Aksharathalukal

VACATION / PART 1

VACATION / PART 1
തുടർക്കഥ
Written by Hibon Chacko
©copyright protected
1
     ചുവപ്പുനിറമുള്ള പഴക്കംതോന്നിക്കുന്നൊരു കാർ തിരക്കുതോന്നിക്കുന്നൊരു റോഡിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് തീരെ വലുപ്പം കുറയാത്ത റോഡിലൂടെ, വെളുത്ത വെളിച്ചം തൂകുന്ന -കൃത്യമായതും സ്പഷ്ടമായതുമായ ഇടവേളകളിൽ നിലകൊള്ളുന്ന വഴിവിളക്കുകൾക്ക് താഴെക്കൂടെ മെല്ലെ മുന്നോട്ട് പോവുകയാണ്, രാത്രിയുടെ ഏകാന്തതയെ അവഗണിച്ചെന്നവിധം. ചുറ്റുപാടും പലവിധത്തിലുള്ള കെട്ടിടങ്ങളാണ്. അവയിൽ മിക്കവയും അന്ധകാരം മാത്രമാണ് പുറപ്പെടുവിച്ചുനിലകൊള്ളുന്നത്.
“നമ്മള് ഇതാ സ്ഥലം എത്താറായി...”
കാർ, സാവധാനമെന്ന് തോന്നിക്കുംവിധം ഡ്രൈവ് ചെയ്യുന്ന മധ്യവയസ്കൻ പറഞ്ഞു.
“മോളേ, എല്ലാം ഓക്കെയ് അല്ലേ?!”
     ഇതിനോടനുബന്ധമായെന്നവിധം അയാളുടെ അപ്പുറത്തായിരുന്നിരുന്ന മധ്യവയസ്ക പറഞ്ഞു, മൂന്നാമതൊരാളോടെന്നവിധം;
“ഞാൻ സെറ്റാ ആൻറ്റീ, പ്രത്യേകിച്ചൊന്നും വേണ്ടാ.”
കാറിൽ, പിന്നിലിരിക്കുന്നൊരു യുവതിയുടേതായിരുന്നു ഈ വാചകം-മറുപടിയെന്നവിധം.
“കാര്യം നോക്കി അത് തീർത്തിട്ട്,
നമുക്കൊന്ന് അടിച്ചുപൊളിച്ചിട്ട് പോകാമെന്നേയ്..”
     വളരെ കുറച്ചു നിമിഷങ്ങൾ നിശബ്ദമായിരുന്നശേഷം അയാൾ പറഞ്ഞു വീണ്ടും, പൊതുവായെന്നവിധം.
“പക്ഷെ മോളേയ്, നീകൂടി ഞങ്ങളുടെകൂടെ
ആഞ്ഞൊന്ന് പിടിപിടിക്കണം.”
സ്ത്രീ പഴയപടിതന്നെ അനുബന്ധമായി ഇങ്ങനെ പറഞ്ഞു.
“അങ്കിളേ ആന്റി, നമ്മള് ഒരുമിച്ച് സെറ്റാക്കിയിരിക്കും,,
അടിച്ചുപൊളിച്ചിട്ടേ ഇവിടുന്ന് മടക്കമുള്ളൂ!”
     യുവതി പിന്നിലിരിക്കെത്തന്നെ ശക്തമായ ഉറപ്പുകലർത്തി ഇങ്ങനെ പൊതുവായി മറുപടി നൽകി.
     കാര്യത്തിന്റെ ഗൗരവം മാനിച്ചെന്നവിധമായിരുന്നു പിന്നീടുള്ള മൂവരുടെയും നിശബ്ദത. കാർ പഴയപടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു, നിശബ്ദത ഭാവിച്ചുമാത്രം.
     അല്പസമയം മാത്രം മുന്നോട്ടങ്ങനെ നീങ്ങിയശേഷം കാർ ഒരിടം എത്തിയപ്പോൾ മെല്ലെ നിന്നു, റോഡിൽത്തന്നെ. കാറിനകത്തുനിന്നും മധ്യവയസ്കൻ തല തന്റെ ഇടത്തേക്ക് നീട്ടി, വൈപ്പറിന്റെ ഉപയോഗം മൂലം വന്നുപോയ നഷ്ടം അല്പം മാത്രം മുന്നിൽ ഇടത്തായുള്ള വഴിവിളക്കിന്റെ വെളുത്ത പ്രകാശത്തിൽ കറിനുള്ളിലേക്ക് മുന്നിലെ മെയിൻ ഗ്ലാസ്സിലൂടെ കാണപ്പെടവേ. മുന്നിലെ കാഴ്ചയെ തെല്ലു മറയ്ക്കുംവിധമുള്ള വഴിവിളക്കിന്റെ ഈ വെളിച്ചത്തെ വകവെയ്ക്കാതെ അയാൾ ഗ്ലാസ്സിലൂടെ നോക്കിയ ഇടതുഭാഗത്ത് ഒരു രണ്ടുനിലകെട്ടിടം അന്ധകാരം വിതറി നിലകൊള്ളുകയാണ്. കാർ അപ്പോഴും ഓഫ്‌ ചെയ്തിരുന്നില്ല. അതിന്റെ ശബ്ദം രാത്രിയുടെ ഏകാന്തതയും നിശബ്ദതയും തെല്ലങ് മാറ്റിനിർത്തിയിരിക്കുകയാണ്.
     മുന്നിലെ വഴിവിളക്കിന് തൊട്ടുപിന്നിലായെന്നവിധം നിലകൊള്ളുന്ന ആ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ പൊടുന്നനെ വെളിച്ചം തെളിഞ്ഞു, ഇവർക്ക് കാണുവാൻ മാത്രമെന്നവിധം. ചുറ്റുപാടുമുള്ള കെട്ടിടങ്ങളിൽ വെളിച്ചമങ്ങനെ കാണാൻമാത്രമില്ലായിരുന്നു. അല്പനിമിഷത്തിനകം, മധ്യവയസ്കൻ പഴയപടിതന്നെ നിലകൊണ്ടിരിക്കെ, മുന്നിലെ പാസഞ്ചർ സൈഡിലിരുന്ന് അവിടേക്കുതന്നെ മധ്യവയസ്കയും ശ്രദ്ദിച്ചിരിക്കവേ, പിന്നിലെ സീറ്റിൽ നടുവിലായിരുന്ന് മുന്നോട്ടാഞ്ഞു, മുന്നിലെ ഇരുവരും ശ്രദ്ദിക്കുന്നിടത്തേക്ക് യുവതിയും ശ്രദ്ദിച്ചിരിക്കെ -അവർക്കായെന്നവിധം തെളിഞ്ഞ ആ വെളിച്ചം പെടുന്നനെ നിലച്ചു.
     മധ്യവയസ്കൻ തന്റെ തല പഴയസ്ഥാനത്താക്കി. മറ്റിരുവരും ഒപ്പം പഴയപടിയിരുന്നു. അയാൾ മുന്നിൽ, വലത്തേക്ക് അങ്ങനെയിരിക്കെത്തന്നെ നോക്കി. മുന്നിലെ രണ്ടു വഴിവിളക്കുകൾക്കുമിടയിലായി, തങ്ങളുടെ കാർ നിൽക്കുന്നതിന്റെ രണ്ടുകെട്ടിടം മുന്നിലായി വലത്ത്, അല്പംമുൻപ് വെളിച്ചംതെളിഞ്ഞ കെട്ടിടത്തിന്റെ അടുത്ത കെട്ടിടത്തിന് എതിരെയായുള്ള ഇരുനിലകെട്ടിടത്തിന്റെ -മുകളിലെ നിലയിൽ മാത്രം വെളിച്ചം തെളിഞ്ഞിരിക്കുന്നതായി കണ്ടു അയാൾ, അർദ്ദരാത്രിയോടടുത്തിരിക്കുന്ന ഈ സമയത്തും. അയാൾ കാറിന്റെ ഗിയർ ഫസ്റ്റിലേക്കിട്ട് മെല്ലെ മുന്നോട്ടെടുത്തു, മറ്റിരുവരും വലത്ത് വെളിച്ചം തെളിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് അനായാസമെന്നവിധം നോക്കിയിരിക്കവേ.
     കാർ പതുക്കെ മുന്നോട്ട്, വലത്തേക്ക് ചേർന്ന് ലക്ഷ്യംവെച്ച കെട്ടിടത്തിന്റെ മുന്നിലെ ചെറിയ ഗേറ്റിനടുത്തായി ചേർത്തുചെന്ന് നിർത്തി. പ്രത്യേകതരം വസ്ത്രങ്ങൾ, വിവിധ കളറുകൾക്ക് പ്രാധാന്യം നൽകുംവിധം ധരിച്ചിരുന്ന മധ്യവയസ്കനും മധ്യവയസ്കയും ചുവന്ന കാറിൽനിന്നും ഇറങ്ങി, തങ്ങളുടെ ലഗ്ഗേജുമായി. പിറകെയായി പിൻസീറ്റിൽനിന്നും തോളിലൊരു ബാഗും മറ്റൊരു ലഗ്ഗേജുമായി പ്രത്യേകതരം വസ്ത്രം വിവിധ കളറുകൾക്ക് പ്രാധാന്യം നൽകുംവിധവും എന്നാൽ മറ്റിരുവരിൽനിന്നും വ്യത്യസ്തമാംവിധം ധരിച്ചിരിക്കെ യുവതി ഇറങ്ങി. കാർ ഭദ്രപ്പെടുത്തി മൂവരും തങ്ങളുടെ സാധനസാമഗ്രഹികളുമായി ചെറിയ ഗേറ്റിലൂടെ അകത്തേക്ക് നടന്നു മുകളിലേക്ക് നോക്കിയും മറ്റും, അത് പൂട്ടിയിരുന്നില്ല. ആ വശത്തായി റോഡിലേക്ക് ലഘുവായി ചായ്ഞ്ഞുനിൽക്കുംവിധം മുതൽ, വളരെ വലുതല്ലാത്തതും എന്നാൽ കാഴ്ചയിൽ കുളിർമ്മ തോന്നുംവിധമുള്ള വിവിധ മരങ്ങൾ അടുത്തടുത്തായി ഉണ്ടായിരുന്നു, കെട്ടിടത്തിന് വശത്തായി.
     കോളിങ്ബെൽ മുഴങ്ങിയതിന്റെ ഫലമായി ഇരുട്ടുപടർന്ന പടികളിറങ്ങിവന്ന് ഒരാൾ ചാരിയിട്ടിരുന്ന ഡോർ തുറന്നു. ഒന്നാമത്തെ നില പൂർണ്ണമായും അപ്പോഴും അന്ധകാരത്തിൽത്തന്നെയായിരുന്നു. ഡോർ തുറന്നപാടെ മുന്നിലായി ഒരേ രീതിയിലുള്ള മന്ദഹാസവുമായി മൂവരും തങ്ങളുടെ സാധനങ്ങളോടൊപ്പം ഉദ്ദേശം നിരന്നപോലെ നിൽക്കുകയായിരുന്നു.
“അരുൺ..., വീ ആർ ഹിയർ,,”
     തന്റെ മന്ദഹാസം വിടാതെതന്നെ, അങ്ങനെതന്നെനിൽക്കെ മധ്യവയസ്കൻ പറഞ്ഞു- തന്റെ മുന്നിലുള്ള ആളോട്. മറ്റിരുവരും തങ്ങളുടെ മന്ദഹാസം കൈവെടിയാതെ ഒപ്പം ചേർത്തുവെച്ചു.
“പപ്പയും മമ്മിയും...
വരുന്നത് അറിയിച്ചതേയില്ലല്ലോ...”
     തണുത്ത ഒരു മുഖഭാവത്തോടെ മന്ദഹാസം കലർത്തി അരുൺ ഇങ്ങനെ പ്രതികരിച്ചു. അടുത്തനിമിഷം അവന്റെ കണ്ണുകൾ യുവതിയിലേക്ക് പോയതും...
“ഡിലീനയുടെ എക്സാം കഴിഞ്ഞ് വെക്കേഷൻ തുടങ്ങി.
ഞങ്ങള് പറഞ്ഞു ഇത്തവണ ഇവിടെ കൂടാമെന്ന്.”
     അരുണിനെയും ഡിലീനയെയും മാറി-മാറി നോക്കിക്കൊണ്ട്, എന്നാൽ പഴയ മുഖഭാവം വിടാതെ മമ്മി ഇങ്ങനെ വേഗം കയറിപ്പറഞ്ഞു. ഡിലീന തന്റെ മന്ദഹാസം ഒരു ചെറുചിരിയിലേക്കുയർത്തിക്കാണിച്ചു അരുണിനെ.
     അവനൊരു ചിരി അല്പം ബുദ്ധിമുട്ടിയും എന്നാൽ ദ്രുതഗതിയിലും പ്രകടമാക്കിയശേഷം അവരെ സ്വാഗതം ചെയ്ത് പറഞ്ഞു;
“വാ, കേറി വാ...
മുകളിലാ ഇപ്പോൾ താമസം..”
     ശേഷമവൻ അവരെ സഹായിക്കുവാൻ തുനിഞ്ഞു. എന്നാൽ വളരെ സൗമ്യത ഭാവിച്ച്, മൂവരും വ്യത്യസ്തമായി അവന്റെ സഹായം നിരസിച്ചു. വളരെ ഒതുങ്ങിയ പടികൾ മെല്ലെ അവൻ മുകളിലേക്ക് കയറി, അവരെ മാനിച്ചുകൊണ്ട്. മൂവരാകട്ടെ തങ്ങളുടെ ബുദ്ധിമുട്ട് കാണിക്കാതെ അവനെ അനുഗമിച്ചു, തങ്ങളുടെ സാധനങ്ങളുമായി. വളരെ പ്രത്യേകവിധത്തിൽ പലപ്പോഴായി കൂട്ടി-കൂട്ടിയെടുത്തൊരു കെട്ടിടമായിരുന്നു അത്. പക്ഷെ വൃത്തിഹീനമായിരുന്നില്ല.
     തുറന്നിട്ടിരിക്കുന്ന ഡോറിലൂടെ അരുൺ ആദ്യം രണ്ടാമത്തെ നിലയിലെ ഹാളിലേക്ക് കയറി, പിറകേ മൂവരും. അവിടെ എന്നാൽ, അവർക്കഭിമുഖമെന്നപോലെ ഒരു യുവാവ് സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു- വലുപ്പമുള്ളൊരു ഹെഡ്സെറ്റ് കഴുത്തിലണിഞ്ഞ്. യുവാവിനടുത്തായി, യുവാവിന്റേതെന്ന് തോന്നിപ്പിക്കുന്ന പലതരം ലഗ്ഗേജുകൾ ചിതറി വെച്ചിരിക്കുന്നത് മാനിച്ച് അരുൺ തിരിഞ്ഞ് ലഘു മന്ദഹാസം ഭാവിച്ച് മൂവരോടുമായി പറഞ്ഞു;
“ഇവനും ഇവിടെ ഹോളീഡേക്ക് വന്നതാ കോളേജിൽ നിന്ന്.
എന്റെ കസിനാ, പേര് മിലൻ.”
     ഇതിനൊപ്പം മിലൻ സോഫയിൽ നിന്നും ചാടിയെഴുന്നേറ്റെന്നപോലെ നിന്നു, പിന്നെ ചിരിഭാവിച്ചു ഏവരോടുമായി.
     മിലനോട് ഇരുന്നുകൊള്ളുവൻ ഭാവിച്ചശേഷം പപ്പാ ചുറ്റുപാടും മനഃപൂർവ്വം പോലെ നോക്കിയശേഷം അരുണിനോടായി ചോദിച്ചു, ഇരുവരോടുമൊപ്പം ലഗ്ഗേജുമായവിടെ നിൽക്കെത്തന്നെ;
“അവളെന്തിയേ..., അനുപമ...?”
     ഉടനടിതന്നെ മിലനെ ഒന്ന്‌ മാനിച്ചുപോയശേഷം അരുൺ മറുപടിയായി മറ്റൊരു പ്രത്യേകഭാവം ആകെ പ്രകടമാക്കി പറഞ്ഞു;
“അവള്... അനുപമ, പുറത്തുപോയതാ...
വരാൻ സമയം...”
     ഇതുപറയുന്നതിനൊപ്പം അവനാകെയൊന്ന് കറങ്ങിയപോലെയായി, വാച്ചില്ലാത്ത തന്റെ കൈകളിലേക്ക് സമയം നോക്കിയൊക്കെ.
//തുടരും...