Aksharathalukal

തട്ടുകടയിലെ മുഹബ്ബത്ത് 4

തട്ടുകടയിലെ മുഹബ്ബത്ത്

ഭാഗം :04

അങ്ങനെ രാവിൽ ബ്രൈക് ഫാസ്റ്റും കഴിച് മീര കോളേജിലേക്ക് പോകാൻ റെഡി ആയി എന്നിട്ട് രണ്ടും കൂടി കൃഷ്ണയുടെ വീട്ടിലേക്ക് പോയി...
_______________________________________

അങ്ങനെ അപ്പയോടും അമ്മയോടും ഒക്കെ രണ്ട് പേരും സംസാരിച്ചു ദേവൻ അപ്പോഴും വീട്ടിൽ എത്തിയിട്ടില്ലായിരുന്നു... അങ്ങനെ കൃഷ്ണ ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ആക്കി പെട്ടന്ന് തന്നെ ഡ്രൈവറെ കൂട്ടി കോളേജിലേക്ക് പോയി... കൃഷ്ണക്ക് ലൈസെൻസ് കിട്ടിയിട്ടില്ല അതാണ് കോളേജിലേക്ക് സ്കൂട്ടി കൊണ്ട് പോകാതെ... ഫോം ഒക്കെ കൊടുത്തിട്ടുണ്ട് ഡ്രൈനിങ്ങും കഴിഞ്ഞിരിക്കുന്നു അവൾ ലൈസെൻസ് കിട്ടുന്നത് കാത്തിരിക്കുകയാണ്... അങ്ങനെ അവർ കോളേജിൽ എത്തി...കോളേജിന്റെ മുന്നിൽ ഇറങ്ങിയ കൃഷ്ണയുടെ കണ്ണുകൾ തട്ടുകടയിലേക്കാണ്...


\"എന്തോന്നാ ഡീ.... 😂\"

മീര ചിരിച്ചു കൊണ്ട് കൃഷ്ണയെ കളിയാക്കി...

\"മീരൂട്ടി... ന്റെ കൂടെ ഒന്ന് വാ... ഞാൻ ഇന്നലെ അവന്റെ ഫേസ് കണ്ടില്ലർന്നു ഞാൻ ഒന്ന് നേരെ നോക്കട്ടെ...\"

മീരയുടെ കയ്യിലൂടെ തന്റെ കയ്യ് ചുറ്റി പിടിച് മീരയോട് കൊഞ്ചി പറയുകയാണ് കൃഷ്ണ...

\"നമ്മക്  ബ്രൈക്കിന് വരാ ഡീ... കുട്ടികളൊന്നും പുറത്തില്ല... ബെൽ അടിച്ചു എന്ന് തോന്നുന്നു....\"

മീര കോളേജിലേക്ക് നോക്കി കൊണ്ട് പറഞ്ഞു...

\"പ്ലീസ് ഡീ ബ്രൈക്കിനൊക്കെ ഇവിടെ നല്ല തിരക്കായിരിക്കും... നിക്കൊന്നു കണ്ടാൽ മതി ഡീ പ്ലീസ്.. പ്ലീസ്... പ്ലീസ്....\"

അങ്ങനെ കൃഷ്ണയുടെ നിർബന്ധം കൊണ്ട് അവർ രണ്ട് പേരും റോഡ് ക്ലോസ് ചെയ്ത് മുന്നോട്ട് നടന്നു... ആ സമയം കടയിൽ ആരുമില്ല വരുൺ എണ്ണകടികൾ ഉണ്ടാക്കുന്ന തിരക്കിലാണ്...

\"നീയൊന്ന് വിളിക്കെ ഡീ...\"

കൃഷ്ണ നഖം കടിച്ചു കൊണ്ട് തിരിഞ്ഞു നിൽക്കുന്ന വരുണിനെ നോക്കി മീരയോട് മെല്ലെ പറഞ്ഞു...

\'ഇവളെന്റെ പൊഹ കണ്ടേ അടങ്ങു എന്ന് തോന്നുന്നു... 😫\'

മീര കൃഷ്ണയെ ഒന്ന് മൊത്തത്തിൽ നോക്കി കൊണ്ട് മനസ്സിൽ പറഞ്ഞതാണ്...

\"ഏയ് ചേട്ടാ....\"

പിന്നെ മീര വരുണിനെ നോക്കി അവനെ വിളിച്ചു...

\"ആഹ്ഹ്...\"

എന്ന് പറഞ്ഞു കൊണ്ട് അവന് തിരിഞ്ഞ് നോക്കി.... അവൻ തിരിഞ്ഞു നോക്കിയതും കൃഷ്ണയുടെ കണ്ണുകൾ വികസിച്ചു... വെട്ടി ഒതുക്കാത്ത കട്ട താടിയും ചീകി ഒതുക്കാത്ത കുറ്റൻ മുടിയുമൊക്കെ ആണെങ്കിലും അവനെ കാണാൻ വല്ലാത്തൊരു ഭംഗി ഉണ്ടെന്ന് അവൾക്ക് തോന്നി... അവനെ കണ്ടതും അവളുടെ vചുണ്ടുകൾ പതിയെ മനോഹരമായ പുഞ്ചിരി വിരിയിച്ചു...ഒരു നോക്കില്ല അത്രമേൽ ആഴത്തിൽ പതിയുന്നുണ്ടായിരുന്നു അവനെ അവളിൽ....

\"ഔ.....\"

കൃഷ്ണ കൈ കുടഞ്ഞു കൊണ്ട് മീരയെ നോക്കി...

\"ഇങ്ങനെ നോക്കി ദഹിപ്പിക്കല്ലേ... 😤\"

കൃഷ്ണ അന്തം വിട്ട് അവനെ നോക്കി നിൽക്കുന്നത് കണ്ട മീര കൃഷ്ണയുടെ കയ്യിൽ മെല്ലെ ഒന്ന് നുള്ളിയതാണ്....

\"😁😁\"

അതിന് കൃഷ്ണ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു...

\"ഇതാ....\"

വരുൺ മീര പറഞ്ഞ ലെയ്സ്, കുറു കുറു, കടല മിട്ടായി, തേൻ മിട്ടായി ഒക്കെ എടുത്ത് കൊണ്ട് മീരക്ക് നേരെ നീട്ടി മിട്ടായികൾ രണ്ടും പേപ്പറിൽ പൊതിഞ്ഞിരുന്നു മീര അത് വാങ്ങി ബാഗിൽ വെച്ചു... ശേഷം ക്യാഷ് കൊടുത്തു...ഈ സമയം മുഴുവൻ കൃഷ്ണയുടെ കണ്ണുകൾ വരുണിൽ തന്നെ ആയിരുന്നു...

\'എന്താ ഇപ്പോൾ സംസാരിക്കാ... 👀

എങ്ങനെ ഇപ്പോ WhatsApp നമ്പറോ അല്ലങ്കിൽ insta ഐഡിയോ കിട്ട...

ന്താ ഒരു വഴി... 👀

ന്റെ കൃഷ്ണ ഒരു വഴി കാണിച്ചു താ... 😫\'

കൃഷ്ണക്ക് പെട്ടന്ന് അവനോട് സംസാരിക്കാനൊരു പൂതി...അവന്റെ നമ്പർ കിട്ടാനൊരു ആഗ്രഹം...അപ്പോഴേക്കും വരുൺ മീര കൊടുത്ത കാശിന്റെ ബാക്കി കൊടുത്ത് കഴിഞ്ഞിരുന്നു...

\"വാ...\"

മീര ക്യാഷ് ബാക്കിലേക്ക് വച്ചു കൊണ്ട് കൃഷ്ണയോട് പറഞ്ഞുകൊണ്ട് മീര തിരിഞ്ഞ് നടന്നു...

\"എന്താ ചേട്ടന്റെ പേര്... 👀\"

പിന്നെ കൃഷ്ണ ഒന്നും നോക്കിയില്ല...അവനോട് ചോദിച്ചു... അത് കേട്ടതും തിരിഞ്ഞു നിന്ന മീര

\'ന്റെ ഈശരാ....ഇവളിത് നശിപ്പികോ🙆‍♀️🤐 \'


മീര തലയിൽ കൈ വെച്ച് കൊണ്ട് കൃഷ്ണക്ക് നേരെ തിരിഞ്ഞു... കൃഷ്ണയുടെ ചോദ്യം കേട്ട് വരുണിന്റെ നെറ്റി ചുളിഞ്ഞു...

\"വരുൺ....\"

അവൻ വെറുതെ ഒന്ന് പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു... അവന്റെ ആ ഒരു ഇളം പുഞ്ചിരി കാണാൻ തന്നെ വല്ലാത്തൊരു ഭംഗി ആയിരുന്നു...

\' Concentrate കൃഷ്ണ... concentrate..\'

\"മ്മ്... പിന്നെ....\"

\"കൃഷ്ണ ഡീ 9:40 ആയി നീ വാ ക്ലാസ്സ്‌ തുടങ്ങി കാണും...\"

ഇനി നിന്ന അവൾ ഉള്ളത് വിളിച്ചു പറയും എന്ന് ഉറപ്പുള്ളത് കൊണ്ട് മീര അവളെ വലിച്ചു കൊണ്ട് പോയി... മീരയുടെ കയ്യ് പിടിച് പോകുന്ന കൃഷ്ണ വെറുതെ ഒന്ന് വരുണിനെ തിരിഞ്ഞു നോക്കി... അവൻ അപ്പോഴേക്കും അവന്റെ ജോലിയിലേക്ക് തിരിഞ്ഞിരുന്നു... അവൾ ഒന്ന് ചിരിച്ചു കൊണ്ട് ക്ലാസ്സിലേക്ക് ഓടി...

\"സാർ....... 😊\"×2

ക്ലാസ്സിൽ എത്തിയപ്പോഴേക്കും സാർ ക്ലാസ്സ്‌ തുടങ്ങിയിരുന്നു മീരയും കൃഷ്ണയും ഒരുമിച്ച് സാറിനെ വിളിച്ചു...

\"Ten മിനിറ്റ്സ് ആണ് ലേറ്റ്... ഇനി ആവർത്തിക്കരുത്....\"

സാർ തന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി കൊണ്ട് താകേതോടെ പറഞ്ഞു.. അങ്ങനെ മീരയും കൃഷ്ണയും ക്ലാസ്സിൽ കയറി... പിന്നെ ബ്രെക്ക് ആകുന്നത് വരെ ക്ലാസ്സ്‌ തുടർന്ന് കൊണ്ടേ ഇരുന്നു...

\"ഡീ പൊട്ടി... നീ ഇങ്ങനെ എടുത്ത് ചാടി ഓരോന്ന് പറയല്ലേ....\"

ബ്രയിക്കിന് ലെയ്സ് പൊട്ടിച്ചു കൊണ്ട് മീര കൃഷ്ണയോട് പറഞ്ഞു... കൃഷ്ണ ലെയ്സ് കഴിക്കാൻ തുടങ്ങിയിരുന്നു...

\"പിന്നെ ഞാൻ എന്താ ചെയ്യാ... എനിക്കിങ്ങനെ പിടിച് നിൽക്കാനോന്നും വയ്യ... 😫\"

കൃഷ്ണ ചിണുങ്ങി കൊണ്ട് പറഞ്ഞു..

\"ഡീ പൊട്ടി... ഒരു കാരണവും ഇല്ലാതെ എങ്ങനെ അങ്ങട്ട് ചെന്ന് സംസാരിക്കാ.. ആദ്യം ഒരു കാരണം ഉണ്ടാക്കണം അല്ലാതെ എങ്ങനെ.... നീ ഇങ്ങനെ എടുത്ത് ചാടല്ലേ...\"

കഴിക്കുന്നതിനിടയിൽ മീര പറഞ്ഞു... കൃഷ്ണ അതിനെ കുറിച് ആലോചിച്ചപ്പോൾ ശെരിയാണ് എന്ന് തോന്നി പിന്നെ അവർ മിട്ടായികൾ ഓരോന്നായി കഴിക്കാൻ തുടങ്ങി...

\'ദേവേട്ടനോട് ഇതിനെ കുറിച് പറഞ്ഞാലോ... ഇനി ഇത് വീട്ടിൽ അറിഞ്ഞാൽ എന്നോട് ചോദിക്കില്ലേ ഞാൻ അറിഞ്ഞിട്ടും കൂട്ട് നിന്നിട്ടും എന്ത് കൊണ്ട് പറഞ്ഞില്ല എന്ന്...?

ഹ്മ്മ്...ആദ്യം ഇത് എന്താവും എന്ന് നോക്കട്ടെ എന്നിട്ട് ആവാലെ...\'

മീരക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ഒന്നാമത് അവൻ ഒരു പാവപെട്ട ഫാമിലിയിൽ നിന്നും ആണ് കൃഷ്ണയുടെ വീട്ട് കാർ ആണേൽ അന്തസ്സും അഭിമാനവും ഒക്കെ നോക്കുന്ന കൂട്ടത്തിലും ആണ്... പിന്നെ ആകെ ഉള്ള ആശ്വാസം എന്ന് ഉള്ളത് കൃഷ്ണയുടെ ഇഷ്ടത്തിന് അവിടെ വലിയ പ്രാധാന്യം ഉണ്ട് എന്നത് ആണ്...അങ്ങനെ ലഞ്ച് ബ്രെയ്ക്കും കഴിഞ്ഞ് 3:30 ആയപ്പോൾ കോളേജ് വിട്ടു... കോളേജ് വിട്ടതും കോളേജിന്റെ മുന്നിൽ തന്നെ അതാ മീരയുടെ പപ്പ അവരെയും കാത്ത് നിൽക്കുന്നു... പിന്നെ അവർ അതിൽ കയറി വീട്ടിലേക്ക് പോയി... കൃഷ്ണ പോകുമ്പോൾ തട്ടുകടയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി കുട്ടികളെ കൊണ്ട് ആ കട കാണാൻ തന്നെ ഇല്ല എന്ന് പറയുന്നതാവും ശെരി... അവൾ നിരാശയോടെ മീരയെ നോക്കി മീര ആണേൽ ദേവേട്ടനോട്‌ ചാറ്റ് ചെയ്യുകയാണ്... അത് കണ്ടതും കൃഷ്ണ സീറ്റിലേക്ക് ചാരി കിടന്നു അവളുടെ ഉള്ള് മുഴുവൻ അവനോട് സംസാരിക്കാനുള്ള ഒരു കാരണം തേടുകയായിരുന്നു...അങ്ങനെ കൃഷ്ണയെ വീട്ടിലാക്കി മീരയും പപ്പയും തിരിച്ചു പോയി.. കൃഷ്ണയുടെ വീട്ടിലേക്കു കയറിയിട്ട് ചായ ഒക്കെ കുടിച്ചിട്ടാണ് മീരയും പപ്പയും പോയത്.... അവർ പോയതും കൃഷ്ണ റൂമിലേക്ക് പോയി... അവൾ ഫ്രഷ് ആയി വന്ന് ഫോണിൽ റീൽസും കണ്ട് ഇരുന്നു കുറച്ചു നേരം വരുൺ ഇൻസ്റ്റയിൽ ഉണ്ടോ എന്ന് തപ്പുകയും ചെയ്തു അങ്ങനെ അവൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി...


\"മോളെ കൃഷ്ണ... വാ ഫുഡ്‌ കഴിച്ചിട്ട് വന്ന് കിടന്നോ നീയ്...\"

കൃഷ്ണ ഉറങ്ങുമ്പോൾ ആണ് അവളുടെ അമ്മ അവളെ വന്ന് വിളിക്കുന്നത്... അവൾ ഉറക്ക ചടവോടെ എഴുന്നേറ്റു കൊണ്ട് ബെഡിൽ തന്റെ അടുത്ത് ഇരിക്കുന്ന അമ്മയെ കെട്ടിപിടിച്ചു...

\"love you amma...😘എന്താ ഇന്ന് ഫുഡ്‌...\"

അവൾ അമ്മക്കൊരു ഉമ്മയും കൊടുത്ത് കൊണ്ട് ചോദിച്ചു...

\"അപ്പ നിനക്ക് ഷവർമ കൊണ്ട് വന്നിട്ടുണ്ട്\"

അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു...

\"ആണോ.... 😍\"

എന്ന് പറഞ്ഞു കൊണ്ട് കൃഷ്ണ റൂമിൽ നിന്നും ഹാളിലേക്ക് ഓടി പോയി... ടേബിളിൽ ഇരുന്നു...

\"അയ്.... ചെന്ന് മുഖം കഴുകിട്ട് വാ ഡീ കോപ്പേ....\"

ഓപ്പോസിറ്റ് സൈഡിൽ ഇരിക്കുന്ന ദേവൻ അവളോട് ഇത്തിരി അറപ്പോടെ പറഞ്ഞു...

\"ഓ... ദേവ മഹാൻ എപ്പോ ലാൻഡി... 😤\"

അവൾ അവനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു..ശേഷം വാഷ്പേയിസിൽ പോയി മുഖം കഴുകി വന്നു...

\"അവനൊരു ആർ മണിക്ക് എത്തി....\"

അമ്മ കൃഷ്ണയെ നോക്കി പറഞ്ഞു....എന്നിട്ട് അച്ഛനെ വിളിക്കാൻ അവരുടെ റൂമിലേക്ക് പോയി...

\"എന്തിനാ മോൻ ഇങ്ങോട്ട് പൊന്നെ... മുംബൈയിൽ മീറ്റിങ്ങിനു പോയപ്പോ അവിടെ തന്നെ ബിസിനെസ്സ് തുടങ്ങി അവിടെ സെറ്റിൽഡ് ആയികൂടാർന്നോ... 🥱😏 \"

അവനെ പുച്ഛിച്ചു കൊണ്ട് അവനോട് പറഞ്ഞു...

\"നീ പൊടി പട്ടി....\"

\"നീ പോടാ മത്തങ്ങ തലയ...\"

\"തൊടങ്ങിയോ രണ്ടും....\"

കൃഷ്ണയും ദേവനും തല്ല് കൂടി കൊണ്ടിരിക്കുമ്പോൾ ആണ് അപ്പയെ വിളിച്ചു കൊണ്ട് അമ്മ വരുന്നത്... അപ്പയുടെ ചോദ്യം കേട്ടതും അവർ സൈലന്റ് ആയി എങ്കിലും രണ്ടും കണ്ണും കണ്ണും നോക്കി ദഹിപ്പിക്കുന്നുണ്ട്...

\"ഹ്മ്മ്.. മോൾടെ ക്ലാസ്സ്‌ ഒക്കെ എങ്ങനെ പോകുന്നു... കോളേജ് ഒക്കെ സെറ്റ് അല്ലെ....\"

\"യെസ് പപ്പാ... എല്ലാം സെറ്റ് ആണ്...\"

കൃഷ്ണ ആഹ്ലാത്തതോടെ പറഞ്ഞു അവളുടെ ഉള്ള് മുഴുവൻ വരുൺ ആയിരുന്നു അപ്പോൾ...

\"വായിനോക്കി നടക്കാവും അപ്പേ ഇവളൊക്കെ... കോളേജ് എന്ന പേരും...\"

ദേവൻ വീണ്ടും പുച്ഛം വാരി വിതറി..

\"എന്നെക്കാൾ വലിയ വായെ നോക്കി മീരകൊച്ചു ന്റെ കൂടെ ഉള്ളത് കൊണ്ട് ഇങ്ങനെ ജീവിച്ചു പോകുന്നു എന്നെ ഉള്ളു....\"

അവൾ ഒരു ഒഴുക്കൻ മട്ടിൽ ദേവനെ ഇടം കണ്ണിട്ട് കൊണ്ട് പറഞ്ഞു... അത് കേട്ടതും അപ്പയും അമ്മയും ചിരിച്ചു ദേവൻ ആണേൽ വേണ്ടായിരുന്നു എന്ന എസ്‌പിറഷൻ ഇട്ട് ഇരുന്നു...

\"അഹ്.. പിന്നെ മോളെ നിന്റെ ഡ്രൈവിങ് ലൈസെൻസ് വന്നിട്ടുണ്ട്ട്ടോ...\"

\"ആണോ അപ്പേ... പൊളിച്ചു...\"

\"കോളേജിക്കൊന്നും കൊണ്ട് പോകണ്ടാട്ടോ ഇപ്പോൾ തന്നെ...\"

\"അതെന്താ അമ്മാ....\"

അവൾ മുഖം വാടികൊണ്ട് ചോദിച്ചു...

\"നീ കൊണ്ട് പോയിക്കോ മോളെ... സൂക്ഷിച് ഓടിക്കണം..\"

അപ്പ അവളോട് സ്നേഹത്തോടെ പറഞ്ഞു...

\"താക്സ് അപ്പേ....\"

എന്ന് പറഞ്ഞു കൊണ്ട് കൃഷ്ണ അമ്മയെ നോക്കി ഇളിച്ചു കാണിച്ചു അവർ കൃഷ്ണയെ തല്ലുന്ന പോലെ കാട്ടി കൊണ്ട് അവളെ ചേർത്ത് പിടിച്ചു...

\"കൊഞ്ചിച് കൊഞ്ചിച് വശളാക്കി വെച്ചോ ഇതിനെ... Hh😤😤\"

ദേവൻ അവളെ വീണ്ടും പുച്ഛിച്ചു കൊണ്ട് പറഞ്ഞു....

\"അതിന് നീ ഏതാ.... 👀\"

\"ഡീ....... 😡\"

\"ഹ്മ്മ് മതി മതി... അതിരിക്കട്ടെ ഡാ മോനെ മീറ്റിംഗ് എന്തായി....\"

അപ്പ അവരെ തടഞ്ഞു കൊണ്ട് സംസാരിച്ചു തുടങ്ങി...

\"സക്സസ് ആയി അപ്പ...\"

\"ഓ congrats... ആ ഹോട്ടലിന്റെ കാര്യം എന്തായി... സ്റ്റാഫ്സ് ഒക്കെ സെറ്റ് അല്ലെ...\"

\"നോ പപ്പാ ഒരു മൂന്ന് ഷെഫ് കൂടി വേണം രണ്ട് ആളെ ആയിട്ടുള്ളു ബാക്കി അക്കൗണ്ട് സ്റ്റാഫ്സ് ക്ലീനിങ് സ്റ്റാഫ്സ് ഡെലിവറി സ്റ്റാഫ്സ് സെക്യുരിറ്റി എല്ലാം സെറ്റ് ആയി...\"

ദേവൻ കഴിക്കുന്നതിനിടയിൽ പറഞ്ഞു...

\"മ്മ്.. നീ അന്നെഷിക്കാൻ എന്റെ വഴിയിൽ നാനും ഒന്ന് അന്നെഷിക്കാം...\"

തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ തോന്നി കൃഷ്ണക്ക്...

\"അപ്പേ ന്റെ അറിവിൽ ഒരു ഷെഫ് ഉണ്ട്... ഞാൻ അവനോട് ഒന്ന് ചോദിക്കട്ടെ ഇൻട്രസ്റ്റ് ഉണ്ടോ എന്ന്... 😍\"

കൃഷ്ണ ചാടി കയറി ആകാംഷയോടെ ചോദിച്ചു...ബിസിനെസ്സ് കാര്യങ്ങളിൽ ഒന്നും തലയിടാത്തവൾ പെട്ടന്ന് കയറി ആഭിപ്രായം പറഞ്ഞതിൽ അവർ മൂന്ന് പേരുടെയും നെറ്റി ചുളിഞ്ഞു...

\"പറ അപ്പാ.... 👀\"

കൃഷ്ണ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു...

\"മ്മ്....\"

പ്രതേകിച്ചു ഒന്നും പറയാതെ ഒന്ന് മൂളുക മാത്രം ചെയ്തു അപ്പോൾ തന്നെ കൃഷ്ണ ചിരിച്ചു കൊണ്ട് കഴിക്കുന്നത് നിർത്തി ചെന്ന് കയ്യ് കഴുകി തുള്ളി ചാടി കോണികൾ കയറി റൂമിലേക്ക് പോയി... അവളുടെ പെരുമാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്നു അവളുടെ മാതാപിതാക്കളും സഹോദരനും... പിന്നെ ദേവൻ ഒന്നും മിണ്ടാതെ കഴിക്കുന്നിടത് നിന്നും എഴുന്നേച്ചു പോയി ആ അമ്മയും അച്ഛനും പരസ്പ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു....

കൃഷ്ണ ആണേൽ ഉറക്കം വരാതെ നേരം വെളുക്കാൻ കാത്തിരിക്കുകയാണ്... അവൾക്കൊന്ന് വരുണിനെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നി ഒരു വഴിയും ഇല്ലല്ലോ എന്ന് ആലോചിച്ചപ്പോൾ സങ്കടവും തോന്നി...അങ്ങനെ എങ്ങനെഒക്കെയോ തള്ളിനീക്കി നേരം വെളുപ്പിച്ചു.. അവൾ ചെന്ന് ഫ്രഷ് ആയി മീരയെ വിളിച്ചു റെഡി ആയി നിൽക്കാൻ പറഞു കൊണ്ട് ഒരു 8:45 ആയപ്പോഴേക്കും ഒരുങ്ങി ഇറങ്ങി ചെന്ന് ബ്രൈക് ഫാസ്റ്റ് ഒക്കെ കഴിച്ചു മീരയുടെ വീട്ടിലേക്ക് പോയി അവളെയും കൂട്ടി കോളേജിലേക് പോയി...
____________________________
തുടരും

അഭിപ്രായം പറയണേ...✨😍

Binth_Bashersaf
ബിൺത്ത്_ബഷിർസ്സഫ് 



തട്ടുകടയിലെ മുഹബ്ബത്ത് 05

തട്ടുകടയിലെ മുഹബ്ബത്ത് 05

4.6
800

Pതട്ടുകടയിലെ മുഹബ്ബത്ത്ഭാഗം :058:45 ആയപ്പോഴേക്കും ഒരുങ്ങി ഇറങ്ങി ചെന്ന് ബ്രൈക് ഫാസ്റ്റ് ഒക്കെ കഴിച്ചു മീരയുടെ വീട്ടിലേക്ക് പോയി അവളെയും കൂട്ടി കോളേജിലേക് പോയി...____________________________\"വാ ഡീ....\"കൃഷ്ണ മീരയെയും കൂട്ടി നേരെ വരുണിന്റെ തട്ടുകടയുടെ മുന്നിലാണ് സ്കൂട്ടി നിർത്തിയത്... അവർ അവിടെ എത്തിയപ്പോൾ കുറച്ചു കുട്ടികളൊക്കെ ഉണ്ടായിരുന്നു അവിടെ അത് കൊണ്ട് മീരയും കൃഷ്ണയും എല്ലാ കുട്ടികളും പോകട്ടെ എന്ന് കരുതി അവിടെ ഇട്ട ഒരു ബെഞ്ചിൽ ഇരുന്നു...\"ന്റെ പൊന്നു കൃഷ്ണ... ഞാൻ ഒന്ന് പറയട്ടെ ഇനി...\"ബെഞ്ചിൽ ഇരുന്ന് കൊണ്ട് മീര കൃഷ്ണയോട് പറഞ്ഞു കൃഷ്ണ ആണേൽ വരുണിനെ നോക്കിയിരിക്കുകയാണ്...\"ഡീ കോ