Aksharathalukal

കാട്ടുചെമ്പകം 15


\"നിങ്ങൾക്ക് ബിസിനസ്സും തിരക്കും... അതിനിടയിൽ വീട്ടിലുള്ളവരെ ഓർക്കാനെവിടെ സമയം... പറഞ്ഞിട്ട് കാര്യമില്ല... എല്ലാം വിധിയാണെന്ന് സമാധാനിപ്പിക്കാം... അതുപോലെയാക്കരുത് നാൻസിക്കും അന്നമോൾക്കും എന്നൊരാഗ്രഹമുണ്ട്... തിരക്കൊക്കെ കഴിഞ്ഞെങ്കിൽ ഭക്ഷണമെത്തുവക്കാം... \"
അതും പറഞ്ഞ് ആലിസ് അകത്തേക്ക് നടന്നു...

\"ആലീസേ.. നിൽക്ക്.. നിന്നോട് പലയാവർത്തി പറഞ്ഞതാണ് എന്നെ ഭരിക്കാൻ വരരുതെന്ന്... എനിക്കറിയാം എങ്ങനെ ജീവിക്കണം എങ്ങനെ പെരുമാറണമെന്ന്... അത് ആരും പഠിപ്പിക്കേണ്ട... പിന്നേ ജയിനിന്റെ കാര്യം... എന്റെ മകനാണ് അവൻ.... അവനുമറിയാം എന്തൊക്കെയാണ് വേണ്ടതെന്ന്.... നീയൊക്കെച്ചേർന്നു അതില്ലാതാക്കരുത്... ഈ ലോറൻസ് ഈ നാട്ടിൽ വരുമ്പോൾ ഉടുതുണിക്ക് മറുതുണിയില്ലാത്തവനായിരുന്നു... വളരെ കഷ്ടപ്പെട്ടാണ് ഇന്നീനിലയിൽ എത്തിച്ചത്... അല്ലാതെ നിന്നെ കെട്ടിയപ്പോൾ നിന്റെ അപ്പച്ഛൻ സ്ത്രീധനം തന്നതല്ല...

\"ഇനി അതുകൂടിയേ വേണ്ടിയിരുന്നുള്ളൂ... അന്ന് നിങ്ങൾക്ക് എന്താണ് ഉണ്ടായിരുന്നത്... എന്നെക്കൊണ്ടൊണ് പറയിപ്പിക്കണ്ട... നിങ്ങൾ ചെയ്തുകൂട്ടുന്നതിനൊക്കെ ഒരിക്കൽ നിങ്ങൾക്ക് കിട്ടും.. നോക്കിക്കോ...
ആലിസ് അകത്തേക്ക് നടന്നു... ലോറൻസിന്റെ മുഖം ദേഷ്യത്താൽ ചുവന്നു... അതയാൾ സ്വയമടക്കി നിർത്തി...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഈ സമയം മേനോത്ത് കൃഷ്ണാസിന്റെ വീട്ടിൽ ആഘോഷമായിരുന്നു... 

\"ഹരിയേട്ടാ അന്ന് നിങ്ങൾക്ക് ഇവിടെ നിന്നും പോകുമ്പോൾ ഒരുവാക്ക് ഞങ്ങളോട് പറയാമായിരുന്നു... കൃഷ്ണേട്ടനും ആദിയുമെല്ലാം എവിടെയെല്ലാം അന്വേഷിച്ചു നിങ്ങളെ.... \"
രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ ശ്യാമള പറഞ്ഞു...

\"അന്ന് ഞങ്ങൾ ഇവിടെനിന്നും പോയതുകൊണ്ട് ഇന്ന് ഈ ഊണുമേശക്കരികിൽ നിങ്ങളുടെകൂടെ ഇരിക്കാൻ ഞങ്ങളുണ്ടായി... ഇല്ലെങ്കിൽ അന്നേ ഞങ്ങളുടെ മോന്റെയടുത്ത്  എത്തുമായിരുന്നു...\"

\"നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല... ഇനി നിങ്ങൾ എവിടേയും പോകേണ്ട... ഇത് നിങ്ങളുടെയും വീടാണ്... ആരും നിങ്ങളെ ഒന്നും ചെയ്യില്ല... കൃഷ്ണേട്ടാ നമുക്ക് പോലീസ്സിലൊരു പരാതി കൊടുത്താലോ... ബാക്കി അവർ നോക്കിക്കോളും... \"

\"ഹും പോലീസ്... എന്നിട്ടെന്തിനാണ്.... ആ ലോറൻസിനും മകനും കൂടുതൽ സൗകര്യം ഒരുക്കിക്കൊടുക്കാനോ... എല്ലാ ഏമാന്മാരും അയാളുടെ മൂടുംതാങ്ങി നടക്കുന്നവരാണ്... അതിനുമാത്രം അയാളിൽനിന്ന് കിട്ടുന്നുണ്ടല്ലോ... സർവ്വീസിൽ ജോലിചെയ്ത് കിട്ടുന്നതിന്റെ പത്തിരട്ടി അവർക്ക് അയാളിൽനിന്ന് കിട്ടുന്നുണ്ട്... ഇപ്പോൾ നമ്മൾ ഒന്നിനും മെനക്കടാത്തതാണ് നല്ലത്.. മാത്രമല്ല ഇവർ ഇവിടെയെത്തിയ കാര്യം നമ്മളല്ലാതെ മറ്റാരും അറിയരുത്... എല്ലാവരും കേൾക്കാൻവേണ്ടിയാണ് പറയുന്നത്... മനസ്സിലായല്ലോ... \"
ഭക്ഷണം കഴിച്ചുകഴിഞ്ഞ് എഴുന്നേൽക്കുന്നതിനിടയിൽ കൃഷ്ണദാസ് പറഞ്ഞു...

ഭക്ഷണം കഴിച്ച്തന്റെ മുറിയിലേക്ക് നടക്കുകയായിരുന്നു ആദി... ആ സമയത്താണ് ബാൽക്കണിയിൽ ആരോ നിൽക്കുന്നത് അവന്റെ ശ്രദ്ധയിൽപെട്ടത്... ആദി അവിടേക്ക് നടന്നു... അമ്മുവാണ് അതെന്ന് ആദിക്ക് മനസ്സിലായി...

\"ഹേയ് കാട്ടുചെമ്പകം... എന്താണ് ഇവിടെവന്ന് ഒറ്റക്ക് നിൽക്കുന്നത്... \"

\"എന്താണ് വിളിച്ചത്... കാട്ടുചെമ്പകമെന്നോ... \"
അമ്മു ചോദിച്ചു...

\"അതെ സത്യമല്ലേ... നാലുവർഷംമുന്നേ നിനക്ക് കിട്ടിയ പേരല്ലേ ചെമ്പകമെന്നത്... നിന്നെ ഞാൻ കണ്ടത് ഒരു കാട്ടിൽനിന്നും... അന്നേരം കാട്ടുചെമ്പകംതന്നെയല്ലേ..

\"വേണ്ടാട്ടോ... എനിക്ക് നല്ലൊരു പേരുണ്ട്... അനാമിക... അല്ലെങ്കിൽ അമ്മു... അങ്ങനെ വിളിച്ചാൽ മതി... \"

\"പറ്റില്ലമോളെ... ചെമ്പകം എന്ന പേരിനു എന്താണ് കുറവ്... നല്ല പേരല്ലേ... പിന്നേ എനിക്കിഷ്ടവും അങ്ങനെ വിളിക്കാനാണ്... അതുപോട്ടെ എന്താണ് ഒറ്റക്ക് ഇവിടെ നിൽക്കുന്നത്... \"

\"ഒന്നുമില്ല... നിങ്ങളവിടെ സംസാരിച്ചുനിൽക്കുകയല്ലേ... അന്നേരം ബോറടിച്ചപ്പോൾ ഇവിടേക്ക് പോന്നതാണ്... ഇവിടെയിരുന്നപ്പോൾ പഴയ കാര്യങ്ങൾ ഓർമ്മയിൽ വന്നു... പണ്ട് ആദിയേട്ടനും പ്രവീണേട്ടനും ജീവേട്ടനും മറ്റും ഒഴിവുസമയങ്ങളിൽ ഇവിടെവന്നിരുന്നല്ലേ സമയം കളയുന്നത്.. അതോർത്തുപോയതാണ്... \"

\"അതെല്ലാം കഴിഞ്ഞതല്ലേ... ഇനിയും അതോർത്ത് മനസ്സ് വിഷമിക്കണോ... \"

\"അങ്ങനെ മറക്കാൻ പറ്റുമോ ആദിയേട്ടാ... എങ്ങനെ കഴിഞ്ഞതായിരുന്നു ഞാനും ഏട്ടനും... ഞാനെന്നുപറഞ്ഞാൽ ഏട്ടന് ജീവനായിരുന്നു... ആദിയേട്ടാ ഞാനൊരു സത്യം പറഞ്ഞാൽ ആദിയേട്ടൻ കേൾക്കുമോ... \"
ആദി എന്താണെന്നറിയില്ല ഭാവത്തിൽ അവളെ നോക്കി... \"

\"ആ ലോറൻസും മകനും ഞങ്ങളെ എന്തിനാണോ ദ്രോഹിക്കുന്നത് അത് എന്റെ കയ്യിലുണ്ട്... ഇവിടെയില്ല ഞങ്ങളുടെ വീട്ടിൽ ഭദ്രമായി ഞാൻ സൂക്ഷിച്ചിട്ടുണ്ട്.. ഒരു പെൻഡ്രൈവ്... അതിൽ ആ ലോറസിന്റെയും മകന്റേയും  പുറംലോകം അറിയാൻ പറ്റാത്ത എന്തോ ഉണ്ട്... അതിനുവേണ്ടിയാണ് അവർ ഏട്ടനെ... അതിനുവേണ്ടിയാണ് ഞങ്ങളെ ദ്രോഹിച്ചതും... \"

\"ഇങ്ങനെ ഒന്ന് കയ്യിലുണ്ടായിട്ടായിരുന്നോ നിങ്ങൾ പേടിച്ച് ആരോടും പറയാതെ ഇവിടെനിന്നും പോയത്... \"

\"ഉണ്ടായിട്ടെന്തിനാണ്... എത്രവലിയ തെളിവുണ്ടായാലും അതെല്ലാം നിഷ്പ്രയാസം തരണം ചെയ്യാൻ അവർക്ക് കഴിയും... ഈ നാട്ടിലെ നിയമംവരെ അവരുടെ കൈപ്പിടിയിലാണെന്നല്ലേ ആദിയേട്ടനും അങ്കിളും പറഞ്ഞത്... \"

\"അതുശരിയാണ്... ഏതായാലും ആ തെളിവ് അവിടെനിന്ന് എടുക്കണം...  നമുക്ക് നോക്കാമല്ലോ ഏതെങ്കിലും വഴി നമുക്കുമുന്നിൽ തെളിയാതിരുക്കില്ല... പിന്നേ അതികം പുറത്തേക്കൊന്നും ഉറങ്ങേണ്ട ആ ലോറൻസിന്റെയൊ ജയിനിന്റെയോ കണ്ണിൽ പെടാതെ നോക്കണം... എല്ലാം കലങ്ങിതെളിയുന്ന ഒരുദിവസം വരും... അതുവരെ കാത്തിരിക്കാം... \"

\"അതുവരെ ഞങ്ങൾ ജീവനോടെ ഉണ്ടാകുമോ... എന്തോ മനസ്സ് പറയുന്നു... വലിയ എന്തോ അപകടം വരാനിരിക്കിന്നതുപോലെ... എനിക്ക് പേടിയാകുന്നു ആദിയേട്ടാ... എനിക്കുവേണ്ടിയാണു ഇത്രയും കഷ്ടപ്പെട്ട് എന്റെ അച്ഛനും അമ്മയും ജീവിക്കുന്നതുതന്നെ... അവർക്കെന്തെകിലും സംഭവിക്കുമോ എന്നൊരുപേടി...\"

ഏയ്‌ എന്തായിത്...  ഒന്നുമുണ്ടാവില്ല. വേണ്ടാത്തതൊന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കേണ്ട... അങ്ങനെ നിങ്ങളെ വിട്ടുകൊടുക്കുമോ ഞാൻ... എന്റെ അച്ഛനും അമ്മയും പറഞ്ഞത് നീ കേട്ടതല്ലേ... എനിക്കായി ജനിച്ചവളാണ് നീ... അന്നേരം നിന്നെയോ നിന്റെ കുടുബത്തെയോ ഒരു അപകടത്തിലേക്ക് ഞാൻ വിട്ടുകൊടുക്കുമോ... നല്ല കുട്ടിയായി മുറിയിൽപോയി പ്രാർത്ഥിച്ച് കിടന്നുറങ്ങാൻ നോക്ക്... മനസ്സിൽ നല്ലതുമാത്രം ചിന്തിക്കുക കേട്ടല്ലോ...\"
അമ്മു അവനെനോക്കി തെളിച്ചമില്ലാത്തൊരു ചിരി നൽകി മുറിയിലേക്ക് നടന്നു... അവൾ പോകുന്നത് നോക്കി അവൻ നിന്നു... പിന്നേ തന്റെ മുറിയിലേക്ക് നടന്നു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"അന്ന് രാത്രിമുതൽ നേരംവെളുക്കുന്നതുവരെ തിരഞ്ഞിട്ടും ജയിനിന് തങ്ങൾക്കെതിരെയുള്ള തെളിവുമായി കടന്നുകളഞ്ഞവനെ കണ്ടെത്താൻ കഴിഞ്ഞില്ല... എന്നാൽ പ്രധാനപ്പെട്ട മറ്റുചിലർ ചില സത്യങ്ങൾ  അവനറിഞ്ഞിരുന്നു... അതറിഞ്ഞപ്പോൾ ഉടനെ അവൻ വീട്ടിലേക്ക് തിരിച്ചു... ഏകദേശം നേരം വിളിക്കാനായിരുന്നു അന്നേരം ... വീടിന്റെ പോർച്ചിൽ കാര്യം നിർത്തി അവൻ ലോറൻസിന്റെ അടുത്തേക്ക് നടന്നു... \"

\"മ് എന്തായെടാ അവനെ കിട്ടിയോ.. അവനെ തീർത്ത് ആരുമറിയാതെ കുഴിച്ചുമൂടിയില്ലേ... \"
ലോറൻസ് ചോദിച്ചു...

\"ഇല്ല അവനെ കിട്ടിയിട്ടില്ല...\"
ജെയിൻ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു...

\"പിന്നേ നീയൊക്കെ മൂക്കിനുതാഴെ ഈ മീശയുംവച്ച് നടക്കുന്നതെന്തിനാണ്... ഒന്നുംരണ്ടുമല്ല കോടികളുടെ തിരുമറിരഹസ്യമാണ് അവന്റെ കയ്യിൽ...  ഇവിടെയുള്ള പല നേതാക്കളും പോലീസ്സുകാരും എന്റെ പണം പറ്റിയവരാണ്... എന്നാൽ അമ്പിനും വില്ലിനും അടുക്കാത്ത പലരുമുണ്ട്... അവരുടെ കയ്യിലെങ്ങാനും ഈ തെളിവ് എത്തിയാൽ അതോടെ ഇത്രയും കാലം നമ്മൾ ഉണ്ടാക്കിയതെല്ലാം ഒരുനിമിഷംകൊണ്ട് ഇല്ലാതാകും... അങ്ങനെയൊരു അവസ്ഥയുണ്ടായാൽ പിന്നിൽ നമ്മൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. \"

\"അവൻ എങ്ങനെയൊക്കെ കളിച്ചാലും വിജയിക്കാൻ പോകുന്നില്ല... നമ്മളെ ഒരുചുക്കും ചെയ്യാൻ അവന് കഴിയില്ല... അതിനുള്ള വഴി ഞാൻ തീർത്തിട്ടുണ്ട്... ഇപ്പോൾ പ്രശ്നം അതല്ല...ഞാൻ പറയാറില്ലേ നമ്മളെ ഒറ്റുന്നവർ നമുക്കുള്ളിലുണ്ടെന്ന്... അന്ന് നമ്മുടെ ലോറികൾ പിടിക്കാൻ ആ കമ്മഷ്ണറെ സഹായിച്ചത് ആരാണെന്ന് അപ്പച്ചറിയേണ്ടേ... വേറാരുമല്ല... നമ്മൾ സംശയിച്ചവർത്തന്നെ.. ആ കരുണൻ... അവനാരാണെന്നറിയേണ്ടേ അപ്പച്ചന്... പണ്ട് നമ്മൾ കാട്ടിൽനിന്ന് മരങ്ങൾ കടത്തുമ്പോൾ തടയാൻവന്ന ഒരു ഫോറസ്ററ്ഓഫിസറെ ഓർമ്മയില്ലേ... ഒരു കുഴിക്കാട്ടിൽ സുകുമാരനെ... അയാളുടെ മകനാണെന്ന്... അതുപോലെ ആ സജീവൻ അന്ന് നമ്മളുടെകൂടെയുണ്ടായിരുന്ന മേക്കാട്ട് ശിവശങ്കരന്റെ മകനുമാണ്... നമ്മളോട് പ്രതികാരം ചെയ്യാൻ വന്നതാണവർ... \"
അതുകേട്ട് ലോറൻസ് ഞെട്ടി...

\"ഓഹോ അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ അച്ഛനെ ഇല്ലാതാക്കിയതിന്റെ കണക്കുതീർക്കാൻ പകയോടെ വന്നുകയറിയതാണല്ലേ...  അപ്പോൾ കടന്നുകളഞ്ഞവന്റെ പിന്നിലും ഇവരായിരിക്കാം... \"

\"അങ്ങനെ വരാൻ വഴിയില്ല...  നമ്മുടെ ഗസ്റ്റൗസിലെ ഷെൽഫിൽ സൂക്ഷിച്ചത് അവർക്കെങ്ങനെ അറിയും... അതിനുപിന്നിൽ ആരാണെന്ന് അറിയില്ല... പക്ഷേ നമ്മുടെ ഉപ്പും ചോറും തിന്ന് നമുക്കെതിരെ കളിച്ച ആ കരുണനെയും സവനെയും വെറുതെ വിട്ടാൽ ഇനി ഇതിലും വലുത് നടക്കും... \"

\"ശരിയാണ്... അവരെ ഇനി ഈ ഭൂമിയിൽ വക്കുന്നത് അപകടമാണ്.... നമ്മുടെ വേട്ടനായകൾക്ക് ഇന്നത്തെ ഭക്ഷണം അവരാകട്ടെ... പക്ഷേ ഇങ്ങനെയൊന്നും നടന്നത് പുറംലോകം അറിയരുത്... കേട്ടല്ലോ... \"

ഉം... \"
ഒന്ന് മൂളിക്കൊണ്ട് ജെയിൻ തിരിഞ്ഞുനടന്നു...


തുടരും.....

രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം 16

കാട്ടുചെമ്പകം 16

4.4
6292

\"അവരെ ഇനി ഈ ഭൂമിയിൽ വക്കുന്നത് അപകടമാണ്.... നമ്മുടെ വേട്ടനായകൾക്ക് ഇന്നത്തെ ഭക്ഷണം അവരാകട്ടെ... പക്ഷേ ഇങ്ങനെയൊന്ന് നടന്നത് പുറംലോകം അറിയരുത്... കേട്ടല്ലോ... \"\"ഉം... \"ഒന്ന് മൂളിക്കൊണ്ട് ജെയിൻ തിരിഞ്ഞുനടന്നു...\"നിൽക്ക്... ഒരു കാര്യം പറയാം... ഒരു പാളിച്ചപോലും ഉണ്ടാകരുത്... ചെറിയൊരു അശ്രദ്ധ മതി കാര്യങ്ങൾ നമ്മുടെ കയ്യിൽനിന്നും വഴുതിപോകാൻ... ഇനിയൊരു തെറ്റ് ഉണ്ടാകരുത്... ഉണ്ടായാൽ അതിൽനിന്ന് പിടിച്ചുകയറാൻ നീയോ ഞാനോ വിചാരിച്ചാൽ കഴിയില്ല... ഒരു തെളിവുപോലും ബാക്കി വെക്കരുത്... അന്ന് നമ്മുടെ അശ്രദ്ധമൂലം ഉണ്ടായതാണ് ഇന്ന് നമുക്കെതിരെ  കളിക്കാൻ ആ കരുണനേയും സജീവനെയും പോലെ ഓരോര