Aksharathalukal

മലയാളം കഥകൾ

  


 മുഖപുസ്തകത്തില്‍ നീന്തീത്തുടിക്കവേ
എന്‍റൊരു ഫ്രണ്ടിന്‍റെ പേജില്‍ ഒരു കഥ കണ്ടു.
ആ കഥ എനിക്കേറെ ഇഷ്ടമായി. ആ കഥയുടെ
രചയിതാവിനെ തേടിച്ചെന്നപ്പോള്‍ ഒരു
എഴുത്തുകാരിയുടെ പ്രെഫൈല്‍ എനിക്ക് കിട്ടി.
അവളുടെ പേര് \'രഹ്ന\'. അവളുടെ പ്രെഫൈല്‍
പിച്ചര്‍ കണ്ടപ്പോള്‍ എവിടെയോ കണ്ടതു പോലെ
തോന്നി. ഞാന്‍ അവളുടെ വ്യക്തികത
വിവരങ്ങളിലേക്ക് ചൂഴ്ന്ന് നോക്കി.
കണ്ണൂര്‍ക്കാരി, ഇപ്പോള്‍ ഗള്‍ഫില്‍
സ്ഥിരതാമസം. ഞാന്‍ അവളുടെ മുഖം
ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കി. അതെ അവള്‍
തന്നെ കുറച്ച് നാളുകള്‍ കൊണ്ട് ഏറെ അടുത്തു
പോയ എന്‍റെ പ്രിയ സുഹൃത്ത് \'രഹ്ന\' അവളുടെ
പേരു പോലും മറന്നിരുന്നു. കുറച്ചു നാള്‍ എന്‍റെ
കൂടെ ഒരു ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി
ചെയ്ത രഹ്ന. അവളുടെ ഭര്‍ത്താവ്
ഗള്‍ഫിലായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു. ഈ
ജോലി തനിക്ക് പറ്റിയതല്ലെന്ന് പറഞ്ഞ് അവള്‍
ഭര്‍ത്താവിനരികിലേക്ക് പോവുകയായിരുന്നു.
ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം
മുഖപുസ്തകത്തിലൂടെ അവളെ വീണ്ടും
കണ്ടുമുട്ടിയിരിക്കുന്നു. ഞാന്‍ അവള്‍ക്ക്
മെസ്സേജ് അയച്ചു \"താന്‍ കണ്ണുരില്‍
എവിടെയാണ്\" അവള്‍ കുറേ സമയത്തിനു
ശേഷം മറുപടി തന്നു \" ചാല\" \"താന്‍ കണ്ണൂരില്‍
ഏതെങ്കിലും ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി
ചെയ്തിരുന്നോ\" എന്നതായിരുന്നു എന്‍റെ
അടുത്ത ചോദ്യം. \"ഞാന്‍ നാട്ടില്‍ എവിടേയും
ജോലി ചെയ്തിട്ടില്ല\". അവള്‍ പറഞ്ഞു. \"എന്നെ
പരിചയമുണ്ടോ?\" ഞാന്‍ വീണ്ടും ചോദിച്ചു \"ഇല്ല\"
എന്നായിരുന്നു മറുപടി. പിന്നീട് പല ചോദ്യങ്ങള്‍
ചില ഉത്തരങ്ങള്‍, അവളുടെ മറുപടികള്‍ എന്നെ
തളര്‍ത്തി കളഞ്ഞു. തിരിച്ചു കിട്ടീ എന്നു
കരുതിയ സുഹൃത്തിനെ വീണ്ടും
നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ നിരാശയോടെ
logout ചെയ്തു. ഞാന്‍ കണ്ണടച്ചു കിടന്നു.
എനിക്കൊരിക്കലും വിവേചിച്ചറിയാന്‍
കഴിയാത്തത്ര അഗാധമായിരുന്നു ഞങ്ങളുടെ
സൌഹൃദം. ആ ഓഫീസില്‍ മറ്റാരോടും
തോന്നാത്തൊരടുപ്പം അവള്‍ക്കെന്നൊടും
എനിക്കവളോടും തോന്നിയത്, ഞങ്ങള്‍ രണ്ടു
പേര്‍ക്കും സാഹിത്യാഭിരുചി ഉള്ളതു
കൊണ്ടാകണം. അന്നവള്‍ നല്ല കഥകള്‍
എഴുതും ഞാന്‍ കവിതകളും. എനിക്ക് ഒരു പാട്
സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ജീവിത
പന്ഥാവില്‍ അവരൊക്കെ വഴിപിരിഞ്ഞ്
പോയപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടു പോയി.
അപ്പോഴാണ് അവള്‍ എന്‍റെ ജിവിതത്തിലേക്ക്
വന്നത്. കുറച്ചു നാള്‍ മാത്രമേ ആ സൌഹൃദം
എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞുള്ളൂ. ചിന്തിച്ച്
കിടന്ന് ഞാനെപ്പഴോ ഉറങ്ങിപ്പോയി. പിറ്റേന്ന്
ഞാന്‍ ടൌണിലൂടെ നടന്നു വരികയായിരുന്നു
അപ്പോള്‍ എനിക്കെതിരേ ഫോണ്‍
ചെയ്തുകൊണ്ട് ഒരുവള്‍ നടന്നു വരുന്നു.
അവള്‍ എന്നെ കടന്നു പൊയപ്പോള്‍ ഞാന്‍
അവളെ ശ്രദ്ധിച്ചു. അവള്‍ ഫോണ്‍ കട്ട് ചെയ്ത്
തിരിഞ്ഞു നോക്കി. ഞാന്‍ അവളുടെ
അടുത്തേക്ക് ചെന്നു അവളുടെ കണ്ണുകളിലേക്ക്
നോക്കി അവള്‍ എന്‍റെ കണ്ണിലേക്കും. \"രഹ്ന
അല്ലേ?\" ഞാന്‍ ചോദിച്ചു \"അല്ല രഗില \" \"തന്‍റെ
പേര് പോലും ഞാന്‍ മറന്നു പോയി \" ഞാന്‍
ചിരിച്ചു. \"എന്നെ മനസിലായോ.
അവളെന്തെങ്കിലും പറയും മുമ്പേ ഞാന്‍
ചോദിച്ചു. \"പേര് ഓര്‍മ്മയില്ല \" അവള്‍ കുറച്ച്
സമയത്തേ ആലോചനക്ക് ശേഷം പറഞ്ഞു.
ഞാന്‍ എന്‍റെ പേര് പറഞ്ഞു. \"fb യില്‍ രഹ്ന എന്ന
പേരുള്ള ഒരാളേ കണ്ടപ്പോള്‍ താനാണെന്ന്
കരുതി ഞാന്‍ അവളോട് സംസാരിച്ചു.
പിന്നെയാണ് മനസിലായത് അത് താനല്ലെന്ന്\"
ഞാന്‍ ഒന്ന് നിര്‍ത്തി തുടര്‍ന്നു. \"ഇന്ന് ഞാന്‍
തന്നെ കണ്ടപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു
പോയി\" അത് എന്‍റെ കണ്ണുകളില്‍ നിന്നവള്‍
വായിച്ചെടുക്കുകയായിരുന്നു. എത്രയോ
വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടിട്ടും അവള്‍ എന്നെ
തിരിച്ചറിഞ്ഞിരിക്കുന്നു ഞാന്‍ അവളേയും
എനിക്ക് വാശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍
കുറച്ച് സമയം അവിടെ നിന്ന് സംസാരിച്ചു.
അവളുടെ ബ്സ്സ് വരാറായപ്പോള്‍ എന്‍റെ നമ്പറും
വാങി വീട്ടില്‍ ചെന്നിട്ട് വിളിക്കാം എന്നും പറഞ്ഞ്
അവള്‍ പോയി. അവളുടെ നമ്പര്‍ വാങ്ങാന്‍
എനിക്ക് കഴിഞ്ഞില്ല. പണ്ടത്തെ പോലെ എന്‍റെ
ഏകാന്തതയുടെ സംഗീതമാകാന്‍ അവള്‍
വിളിക്കുമെന്നും പ്രതീക്ഷിച്ച്, അവളുടെ
സൌഹൃദത്തിന്‍റെ ഓര്‍മ്മകളുമായ് ഞാന്‍
കാത്തിരിക്കുന്നു. ഇനി ഏതാനും
നിമിഷങ്ങള്‍ക്കകം എന്‍റെ ഫോണ്‍ ചിലക്കും
അത് അവളായിരിക്കും എന്‍റെ പ്രിയ കൂട്ടുകാരി
\"രഗില\" അവളുടെ ശബ്ദമെന്നെ
ഏകാന്തതയുടെ തടവറയില്‍ നിന്നും
മോചിപ്പിക്കും.