Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐part 78

റാമിന്റെ അറസ്റ്റിന്റെ സമയം താൻ നാട്ടിലില്ലായിരുന്നു... പെട്ടെന്നാണ് കേരളത്തിലേക്ക് പുറപ്പെട്ടത്... രാത്രിയോടെ നാട്ടിലെത്തി മെയിൻ റോഡിൽ നിന്നും അകത്തേക്കുള്ള എസ്റ്റേറ്റ് റോഡിലേക്ക് കയറി ആദ്യത്തെ വളവുതിരിഞ്ഞതും കാറി ന് മുന്നിലായി എന്തോ വന്നു വീണു.. വണ്ടി തട്ടി തട്ടിയില്ല എന്നരീതിയിൽ ഹരി സഡൻ ബ്രേക്ക് ഇട്ടു.

അവൻ നന്നായി ഒന്നുപേടിച്ചു. സഡൻ ബ്രേക്കിട്ട ആഘാതത്തിൽ അവനൊന്നു മരവിച്ചുപോയിരുന്നു. ആദ്യത്തെ പകപ്പ് മാറിയപ്പോൾ അവൻ പുറത്തേക്കിറങ്ങി. തന്റെ മൊബൈൽ ഫ്ലാഷിന്റെ വെട്ടത്തിൽ കാറിന്റെ മുന്നിലേക്ക് നടന്നു
പെട്ടെന്നുതന്നെ അവൻ നിശ്ചലനായി  ചോരയിൽ കുളിച്ചു ഒരുവൻ ദേഹം മുഴുവൻ പാടുകളുമായി തനിക്കുമുന്നിൽ.. ഹരിയിൽ പേടിയും വെപ്രാളംവും നിറഞ്ഞു.. തന്റെ വണ്ടി അയാളെ ഇടിച്ചിട്ടില്ല എന്ന് ഹരിക്കുറപ്പായിരിരുന്നു.
എങ്കിലും തന്റെ മുന്നിൽ കിടക്കുന്ന ശവശരീരം അവനെ ഭയത്തിലാഴ്ത്തി.. ആരെങ്കിലും കണ്ടാൽ താൻ ചെയ്തതാണെന്നെ തോന്നൂ... ഹരി പെട്ടെന്നുതന്നെ കാറിനരികിലേക്ക് പാഞ്ഞു.. എങ്ങനെയെങ്കിലും അവിടെനിന്നു പോകണം എന്നെ  അവൻ ചിന്തിച്ചുള്ളൂ.. എന്നാൽ ഹരി കാറിനടുതത്തെത്തിയപ്പോൾ ഒരു ഞരക്കം കേട്ടു നിന്നുപോയി

പതിയെ പതിയെ ഹരി  കാറിനു മുന്നിലേക്ക് നടന്നു... മരിച്ചു എന്ന് അല്പം മുൻപ് താൻ കരുതിയ അയാളിൽ നിന്നാണ് ആ ശബ്ദങ്ങൾ കേൾക്കുന്നത്.. അവനൊക്കെ മാനുഷികത ഉണർന്നു... എങ്ങനെയും അപകടം പറ്റിയ ആളെ രക്ഷിക്കണം എന്ന ചിന്ത ഹരിയിൽ നിറഞ്ഞു... ഹരി അയാളെ തന്റെ കൈകളിൽ താങ്ങി എടുത്തു..മുഖം വ്യക്തമല്ലെങ്കിലും അയാളുടെ പൂച്ചക്കണ്ണുകൾ ഹരിയെ നന്ദിയോടെ നോക്കുന്നത് അവനറിഞ്ഞു.
\"പേടിക്കണ്ട.... നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം....\"

അതു കേട്ടതും അയാളിൽ ഒരു ഞെട്ടലുണ്ടായി..

\"വേ... വേണ്ട..... ഹോ... സ്.. പി.. റ്റ..ൽ... പോ.. ണ്ട............ പ്ലീസ്... എന്നെ.... അവ... ര്.......കൊ.... ല്ല്..... കൊല്ലും.... എന്നെ.....ഡി... വൈ.. സ്.. പി... സ.... സാ.. റിന്റെ.... വീട്ടി.... ൽ.... എത്തി.... ക്കാമോ....\"

എങ്ങനൊക്കെയോ അയാളത് പറഞ്ഞൊപ്പിക്കുമ്പോൾ ഹരിയുടെ  കണ്ണുകൾ പോലും അതിശയിച്ചു....

\"ഈ അവസ്ഥയിൽ ഹോസ്പിറ്റൽ അല്ലെ... നല്ലത്.....?\"

\"പ്ലീസ്.... മരിക്കുന്നതിന്.... മുൻപ്..... എനിക്ക്....dysp സാറി.. നെ... കാണണം..... .അദ്ദേഹത്തോട് എന്റെ മരണമൊഴി സ്വീകരിക്കാൻ പറയണം.....ഹോസ്പിറ്റലിൽ .... വേണ്ട.... അവരെന്നെ.... തിരഞ്ഞെത്തും... കൊല്ലും... അതിന്.. മുൻപ്.. എനിക്ക് വിവേക് സിർനെ കണ്ടേ... പറ്റൂ ..\"

\" മരണമൊഴിയോ.. No... ആദ്യം നിങ്ങളുടെ ജീവൻ രക്ഷിക്കണം... ഹോസ്പിറ്റൽ വേണ്ടെങ്കിൽ വേണ്ട എന്റെ വില്ലയിലേക്ക് പോകാം \"

പല പ്രാവശ്യം ആവർത്തിച്ചുപറഞ്ഞിട്ടും അയാള് അതു തന്നെ പറഞ്ഞുകൊണ്ടിരുന്നു.ഹരി ഗദ്യന്തരമില്ലാതെ അയാളെ പിന്നെ സീറ്റിൽ കിടത്തി തന്റെ വില്ലയിലേക്ക് പാഞ്ഞു...... തന്റെ സുഹൃത്തായ dr.  രുദ്രയോട് അത്യാവശ്യമായി വില്ലയിൽ എത്തണമെന്നും ആരും അറിയരുത് എന്നും നിർദേശിച്ചു..

ഹരി (pov)

രുദ്ര സമയത്തുതന്നെ എത്തി... അയാളുടെ ശരീരത്തിലെ മുറിവുകളും മറ്റും കണ്ട് ഞങ്ങളിരുവരും ഒന്നു പകച്ചു.. അത്രയേറെ ചതവുകളും മുറിവുകളും അതിൽ പല മുറിവുകളും മനഃപൂർവം ഉണങ്ങാൻ സമ്മതിക്കാതെ വൃണമാക്കിയപോലെ... വളരെ ആഴത്തിൽ എത്തിക്കാത്തവിധം കത്തികുത്തിയിറക്കിയ മുറിവുകൾ വേറെ... കൊല്ലാതെ കൊല്ലുന്ന ക്രൂരത യാണ് അയാളിൽ ഇത്തരത്തിലുള്ള മുറിവുകൾ എന്ന് എനിക്ക് തോന്നി .....

തലയിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു
അവൾ പെട്ടെന്നുതന്നെ മുറിവുകൾ ക്ലീൻ ചെയ്തുകൊണ്ട്  മരുന്ന് വയ്ക്കുവാനും സ്റ്റിച്ചുചെയ്യേണ്ടവ സ്റ്റിച്ച് ചെയ്യാനും തുടങ്ങി...

അയാളെ കണ്ടതുമുതലുള്ള കാര്യങ്ങൾ ചുരുക്കത്തിൽ രുദ്രയോട് പറഞ്ഞു..

പെട്ടെന്നായാൾ വിറക്കുവാൻ തുടങ്ങി... ഒരുതരം അപസ്മാരം പോലെ.... ഞരമ്പുകളെല്ലാം വലിഞ്ഞുമുറുകി... തലമുടിയെല്ലാം കൊരുത്തുവലിച്... പിടഞ്ഞെനേക്കാനൊക്കെ ശ്രമം നടത്തി.
ഞാനും രുദ്രയും അയാളെ അടക്കി നിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു

അപ്പോഴേക്കും അയാളുടെ നില കുറച്ചുകൂടി മോശമായി.. മരിച്ചുപോകും എന്നു തന്നെ ഞാൻ കരുതി. പക്ഷേ രുദ്ര അയാൾക്കൊരു ഇൻജെക്ഷൻ എടുത്തപ്പോഴേക്കും അയാള് കുറേശെ മയക്കത്തിലേക്ക് വീണു
.. പിന്നീട് ഓരോട്ടമായിരുന്നു... കുറേ മരുന്നുകളും മറ്റു സാധനങ്ങളും എല്ലാം കൂടി വാങ്ങാനും മറ്റുമായി ആ രാത്രി മുഴുവൻ അലയുമ്പോഴും അയാൾക്ക്  ഒന്നും പറ്റാതിരിക്കാൻ ഉള്ളുരുകി പ്രാർഥിക്കുന്നുണ്ടായിരുന്നു ഞാൻ. തിരികെയെത്തിയപ്പോൾ എന്നെ കാത്തിരുന്നത് ചോര ഉറഞ്ഞുപോകുന്ന ക്രൂരതകളുടെഭാണ്ടക്കെട്ടുകളാണെന്നറിയാതെ ...

തിരികെയെത്തിയതും ഒരു മുറി ശരിക്കും ആശുപത്രിപോലെ സജ്ജീകരിക്കേണ്ടിവന്നു.
രുദ്രാക്ക് ചില സംശയങ്ങൾ തോന്നിയത് അവൾ എന്നോട് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.

\"ഹരി, ഇത് കുറച്ചു കുഴപ്പം പിടിച്ച കേസ് ആണെന്ന് തോന്നുന്നു... എന്റെ കയ്യിൽ നിൽക്കുമെന്ന് തോന്നുന്നില്ല...\"
രുദ്രയുടെപരിഭ്രാമം കണ്ട് ഞാനൊന്നു സംശയിച്ചു.
\"എന്താടി.... എന്താ.. ഇയാൾക്ക്.... മരിച്ചുപോകുമോ...\"
\"ഇല്ല.... അതോർത്ത് പേടിക്കണ്ട... മറക്കാനുള്ള ആഴത്തിലുള്ള മുറിവുകളൊന്നും ആ ശരീരത്തിലില്ല.... കൊല്ലാകൊല എന്ന് കേട്ടിട്ടില്ലേ ഏതാണ്ടാവൊരു രീതിയാ..... ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കാതെ... എന്നാൽ പ്രാണൻ പോകുന്ന വേദനയുള്ള മുറിവുകൾ തീർത്ത് അതുങ്ങാൻ സമ്മതിക്കാതെ വീണ്ടും വീണ്ടും അതിനെ വ്രണപ്പെടുത്തി..... ശോ... ഓർക്കുമ്പോ തന്നെ തലപെരുകുന്നു... നോക്കി അയാളുടെ കൈകളിൽ തോളിൽ.. കൽത്തുടയിൽ അങ്ങനെ സെൻസിറ്റീവ് ആയ ഭാഗങ്ങളിലെല്ലാം മുറിവുകളുണ്ട്..\"

രുദ്ര പറയുമ്പോഴാണ് ഞാനതെല്ലാം ശ്രദ്ധിച്ചത് പോലും അത്തരം മുറിപാടുകൾ കൂടാതെ കത്തിപോറിയ പാടുകളും കാണാം...

\"നീയാ കത്തി വരഞ്ഞ  പാടുകൾ കണ്ടോ അതിൽ ഉപ്പു പോലെന്തോ പൊടി വിതറിയിട്ടുണ്ടായിരുന്നു... ഇത് ചെയ്തവൻ ഏതായാലും സാധാരണക്കാരനല്ല... അസ്സൽ സൈക്കോ ആണ്.... Real psycho....\"

അതും കൂടികേട്ടപ്പോൾ ഞാനറിയാതെ ഉമിനീരിറക്കിപ്പോയി...

\"അപ്പൊ തലയിലെ മുറിവ്.... അതും..\" ഞാൻ സംശയിച്ചു...

\"അല്ല... എനിക്ക് തോന്നുന്നത് ഇയാൾ രക്ഷപെട്ടോടുന്ന വഴി എവിടെയെങ്കിലും വീണു പൊട്ടിയതാകും... നിന്റെ ഭാഗ്യത്തിന് അതത്ര വല്യ പരുക്കല്ല....പക്ഷെ.... ഇയാളിൽ ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടോ എന്നൊരു ഡൌട്ട് ഉണ്ട്... ഇടക്ക് അപസ്മാറാം പോലെ ചില ലക്ഷണങ്ങൾ കാണുന്നുണ്ടായിരുന്നില്ലേ.. അത് ഡ്രഗ്സ്ന്റെ ഉപയോഗം മൂലമുള്ള വിറയലാ.... ഞാനെന്തായാലും ബ്ലഡ്‌ സാമ്പിൾ എടുക്കുന്നുണ്ട് റോയിക്ക് ചിലപ്പോ അറിയാമായിരിക്കും...\"
രുദ്ര പറഞ്ഞു നിർത്തി.

\"അത് ശരിയാ....അവനോട്‌ കാര്യം പറ \"

\"ഉം... എന്ന ഞാനിറങ്ങട്ടെ.... ഒത്തിരിവയ്കി  മോളുറങ്ങീട്ടുണ്ടാകും... അമ്മ മാത്രമേയുള്ളൂ.. കൂടെ റോയ് നാളെ എത്തൂ....\"

\"ഞാൻ കൊണ്ടുവിടണോ..\"

\"വേണ്ടടാ.... ഇവിടുന്നു പത്തു പതിനഞ്ചു മിനിട്ടല്ലേയുള്ളൂ... ഞാൻ പൊയ്ക്കോളാം.... പിന്നേ അയാളെ ഞാനെവിടെയോ കണ്ടിട്ടുണ്ട്....\"

\"ശരിക്കും....\"

\"Yaa.... But I can\'t  remember...\"

\"ഇനിയിപ്പോ ഉണരട്ടെ, അല്ലാതെങ്ങനെയാ...\"

\"ഹും.... Bye ടാ \"
രുദ്രയുടെ കാർ ഗേറ്റ് കടന്നുപോയി.

ഞാൻ അയൽക്കരികിലേക്കും... അയാള് ഉണരാനുള്ള കാത്തിരിപ്പിലാണിപ്പോൾ ഞാൻ.... അടുത്തിരുന്നു അറിയാതെ ഞാനും ഉറങ്ങിപ്പോയി..
ആരെന്നുപോലുമറിയത്ത അയാൾക്ക് വേണ്ടി ഞാനെന്തിനാണ് ഇത്രക്ക് ടെൻഷനോടെ കാത്തിരിക്കുന്നത് എന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചു...രുദ്രയും എന്നോടതുതന്നെ ചോദിച്ചു...
എന്തോ അയാളെ ഏതെങ്കിലും ആശുപത്രിയിലുപേക്ഷിക്കാൻ തോന്നിയില്ല... എന്തോ മനസ് അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കടന്നുവരുമ്പോൾ, ഒരുപക്ഷെ  അയാൾക്കോ, അല്ലെങ്കിൽ അയാള് വഴി നമുക്കോ ജീവിതത്തിൽ ചില തിരിച്ചറിവുകൾ ഉണ്ടായേക്കാം...

ഇയാൾക്ക് എന്നിൽ നിന്നും എന്തോ സഹായം ആവശ്യമാണെന്ന് എന്റെ ഉൾ മനസ്  പറയുന്നു... അതെന്തായാലും ഞാൻ ചെയ്യും..ഇനി എന്റെ ജീവിതത്തിലെ വഴിത്തിരിവാണോ ആ മനുഷ്യൻ...

രാവിലെ ഒരെട്ടുമണിയോളമായി... അയാളുടെ ഉറക്കപ്പിച്ചുകൾ കേട്ടാണ് ഞാനുണർന്നത്... ഒന്നും വ്യക്തമല്ല... ആരുടെയൊക്കെയോ പേരുകൾ പറയുന്നുണ്ട്..... അനുവെന്നോ.... മറ്റോ മനസിലായി...

പിന്നീട് ഇന്നലത്തെപ്പോലെയുള്ള അപസ്‌മര ലേഖനങ്ങൾ കാട്ടാൻ തുടങ്ങി.. അങ്ങനെവന്നാൽ  ഇൻജെക്ട് ചെയ്യാനുള്ള മരുന്ന് രുദ്ര പറഞ്ഞെല്പിച്ചപ്രകാരം ഞാൻ ചെയ്തു.. കുറച്ചുനേരത്തെ ബലം പിടിക്കലിനൊടുവിൽ അയാൾ നോർമലായി.. ഉടനെ ഞാൻ രുദ്രയെ വിളിച്ചു.. പക്ഷെ അവൾ റോയിയെ  പിക്ക് ചെയ്യാൻ സ്റ്റേഷനിലേക്ക് പോകുവാണെന്നും അവനേം കൂട്ടി ഇതമെന്നും ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നുമുള്ള ടെൻഷനോട് കൂടിയ പറച്ചിൽ കെട്ട് എനിക്കൊരു പേടി ഉണർന്നു..
ഇതിനിടയിൽ അയാൾ കണ്ണുകൾ തുറന്നു... ചുറ്റും അമ്പരപ്പോടെ നോക്കുന്നത് കണ്ടാണ് ഞാൻ അടുത്തേക്ക് ചെന്നത്..

\"പേടിക്കണ്ട... ഇയാൾ സേഫ് ആണ്... എന്നെ ഓർക്കുന്നുണ്ടോ... ഇന്നലെ രാത്രി...\"
അയാള് എന്നെ കുറച്ചുനേരം കൂടി വല്ലാതെ നോക്കിയതിനു ശേഷം നേര്മയായി പുഞ്ചിരിച്ചു..
\"ആരാ.. താൻ... എങ്ങനെയാ... ആ സ്ഥലത്ത് വന്നത്.... ആരാ തന്നെ ഉപദ്രവിച്ചത്...\"
എന്റെ ചോദ്യങ്ങൾ അയാളിലെന്തോ അസ്വസ്ഥത ഉണ്ടാക്കുന്നതുപോലെ എനിക്ക് തോന്നി...

\"എന്നെ dysp സാറിന്റെ അടുത്തെത്തിക്കാമോ...\"
അയാളിൽ നിന്നും വീണ്ടും ആ ഒരു വാചകം മാത്രം അടർന്നുവീണു...

\"അതൊക്കെ എത്തിക്കാം.. ആദ്യം താനോന്നു ശരിക്ക് എഴുന്നേറ്റ് നിൽക്ക്.. അല്ല എന്താ തന്റെ പേര്..\"

അയാളെന്തോ ആലോചിച്ചുകൂട്ടിയൊക്കെ പറയാൻ തുടങ്ങിയപ്പോൾ അതിനെ മുടക്കിക്കൊണ്ട് കാളിങ് ബെൽ ഉച്ചത്തിലടിച്ചു.

വാതിൽ തുറന്നപ്പോൾ മുന്നിൽ വിളറി വെളുത്ത് രുദ്രയും റോയും..

\"ഹായ് റോയ്... യാത്രയൊക്കെ സുഖമായിരുന്നോ..\"ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ അവന്റെ മുഖം ദേഷ്യത്തിൽ വലിഞ്ഞുമുറുകുന്നത്  ഞാൻ കണ്ടു.

\"എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട പുല്ലേ... വഴീല് കൂടെപോകുന്ന വയ്യാവേലിയെല്ലാം എടുത്തുതലേൽ വച്ചോണ്ട് വന്നോളും...\"
റോയ് അടിച്ചില്ലെന്നേയുളNjanee \"എന്താടാ..... എന്താ പ്രശ്നം...\"
ഞാൻ ചോദിക്കുമ്പോഴേക്കും അവൻ  അകത്തേക്ക് പോയിരുന്നു..
\"രുദ്ര... എന്താടി... ഇവനെന്തിനാ ഇങ്ങനെ റൈസ് ആകുന്നെ..\"

\"പറയാം ഹരി.. നീ വാ...ആദ്യം റോയ് ഒന്ന് കൺഫോം ചെയ്യട്ടെ....\"
അവൾ അതും പറഞ്ഞു എന്നെയും കൂട്ടി മുറിയിലേക്ക് പോയി.. ഞങ്ങൾ ചെല്ലുമ്പോൾ റോയ് ഫോണിലെക്കും അയാളുടെ മുഖത്തേക്ക് നോക്കി എന്തോ കണ്ടുപിടിച്ചതുപോലെ നിൽക്കുന്നുണ്ട്.. അയാളിൽ ഒരു പതർച്ച നിഴലിക്കുന്നുണ്ട്...
ഇതിൽ കൂടുതൽ ഒന്നും  സഹിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാവണം എനിക്ക് ദേഷ്യം വന്നു..
\"ഇവിടിപ്പോ എന്താ പ്രശ്നം... നീയൊക്കെ ഒന്ന് വാതുറന്നു പറയുവോ... കുറേ നേരമായി ഞാനീ വാലും തലയുമില്ലാത്ത പൊട്ടങ്കളി കാണാൻ തുടങ്ങിയിട്ട്...\"

\" സംശയമെന്താ..നീ പൊട്ടൻ തന്നെയാ..എടാ .... ഈ കിടക്കുന്ന മുതൽ ആരാന്നു നിനക്കറിയോ....\"  റോയ് ആദ്ധിയോടെയാണത് ചോദിച്ചതെന്നു ആ ഇടറിയ ശബ്ദത്തിൽ നിന്നെനിക്ക് മനസിലായി.

ഹരി ഇല്ല എന്നർഥത്തിൽ തലങ്ങും വിലങ്ങും തലയാട്ടി....

\"എടാ... ഇതയാളാ.... ഒരുമാസത്തോളമാകും.... റെയിൽവേ സ്റ്റേഷന് സമീപം ഒരു സ്ത്രീയെ പച്ചക്ക് കൊളുത്തികൊന്ന കേസിലെ പ്രതി.... ഫോട്ടോയും വീഡിയോയുമായി സോഷ്യൽ മീഡിയ മുഴുവൻ ഇവന്റെ ഫോട്ടോ ആയിരുന്നില്ലേ....ദേ നോക്ക്..\"

\"ബെൻസിർ..... ബെൻസിർ സക്കറിയ....\". റോയ് പറഞ്ഞുനിർത്തിയപ്പോൾ ഞാൻ ചിത്രത്തിന് താഴെയുള്ള വലിയ തലക്കെട്ടിൽ നിന്നും ആ പേര്  ചികഞ്ഞെടുത്തു.
ഒട്ടേറെ കൊലപാതകങ്ങൾ നടത്തിയ കൊടും കുറ്റവാളിയെയെയാണ് ഞാൻ രാത്രിമുഴുവൻ പരിചരിച്ചത്..
\"എടാ... പോലീസ് തേടുന്ന പ്രതിയാ... നമുക്കിയാളെ പോലീസ് സ്റ്റേഷനിൽ എത്തിക്കാം...\"
രുദ്ര പറഞ്ഞു..
എന്റെ മനസിലൂടെ മറ്റെന്തൊക്കെയോ കടന്നുപോയി..
\"ഇപ്പോൾ വേണ്ട...\"
എന്റെ മറുപടിയിൽ ബെൻസിർ അടക്കം ഞെട്ടുന്നത് ഞാൻ കണ്ടു..
\"നീയെന്ത് ഭ്രാന്താടാ ഈ പറയുന്നേ... ഈ കിടക്കുന്ന പോലൊന്നുമല്ല ഇവൻ ഒരു psycho ആണ്... Druggadict... Murderer...\" രുദ്ര ചൂടായി

\"ഇയാൾ dysp യെ കാണണം എന്നാണ് പറഞ്ഞത് എന്നോട്... മരിക്കാൻ ഭയമില്ലെന്നു ഞാനവനെ കണ്ണിൽ കണ്ടതാ.. ഇപ്പോൾ നമ്മൾ ഇയാളെ പോലീസിന് കൈമാറിയാൽ അവരുടെ കേസ് ഇവനെ വച്ച് close ചെയ്യും...ഇവനെ കൊല്ലാൻ ശ്രമിച്ചത്... ഇവന് മുകളിലുള്ള ശക്തികളാണെങ്കിൽ അവരെക്കൂടി കുടുക്കിയിട്ട് വേണം ഇവനെ പോലീസിൽ എത്തിക്കാൻ..\"

\" അതൊക്കെ റിസ്ക് അല്ലെ ഹരി.... നമുക്കിയാലേ പോലീസിന് കൈമാറാം.. \"
രുദ്രയിൽ ആവലാതി നിറഞ്ഞു...

\"റോയ്... നിനക്ക് മനസ്സിലാവില്ലേ... നിങ്ങളും ഡോക്ടർസ് അല്ലെ.... ഡ്രഗ്സിൽ നിന്നും നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങളെ മോചിപ്പിക്കാൻ നമുക്കൊന്ന് ശ്രമിച്ചൂടെ..... അറിഞ്ഞടുത്തോളം dysp വിവേക് സത്യം വിട്ട് ഒന്നും ചെയ്യുന്ന ആളല്ല.... നമുക്കദ്ദേഹത്തോട് സംസാരിക്കാം...ഇവന്റെ പിന്നിൽ ആരാണെന്നു ഇവൻ പറയും \"

\"ആരോഗ്യം വീണ്ടുകിട്ടിയാൽ ഇവൻ രക്ഷപെടാൻ നിന്നെ പോലും കൊല്ലും ഹരി ഇവൻ.... ഇവൻ മൊഴികൊടുക്കുമെന്ന് നീ എങ്ങനെ വിശ്വസിക്കുന്നു..\"

റോയ് ചോദിച്ചതിന് ഉത്തരം പക്ഷെ ബെന്നിയുടെ നാവിൽ നിന്നും ആണ് വന്നത്. ഡ്രിപ്പ് സ്റ്റാൻഡിൽ പിടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ട് അയാള് പറഞ്ഞു തുടങ്ങി.

\"ഞാൻ മൊഴികൊടുക്കാൻ തയ്യാറാണ്.... നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ്.. ഞാൻ കൊടും കുറ്റവാളി തന്നെയാ.. പലരെയും അറപ്പില്ലാതെ കൊന്നുതള്ളിയിട്ടുണ്ട്.... സ്വന്തം അപ്പനെ പോലും... പക്ഷെ.... ഇപ്പോൾ പറയുന്നത് നിങ്ങൾ വിശ്വസിക്കണം... ഞാൻ മൊഴികൊടുക്കാൻ തയ്യാറാണ്... അവരെ മൂന്നുപേരെയും നിയമം ശിക്ഷിച്ചില്ലെങ്കിലും ഞാൻ ശിക്ഷിക്കും...\"

ബെന്നിയുടെ പിന്നീടുള്ള വെളിപ്പെടുത്തലുകൾ  കെട്ട് ഞങ്ങൾ ശരിക്കും ഞെട്ടി.....
അല്ല എന്റെ ഹൃദയം അൽപ നേരത്തേക്ക് നിന്നുപോയി അന്നുതന്നെ പറയാം... ശ്രീറാം.... ശ്രീരേഖ....... ഈ പേരുകൾ എന്നിൽ ഇടിത്തീപോലെയാണ് വീണത്....

തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് ഇടിഞ്ഞിറങ്ങിയ മനസിനെ ഇടം വലം നിന്നാ സുഹൃത്തുക്കൾ ആശ്വസിപ്പിക്കുമ്പോൾ കണ്ണുകൾക്ക് ഒഴുകിയിറങ്ങാതിരിക്കാനായില്ല...

പിന്നീട് ഞാൻ തിരിച്ചറിയുകയായിരുന്നു... ബെന്നിയെ എന്റെ മുന്നിൽ കൊണ്ടെത്തിച്ചത് ദിനവും കണികണ്ടുണരുന്ന ആ കള്ള കൃഷ്ണൻ തന്നെയാണ്....

അവിടുന്നിങ്ങോട്ട്.. അയാളെ വില്ലയിലെ തന്നെ ആരും കടന്നുവരാത്ത മുറിയിലേക്ക് മാറ്റി.. ഡ്രഗ് അഡിക്ഷൻ കുറക്കാനുള്ള മരുന്നുകൾ അയാള് സ്വയം സ്വീകരിക്കാൻ തയ്യാറായത് എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും.. അയാളോട് അലിവ് തോന്നിയില്ല.. Dysp വിവേകിനെ രഹസ്യമായി കണ്ടു... കാര്യങ്ങൾ അവതരിപ്പിച്ചു.. അദ്ദേഹം പുതിയ തെളിവുകൾ കണ്ടെത്താനുള്ള ശ്രമമെന്നോണം രേഖയുടെ നീക്കങ്ങൾ ശ്രദ്ദിക്കുവാൻ എന്നോടവശ്യപ്പെട്ടു.. ബെന്നിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും... മാനസികാരോഗ്യയും ഡ്രഗ്ഗ്‌ അഡിക്റ്റ ആയും... ചിത്രീകരിക്കപ്പെട്ട അവസരത്തിൽ അയാളുടെ മൊഴികൾ ഒന്നും ബലപ്പെടില്ലെന്ന സംശയത്തിന്റെ പുറത്താണ് അറസ്റ്റ് ചെയ്യാതെ തടങ്കളിൽ വച്ച് ചികിൽസിക്കുന്നത്...

കിടക്കയിലേക്ക് വീഴുമ്പോഴും ഹരിയുടെ ചിന്തകൾ തന്നെ സമർഥമായി ചതിച്ചുകൊണ്ടിരിക്കുന്ന രക്ഷസിയെ കുറിച്ചായിരുന്നു..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨

\"എനിക്കെന്റെ കുഞ്ഞിനെ തന്നൂടെ..... ഈ ലോകത്ത് എന്റേതെന്നു പറയാൻ അവൻ മാത്രമേയുള്ളൂ...... Pls.... ഞാനീ കാലുപിടിക്കാം രാകേഷ്........ കാലുപിടിക്കാം......\"

തന്റെ കാലുകളിൽ പിടിമുറുക്കി മനസ് കൈവിട്ട് പൊട്ടിക്കരയുന്നവനോട് എന്ത് പറയണം എന്നറിയാതെ നിന്നുപോയി അവൻ....

(തുടരും )
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

Hello guys കുറെയേറെ താമസിച്ചുപോയെന്നറിയാം.... Sorry... എന്റെ പഴയ ഫോണിൽ അക്ഷരതാളുകൾ ഇടക്ക് പണിമുടക്കി.... എല്ലാം ഹാങ്ങ്‌ ആയി... പിന്നേ ഫോൺ മാറ്റി.. ആപ് ഓപ്പൺ ചെയ്തു.. എഴുതിവച്ചതെല്ലാം ഡ്രാഫ്റ്റിൽ ആയതുകൊണ്ട് ഒന്നുകൂടി എല്ലാം ഓർമയിൽ നിന്നും ചിക്കി എടുത്ത് വന്നപ്പോഴേക്കും ഇത്രയൊക്കെ ആയി... ഇതിനിടക്ക് hus വന്നു... പിന്നേ ഫുൾ ബിസി ആയിരുന്നു.... ഇപ്പോൾ തിരക്കുകളൊക്കെ ഒഴിഞ്ഞു... ഇനി രണ്ടുദിവസത്തിലൊരിക്കൽ part ഇടാൻ ശ്രമിക്കാം.. എന്തായാലും ഇനി ദലായ് ആക്കാൻ ഞാനും ഉദ്ദേശിക്കുന്നില്ല.... റിവ്യൂ തരാൻ എന്താ എല്ലാർക്കും ഒരു മടി.... ഒരുപാട് പേര് വായിക്കുന്നുണ്ടെന്നു എനിക്കറിയാം.. പക്ഷെ റിവ്യൂ തരുന്നില്ലല്ലോ... എന്തായാലും ഞാൻ എഴുതും കേട്ടോ guys.... വായിക്കാൻ ഒരാളെ ഉള്ളൂ എങ്കിൽ പോലും അയാൾക്ക് വേണ്ടി ഞാൻ എഴുതും... 🥰🥰🥰🥰



ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.5
1592

Part 79ബാൽക്കെണിയിൽ ജനാലഴികളിലൂടെ പുറത്തേക്ക് മിഴിനട്ടു നിൽക്കുന്നവന്റെ ഉള്ളിൽ ഒരാഗ്നിപർവ്വതം പുകഞ്ഞു കത്തുന്നത് അവൾ അറിഞ്ഞിരുന്നു...അപ്രതീക്ഷിതമായ സംഭവങ്ങൾ തന്നെ മാത്രമല്ല അവന്റെയും മനസിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ട്..തന്നോട് തോന്നിയ ഒരിഷ്ടത്തിന്റെപേരിൽ അവൻ സഹിക്കുന്നതൊക്കെയും ആർക്കും അംഗീകരിക്കാൻ പോലുമാകാത്തതാണെന്നു കൂടി ചിന്തയിലേക്ക് വരുമ്പോൾ ഹൃദയം വിങ്ങി വിതുമ്പുന്നു..തന്നെ വിവാഹം ചെയ്തു എന്ന തെറ്റല്ലാതെ രാകി മറ്റൊന്നും ചെയ്തിട്ടില്ല..ബെന്നിയിൽ നിന്ന്, റാമിൽ നിന്ന്...അങ്ങനെ അങ്ങനെ പല പല പ്രതിസന്ധികൾ നേരിട്ടപ്പോഴും വിട്ടുകൊടുക്കാതെ