Aksharathalukal

ഭാഗം-2

       ഏതോ സ്വപ്ന ലോകത്ത് എന്ന പോലെ, തന്റെ പ്രണയം എന്നന്നേക്കുമായി പറന്ന് അകന്നു എന്ന്  കരുതിയിരിക്കുമ്പോഴാണ്. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ദേവുവിന്റെ കുട്ടികാലത്തെ ചിത്രം നോക്കി കിന്നരിക്കുന്ന ശരതിനേ കണ്ടത്.
ശരത്:
     \"എടി സുന്ദരി പെണ്ണേ നിന്നെ ഒന്ന് പറ്റിക്കാൻ കിട്ടിയ അവസരം ഞാൻ എന്തിനാ കളയന്നേ. 
നിന്നെ ഇപ്പോൾ കാണുമ്പോൾ  എന്റെ പകുതി ജീവൻ ഇല്ലാണ്ടാവുവാണ്. എന്നാ സുന്ദരി പെണ്ണായിരിക്കുന്നു. 
നിന്റെ മനസ്സിൽ ഞാൻ ഉണ്ടോ എന്ന് അറിയാനുള്ള കളിപ്പിക്കൽ മാത്രമാണടോ.\"
          ദേവു എല്ലാം മറഞ്ഞു നിന്ന് കേൾക്കുമ്പോൾ അവളുടെ മനസ്സിൽ ശരത് പറഞ്ഞ വാക്കുകൾ ഒരു നെഞ്ചിടിപ്പു പോലെ മുഴങ്ങി കൊണ്ടിരുന്നു. 
രാമനേയും സീതയേയും പോലെ അവരുടെ പ്രണയം പരസ്പരം കാണാതിരുന്നിട്ടും അവരുടെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു.
        അപ്പോഴേക്കും മുത്തശ്ശിയുടെ വിളി വന്നു 

\"മോളേ ദേവു ഒന്നിങ്ങ് വന്നേ\"
ദേവു:
\"ദാ വരന്നു മുത്തശ്ശി \"
മുത്തശ്ശിയുടെയും ദേവുവിന്റെയും ശബ്ദം കേട്ട് ശരത് ഓടി തന്റെ മുറിയിലേക്ക് കയറി
        ശേഷം ദേവു തന്റെ മുറിയിൽ നിന്ന് ഇറങ്ങി ശരത്തിന്റെ മുറിക്ക് മുന്നിലൂടെ പടികൾ ഇറങ്ങി താഴേക്ക് പോയി. 
                  അവളുടെ ആ നടപ്പിൽ കാലിലെ കൊലുസും കരിവളയും താളം പിടിക്കുന്നതായ് ശരതിന് തോന്നി.
         അന്നു മുഴുവൻ ശരതും ദേവുവും പരസ്പരം ആരും കാണാതെ കണ്ണ് നിറയെ കവിതകൾ കൈ മാറി കൊണ്ടിരുന്നു. 
     രാത്രിയായി പതിവു പോലെ മുത്തശ്ശിയുടെ  ഇടവും വലവും ഇരുന്നു കഥ കേൾക്കാൻ കാതോർത്തിരുന്നു. മുത്തശ്ശി ഇന്ന് അവരുടെ   കുട്ടി കാലത്തെ വഴക്കുകളെ കുറിച്ചു പറഞ്ഞു     എല്ലാവരും പൊട്ടി ചിരികളും തുടങ്ങി. 
കുറച്ചു സമയത്തിനു ശേഷം  എല്ലാവരും ഉറങ്ങാനായി പോയി.
മായാവതി:
      \"മോനേ ചെന്ന് കിടന്നോ 
ഇന്നത്തെ യാത്ര ക്ഷീണം ഉണ്ടാവില്ലേ
കുടിക്കാനുള്ള വെള്ളം ദേവുവിന്റെ കൈയ്യിൽ കൊടുത്ത് വിട്ടേക്കാം.\"
ശരത്:
     \" ശരി എന്നാ എല്ലാവർക്കും Good night \"
മുത്തശ്ശി:
\"ആ.....ഗുഡ് നൈട്.മോനേ.....\"
അപ്പോഴേക്കും,
ദേവു:
\"ഗുഡ് നൈട് അല്ല മുത്തശ്ശി  good night \"
മുത്തശ്ശി:
\"പോടി.....കുറുമ്പി പെണ്ണേ...എന്റെ ശരത് മോന് അതൊക്കെ അറിയാം നീ പോയി വെള്ളം എടുത്തു വെക്ക് അവന്  \"
           അൽപസമയം കഴിഞ്ഞു ദേവു വെള്ളവുമായി പടികൾ  കയറുമ്പോൾ ശരതിനേ പറ്റിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. 
മുറിയുടെ വാതിൽ പാതി ചാരിയിട്ട് മയക്കം നടിച്ചു കിടക്കുന്ന ശരത്.  ഉറങ്ങിയ ആളേ വിളിച്ചുണർത്തേണ്ടാ എന്ന് വിചാരിച്ച് ദേവു കട്ടിലിനോട് ചേർന്ന മേശയിൽ വെള്ളം വച്ച് ഒരു നിമിഷം ശരതേട്ടന്റെ മുഖം നോക്കി നിന്നു പിന്നെ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ ശരത് അവളുടെ കൈയിൽ പിടിച്ചു. പ്രണയത്തിന്റെ പരിഭ്രാന്തി മറച്ചു വച്ച് അവൾ ചോദിച്ചു  
    ദേവു:
\"ശരത്തേട്ടൻ ഉറങ്ങി ഇല്ലാരുന്നോ? ദാ... അവിടെ വെള്ളം വച്ചിട്ടുണ്ട് \"
ശരത്:
\"രാവിലെ എന്നോട് പറഞ്ഞിരുന്ന കുന്നികുരു കുപ്പി എവിടെ \"
ദേവു:
\"അത്........അത് ഞാൻ ആ ചാണക കുഴിയിൽ കളഞ്ഞു\"
ശരത്:
\"എന്താ.......എന്തിന്........
നീ എന്ത് പണിയാ കാണിച്ചത്.\"
ദേവു:
\"അത് പിന്നേ........
ശരതേട്ടൻ പറഞ്ഞില്ലേ കുട്ടി കാലത്ത് അങ്ങനെ പലതും കളിക്കും അതൊക്കെ എന്നും സൂക്ഷിക്കാൻ പറ്റുമോ എന്നൊക്കെ അതാ പിന്നെ കളഞ്ഞത്\"
ശരത് :
\"എന്റെ പൊന്ന് ദേവു നീ ഇത്രയ്ക്ക മണ്ടിയാണോ? \"
ദേവു:
\"ഞാൻ  പോവാ....
എന്റെ കൈന്ന് വിട്ടേ.......\"
കൈയിലെ കരിവള  ശബ്ദമുണ്ടാക്കാതെ അവൻ അവളുടെ കൈ വിട്ടു 
ശരത്: 
\"ദാ...... വിട്ടു നീ പൊക്കോ... \"
                ഒന്നും മിണ്ടാതെ അവൾ തന്റെ മുറിയിലേക്ക് പോയി.ആ രാത്രി  ഇരുവർക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. പ്രണയത്തിന്റെ കൂളിരേറ്റ ഇളം തെന്നൽ വീശീ കൊണ്ടിരുന്നു. അതിന്റെ ലോകത്ത് സ്വപ്നങ്ങൾ കണ്ട് ഇരുവരും മയങ്ങി തുടങ്ങി.
നേരം പുലരാറായി 
സമയം അഞ്ചുമണി മായാവതിയും അടുക്കള
പണിക്കാരും നാല് മണിക്ക് തന്നെ പണി തുടങ്ങി. 
              ദേവു തന്റെ എണ്ണയും സോപ്പും ഒക്കെയായി കുളത്തിലേക്ക് പോവാൻ ഇറങ്ങി. ശരതിന്റെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. അവൾ അവനെ ഉണർത്തേണ്ടാ എന്നാ വിചാരിച്ച് നടന്നു. 
കുളക്കടവിലെ വെള്ളത്തിൽ നീന്തികുളിക്കുന്നത് ദേവുവിന് പതിവാണ്.  
     കുളത്തിന്റെ  നടയിൽ സോപ്പും എണ്ണയും തോർത്തും വച്ചു  കടവിലെ വസ്ത്രം മാറാനുള്ള മുറിയിൽ പോയി ഉടുത്ത് മാറാനുള്ള വസ്ത്രങ്ങൾ അവിടെ വച്ച് വെള്ളത്തിലേക്ക് ഒരു ചാട്ടം. ഒന്ന് നീന്തി മുങ്ങി പൊങ്ങുമ്പോൾ അതാ മുന്നിൽ നടയിൽ ഇരുന്ന്  തന്നേ നോക്കുന്ന ശരതേട്ടൻ.
                         സത്യമാണോ സ്വപ്നമാണോ എന്നറിയാതെ അവൾ ഒന്ന് നോക്കി പിന്നീട് വെള്ളം ശരത്തിന് നേരേ എറിഞ്ഞു. 
ഉടനെ ശരത്:
\"നീ എന്താ  ഈ കാണിക്കുന്നേ 
ഞാൻ ഇവിടെ ഇരിക്കുന്നത് നീ കണ്ടില്ലേ വേഗം ഇങ്ങോട്ട്  കേറി വന്നേ\"
            സ്വപ്നം അല്ലെന്ന് മനസ്സിലായപ്പോൾ അവളുടെ മുഖത്ത്  ചമ്മൽ മിന്നിത്തിളങ്ങാൻ തുടങ്ങി 
ദേവു:
\"ശരതേട്ടൻ എന്താ  ഇവിടെ
  ഞാൻ  വന്നോളാം വേഗം പോയേ
ആരേലും കണ്ടാൽ എന്താവും.\"
ശരത്:
\" ആര് കണ്ടാൽ എനിക്ക്  എന്താ 
നീ വന്നേ ഇല്ലെങ്കിൽ ഞാൻ ഇറങ്ങി  വരും\"
              ദേവു വരാൻ  ഒരു ശ്രമവും ഇല്ലെന്ന് കണ്ടപ്പോൾ ശരത് കുളത്തിലേക്ക്  ഇറങ്ങി അവൾ അനയാസം അവനിൽ നിന്നും വഴുതി മാറി. ശരത് തോൽവി സമ്മതിച്ചു കുളത്തിൽ നിന്നും കേറി പിന്നാലെ ശരത് പോയെന്ന് ഉറപ്പു വരുത്തിട്ട് കുളത്തിൽ നിന്നും കേറി വസ്ത്രം മാറ്റി  വീട്ടിലേക്ക് പോയി. അടുക്കളയിൽ വന്നതും മായാവതി ദേവുവിനെ വിളിച്ചു ശരത്തിന് ചായ കൊണ്ട് കൊടുക്കാൻ പറഞ്ഞു. 
ചെറിയ പേടിയോടെ അവൾ അവന്റെ മുറിയിലേക്ക് ചെന്നു അവിടെ അവനെ കണാനില്ലായിരുന്നു. പിന്നീട് ചായ അവിടെ വച്ച് തന്റെ മുറിയിലേക്ക് പോയി വാതിൽ അടിച്ചു.
കണ്ണാടിക്ക് മുന്നിൽ സംസാരിച്ചു കൊണ്ട്  ഒരുങ്ങാൻ തുടങ്ങി 
ദേവു:
\"ശരതേട്ടന് എന്നെ തോൽപ്പിക്കാൻ പറ്റില്ല അതാണ് ഈ ദേവു \"
പറഞ്ഞ് തീർന്നതും ദേവുവിന്റെ മുറിയിൽഒളിഞ്ഞിരിക്കുന്ന ശരത് എണിറ്റ് വന്ന് അവളെ പുറകിൽ നിന്നും  കെട്ടിപ്പിടിച്ചു.
ദേവു ഒന്നും ചെയ്യാൻ കഴിയാതെ നിന്നു പോയി. ഒടുവിൽ അവളുടെ കവിളിൽ ഒരു മുത്തവും നൽകി. പിന്നീട് പോക്കറ്റിൽ നിന്നും ഒരു കൊലുസ്  എടുത്ത് അവളുടെ കൈയിൽ വച്ചു കൊടുത്തു.
ശരത്:
\"ദേവു ദാ......നോക്കിക്കേ....
നീ അന്നു തന്ന മണികൾ കൂടെ ഈ കൊലുസിൽ  ഇട്ടിട്ടുണ്ട്. നിനക്ക് ഞാൻ കാലിൽ ഇട്ടു തരാം\"
ദേവു:
\"വേണ്ടാ........ശരതേട്ടാ ഞാൻ ഇട്ടോളാം\"
ദേവു ശരത്തിനേ തള്ളിമാറ്റി വാതിൽ തുറന്നു ഓടി.ശരത് പിന്നാലെ ചെന്ന് അവളെ പിടിച്ചു ചാരുകസാരയിൽ ഇരുത്തി.
കാൽ നീട്ടാൻ ആവശ്യപ്പെട്ടു. കുറെ ഒഴിവ് പറഞ്ഞു എങ്കിലും ഒടുവിൽ സമ്മതിച്ചു.
അവൻ ദേവുവിന് കൊലുസ് ഇട്ടുകൊടുത്തതിന് ശേഷം ദേവു എല്ലാം മറന്ന് സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു നിന്നു. ഒരു നിമിഷം അവളുടെ പരിഭവങ്ങൾ പ്രണയമായി പറക്കുകയായിരുന്നു. ശരത്തിന്റ നെഞ്ചിടിപ്പു ഒരു മഴയായി അവളുടെ കാതുകൾക്ക് തോന്നി.
               പെട്ടെന്ന് അവിടേക്ക് ദേവുവിന്റെ അച്ഛൻ കടന്നു വന്നു. അച്ഛനെ കണ്ടപാടേ പേടിച്ച് വിറച്ച് ശരത്തിനെ വിട്ട്  ദേവു പടികൾ ഇറങ്ങി ഓടി.
             പിന്നീട് ശരത്തിനെ ലക്ഷ്യമാക്കി അയാൾ വന്നു നിന്നു. ജോലി രാജിവച്ചു എങ്കിലും ഒരു പട്ടാളക്കാരന്റെ തലയെടുപ്പുണ്ട് ആ മുഖത്ത്   ഏതോ ശത്രുവിനെ കൊല്ലാനുള്ള ദേഷ്യം ഉള്ളതായി ശരത്തിന് തോന്നി.
            അവൻ ഭയം മുഖത്ത് കാണിക്കാതേ അദേഹത്തിന്റെ ചോദ്യത്തിനായി കാത്തു നിന്നു.
                                      (തുടരും......)
     



       
      

            



ഭാഗം-3

ഭാഗം-3

4.7
1134

         ഭാർഗവൻ:\"ശരതേ......നിന്റെ ഉദ്ദേശം   എന്താ? \"           ശരത് എന്ത് പറയണമെന്ന് അറിയാതെ മുഖം താഴ്ത്തി  നിന്നു. അവന്റെ കണ്ണുകളിലെ ഭയം തെളിഞ്ഞു വരാൻ തുടങ്ങി.ഒരു ദീർഘനിശ്വാസത്തിനൊടുവിൽ അവൻ പറയാൻ തുടങ്ങിയതും.ഭാർഗവൻ:\" ചോദിച്ചത് കേട്ടില്ലെ?  നീ എന്ത് പണിയാണ് കാണിച്ചത്? നിന്റെ ജോലിക്ക്  മൂന്ന് മാസം ലോങ് ലീവ് എഴുതി കൊടുത്തിട്ട് വന്നിരിക്കുവാണോ?നിന്റെ അച്ഛൻ വിളിച്ചിരുന്നു. അവരോട് പോലും പറയാതെയാ നീ വന്നത് അല്ലേ\"ശരത്:\"അത് പിന്നെ.......ഞാൻ......ഇത്രയും നാൾ അച്ഛനും അമ്മയും പറഞ്ഞത് എല്ലാം കേട്ട് നാട്ടിൽ പോലും വരാതെ ജോലി വരെ വാങ്ങിച്ചു. ഒരു അവധി പോലും&n