Aksharathalukal

യാഥാർത്ഥ്യങ്ങളിൽ കലർന്ന സ്വപ്നം

    മഞ്ഞു മൂടിയ കുന്നിൻ ചെരുവിൽ ചിത്രശലഭങ്ങളെ പോലെ പാറി കളിക്കുകയായിരുന്നു ഞാൻ. ചൂളമടിച്ച് തഴുകിയെത്തിയ ഇളം കാറ്റിനെ ഞാൻ നെഞ്ചോട് ചേർത്തു.  പിന്നാലെ എവിടെ നിന്നോ ഒരു ഗാനം എന്നിലേക്ക് ഒഴുകി എത്തി. കാറ്റിന്റെ ചൂളം വിളി അതിൽ അലിഞ്ഞില്ലാണ്ടായി.
മഞ്ഞു മേഘങ്ങൾക്കിടയിൽ ഞാൻ ആ ഗാനം തിരഞ്ഞു നടന്നു. 
ഒടുവിൽ ഞാൻ ആ കാഴ്ച കണ്ടു. കുന്നിൻ മുകളിൽ   
ഉയർന്ന ചെരുവിൽ മൂടൽ മഞ്ഞിൽ പൊതിഞ്ഞു നിൽക്കുനൊരാൾ, എന്നെ ഏറെ അതിശയിപ്പിച്ചത് മറ്റൊന്നായിരുന്നു, ചുണ്ടുകൾ മരവിക്കുന്ന തണുപ്പിലും ഈണത്തിൽ പാട്ടു പാടുന്നു. പതർച്ചകളൊന്നുമില്ലാത്ത ശബ്ദം.
അദേഹത്തിന്റെ ശരീര ഘടന വളരെ സുപരിചിതമായി എനിക്കു തോന്നി. ആരാണെന്നറിയാനുള്ള തിടുക്കത്തിൽ 
ഞാൻ  അദേഹിന്റെ തോളിൽ കൈ വച്ചു. പെട്ടെന്നോരടി എന്റെ തോളിൽ വീണു.
      ഞെട്ടി തരിച്ചു കണ്ണ് തുറന്നപ്പോൾ അതാ അമ്മ നിൽക്കുന്നു.
\"എണിക്കടി നേരം ആറു കഴിഞ്ഞു  എണിറ്റിരുന്നു പഠിക്കടീ\" 
അമ്മയുടെ വഴക്ക് കേട്ടപ്പോളാണ് സ്വപ്നത്തിൽ ആയിരുന്നു  എന്ന സത്യം മനസ്സിലായത്. രാവിലെ തന്നെ നല്ല ഒരുകീറും കിട്ടി, അതു സാരയില്ലന്നു വക്കാം സ്വപ്നത്തിലെ ഗായകന്റെ മുഖം കാണാനുള്ള സാവകാശം കൂടെ തന്നില്ല. 
\"ആരാവും അത്?\" 
നീങ്ങി മാറി കിടന്ന പുതപ്പ് തല വഴി മൂടി പാതിവഴിയിൽ അമ്മ കെടുത്തി കളഞ്ഞ എന്റെ സ്വപ്നം തിരികെ പിടിക്കാൻ  ഞാൻ ,  എങ്കിലും എനിക്ക് കാണാനാക അത്രയും ദൂരെ മൂടൽ മഞ്ഞിനുള്ളിൽ മറഞ്ഞിരുന്നു. പിന്നെയുള്ള എന്റെ രാത്രികൾ സ്വപ്നങ്ങൾ നിറഞ്ഞവയായിരുന്നു. എങ്കിലും മഞ്ഞിൽ മൂടി കിടന്ന ആ സ്വപ്നം മാത്രം പിന്നീടൊരിക്കലും മറനീക്കി പുറത്തുവന്നില്ല. ഒരിക്കലും ഉരുകി മാറാത്ത മഞ്ഞിൽ പൊതിഞ്ഞു കിടക്കുകയായിരുന്നു ആ മുഖവും ഗാനവും..........