Aksharathalukal

ഭാഗം-3


         ഭാർഗവൻ:
\"ശരതേ......
നിന്റെ ഉദ്ദേശം   എന്താ? \"
           ശരത് എന്ത് പറയണമെന്ന് അറിയാതെ മുഖം താഴ്ത്തി  നിന്നു. അവന്റെ കണ്ണുകളിലെ ഭയം തെളിഞ്ഞു വരാൻ തുടങ്ങി.
ഒരു ദീർഘനിശ്വാസത്തിനൊടുവിൽ അവൻ പറയാൻ തുടങ്ങിയതും.
ഭാർഗവൻ:
\" ചോദിച്ചത് കേട്ടില്ലെ?  നീ എന്ത് പണിയാണ് കാണിച്ചത്? 
നിന്റെ ജോലിക്ക്  മൂന്ന് മാസം ലോങ് ലീവ് എഴുതി കൊടുത്തിട്ട് വന്നിരിക്കുവാണോ?
നിന്റെ അച്ഛൻ വിളിച്ചിരുന്നു. അവരോട് പോലും പറയാതെയാ നീ വന്നത് അല്ലേ\"
ശരത്:
\"അത് പിന്നെ.......ഞാൻ......ഇത്രയും നാൾ അച്ഛനും അമ്മയും പറഞ്ഞത് എല്ലാം കേട്ട് നാട്ടിൽ പോലും വരാതെ ജോലി വരെ വാങ്ങിച്ചു. 
ഒരു അവധി പോലും  എടുക്കാതെ പ്രമോഷൻ  വാങ്ങി അതുകൊണ്ട് 3 മാസം ലീവ് കംപനി തന്നെ തന്നതാണ്.
ലീവ് കിട്ടിയതേ ഇങ്ങോട്ട് വരാനാണ് എനിക്ക് തോന്നിയത് \"
ഭാർഗവൻ:
\"അതൊക്കെ..... ശരി നീ അച്ഛനോട് പറഞ്ഞിട്ട്  വന്നുടാരുന്നോ? \"
ശരത്:
\"എനിക്ക് ലീവ് കിട്ടിയാൽ പിന്നെ അച്ഛൻ വിടില്ല ക്ലീനിക്കിന്റെ പണി നടക്കുന്നത് കൊണ്ട് അത്  നോക്കി നടത്താൻ വിടും പിന്നെ ഈ വരവും മുടങ്ങും \"
ഭാർഗവൻ:
\"അന്നാ ശരി ഞാൻ താഴേക്ക് ചെല്ലട്ടെ
പിന്നെ നിനക്ക് ഇഷ്ടമുള്ള ഇടിയപ്പം കടലകറിയും മായാവതി ഉണ്ടാക്കി വച്ചിട്ടുണ്ട് 
വേഗം കഴിക്കാൻ വാ...\"
           ശരതിന് ആശ്വാസമായി മല പോലെ വന്ന പ്രശ്നം എലി പോലെ പോയി എന്ന് അവൻ ഓർത്തു. പിന്നെ അവന്റെ മനസ്സിൽ ആലോചനകൾ ആയിരുന്നു.
\"അമ്മാവൻ എന്താ എന്നെയും ദേവുവിനെയും വഴക്കു പറയാഞ്ഞത്? എന്തായാലും രക്ഷപ്പെട്ടു,
         പട്ടളകാരൻ അയിരുന്നെങ്കിലും അദ്ദേഹം ഒരു അച്ഛനല്ലേ മകളുടെ സന്തോഷം ആഗ്രഹിക്കുന്ന അച്ഛൻ.
അമ്മാവന്റെ ഭാവങ്ങൾ പലപ്പോഴും ശരതിനെ പേടിപ്പെടുത്തുന്നതും സംശയിപ്പിക്കുന്നതും ആയിരുന്നു എങ്കിലും സംസ്കാരം അവന്റെ അച്ഛനേക്കാൾ സ്നേഹവും വാൽസല്യവും നിറഞ്ഞതായിരുന്നു. മുഖത്തെ ഗൗരവങ്ങൾ ഓക്കെ ഒരു ജവാന്റെ രീതികൾ മാത്രമായിരുന്നു.
ശരതും മുത്തശ്ശിയും ഭാർഗവനും മായാവതിയും ദേവുവും അനിയനും ഭക്ഷണം കഴിക്കാൻ ഇരുന്നു.
ദേവുവിന് അച്ഛനേ നോക്കാൻ ഒരു ചമ്മൽ തോന്നി. പക്ഷേ ശരതിന്റെ മുഖത്ത്   ആകൂലതകൾ ഇല്ലാത്തത് അവൾ ശ്രദ്ധിച്ചു. 
ദേവു മനസ്സിൽ പറഞ്ഞു:
\" അച്ഛൻ എന്ത് പറഞ്ഞു കാണും?
വഴക്ക് പറഞ്ഞോ? തല്ലിയോ? ഒന്നും അറിയില്ല  
ശരതേട്ടന് ഒരു ഭാവ വ്യത്യാസവും കാണുന്നും ഇല്ല. \"
      പെട്ടെന്ന് തന്നെ ശരത് എല്ലാരോടുമായി പറഞ്ഞു തുടങ്ങി 
ശരത്:
\"മുത്തശ്ശി.........
ഞാൻ  ഒരു കാര്യം ചോദിച്ചാൽ സമ്മതിക്കുമോ?\"
ഈ ചോദ്യം കേട്ടപ്പോൾ ദേവുവിന്റെ നെഞ്ച് പിടക്കാൻ തുടങ്ങി 
മുത്തശ്ശി:
\"എന്താന്ന് പറ മോനേ 
നീ പറയുന്നത് എന്തായാലും മറ്റുള്ളവർക്ക് ദോഷകരമാവില്ല എന്ന് മുത്തശ്ശിക്ക് ഉറപ്പാണ്
നീ പറഞ്ഞോ എനിക്ക് പൂർണ്ണ സമ്മതം\"
ശരത്:
\"അതു പിന്നെ  മുത്തശ്ശി \"
        ശരത് പറഞ്ഞു തുടങ്ങുമ്പോൾ ദേവുവിന്റെ മനസ്സിൽ ഭയം കൂടി വന്നു ശരത് എന്താണ് പറയാൻ പോകുന്നതെന്ന് ഓർത്തു അവൾ വിയർക്കാൻ തുടങ്ങി.
ദേവുവിനെ വിയർക്കുന്നത് അച്ഛൻ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലും വേവലാതികൾ ഉടലെടത്തു. ഒരു നിമിഷം അവർ പരസ്പരം നോക്കി ശേഷം ശരതിന്റെ മുഖത്തേക്ക് കണ്ണുകൾ തിരിച്ചു.
അവന്റെ ചുണ്ടുകൾ ചലിച്ചു തുടങ്ങി. അച്ഛനും മകളും കൂടുതൽ ചിന്താക്കുഴപ്പത്തിലേക്കും നടന്ന് അടുത്തു കൊണ്ടിരുന്നു. 
                                 
                                 (തുടരും........)



ഭാഗം -4

ഭാഗം -4

4.6
1076

  ശരത്: \"മുത്തശ്ശി ഞാൻ ഏതായാലും മൂന്ന് മാസത്തേക്ക് ഇവിടെ കാണു അതിന് മുന്നേ  നമ്മൾ എല്ലാവർക്കും കൂടെ ഒരു മൂന്ന് നാല് ദിവസത്തെ യാത്രാ പോകാം. \"                 ദേവുവിന് ആശ്വാസമായി പിന്നെ പറഞ്ഞ് അറിക്കാനാവത്ത സന്തോഷവും. ഭാർഗവൻ: \"എല്ലാവരും  പോയാൽ ഇവുടത്തെ കാര്യം ആര് നോക്കുന്നത് അമ്മേ\" മുത്തശ്ശി: \"അതിന് ഇവിടെ മറ്റ് കാര്യങ്ങൾ നോക്കാൻ രമണിയും ഭർത്താവും പണിക്കാരും ഒക്കെ ഇല്ലേ അവന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ         നമ്മൾ എല്ലാവരും കൂടെ യാത്രാ പോയിട്ടും വർഷം കുറെ ആയില്ലെ മായാവതി \" മായാവതി: \"അതെ അമ്മ കുട്ടികൾക്കും സന്തോഷം ആകുമല്