്നെ അങ്ങോട്ട് മഹർ കേട്ടലും ഓരോരുത്തർ hambers കൊടുക്കലും ഫോൺ കൊടുക്കലും ഫോട്ടോസ് എടുക്കലും വീഡിയോസ് എടുക്കലും എല്ലാം ആയിരുന്നു...

\"Heey sister... I am Sulthaan... Sulu എന്ന് വിളിച്ചോ... ഇയാള്ടെ ബ്രദർ ആയി വരും...😊\"

സുൽത്താൻ ആദ്യമായി കാണുന്നത് കണ്ട് റിയയെ പരിചയപ്പെടാൻ വന്നതാണ്...

\"ഹായ്... 😊നസ്രി പറഞ്ഞിട്ടുണ്ടായിരുന്നു നിങ്ങളെ പറ്റിയൊക്കെ....\"

\"ഹോഹോഹോ....\"

എന്ന് റിയയോട് പറഞ്ഞു കൊണ്ട് അപ്പുറത് നിൽക്കുന്ന നസ്രിയെ നോക്കി സുൽത്താൻ കണ്ണുരുട്ടി കാണിച്ചു... അതിന് നസ്രി നന്നായി ഒന്ന് ഇളിച്ചു കാണിച്ചു...

\"അത് വിട്... താൻ വാ നമ്മക്കൊരു ഫോട്ടോ എടുക്കാന്നെ....\"

എന്നും പറഞ്ഞു കൊണ്ട് സുൽത്താൻ റിയയുടെ ഷോൾഡറിൽ കൂടി കയ്യിട്ട് അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു.. റിയാക്ക് ആദ്യതെ അനുഭവം ആയത് കൊണ്ട് അവൾക്ക് എന്തോ വല്ലായ്മ തോന്നി.. അവൾ ആസ്വസ്തയോടെ അവനെ നോക്കി... അവളുടെ ഭാവം കണ്ടപ്പോൾ സുൽത്താനും എന്തോ പോലെ ആയി അവൻ മെല്ലെ കയ്യിന്റെ ബലം അയിച്ചു എങ്കിലും ഷോൾഡറിൽ നിന്നും കയ്യ് എടുത്തില്ല...

\"ഇയാൾക്ക് ഒന്നും തോന്നേണ്ട ആവിശ്യം ഇല്ല... ന്റെ നസ്രി മോളെ പോലെ തന്നെ ആണ് നീ എനിക്ക്... എന്നെ വിശ്വസിക്കാം... 😊\"

അവൻ അവന്റെ ഭാഗം അവിടെ വച് തന്നെ റിയയോട് വെളിപ്പെടുത്തു... അത് കേട്ടപ്പോൾ ശെരിക്കും റിയാക്ക് അത്ഭുതം ആണ് തോന്നിയത് കൂടെ സന്തോഷവും...

\"ഇങ്ങനെ അന്തം വിട്ട് എന്നെ നോക്കി നിൽക്കാതെ ക്യാമറ നോക്കി പോസ്സ് ആക്ക് പെങ്ങളെ...😁\"

സുൽത്താൻ ഇളിച്ചു കൊണ്ട് റിയയോട് പറഞ്ഞു അത് കേട്ടപ്പോൾ അറിയാതെ തന്നെ റിയ ചിരിച്ചു പോയി...പിന്നെ അവർ രണ്ടാളും കൂടി കുറച്ചു ഫോട്ടോസ് എടുത്ത് സുൽത്താൻ റിയ അറിയാതെ അവളുടെ തലക്ക് മീതെ ഒരു കയ്യ്കൊണ്ട് ✌️ ഇങ്ങനത്തെ പോസ്സ് ഒക്കെ ആക്കി ഫോട്ടോ എടുത്തിട്ടുണ്ട് അത് റിയ അറിഞ്ഞില്ലേലും മറ്റു എല്ലാവരും അറിഞ്ഞിട്ടുണ്ട്....

റിയ അന്നാദ്യമായി അറിയുകയായിരുന്നു ഒരു സഹോദരന്റെ സ്നേഹവും കരുതലും വാത്സല്യവും എല്ലാം...

\"നാസ് എവിടെ ഒരു ഫോട്ടോ കിട്ടോ ആവോ ഓന്റെ ഒപ്പം... 👀\"

എന്ന് പറഞ്ഞു തിരിഞ്ഞതും സുൽത്താൻ കാണുന്നത് തന്നെ നോക്കി ദാഹിപ്പിക്കുന്ന നാസിറിനെ ആണ്...

\"\"നന്മക്ക്..... പിന്നെ...എടുക്കാ...ലെ....\"

നാസിറിന്റെ ഭാവം കണ്ട് സുൽത്താൻ ഒരു വളിഞ്ഞ ഇളി പാസ്സ് ആക്കി കൊണ്ട് നാസിറിനെ നോക്കി കൊണ്ട് തന്നെ പറഞ്ഞു... അപ്പോൾ നാസിർ അവന്റെ പിരികം കണ്ട് അവന്റെ വലത് ഭാഗത്തേക്ക് കാണിച്ചു...

\"എന്നാ ഞാൻ അങ്ങട്ട് പോകട്ടെ...\"

എന്ന് പറഞ്ഞു ഒന്ന് ഇളിച്ചു കാണിച്ചു സുൽത്താൻ നാസിറിന്റെ വലത് വശത്തായി വന്ന് നിന്നു... റിയ പിന്നെ സുൽത്താന്റെ കൂടെ നാസിർ ഉള്ളത് കൊണ്ട് അവിടേക്ക് നോക്കാനേ നിന്നില്ല.. പെണ്ണിന് നാണം വരാണ് മക്കളെ... 😂
പിന്നെ അങ്ങനെ ആരൊക്കെയോ വന്ന് റിയയെ പരിജയ പെടുന്നുണ്ടായിരുന്നു... പക്ഷെ അവളുടെ ചിന്ത മുഴുവൻ ആയിഷു ആയിരുന്നു...അവരുടെ ഇടയിൽ നിന്നും മാറി നിൽക്കുന്ന ആയിഷുനെ കാണും തോറും റിയാക്ക് വല്ലാത്ത സങ്കടം തോന്നി... ആദ്യമായി അവൾ എന്നിൽ നിന്നും അകന്നു നിൽക്കുന്നു... എനിക്കവളെ ചേർത്ത് നിർത്താൻ പറ്റുന്നില്ലല്ലോ നാഥാ...🥺എന്ന ചിന്തയായിരുന്നു ആയിഷുനെ കാണുബോൾ റിയാന്റെ ഉള്ള് നിറയെ... അത് മനസിലാക്കിയ പോലെ നസ്രി ആയിഷുനെ വലിച്ചു പിന്നാലെ തന്നെ നടത്തിക്കുകയാണ്...

ഉച്ചക്ക് ഫുഡ്‌ കഴിക്കുന്ന സമയമായപ്പോൾ നാസിറും റിയയും ഒരുമിച്ചാണ് ഇരുന്നത് എങ്കിലും അവർ പരസ്പ്പരം മിണ്ടാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല...ആയിഷുവും റിയയും ഫോട്ടോസ് ഒക്കെ എടുത്ത് തുള്ളി ചാടി നടക്കാണ്...

അങ്ങനെ അവർ ഇബ്രാഹിം മഹലിലേക്ക് പോകാനുള്ള സമയമായി...

ഫുഡ്‌ കഴിക്കൽ കഴിഞ്ഞപ്പോൾ തന്നെ ആയിഷുനെ വിട്ട് പിരിയുന്ന സങ്കടമായിരുന്നു റിയക്ക് ഉള്ളിൽ മുഴുവൻ...

\"ആയിശൂ...\"

പോകാനുള്ള വാഹനം വന്നപ്പോൾ മുതൽ  ആയിഷുനെ കെട്ടിപിടിച് കരയുകയാണ് റിയ... നസ്രിക്കും വല്ലാത്ത സങ്കടം ഉണ്ടായിരുന്നു... റിയ ടീച്ചറമ്മയെയും എല്ലാം കെട്ടിപിടിച് കരയുന്നുണ്ട്...

ആയിഷുനു ആരുമില്ലാത്ത പോലെ തോന്നി അപ്പോൾ... ഇനി താൻ ഒറ്റക്കാവുമല്ലോ എന്ന് ഓർക്കും തോറും എന്തോ ഒരു വേദന...🥺

റിയയെ കെട്ടി പിടിച് കരയുകയാണ് ആയിഷു...

പക്ഷെ ഇവരെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന സുൽത്താനിന് ആയിഷുന്റെ ആ കാപ്പി കണ്ണുകൾ നിറഞ്ഞു കണ്ടപ്പോൾ മുതൽ വല്ലാത്ത ഒരു വേദന ആയിരുന്നു മനസിന്...അവൻ അപ്പോഴാണ് അവളെ നേരെ കാണുന്നത്...താൻ എവിടെയോ കണ്ട് മറന്ന മുഖം പോലെ തോന്നി അവന്ക്ക് അവളെ കണ്ടപ്പോൾ... എന്തോ വല്ലാത്തൊരു ഫീൽ... അവളുടെ കണ്ണുനീർ കാണുമ്പോൾ അവൻക്ക് പിരാന്ത് പിടിക്കുന്നത് പോലെ തോന്നി... ആ കണ്ണുനീർ അവന്റെ നെഞ്ചിൽ തറഞ്ഞു കയറുന്ന പോലെ... ഒരു പിരാന്ത് പോലെ ഫീൽ...

\"നസ്രി നീ അവളോട് കരച്ചിൽ ഒന്ന് നിർത്താൻ പറ.... 😡\"

സുൽത്താൻ ദേഷ്യത്തോടെ അവന്റെ അടുത്ത് നിൽക്കുന്ന നസ്രിയയോട് പറഞ്ഞു...

\"റിയയോടെ....? \"

നസ്രി ചോദിച്ചപ്പോൾ ആണ് അവൻ സോബോധത്തിലേക്ക് വന്നത്...

\"ആഹ്ഹ്....\"

അവൻ രണ്ട് കയ്യ്കൊണ്ടും തലമുടി പിന്നിലേക്ക് ആക്കി കൊണ്ട് പറഞ്ഞു...പിന്നെയും ആയിഷുനെ നോക്കിയപ്പോൾ അവൾ കരയുക തന്നെ ആയിരുന്നു...

\"എല്ലാവരും ഒന്ന് വണ്ടിയിൽ കയറിക്കെ...\"

സുൽത്താൻ ഇത്തിരി ഉച്ചത്തിൽ തന്നെ പറഞ്ഞു... എല്ലാവരും അവനെ നോക്കി വെല്ലിമ്മ അവനെ ശകാര ഭാവത്തിൽ നോക്കിയത് അവന് മനസിലായി എങ്കിലും അത് കാര്യമാക്കിയില്ല...

സുൽത്താന്റെ ശബ്ദം കേട്ടതും ആയിഷു പെട്ടന്ന് റിയയിൽ നിന്നും അകന്ന് മാറി... അവളുടെ കവിൾ തടങ്ങൾ തുടച്ചു... അപ്പോഴേക്കും സുൽത്താൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്നിരുന്നു... അവൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു അവളെ... അപ്പോൾ ആണ് അവനക്കൊരു ആശ്വാസം തോന്നിയത്...

പിന്നെ ആയിഷു തന്നെ റിയയെ കാറിൽ കയച്ചി... അവളോട് ഒന്നും മിണ്ടാൻ അവൾ കൂട്ടാക്കിയില്ല... റിയയുടെ കൂടെ തന്നെ കാറിൽ കയറാൻ നിന്ന നാസിറിനെ ആയിഷു ഒന്ന് നോക്കി... നാസിർ ആയിഷുനെയും നോക്കി... ആ നോട്ടത്തിന്റെ അർഥം എന്താണ് എന്ന് അവൻ അറിയില്ലയിരുന്നു അല്ലങ്കിൽ മനസിലായില്ലായിരുന്നു...

\'ഇവളെ പോന്നു പോലെ നോക്കണേട്ടോ... 🥺\'

ആയിഷു നാസിറിനെ നോക്കി മനസ്സിൽ അത്ര മാത്രമായിരുന്നു പറഞ്ഞത്... കാരണം ആയിഷക്ക് റിയ അല്ലെ ഉള്ളു...സുൽത്താൻ ഒന്ന് ഓൺ അടിച്ചതും നാസിർ കാറിൽ കയറി.. നസ്രി ആയിഷുന്റെ ഷോൾഡറിൽ പിടിച് അവളെ ഒന്ന് കെട്ടി പിടിച്ചു ശേഷം ആ കാറിന്റെ തന്നെ മുൻ സീറ്റിൽ കയറി ഇരുന്നു... നസ്രിക്ക് അറിയില്ലായിരുന്നു എന്ത് അവളോട് പറയണമായിരുന്നു എന്ന്...

ആയിഷുന് തന്റെ ഹൃദയത്തെ പറിച് കൊണ്ട് പോകുന്ന പോലെ തോന്നി...റിയാക്ക് ആണേൽ താൻ തന്റെ ഹൃദയത്തെ ഉപേക്ക്ഷിച്ചു പോവുകയാണോ എന്ന് തോന്നി...

അത്രമേൽ ആഴത്തിലിറങ്ങിയ ഇത് അവരുടെ സൗഹൃദം... സാഹോദര്യമോ..?

അങ്ങനെ അവരുടെ കാർ മുന്നോട്ട് നീങ്ങി ആ കാർ തന്നെ കടന്ന് പോയതും ആയിഷു കരഞ്ഞു കൊണ്ട് ആ ഓഡിറ്റോറിയത്തിന്റെ ഉള്ളിലേക്ക് തിരിഞ്ഞോടി അതും സുൽത്താൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു... എന്തോ അവളുടെ കണ്ണുനീർ കാണുമ്പോൾ വല്ലാത്തൊരു പിരാന്ത് ഫീൽ അവനെ വന്ന് പൊതിയുന്ന പോലെ.. അവൻ കാറിന്റെ വേഗത കൂട്ടി മുന്നോട്ട് കുതിച്ചു....

കുറച്ചു കഴിഞ്ഞതും എല്ലാവരും ഓഡിറ്റോറിയം വീട്ടിറങ്ങി.. ഇബ്രാഹിം മഹല്ലിന്റെ മുറ്റത്തേക്ക് വന്ന സുൽത്താൻ കാർ നിർത്തി.... റിയ സൈഡ് സീറ്റിൽ ഇരുന്ന് ആ വലിയ കൊട്ടാരത്തെ നോക്കിക്ക്കായിരുന്നു... ആശ്ചര്യം കൊണ്ട് അവൾ അന്തം വിട്ടു... നാസിർ ഡോർ തുറന്ന് പുറത്തിറങ്ങി... അവന്റെ നിശബ്ദത റിയാനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു... അവൾ പിന്നെ തലയും താഴ്ത്തി അവന്റെ കൂടെ തന്നെ നിന്നും...
____________________________________________
തുടരും

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്



Love practice...♡14

Love practice...♡14

4.5
1187

Love practice...♡part:14അവൾ പിന്നെ തലയും താഴ്ത്തി അവന്റെ കൂടെ തന്നെ നിന്നും..._________________________________നാസിർ ഒന്നും നോക്കാതെ വീടിന്റെ ഉള്ളിലേക്ക് ഓടി കയറി... പെട്ടന്നുള്ള അവന്റെ പോക്കിൽ അവന്റെ അടുത്തായി നിന്ന റിയക്ക് ഒന്നും മനസിലായില്ല... തല താഴ്ത്തി നിന്നിരുന്നവൾ പെട്ടന്ന് തല ഉയർത്തി... അവന്റെ പോക്ക് കണ്ട് റിയ നസ്രിയെ നോക്കി..."അത്.... കാക്കുന് എന്തേലും അത്യാവശ്യം കാണും... ഇങ്ങൾ വാ..."നസ്രി എന്ത് പറയണം എന്ന് അറിയാതെ നിൽക്കുകയായിരുന്നു..നസ്രിയെ നോക്കി വെല്ലിമ്മ കണ്ണ് കൊണ്ട് എന്തേലും പറയാൻ പറഞ്ഞപ്പോ അവൾ പെട്ടന്ന് അതും പറഞ്ഞു കൊണ്ട് റിയാന്റെ അടുത്തേക്ക് ചെന്നു...എന്നിട്ട് സുൽത്താനെ ഒന്ന്