ഈറനണിഞ്ഞ മിഴികളോടെ 💐
Part 79
ബാൽക്കെണിയിൽ ജനാലഴികളിലൂടെ പുറത്തേക്ക് മിഴിനട്ടു നിൽക്കുന്നവന്റെ ഉള്ളിൽ ഒരാഗ്നിപർവ്വതം പുകഞ്ഞു കത്തുന്നത് അവൾ അറിഞ്ഞിരുന്നു...
അപ്രതീക്ഷിതമായ സംഭവങ്ങൾ തന്നെ മാത്രമല്ല അവന്റെയും മനസിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ട്..
തന്നോട് തോന്നിയ ഒരിഷ്ടത്തിന്റെപേരിൽ അവൻ സഹിക്കുന്നതൊക്കെയും ആർക്കും അംഗീകരിക്കാൻ പോലുമാകാത്തതാണെന്നു കൂടി ചിന്തയിലേക്ക് വരുമ്പോൾ ഹൃദയം വിങ്ങി വിതുമ്പുന്നു..തന്നെ വിവാഹം ചെയ്തു എന്ന തെറ്റല്ലാതെ രാകി മറ്റൊന്നും ചെയ്തിട്ടില്ല..
ബെന്നിയിൽ നിന്ന്, റാമിൽ നിന്ന്...അങ്ങനെ അങ്ങനെ പല പല പ്രതിസന്ധികൾ നേരിട്ടപ്പോഴും വിട്ടുകൊടുക്കാതെ പൊതിഞ്ഞു പിടിക്കണമെങ്കിൽ അത്രത്തോളം പ്രണയം അവന്റെ ഉള്ളിൽ ഉള്ളതുകൊണ്ടാണ്... ആ സ്നേഹത്തിനു അർഹയാകാനുള്ള എന്ത് മഹിമയാണ് തനിക്കുള്ളത് എന്ന ചിന്ത അവളിലെ മിഴിനീരിനെപോലും തൊട്ടുണർത്തി...
അവൾ പതിയെ മുറിയിലേക്ക് വന്നു കട്ടിലിലേക്കിരുന്നു.. ഇന്നുണ്ടായതെല്ലാം ആ മനസിൽ തൂവെള്ള ക്യാൻവാസിൽ പടർന്ന കറുത്തമഷിപോലെ ആഴത്തിൽ പടർന്നുകയറി..
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
അനു (pov)
ഓഡിറ്റ് അടുത്തതുകൊണ്ട് ഇന്ന് മുഴുവൻ അതിന്റെ പിറകെ ആയിരുന്നു.. ഞങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ.. അതുകൊണ്ടാണ്.. രാകിയും ആദിയും വിവേകേട്ടനൊപ്പം പുറത്തേക്ക് പോയതും.
എല്ലാം ഒരുവിധമൊതുക്കി... ഇനി ഒന്ന് രണ്ടു മെയിൽ കൂടി അയച്ചാൽ പിന്നേ ഫ്രീയാണ്..
ആ സമയത്താണ് ചേട്ടായിയോടൊപ്പം അയാളും വന്നുകയറിയത്.. ആദിയെ അറിഞ്ഞപ്പോൾ മുതൽ ഇടക്കിടക്ക് ഉള്ളതാണ് ഈ സന്ദർശനം...
സത്യാവസ്ഥ മനസിലാകും വരെ അയാളോട് ഒരുതരം വെറുപ്പുതന്നെയായിരുന്നു എനിക്ക്..
ഒരിക്കലും കാണരുതെന്നു ദിനവും കർത്താവിനോട് പ്രർത്ഥിച്ച മുഖം.. പക്ഷെ, ഇപ്പോൾ അയാളോട് തോന്നുന്നത് ഒരുതരം നിർവികാരതയാണ്.....
രാകി ഒരിക്കൽ പറഞ്ഞതുപോലെ \'ജന്മം കൊണ്ട് അയാള് ആദിയുടെ അച്ഛനാണ് \'
അതെ ജന്മം കൊണ്ട് മാത്രം.... ജനിപ്പിച്ചാൽ തീരാവുന്ന കടമയാണോ അച്ഛനെന്നത്...
ഒരുതരത്തിൽ രാകി പറഞ്ഞതാണ് ശരി.... ജീവിതത്തിൽ തന്നെപ്പോലെ തന്നെ വിഡ്ഢിവേഷം കെട്ടേണ്ടിവന്ന, കഥയറിയാതെ ആട്ടമാടിയ മറ്റൊരാൾ... ആരുടെയോ കയ്യിലെ പാവയായി തീർന്നവൻ..... എന്തൊക്കെ പറഞ്ഞാലും ആശ്വസിച്ചാലും തനിക്ക് പൂർണമായും അവനോട് ക്ഷമിക്കാനാകുമോ...
മനസിലൂടെ ഒരായിരം കാര്യങ്ങൾ കടന്നുപോയിരുന്നു..
അങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നപ്പോഴാണ് കിച്ചുവേട്ടൻ വന്ന് വിഷ്ണുവിന് എന്നോട് സംസാരിക്കണം എന്ന് പറയുന്നത്..
\"എന്ത് സംസാരിക്കാൻ.... എനിക്കൊന്നും അയാളോട് സംസാരിക്കാനില്ല ഏട്ടാ...\"
ഞാൻ അലസമായിത്തന്നെ മറുപടിപറഞ്ഞുകൊണ്ട് ലാപ്പിൽ ടൈപ്പ് ചെയ്തു.
\"അനു..... അവനെന്താ പറയാനുള്ളതെന്നു കേട്ടുനോക്ക് മോളെ.... നിന്നോട് മാപ്പ് ചോദിക്കാൻ...\"
\"വേണ്ട... മാപ്പുചോദിക്കലും പറയാളുമെല്ലാം കഴിഞ്ഞില്ലേ.. ഞാനയാളോട് ക്ഷമിച്ചും കഴിഞ്ഞു... ഇനിയും എല്ലാം കൂടി ചിക്കി ചികഞ്ഞു എന്നെ ബുദ്ദിമുട്ടിക്കരുതെന്നു അയാളോട് പറഞ്ഞേക്ക്....\"
\"അനു... Pls.... ഒന്ന് സംസാരിക്കുന്നതിൽ തെറ്റില്ല \"
കിച്ചുഏട്ടൻ അപേക്ഷയുടെ സ്വരത്തിൽ കെഞ്ചിയതും കേൾക്കാതിരിക്കാനായില്ല എനിക്ക്..
\"ശരി.... അയാളോട് ഇരിക്കാൻ പറയ്...\"
കിച്ചുവേട്ടൻ പോയതും എനിക്കെന്തോ നടക്കുന്നതൊന്നും ശരിയെല്ലന്നു തോന്നി... എന്തായിരിക്കും വിഷ്ണുവിനെന്നോട് സംസാരിക്കാനുള്ളത്...ലാപ് മടക്കി വച്ച് ഞാൻ ഹാളിലേക്ക് ചെന്നു..
എന്നെ കണ്ടതും ഇരിപ്പുറക്കാത്ത പോലെ അയാള് എഴുന്നേറ്റു.
\"എന്താ പറയേണ്ടതെന്നു വച്ചാൽ വേഗം പറഞ്ഞോളൂ എനിക്ക് അല്പം തിരക്കുണ്ട്.\"
ഞാനല്പം പരുഷമായിത്തന്നെ പറഞ്ഞു.
അതുകേട്ടയുടൻ അയാള് കിച്ചുവേട്ടനെയും ചേട്ടായിയെയും നോക്കുന്നുണ്ടായിരുന്നു.. എന്തോ മനസിലായപോലെ കിച്ചു ചേട്ടൻ പെട്ടെന്ന് ചിത്രയെയും ചേട്ടായിയെയും കൂട്ടി\'നിങ്ങൾ സംസാരിക്ക് \'എന്നും പറഞ്ഞു പുറത്തേക്ക് പോയി...
കുറെയേറെ നേരം അയാള് ഒന്നും മിണ്ടുന്നില്ലെന്നു കണ്ടതും എന്റെ ക്ഷമ നശിച്ചു..
\"നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ.. ഞാൻ പറഞ്ഞതാണ് വെറുതെ കളയാൻ എനിക്ക് സമയമില്ല...\"
എന്നിട്ടും അയാളൊന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.
\"അനൂ....\"
ആ വിളിയിൽ ഞാനൊന്നു പകച്ചുപോയി. സങ്കടവും ദേഷ്യവുമൊന്നുമല്ലാതെ മറ്റെന്തോ നിറം ആ വിളിയിൽ കലർന്നത് ഞാനറിഞ്ഞു.
\"അനു..... ഞാൻ.. എനിക്ക് ജീവിതത്തിൽ തെറ്റുകൾ ഒരുപാട് പറ്റിയിട്ടുണ്ട്... എത്ര മാപ്പിരന്നാലും നിന്നോടുചെയ്തു പോയതൊന്നും ഒരിക്കലും തിരുത്താനാവാത്തതാണ്....\"
അവൻ പറഞ്ഞുതുടങ്ങി
\" ഒരു മാപ്പുപറച്ചിലാണ് ഉദ്ദേശമെങ്കിൽ വേണമെന്നില്ല....... എനിക്കാരോടും വിരോധമില്ല... \" മറുപടിയായി അങ്ങനെ പറഞ്ഞുകൊണ്ട് ഞാൻ അവന് നേരെ തിരിഞ്ഞു.
\"പഴയതൊന്നും ഓർക്കാൻ ഞാനാഗ്രഹിക്കുന്നില്ല.... ഓർമിപ്പിക്കാൻ നിങ്ങളും ശ്രമിക്കേണ്ട.... കേൾക്കണമെന്നില്ല എനിക്ക് ..\"ഒരു താക്കീതുപോലെ എനിക്കത് പറയേണ്ടി വന്നു
\"കേൾക്കണം അനു... എല്ലാം നിന്നോട് പറഞ്ഞില്ലെങ്കിൽ ഇനിയും എനിക്ക് സമാധാനം കിട്ടില്ല..... നിന്റെ കണ്ണീരിന്റെ ശാപം പോലെ... ചാരുവും എന്റെ മുന്നിൽ കുറ്റസമ്മതം നടത്തി എന്നെന്നേക്കുമായി പോയി..സത്യങ്ങൾ അറിഞ്ഞതുമുതൽ ആ കുറ്റബോധത്തിൽ നീറി നീറിയാണ് ഓരോ നിമിഷവും ഞാൻ ജീവിച്ചതും.. ഇപ്പോഴും ജീവിക്കുന്നതും....നീ വിചാരിക്കുന്നുണ്ടാവും എന്നിട്ടും ഞാൻ നിന്നെ തേടിവന്നില്ലല്ലോ എന്ന്....
അന്വേഷിച്ചിരുന്നു.. പലയിടത്തും.. പക്ഷെ...ഒരാശ്രയം പോലെ തേടിവന്ന എന്നെ തന്റെ അന്നടീച്ചർ പട്ടിയെപ്പോലെ ആട്ടിയകറ്റി... നിന്നെക്കുറിച്ചു ഒരു സൂചനപോലും കിട്ടാതെ ഞാൻ അലഞ്ഞുനടന്നു....എനിക്ക് വേണ്ടിയെന്ന വ്യാജെന റാംമും നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു.. പക്ഷെ കണ്ടുകിട്ടിയില്ല...ചന്തുപോലും എന്നെ വിശ്വസിച്ചില്ല.... ഒന്ന് വിളിച്ചാൽ പോലും അവൻ എന്നെ കേൾക്കാൻ നിൽക്കാതെ
കട്ട് ചെയ്‌തുകളയുമായിരുന്നു... നിന്നെയും നിന്റെ ഉദരത്തിൽ പിറന്ന ഞാനറിയാതെപോയ നമ്മുടെ കുഞ്ഞിനേയും ഓർത്ത് ചത്തു ജീവിക്കുകയായിരുന്നു ഞാൻ... പക്ഷെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. എന്നെങ്കിലും ഒന്ന് കാണാൻ കഴിയും എന്നും നിന്റെ കാലിൽ വീണു മാപ്പ് പറയാൻ ഒരവസരം കിട്ടുമെന്നും...
പക്ഷെ, കണ്ടപ്പോൾ........ നീ മറ്റൊരുവന്റെ ഭാര്യയായിരുന്നു...\"
അത്രയും പറഞ്ഞപ്പോൾ തന്നെ വിഷ്ണുവിന്റെ ശബ്ദമിടറി.. എന്നാൽ ഞാനതെല്ലാം വളരെ ക്ഷമയോടെ കേട്ടുനിന്നു... ഭാവഭേദമില്ലാതെ...
\"അനൂ... എനിക്കിനിയും ഇങ്ങനെ ഉരുകിത്തീരാൻ വയ്യ...\"
വിഷ്ണു നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിത്തുടച്ചുകൊണ്ട് എനിക്കുനേരെ മുന്നിലെത്തി...
\"അനൂ... എനിക്ക് നിന്നെ തിരികെ വേണം..... എനിക്ക് നിന്നെ തിരികെവേണം അനൂ....\"
ഒറ്റശ്വാസത്തിൽ എന്റെ കൈകൾ കവർന്നുകൊണ്ട് അത്രയും പറയുമ്പോൾ ശരിക്കും ഞെട്ടിയത് ഞാനായിരുന്നു...
ഒരു നിമിഷം അയാള് പറഞ്ഞതെന്താണെന്നു ബോധ്യപ്പെട്ടപ്പോൾ.... എനിക്കെന്നെ നിയന്ത്രിക്കാനായില്ല..കൈകൾ അയാളിൽ നിന്നും ബലപ്പെട്ട് സ്വാതന്ത്രയാക്കിയതും കൊടുത്തു ഞാനാ കവിളിൽ എന്റെ ക്ഷമയുടെ താളം തെറ്റിച്ചുകൊണ്ടോരടി...
അയാളുടെ കണ്ണുകളിൽ ദയനീയതയെങ്കിൽ എനിക്ക് ക്രോധത്തിന്റെ ചുവപ്പായിരുന്നു...
\"ഗെറ്റ്... ലോസ്റ്റ്...\"
എന്റെ അലർച്ചയും ബഹളവും കേട്ടാണ് പുറത്ത് നിന്നവർ ഓടിയെത്തിയത്.. എല്ലാരും ഞെട്ടലിൽ നിൽക്കുമ്പോഴും അയാള് പിന്നെയും പിന്നെയും അതാവർത്തിച്ചു പറഞ്ഞു
\"അനൂ..... തല്ലിക്കോളൂ .. ഇനിയും ഇനിയും... ഞാനതിനെല്ലാം അർഹനാണ്... പക്ഷെ, എന്നെ കൈവിടല്ലെടി... എനിക്ക് നീയില്ലാതെ പറ്റില്ല.... എന്റെ കൂടെ വാ അനു....\"
അയാളുടെ ഭ്രാന്തമായ വാക്കുകൾ എന്റെ സിരയെ കൂടുതൽ കൂടുതൽ ചൂടുപിടിപ്പിച്ചു...അയാളത് എത്ര പ്രാവശ്യം ആവർത്തിച്ചു അത്രത്തോളം എനിക്കെന്റെ നിയന്ത്രണം നഷ്ടമായി
അവസാനം അയാളെന്റെ കാലുകൂടി പിടിച്ചപ്പോൾ... അന്നാദ്യമായി എനിക്കായാളോട് അവജ്ഞ തോന്നി...
\"തന്നോട് ഇറങ്ങിപ്പോകാനാ ഞാൻ പറഞ്ഞെ... ഇറങ്ങിപ്പോകാൻ....\"
\"അനു...... നീ.... നീയെന്താ എന്നെ ഒഴിവാക്കുന്നതെന്നു എനിക്കറിയാം.... രാകേഷിനോട് ഞാൻ സംസാരിക്കാം.. അനു... അവനു മനസിലാകും... നമുക്ക് നമ്മുടെ കുഞ്ഞിനേം കൊണ്ട് എങ്ങോട്ടെങ്കിലും പോകാം....\"
\"നിർത്ത്..... ഇനി ഒരക്ഷരം പറഞ്ഞാൽ.... താനെന്താ എന്നെപ്പറ്റി കരുതിയത്........ഹാ..... നാണമുണ്ടോ നിനക്ക് ഇങ്ങനെ എന്റെ മുന്നിൽ നിന്ന് ഇരക്കാൻ..... ഒരുമിച്ച് ജീവിക്കാത്രെ..... തിരികെ വേണം പോലും..... അങ്ങനെ ഒരു തോന്നലിൽ വലിച്ചെറിയാനും അടുത്ത തോന്നലിൽ തിരിച്ചെടുക്കാനും കഴിയുന്ന യന്ത്രമൊന്നുമല്ല ഞാൻ....\"
\"അ.. അനു....\"
\"ശബ്ദിക്കരുത്....... നിന്നെ പോലെ ഒരുത്തനെ സ്നേഹിച്ചുപോയി എന്നല്ലാതെ ഈ ജീവിതത്തിൽ അനീറ്റക്ക് മറ്റൊരു തെറ്റ് സംഭവിച്ചിട്ടില്ല... അതിന്റെ ശിക്ഷയെന്നോളം.... എല്ലാം എല്ലാരും നഷ്ടപ്പെട്ടു അഞ്ചുവർഷം ഉമീതീയിൽ എന്നപോലെ വെന്തു നീരിയാ ജീവിച്ചത്..... അപ്പോൾ പോലും നിന്റെ മുഖം കാണാൻ ഇടയാക്കരുതെന്നല്ലാതെ മറ്റൊന്നും ചിന്തിച്ചിട്ടില്ല അനീറ്റ.... കൈവിട്ടുപോയ ജീവിതത്തിന്റെ വിഴുപ്പായിരുന്നിട്ടും എന്റെ കുഞ്ഞിനെ വേണ്ടാന്ന് വയ്ക്കാൻ തോന്നാത്തിരുന്നത്... തന്നോടുള്ള സിംപതി കൊണ്ടൊന്നുമല്ല........ ജീവിതത്തിൽ സ്വന്തമെന്നോ ബന്ധമെന്നോ പറയാൻ ആരുമില്ലാത്തവൾക്ക് ദൈവം തന്ന കൂട്ടിനെ വേണ്ടാന്ന് വയ്ക്കാൻ കഴിഞ്ഞില്ല....കൂടെ വരണം പോലും...
ഞാനിന്നു മറ്റൊരുവന്റെ ഭാര്യയാണ്.... തനിത്രക്ക് അധഃപതിച്ചുപോയല്ലോ.. കഷ്ടം...
താനെന്താ പറഞ്ഞെ..... തന്റെ കുഞ്ഞ്.... അല്ല... അവൻ തന്റെ കുഞ്ഞല്ല.... എന്റെ കുഞ്ഞ്... എന്റെ മാത്രം കുഞ്ഞ്.. അവന് അച്ഛനില്ല..... അമ്മ മാത്രേയുള്ളൂ....
അമ്മ മാത്രം...\"
നെഞ്ചിലെ നെരിപ്പൊടിലേക്ക് കണ്ണുനീർ വീണു തണുക്കുകയായിരുന്നു അന്നേരം. അടക്കിവച്ചതെല്ലാം മഴപോലെ പെയ്തുവീണു.
\"അനു...... ഞാനെല്ലാം സമ്മതിക്കുന്നു.... എല്ലാം എന്റെ തെറ്റുതന്നെയാ.... എന്നോട് ക്ഷമിച്ചൂടെ.... നിന്റെ വിഷ്ണുവേട്ടനല്ലേ..... \"
\"ഹും വിഷ്ണുവേട്ടൻ..... ഞാൻ സ്നേഹിച്ചിരുന്ന വിഷ്ണുദേവൻ മരിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞു... ഈ നിൽക്കുന്നയാളെ എനിക്കറിയില്ല... അറിയാൻ താല്പര്യവുമില്ല....
\" ഇങ്ങനെ ഇനിയും നോവിക്കരുത് അനു....മകനാണെന്നറിഞ്ഞിട്ടും കുഞ്ഞിന്റെ അച്ഛാ എന്ന വിളികേൾക്കാൻ കഴിയാതെ ഇനിയും എന്നെക്കൊണ്ടാകുന്നില്ല അനു.....\"
\"ഹും.. അച്ഛൻ... ആ വാക്കിനു താൻ അർഹനാണോ.... നിഷ്കരുണം എന്നെയും എന്റെ ഉള്ളിലുള്ള ജീവനെയും തിരസ്കരിക്കുമ്പോൾ തനിക്ക് ഒരു മനുഷ്യനെന്ന ഭാവം പോലും ഞാൻ കണ്ടില്ല.. വർഷങ്ങൾക്കിപ്പുറം അച്ഛന്റെ വേഷം കെട്ടാൻ തനിക്കെങ്ങനെ കഴിയുന്നു.....പിന്നേ എന്റെ കുഞ്ഞിന് അച്ഛനുണ്ട്.... എന്റെ ഭർത്താവ്.... എന്റെ രാകേഷ്..... ആദിത്യദേവിന്റെ അച്ഛൻ രാകേഷ് ആണ്.....ആ വേഷം കെട്ടാൻ വിഷ്ണു മിനക്കെടേണ്ട....
പിന്നേ പറയുന്നുണ്ടായിരുന്നല്ലോ രാകേഷിനോട് സംസാരിക്കാം.... അവന് മനസിലാകും എന്നൊക്കെ.... തനിക്ക് ഉളുപ്പുണ്ടോ....... രാകേഷിനെപ്പറ്റി തനിക്ക് എന്തറിയാം..... തന്നെപ്പോലെ കാണുന്നതും കേൾക്കുന്നതുമെല്ലാം വിശ്വസിച്ച്... എന്റെ മനസ്സറിയാതെ എന്തെകിലും കാട്ടികൂട്ടുന്ന ഒരു വിഡ്ഢി യാണ് അവനെന്നോ....
എന്നോടുള്ള പ്രണയം അതവന്റെ ജീവൻ പോലെയാണ്.... മരണം കൊണ്ടേ വേർപിരിയൂ.... എനിക്ക് വേണ്ടി എനിക്ക് വേണ്ടി മാത്രം ആ പാവം എന്തെല്ലാം സഹിക്കുന്നുണ്ടെന്നു അറിയോ..... പ്രശ്നങ്ങൾ പേമാരിപോലെ വന്നപ്പോഴും ഉപേക്ഷിച്ചുകളയാതെ ചേർത്തുപിടിക്കുകയായിരുന്നു... ഇപ്പോഴും.... ഞാനൊന്നു സ്നേഹത്തോടെ നോക്കിയാൽ മാത്രം മതി അവന്റെ ചൊടി വിരിയാൻ....
ഇത്രയും നാൾ ഞാനനുഭവിച്ച ദുരിതങ്ങളെല്ലാം അവന്റെ \'സാരല്ലടോ \' എന്ന ഒരു വാക്കിൽ ഞാൻ മറക്കും.... തന്നോട് ഞൻ ക്ഷമിച്ചതും ആദിയോട് താനടുക്കുന്നത് തടയാതിരുന്നതും.... അവൻ പറഞ്ഞതുകൊണ്ട് മാത്രവാ.... അവന്റെ വല്യ മനസാ......അവൻ
ഇത്രയൊക്കെ സ്നേഹിച്ച അടക്കിപിടിക്കാൻ എനിക്കെന്ത് യോഗ്യതയാനുള്ളത് എന്നുപോലും അറിയില്ലെനിക്ക്...... അയാള് തിരികെ വിളിക്കാൻ വന്നിരിക്കുന്നു.... പോ.... ഇപ്പോൾ ഈ നിമിഷം ഇറങ്ങണം..... രാകിയും കുഞ്ഞും തിരികെ വരുന്നതിനു മുൻപേ...... പോകാൻ... \"
കണ്ണീരും ദേഷ്യവും അലർച്ചയായി പുറത്തേക്ക് വന്നിട്ടും വിഷ്ണുവിന് ഒരു മാറ്റവുമില്ല... അയാള് എന്റെ മുന്നിൽ നിറക്കണ്ണുകളോടെ തന്നെ കേഴുന്നു.... ഞാനവിടെ തളർന്നിരുന്നു പോയി... എല്ലാം കൂടിയായപ്പോൾ അടക്കിപ്പിടിച്ചിരുന്ന കരച്ചിൽ അണപൊട്ടിയോഴുകി.
അപ്പോഴേക്കും അത്രയും നേരം എല്ലാം കണ്ടും കേട്ടും അവിടെ നിന്നിരുന്ന ചന്തുവേട്ടനും ചിത്രയും കിച്ചുവേട്ടനും ഞങ്ങളുടെ അടുത്തേക്ക് വന്നു. ചിത്ര എന്നെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ നിൾക്കുമ്പോൾ... ചേട്ടായി അയാളോട് കയർക്കുകയായിരുന്നു..
തുടരും
✨✨✨✨✨✨✨✨✨✨✨✨✨✨
എഡിറ്റ് ചെയ്തിട്ടില്ല..... ഈ ഭാഗം ഇഷ്ടപെട്ടാൽ comment ചെയ്യുക.... വിഷ്ണുവിനോട് അലിവ് തോന്നുന്നുണ്ടോ... അതോ വെറുപ്പോ.... അവനും പാവമല്ലേ... അവന്റെ അവസ്ഥയും അങ്ങനെയാണ്... മനസിലാക്കുക
ഈറനണിഞ്ഞ മിഴികളോടെ 💐
Part 80\"ഇല്ല..വിഷ്ണുവിന്റെ പെരുമാറ്റത്തിൽ ഞാൻ ശരിക്കും അപ്സെറ് ആയിപ്പോയി നാൻസി.... \"
നാൻസിയുമായി ഫോണിൽ സംസാരിക്കുകയാണ് ചന്തു. അന്നുനടന്നതെല്ലാം ചന്തു പറഞ്ഞു...
\"...എന്നിട്ടെന്റെ അനുവിന്റെ അവസ്ഥ എന്താ....??\"
\"അവൾ... അവൾ കുറേ പൊട്ടിത്തെറിച്ചു.... കരഞ്ഞു... പാവം.... ഇനിയും അതിന് ഒരു സമാധാനമുള്ള ജീവിതം കർത്താവ് കൊടുക്കുന്നില്ലല്ലോന്ന് ഓർക്കുമ്പോ..... ദൈവമൊക്കെ ഉണ്ടോന്നു തന്നെ.....\"
അവന്റെ അമർഷം വാക്കുകളിൽ പ്രതിധ്വനിച്ചു..
\"....ഇച്ചായാ......\"
\"പിന്നെങ്ങനെ പറയാതിരിക്കാൻ.....
ഒരു വശത്തു കൂടെപ്പിറപ്പിനെ പോലെ അനു..... മറുവശത്തു ആത്മാർഥ സുഹൃത്ത് .... രണ്ടുപേരും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ..... രണ